Home Latest പക്ഷേ എത്ര കുറവ് അറിയിക്കാതെ വളർത്തിയിട്ടും വിവാഹകമ്പോളത്തിൽ അവൾക്കു ഡിമാൻഡ് ഇല്ലായിരുന്നു….

പക്ഷേ എത്ര കുറവ് അറിയിക്കാതെ വളർത്തിയിട്ടും വിവാഹകമ്പോളത്തിൽ അവൾക്കു ഡിമാൻഡ് ഇല്ലായിരുന്നു….

0

എന്റെ മീനുട്ടിയെ ………

എവിടെ കേൾക്കാൻ കല്യാണാലോചന വന്നപ്പോൾ തൊട്ടുള്ള തുള്ളിച്ചാട്ടമാ പെണ്ണിന്………

മീനുട്ടി….., മീനുട്ടിയേ…….

പാവം കുറച്ചു സന്തോഷിച്ചോട്ടെ കൂട്ടുകാരുടെ ഒക്കെ കല്യാണം കഴിഞ്ഞു, ഒരുപാട് ആലോചന വന്നതാ പക്ഷേ പണമുണ്ടായിട്ടും സൗന്ദര്യം ഉണ്ടായിട്ടും അവളുടെ കുറവ് എടുത്ത് പറഞ്ഞ് അതു മുതൽ എടുക്കാൻ ശ്രമിക്കുന്നു… അവൾ ജന്മനാ ഊമയാണ് …

ഗർഭിണിയായ സമയത്ത് ദൈവത്തോട് ഞാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് പെൺകുട്ടി ആയിരിക്കണേ എന്നാണ് പക്ഷേ ആദ്യത്തേത് ആൺകുട്ടി ആയി…..

വീണ്ടും ഗർഭിണിആയപ്പോൾ പ്രതീക്ഷിച്ചു ഇത് പെൺകുട്ടി ആയിരിക്കുമെന്ന് പക്ഷേ അപ്പോളും ദൈവം തുണച്ചില്ല, അപ്പോളും ആൺകുട്ടി ;

വീണ്ടും ഗർഭിണി ആകണം എന്നുള്ളത് എന്റെ വാശിആയിരുന്നു ഏട്ടൻ പറഞ്ഞതാണ് നിർത്താം എന്ന്, ഞാൻ സമ്മതിച്ചില്ല…

എനിക്ക് ഒരു പെൺകുട്ടി വേണമെന്നു പറഞ്ഞു വാശിപിടിച്ചു. ദൈവത്തിന്റെ കൃപ ഒരു സുന്ദരി കുട്ടിയെ ദൈവം തന്നു..

ഭയങ്കര സന്തോഷമായിരുന്നു ഞങ്ങൾക്ക് രണ്ട്‌ പേർക്കും, രണ്ട്‌ വയസ്സ് കഴിഞ്ഞിട്ടും എന്റെ കുട്ടി ഒരു വാക്കുപോലും പറഞ്ഞില്ല, പേടി ആയി, പിന്നെ ഹോസ്പിറ്റൽ. ചെക്കപ്പ് അവസാനം ഡോക്ടർ മാർ വിധി എഴുതി ഈ കുട്ടിക്ക് സംസാരശേഷി ഇല്ല…

ആദ്യമൊക്കെ എനിക്ക് സഹിക്കാൻ പോലും കഴിഞ്ഞില്ല. ഏട്ടൻ ആരുന്നു എനിക്ക് ധൈര്യം തന്നത്.. അവസാനം ഞങ്ങൾക്ക് സത്യവുമായി പൊരുത്തപെടേണ്ടിവന്നു…..

അവളെ അവളുടെ കുറവ് അറിയിക്കാതെ തന്നെ വളർത്തുക.മറ്റൊരാളുടെ മുന്നിൽ പതറാതെ തന്റേടത്തോടെ നിൽക്കാൻ അവളെ പ്രാപ്ത ആക്കുക,അതെ അതിൽ ഞങ്ങൾ വിജയിച്ചു….
അവളുടെ കുറവ് ഓർത്ത് അവളോ ഞങ്ങളോ പിന്നീട് വേദനിച്ചിട്ടില്ല…..

ഞാൻ ആയിരുന്നു അവൾക്കു ചുറ്റും മണിയുള്ള കൊലുസ്സു വാങ്ങി കൊടുത്തത്, കൊലുസ്സു കൊണ്ട് അവളെ സംസാരിപ്പിക്കാൻ പഠിപ്പിച്ചത്. പിന്നെ അവൾ അത് ശീലിച്ചു…

മീനുട്ടിന്ന് വിളിച്ചാൽ അവളുടെ കൊലുസ്സ് എന്തോ എന്ന് വിളികേട്ടു…

ഞാൻ എന്തു ചോദിച്ചാലും അവളുടെ കൊലുസ്സ് എന്നോട് ഉത്തരം പറഞ്ഞു കൊണ്ടേയിരുന്നു പക്ഷേ അത് ഈ അമ്മമനസ്സിനു മാത്രം മനസിലാകുന്ന ഭാഷ ആയിരുന്നു……

പക്ഷേ എത്ര കുറവ് അറിയിക്കാതെ വളർത്തിയിട്ടും വിവാഹകമ്പോളത്തിൽ അവൾക്കു ഡിമാൻഡ് ഇല്ലായിരുന്നു……..

അവളുടെ കുറവുകൾ വിലപേശലിൽ എത്തിയപ്പോൾ അവൾ തന്നെ പറഞ്ഞു അമ്മേ എനിക്ക് കല്യാണം വേണ്ടാ എന്ന്…

ഞാനും ഏട്ടനോട് പറഞ്ഞു ദൈവം അവൾക്കു നല്ലൊരു ജീവിതം കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടേൽ അത് അവളെ തേടി എത്തും, അല്ലാതെ വിവാഹകമ്പോളത്തിൽ വില പേശി വിൽക്കേണ്ട ഒരു പെണ്ണല്ല നമ്മുടെ മോൾ എന്ന്….

അവസാനം വന്ന ആലോചനയാണ് മനുവിന്റെ ദൈവം കൊണ്ടുത്തന്നത്!

ഈ കല്യാണാലോചന വന്നപ്പോൾ അവൾ ഇങ്ങോട്ടു പറഞ്ഞു ഇത് കൂടി നടന്നില്ലേൽ എനിക്കിനി ഒരു കല്യാണം വേണ്ടാ അമ്മെന്ന്

പക്ഷേ ഗവണ്മെന്റ് ജോലികാരനായ മനുവിന്റെ ആലോചന വന്നപ്പോൾ അച്ഛൻ പറഞ്ഞു ഇത് നടക്കും മോളെന്ന് അപ്പോൾ അവളുടെ മുഖം ഒന്ന് കാണണമായിരുന്നു……

ദൈവമേ ഈ കല്യാണം നടക്കണമേ എന്ന് ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു.

പെണ്ണുകാണാൻ വന്ന ദിവസം ചായകുടിച്ചു കഴിഞ്ഞു ഞാനാണ് അച്ഛനോട് പറഞ്ഞത് മീനൂട്ടിക്ക് മനുവിനോട് എന്തോ പറയണമെന്ന്. എല്ലാരും ഒന്ന് അന്താളിച്ചു സാധരണയായി ചെക്കന് പെണ്ണിനോട് മിണ്ടണം എന്നുപറയും,

ഇത് എവിടുത്തെ നാട്ടുനടപ്പാ എന്നമട്ടിൽ
ചെറക്കന്റെ കാരണവർ ഒരു നോട്ടം നോക്കി… “മിണ്ടാൻ പറ്റാത്ത കുട്ടി ഇപ്പോൾ എന്തു മിണ്ടാനാ എന്ന് കാരണവർ”,എന്റെ മുഖത്തെ ഭാവമാറ്റം കണ്ടിട്ടാണോ എന്തോ മനു വിന്റെ അച്ഛൻ കാരണവരെ ഒന്നുനോക്കി….

മനു അച്ഛനോട് പറഞ്ഞിട്ട് പിൻവശത്തെ വരാന്തയിൽ എത്തി…

മീനുട്ടി പുറത്തോട്ടു നോക്കി നിൽക്കുന്നു..

“മീനുട്ടി ”

മം എന്ന ഭാവത്തോടെ മീനുട്ടി മനുവിനെ നോക്കി….

മീനുട്ടിക്ക് എന്താണ് എന്നോട് പറയാൻ ഉള്ളത്, പറഞ്ഞോളൂ…

മീനുട്ടി എന്തോ പറയാൻ തുടങ്ങിയതും, പെട്ടന്നു മനു ഇടയിൽ കയറി പറഞ്ഞു

മീനുട്ടി ഒന്നും പറയണ്ട ,,, എനിക്ക് മീനുട്ടിയെ നന്നായി ഇഷ്‌ടായി, ഈ ആലോചന വന്നപ്പോഴേ ഞാൻ അച്ഛനോട് പറഞ്ഞു എനിക്കി കല്യാണം മതിയെന്ന്….

അപ്പോളും മീനുട്ടിടെ കണ്ണുകളിൽ എന്തോ പറയാൻ വേണ്ടി അമ്മയെ തപ്പി കൊണ്ടിരുന്നു..

താൻ ആരെയാ തേടുന്നത് .. അമ്മയെ ആണോ, വേണ്ടാ കുട്ടി എനിക്ക് എല്ലാം അറിയാം ശരിക്കും തന്നോട് എനിക്ക് സഹതാപമോ അനുകമ്പയോ ഒന്നുമല്ല.. ഇഷ്‌ടപ്പെട്ടിട്ടു തന്നെയാ, തന്നെ ഞാൻ ക്ഷണിക്കുന്നത് എന്റെ ഭാര്യ ആയിട്ടാണ് എന്റൊപ്പം നടക്കുന്ന എന്റെ പെണ്ണായിട്ട്…

“എന്നും ചേർത്തു പിടിച്ചു നടത്താൻ എനിക്ക് കഴിയും”നിന്നെ….

നിന്റെ ആ പോര്യ്മാ ഒരിക്കലും നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കില്ല കാരണം ഊമയായ ഒരമ്മയുടെ മകൻ ആണ് ഞാൻ, ഈ ലോകത്തു മറ്റാരാരെക്കാളും നിന്നെ മനസിലാക്കാൻ എനിക്ക് കഴിയും…

“ഇനിയും എനിക്ക് അറിയേണ്ടത് നിനക്കെന്നെ ഇഷ്‌ടമായൊന്നു ആണ്”

എല്ലാം കെട്ടുനിന്ന മീനുട്ടിടെ കണ്ണുകൾ നിറഞ്ഞൊഴുകി……

അയ്യോ എന്റെ മീനുട്ടി നീ എങ്ങനെ കരയാതെ വല്ലവരും വേറെ എന്തേലും വിചാരിക്കും

മനു ചിരിയോടെ മീനുട്ടിയോട് പറഞ്ഞു

പിന്നെ പെണ്ണ് അവിടെ നിന്നില്ല ഒരെറ്റ ഓട്ടം നാണത്തിൽ ചുവന്ന മുഖത്ത് ഒരു ചെറു പുഞ്ചിരികൂടി ആയപ്പോൾ മീനുട്ടി ഒന്നൂടെ സുന്ദരി ആയി,…..
മനുവിനെ തിരിഞ്ഞു നോക്കി ഓടി
ചെന്നു നിന്നത് അമ്മയുടെ അടുത്ത്,അമ്മയ്ക്കു കെട്ടിപിടിച്ച് ഒരു ചക്കര ഉമ്മ അങ്ങ് കൊടുത്തു….

ശാരദയ്ക്ക് മനസിലായി മീനുട്ടിക്ക് മനുനെ പെരുത്തിഷ്ട്മായിന്ന്‌……

“മീനുട്ടിക്ക് എന്നെ ഇഷ്‌ടമായോ “അമ്മേ മനുവിന്റെ ചോദ്യം കേട്ട് ശാരദ തിരിഞ്ഞു നോക്കി, ചിരിച്ച് കൊണ്ട് തലയാട്ടി…….

ശാരദേ ചായ, എത്ര നേരമായി നിന്നോട് ഇച്ചിരി ചായക്ക്‌ പറഞ്ഞിട്ട്

സത്യമാ ഏട്ടൻ കുറെ നേരമായി ചായക്ക്‌ പറഞ്ഞിട്ട്

അമ്മ മനസ്സല്ലേ ഓരോന്നോർത്തു അങ്ങ് നിന്നു

വേഗം ചായ എടുത്തു

മീനുട്ടി…. മീനുട്ടി…….

ആ കൊലുസ്സു കിലുക്കി മീനുട്ടി എന്തോന്ന് വിളി കേട്ടു

ഇങ്ങോട്ട് വാടി ചായ കുടിക്ക് വന്ന്

വീണ്ടും കൊലുസ്സു കിലുക്കി വരുവന്നു പറഞ്ഞു…

അതൊക്കെ ഒരമ്മക്ക് മാത്രമേ മനസ്സിലാവൂ,

ഏട്ടന് ചായ എടുത്ത് മുൻവശത്തേക്ക് നടന്നു.

“ഇതാ ഏട്ടാ ചായ”

പത്രത്തിൽ നിന്ന് കണ്ണെടുത്ത് മാധവൻ ശാരദേ ഒന്നുനോക്കി

നിന്നോട് എത്രനേരമായി ഒരു ചായ ചോദിച്ചിട്ട് നീ അവിടെ എന്ത് ചെയ്യുവാരുന്നു…

ഞാൻ മോളെക്കുറിച്ചു ആലോചിച്ചു ഇരുന്നു പോയി ഏട്ടാ

ഏട്ടൻ മനുവിന്റെ അച്ഛനെ ഒന്ന് വിളിച്ച് ചോദിക്ക് എന്നാ ഡ്രസ്സ്‌ എടുക്കാൻ പോകുന്നതെന്ന്

എന്റെ ശാരദേ നീ ഒന്ന് അടങ്ങ്

നിന്റെ വെപ്രാളം കണ്ട തോന്നും നാളെയാണ് കല്യാണം എന്ന്

നിങ്ങൾക്ക് അങ്ങനെ പറയാം എന്റെ മോളുടെ കല്യാണമാ എനിക്ക് എല്ലാം നേരത്തെ ചെയ്തു വെക്കണം

നിന്നെ കൊണ്ട് തോറ്റു നീ ആ ഫോൺ ഇങ്ങ് എടുത്തോണ്ട് വാ.. ഇപ്പോ തന്നെ വിളിച്ചേക്കാം ഇനി ഇപ്പോ അതിന് മുഖം വീർപ്പിക്കേണ്ട

മം അങ്ങനെ വഴിക്ക് വാ

ഫോൺ എടുത്ത് കൊടുത്തിട്ടു അവിടെ തന്നെ നിന്നു

ഏട്ടൻ ഫോൺ വിളിച്ച് വച്ചതും, ചോദിച്ചോ? എന്താ പറഞ്ഞെ? എന്നാ പോകണ്ടേ?

ശാരദേടെ വെപ്രാളം കണ്ട് മാധവന് ചിരിവന്നു….

കൃഷ്ണൻ പറയുന്നെ നാളെ കഴിഞ്ഞ് പോകാമെന്ന്

ശാരദയ്ക്ക് സന്തോഷമായി സ്വർണം കരുതിയിട്ടുണ്ട്, എന്നാലും അത് പോരാ കുറച്ചൂടെ വേണം, എന്റെ കുട്ടിക്ക് എത്ര കൊടുത്താലും എനിക്ക് പോരാന്നെ തോന്നു

രാവിലെ തന്നെ പോവാൻ റെഡി ആയി….

ശാരദേ എടി ശാരദേ വേഗം ഇങ്ങോട്ടു വാ
അവള് ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ?

ഞാൻ വരുവാ ഏട്ടാ……

മീനുട്ടി വേഗം വാ അച്ഛന് ദേഷ്യം വരും

മീനുട്ട്യേ……….. .

ദാ എത്തി ന്ന് പറഞ്ഞ് കൊലുസ് കിലുങ്ങി….കൊലുസ്സിന്റ കിലുക്കം അടുത്ത് അടുത്ത് വരുന്നു, അതെ അവൾ ഇറങ്ങി..

വരുന്നുണ്ട് ഏട്ടാ…….

എന്റെ കുട്ടി ഇറങ്ങി വന്നപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി… അവൾ ഒന്നുടെ സുന്ദരി ആയിരിക്കുന്നു,

അച്ഛനും അമ്മയ്ക്കും എന്റെ മീനൂട്ടിക്ക് തരാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം….. അവളുടെ കുറവുകൾ മനസിലാക്കി അവളെ പൊന്നു പോലെ നോക്കുന്ന സുരക്ഷിതമായ ഒരു കൈ….

മനുവിന്റെ കൈയിൽ എന്റെ കുട്ടി സുരക്ഷിതയായിരിക്കും…… അതെ എന്റെ കുട്ടിടെ കല്യാണം ആണ്, ഒരു കുഴപ്പോം കൂടാതെ ഭംഗിയാക്കി നടത്തിത്തരണേ ഭഗവാനെ……

എന്റെ പൊന്നു ശാരദേ നിന്റെ ദിവാസ്വപ്നം ഇനിയും കഴിഞ്ഞില്ലേ വന്ന് വണ്ടിയിൽ കയറു….

അല്ലേൽ ഞങ്ങള് പോകും പറഞ്ഞേക്കാം, “അല്ലെ തന്നെ അമ്മടേം മക്കടേം ഒരുക്കും കഴിഞ്ഞു ഒരു സ്‌ഥലത്തും സമയത്തിന് എത്താൻ പറ്റില്ല ”

എന്റെ പൊന്ന് ഏട്ടാ മതി ഞാൻ വന്നു….. പോകാം വണ്ടി സ്റ്റാർട്ട്‌ ചെയ്യോ…………

അല്ലേലും ഈ അമ്മയാണ് എപ്പോളും താമസിക്കുന്നെ അല്ലെ അച്ഛാ… ഇളയമോന്റെ കമന്റ്‌….

മാധവൻ ഒന്നും മിണ്ടാതെ ഭാര്യയെ നോക്കി ചിരിച്ചു…. ആ ചിരിയിൽ അവർക്കു രണ്ടാൾക്കും മാത്രം മനസിലാകുന്ന ഒരർത്ഥം ഉണ്ടായിരുന്നു………

Jisha liju

LEAVE A REPLY

Please enter your comment!
Please enter your name here