Home Latest ഹും എന്തൊരഹങ്കാരമാണ് അവളുടെ സ്വരത്തിൽ …. അവളൊരു കാന്താരി മുളകാണ്…. ആൺപിള്ളേർക്ക് വരെ അവളെ...

ഹും എന്തൊരഹങ്കാരമാണ് അവളുടെ സ്വരത്തിൽ …. അവളൊരു കാന്താരി മുളകാണ്…. ആൺപിള്ളേർക്ക് വരെ അവളെ പേടിയാണ് …

0

ചെക്കാ…. നിന്റെ വായിലെ നാക്കിറങ്ങി പോയോ നിന്റെ പേരെന്താന്ന് ….. എടീ രമ്യേ …. ഇവൻ മിണ്ടുന്നില്ല …… നീ അവനെ വെറുതെ വിട്ടേക്ക് മോളെ …… രമ്യ പറഞ്ഞു ….

എനിക്ക് ആകെ വെപ്രാളമായി എങ്ങനെ ആവാതിരിക്കും അമ്മാതിരി ചോദ്യമായിരുന്നു അവളുടെത് …… അപ്പോഴാണ് ക്ലാസ്സ് ടീച്ചർ ആയ ഷാന്റി ടീച്ചർ വന്നത് …. ടീച്ചറെ കണ്ടതും എല്ലാരും അവരവരുടെ ബെഞ്ചിൽ പോയിരുന്നു ‘….. ഹാവൂ ഞാൻ രക്ഷപ്പെട്ടു എനിക്ക് സമാധാനായി …. പക്ഷേ അന്നു മുതൽ ‘ദൃശ്യ ‘ എന്റെ ശത്രുവിന്റെ സ്ഥാനത്ത് ഞാൻ പ്രതിഷ്ഠിച്ചു ….

ഗുഡ് മോർണിംഗ് ടീച്ചർ ….. ആ മോർണിംഗ് മോർണിംഗ് ….. ഞാനൊരൽപ്പം വൈകിപ്പോയി ക്ഷമിക്കണം ….. പുതിയ അദ്ധ്യയന വർഷം തുടങ്ങുകയാണ് …. എല്ലാവരും സ്വയം പരിചയപ്പെടുത്തു ……. ഓരോരുത്തരായി പരിചയപ്പെടുത്തി തുടങ്ങി ….. ഞാൻ വൈശാഖ് ഞാനും പരിചയപ്പെടുത്തി ….. ഒടുവിൽ അവളുടെ ഊഴമെത്തി എന്റെ പേര് ദൃശ്യ ….ഹും എന്തൊരഹങ്കാരമാണ് അവളുടെ സ്വരത്തിൽ ….

അവളൊരു കാന്താരി മുളകാണ്…. ആൺപിള്ളേർക്ക് വരെ അവളെ പേടിയാണ് …… എനിക്ക് പണ്ടേപെൺപിള്ളേരേ കാണുന്നത് തന്നെ കലിയായിരുന്നു (എന്താന്നറിയില്ല ബെർതെ)…. പ്രത്യേകിച്ച് സുന്ദരികളായ പെൺകുട്ടികളെ …… ദൃശ്യ ഒരു സുന്ദരിയായിരുന്നു നിഷ്ക്കളങ്കമായ മുഖം പക്ഷേ കയ്യിലിരിപ്പോ ….. ഹൗ ……

ദിവസങ്ങൾ കടന്നു പോയി ഞങ്ങൾ എല്ലാവരും പരസ്പരം നല്ല സുഹൃത്തുക്കളായി …. പക്ഷേ ദൃശ്യയും ഞാനും ശത്രുക്കളായി തന്നെ തുടർന്നു നേർക്ക് നേർ കണ്ടാൽ കീരിയും പാമ്പും … എന്നും ഞങ്ങൾ തമ്മിൽ അടിയുറപ്പാ ….

എല്ലാ ദിവസവും മാത്‌സാണ് ഞങ്ങളുടെ ആദ്യ പിരീഡ് ആ വിഷയം പഠിപ്പിക്കുന്നത് ഷാന്റി ടീച്ചറും …… ഇന്നലെ ഹോംവർക്കുണ്ടായിരുന്നു …. എന്നോടത് ചെയ്യാനും മറന്നു പോയി …. ആകെ പേടിച്ചു വിറച്ചാണ് ഞാൻ ക്ലാസിലിരിക്കുന്നത് ….

ടീച്ചർ വന്നു ക്ലാസ് തുടങ്ങി എനിക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല ഓരോ നിമിഷവും എണ്ണിയെണ്ണി തീർക്കുകയാണ് ……. ഈശ്വരാ ടീച്ചറോട് ഹോം വർക്കിന്റെ കാര്യം മറന്നു പോവണേ …… ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു …..

ക്ലാസ്സ് കഴിഞ്ഞു ടീച്ചർ പോവാൻ തുടങ്ങുകയായിരുന്നു …. ടീച്ചറേ ഇന്നലെ ഹോംവർക്കുണ്ടായിരുന്നു ….. ദൃശ്യയാണ് അത് പറഞ്ഞത് ….. ഇശ്വരാ ….. ഞാൻ പെട്ടു…. എനിക്ക് നല്ല തല്ലും ചീത്തയും കിട്ടി …..

എനിക്ക് തല്ല് കിട്ടാൻ വകുപ്പുള്ള എല്ലാ അവസരങ്ങളും പാഴാക്കാതെ എന്നിലേക്ക് തന്നെ എത്തിച്ച് തരും അവൾ …….

അഞ്ചാം ക്ലാസ്സ് പഠനം പൂർത്തിയായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഞങ്ങൾക്ക് ക്ലാസ്സ് ടീച്ചർ ഒരു ഓഫർ തന്നു …… ഈ ക്ലാസ്സിലെ എല്ലാ കുട്ടികളും ജയിച്ചാൽ പത്താം ക്ലാസ്സ് വരെ നിങ്ങൾ ഒന്നിച്ചായിരിക്കും ആരെയും മറ്റു ഡിവിഷനിലേക്ക് മാറ്റില്ല …

ഞങ്ങൾ ഹാപ്പിയായി …. സ്കൂളിലെ തന്നെ ഏറ്റവും മികച്ച ഡിവിഷനായിരുന്നു ഞങ്ങളുടേത് അനുസരണയും ബഹുമാനവും അത്യാവിശ്യം നന്നായി പഠിക്കുകേം ചെയ്യുന്നത് കൊണ്ടായിരിക്കും ടീച്ചർ ഇങ്ങനെ ഒരു ഓഫർ തന്നത് …….

ഈ ദൃശ്യയേ മാത്രം മാറ്റാൻ പറ്റ്വോ ടീച്ചറേ ……???

(അപ്പോ ദൃശ്യയുടെ മുഖം ഒന്നു കാണണമായിരുന്നു കവിളൊക്കെ ചുവന്ന് തുടുത്ത് …. എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടവൾക്ക് ഞാനവളെ നോക്കി ഇളിച്ചു കാണിച്ചു .)

മിണ്ടാതിരിക്കെടാ ടീച്ചർ എന്റെ നേർക്ക് കണ്ണുരുട്ടി ……

കാലത്തിന്റെ കുത്തൊഴുക്കിൽ അഞ്ച് വർഷം പോയതറിഞ്ഞേയില്ല തല്ലും പിടിയും പഠനവും അതിന്റെ മുറയ്ക്ക് നടന്നു ….. ഒടുവിൽ പിരിയാൻ സമയമായി …. സ്കൂളിലെ അവസാന ദിവസാണ് ടീച്ചർ പറഞ്ഞു തുടങ്ങി നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയിട്ടാണ് എല്ലാ അദ്ധ്യാപകരും ഇതുവരെ ശ്രമിച്ചത് ആർക്കെങ്കിലും അതിൽ വിഷമം ഉണ്ടായെങ്കിൽ എല്ലാം മറക്കണം നാളെ നല്ല നിലയിൽ ഒരു ജോലിയൊക്കെ മേടിച്ച് മിടുക്കരായിരിക്കണം ….. നിങ്ങളുടെ സൗഹൃദം എന്നും കാത്തു സൂക്ഷിക്കുക നാളെ ഓർക്കാൻ അതേ കാണു….. അങ്ങനെ അവസാന പിരിയഡും കഴിഞ്ഞു ……

എല്ലാവരും പരസ്പരം കെട്ടി പിടിക്കുകയും കൈ കൊടുക്കുകയും ചെയ്യുന്നു ചിലർ കരയുന്നു…..

എല്ലാത്തിലും പങ്കു ചേർന്ന് ഞാനും നിന്നു … ഈ ക്ലാസ്സ് കഴിഞ്ഞു പോകുമ്പോൾ ഞാനേറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ദൃശ്യയോടൊത്തുള്ള നിമിഷങ്ങളായിരിക്കും എന്റെ മനസ്സിന്റെ കോണിൽ എവിടെയോ ഒരു വിങ്ങൽ ……

എന്റെ കണ്ണുകൾ ദൃശ്യയെ തിരഞ്ഞു പക്ഷേ അവളെ ക്ലാസ്സിലൊന്നും കാണുന്നില്ല …. ഞാൻ പുറത്തേക്കിറങ്ങി …..

വൈശൂ….. നിന്റെ ആജന്മ ശത്രു അതാ കഞ്ഞി പുരയുടെ അവിടെ ഒറ്റയ്ക്ക് നിൽക്കുന്നു …. വേണെങ്കിൽ ഒരു ബൈ പറഞ്ഞു പോര് രണ്ടു പേരും കുറെ തല്ല് കൂടിയതല്ലേ …… അഭിലാഷ് അതും പറഞ്ഞ് ക്ലാസ്സ് റൂമിലേക്ക് നടന്നു …….

എടീ കൂതറേ നീയെന്താടി ഒറ്റയ്ക്ക് വന്നു നിൽക്കുന്നേ ……. ഏയ് ഒന്നൂല്ല ഞാൻ വെറുതെ ……. ഹേയ് എന്താ കാന്താരി…. നിന്റെ എരിവൊക്കെ പോയോ …. ദേ പെണ്ണേ നീ കരഞ്ഞാൽ ഞാൻ ചിരിക്കും അങ്ങനെയായിരുന്നില്ലേ നമ്മൾ ഇതുവരെ ….. ഞാൻ പറഞ്ഞു തീർന്നതും അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ….

അയ്യേ എന്താടി ഇത് നീ ഇത്ര സില്ലി ആയിരുന്നോ…. നാണക്കേട് ദേ ആരെങ്കിലും കാണും …… നീ കണ്ണ് തുടയ്ക്ക് ……
എനിക്ക് നിന്നെ പിരിയാൻ വയ്യെടാ …. നാളെ മുതൽ ഞാൻ ആരോട് തല്ലുകൂടും ഓർക്കാൻ കൂടി വയ്യ ….. നമ്മളിനി കാണുമോടാ ……

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല …..

പിന്നീടുള്ള എന്റെ ജീവിതം അവളെ സ്വന്തമാക്കാൻ വേണ്ടിയുള്ള ത്യാഗോജ്വല സമരങ്ങളുടേതായിരുന്നു ….. ‘പ്രണയം’ പൂർണ്ണമാണ് അതിൽ എല്ലാ വികാരങ്ങളും ഉൾപ്പെടുന്നു …. നിങ്ങൾക്ക് സ്വയം നഷ്ടപ്പെടുമ്പോൾ മാത്രമേ നിങ്ങൾ അതിനെ തിരിച്ചറിയുന്നുള്ളു …….

ദൃശ്യേ ഉമ്മറത്തേക്കൊരു ബ്ലാക് ടീ………….

(അക്കു )

Akhil Akku

LEAVE A REPLY

Please enter your comment!
Please enter your name here