Home Latest ഇച്ചിരികൂടി പൗഡറും ബോഡി സ്‌പ്രേയും വാരി പൂശി മ്മ്‌ടെ നവവധു രേഷ്മകുട്ടിയുടെ വരവും കാത്തിരുന്നു…

ഇച്ചിരികൂടി പൗഡറും ബോഡി സ്‌പ്രേയും വാരി പൂശി മ്മ്‌ടെ നവവധു രേഷ്മകുട്ടിയുടെ വരവും കാത്തിരുന്നു…

0

ആദ്യരാത്രിയുടെവിരൽപാടുകൾ…

“പിറകിലൂടെ വന്ന് ചേർന്ന് നിന്ന് കാതോരം ചുണ്ടുകൾ ചേർത്തവൾ, ഇഷ്ടമാണ് ചെക്കാ നിന്നെ എന്നിലധികം.എന്ന് മറുപടി തന്ന നാളുതൊട്ട് മനസ്സിൽ രണ്ടുപേരും ചേർന്ന് നെയ്ത സ്വപ്നങ്ങൾ ഇന്ന് മുതൽ പൂവണിയുകയാണ്.

” രണ്ടു വീട്ടുകാരെ കല്യാണത്തിന് ഒരുവിധം സമ്മതിപ്പിച്ചത് ഞങ്ങൾക്കേ അറിയൂ , ദേ ആറ്റുനോറ്റിരുന്ന മ്മടേം ആദ്യരാത്രി വന്നെത്തി, മുല്ലപ്പൂ കൊണ്ട് അലങ്കരിച്ച മണിയറകട്ടിലും വാസനഗന്ധങ്ങൾ വാരി വിതറിയ പട്ടുമെത്തയും ഒരുങ്ങി…

ഇന്നലെ തൊട്ട് തുടങ്ങിയ വീട്ടിലെ പാർട്ടിയുടെ ക്ഷീണവും ഉറക്കക്കുറവും ആവാം കണ്ണുകളിൽ ഇടക്കിടക്ക് ഉറക്കത്തിന്റെ ഒരു എത്തിനോട്ടം വന്നു പോവുന്നുണ്ട്.

“തളരാൻ പാടില്ല ആദ്യരാത്രിയാണ് തുടക്കം മോശം ആയി പോയാൽ അത് പിന്നെ ജീവിതകാലം മുഴുവൻ ബാധിക്കും എന്നാണ് മ്മ്‌ടെ ചങ്ക് മുഷാമുദ്ധീൻ ഇക്കാ തന്ന ഉപദേശം.

“ഇച്ചിരികൂടി പൗഡറും ബോഡി സ്‌പ്രേയും വാരി പൂശി മ്മ്‌ടെ നവവധു രേഷ്മകുട്ടിയുടെ വരവും കാത്തിരുന്നു..

“ദേവേട്ടാ ഇതാ പാല്”കാത്തിരുന്നു മുഷിഞ്ഞോ ,
ഇത്തിരി നാണവും കൊഞ്ചലും നിറഞ്ഞ സ്വരത്തിൽ ആയിരുന്നു ആ വാക്കുകൾ..

“അച്ചോടാ പെണ്ണിന് ഇത്തിരി ബഹുമാനം ഒക്കെ വന്നോ ഇത്ര പെട്ടെന്ന്,ഇല്ലേൽ പേരോ എടാന്നോ ഒക്കെയേ വിളിക്കുന്ന പെണ്ണാ.. ചിരിച്ചും കൊണ്ട് അവളോട് പറഞ്ഞു.

“അതിനിത്തിരി പുളിക്കും മോനേ ,നേരത്തെ പേര് വിളിച്ചപ്പോ അമ്മ കേട്ടു,ഇനിയും അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞു.

“ഓഹോ ,അങ്ങനെ ആണോ ,എന്തായാലും നന്നായി ന്റെ കുട്ടിക്ക് ഇത്തിരി ബഹുമാനം ഒക്കെ കാണുമല്ലോ ഇനി,

“എല്ലാരും ഉള്ളപ്പോൾ ഇത്തിരിയൊക്കെ പ്രതീക്ഷിക്കാം ,ഒറ്റക്ക് ആവുമ്പോൾ ഉണ്ടാവില്ല കേട്ടോടാ ചെക്കാ..

“ആയിക്കോട്ടെ തമ്പുരാട്ടി ന്നാൽ മ്മക് കിടന്നാലോ ഇനിയും വൈകിക്കണോ ,അവളെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു..

“ഏട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം വരോ”

“ഇല്ല പെണ്ണേ നീ പറഞ്ഞോ നീ എന്റെ പെണ്ണല്ലേ ഇപ്പൊ സ്നേഹം മാത്രേ തോന്നൂ,

“വീട്ടുകാർ നമ്മുടെ ബന്ധം എതിർത്തപ്പോൾ ഞാൻ ഒരുവഴിപാട് നേർന്നിരുന്നു.

“അതിനെന്താ പെണ്ണേ എന്തായാലും എത്ര ചിലവ് ഉള്ളത് ആണേലും നമ്മൾ ഒരുമിച്ചു തന്നെ നടത്തും,പോരേ.എന്താ അതുപറ.

“അതേ ദൂരെ ഒരു ഭഗവതിക്ഷേത്രത്തിൽ ഒരു മാസം വൃതം നോറ്റ് അവിടത്തെ പൂജക്ക് ദർശനം നടത്താം എന്ന്, രാജി പറഞ്ഞു തന്നത് ആണ്

“അയ്യോ എന്ത് ,,പെട്ടല്ലോ ആകെ അൻപത് ദിവസത്തെ ലീവ് ആണ് ഉള്ളത് ,മ്മക്ക് ഈ വിശ്വാസം ഒക്കെ വേണോ മോളേ…

വേണം മോനെ ,അത് തെറ്റിച്ചാൽ ദോഷം ഉണ്ടാവുംന്ന് ന്റെ കൂട്ടുകാരി രാജിയും പറഞ്ഞു ല്ലോ..

“ആ കുരുത്തം കെട്ട പെണ്ണിനെ കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കണം ,ഹും.

മുഖത്തെ ഭാവങ്ങൾ കണ്ട് അവൾക്ക് ചിരി നിറയുന്നുണ്ട്

ന്നാൽ മ്മക്ക് കിടക്കാം ല്ലേ ഏട്ടാ..പിന്നേ വല്ല കുരുത്തകേടിനും വന്നാൽ ഉണ്ടല്ലോ ദേ കണ്ടോ.

വിരൽ തുമ്പുകളിൽ വലുതായി നിൽക്കുന്ന നീളൻ നഖങ്ങൾ കാണിച്ചു കൊണ്ടായിരുന്നു ചിരിച്ചും കൊണ്ടുള്ള വാക്കുകൾ.

“വന്ന ഉറക്കവും പോയി,അവൾ ആണേൽ കിടന്ന ഉടനെ കൂർക്കവും വലിച്ചു ഉറങ്ങാനും തുടങ്ങി..

മീൻ നന്നാക്കുന്നിടത്ത് പൂച്ച നോക്കി നിൽക്കുന്ന പോലെ ,അവളുടെ മുഖവും നോക്കി എപ്പോഴോ ഉറങ്ങിപ്പോയി..

രാത്രിയിൽ എപ്പോഴോ ഇടനെഞ്ചിൽ ചേർന്നു വന്ന കൈകളുടെ സ്പർശനം ഏറ്റപ്പോൾ ആണ് ഉറക്കത്തിൽ നിന്നും ഉണർന്നത്.

പതിയെ അവളുടെ കൈകൾ കഴുത്തിലൂടെ കവിളിൽ എത്തി ,മൃദുവായി തലോടി മുഖത്തു പതിയേ ഇഴയാൻ തുടങ്ങി.

“എടീ കാന്താരി അഭിനയം ആയിരുന്നുവോ അപ്പോൾ എല്ലാം”

“ഉം ” എന്നൊരു മൂളൽ കേട്ടതും പെണ്ണിനെ ഒന്നൂടെ ചേർത്തു വലിച്ചിട്ട് ഓർമയുണ്ട്.നിമിഷങ്ങൾക്കുള്ളിൽ ആയിരുന്നു അവളുടെ കൈ വിരലുകൾ കവിളിൽ ആഴ്ന്നിറങ്ങിയത് പൂച്ചയെ പോലെ തലങ്ങും വിലങ്ങും അത് പാഞ്ഞു
നടന്നു.

“അമ്മേ” ന്നുള്ള എന്റെ വേദന കൊണ്ടുള്ള അടക്കി പിടിച്ച തൊണ്ടയിൽ നിന്നും വന്ന ശബ്‌ദം മ്മ്‌ടെ വീടും കടന്ന് അയൽകാരൻ ഷാജി ഏട്ടന്റെ വീട്ടിൽ എങ്ങാനും എത്തിക്കാണും ന്നാണ് ന്റെ ഒരിത്”

നിമിഷങ്ങൾക്കുള്ളിൽ അവൾ കണ്ണുതുറന്നതും കളീൻ ഷേവ് ചെയ്ത കവിളിൽ പതിഞ്ഞ പാടുകൾ കണ്ട് സങ്കടപെട്ടതും,

“ഏട്ടാ ഞാൻ അറിയാതെ”

അവൾ പറഞ്ഞു തീരുമ്പോഴേക്കും വാതിലിൽ അമ്മയും ഏട്ടനും ചേച്ചിയും എല്ലാം മുട്ടൽ തുടങ്ങിയിരുന്നു..രണ്ടും കൽപ്പിച്ചു കവിളിൽ പതിഞ്ഞ പാടുകൾ ശ്രദ്ധിക്കാത്ത വിധം വാതിൽ തുറന്നു..

“എന്താടാ ശബ്ദം കേട്ടത്”

“ഒന്നും ഇല്ല അമ്മേ അവൾ ഒരു സ്വപ്നം കണ്ടതാ ”

“അത് കൊള്ളാം ല്ലോ അതിനു നീയാണോ അലറുന്നത്”
ഏട്ടന്റെ ആയിരുന്നു വാക്കുകൾ,അപ്പോഴേക്കും എല്ലാവരിലും ചിരി പടർന്നിരുന്നു…

“മതി മതി എല്ലാരും പോയി കിടക്ക് നേരം ഒരുപാട് ആയി’അമ്മ എല്ലാരേം ഓടിച്ചു..

എല്ലാരും പോയപ്പോൾ വാതിൽ അടക്കാമെന്ന് കരുതി തിരിഞ്ഞപ്പോൾ ആണ് പിറകിൽ നിന്നും..

“പാപ്പോ.. പാർത്തിച്ചു കെടന്നാ മതിട്ടാ അപ്പൊ പേടിച്ചൂല്യാ”

ശെടാ ഇവൻ എങ്ങനെ ഉള്ളിൽ കയറി,
മ്മ്‌ടെ ഏട്ടന്റെ മൂത്ത സന്തതി ആണ് ഒന്നാം ക്ലാസ്സിൽ എത്തിയൊള്ളു എങ്കിലും മൂപ്പർക്ക് ഈ വക അറിവൊക്കെ ഇത്തിരി കൂടുതൽ ആണ്..

“നിനക്ക് ഉറക്കം ഒന്നും ഇല്ലെടാ അജുവേ” വിഷമവും സങ്കടവും ഇച്ചിരി ദേഷ്യവും
എല്ലാം നിറച്ചു കൊണ്ടായിരുന്നു ചോദ്യം..

“പാപ്പന്റ മുഖത്ത് എന്തോ പാട് ഉണ്ടല്ലോ”
ന്ന് മൂപ്പര് പറഞ്ഞു തീരും മുൻപേ ഇവിടെ വാടാന്നും പറഞ്ഞ് ഏട്ടൻ അവനെ പൊക്കി കൊണ്ടുപോയി..

ഹാവൂ രക്ഷപെട്ടു, വാതിൽ അടച്ചു തിരിഞ്ഞതും പ്രിയതമ കണ്ണീർ വാർത്തു നിൽക്കുന്നുണ്ട്,

“സാരമില്ല പെണ്ണേ അറിയാതെ ചെയ്തത് അല്ലേ.”
അവളെയും ചേർത്തു പിടിച്ചു ബെഡിലോട്ടു മറിഞ്ഞു…

നീറുന്ന മുഖത്തു തണുപ്പാർന്ന അവളുടെ ചുണ്ടുകൾ ചേർന്നു ആ നിമിഷം..

മിണ്ടാൻ നിന്നാൽ അവൾ ഇനിയും കരയും എന്നറിയാവുന്നത് കൊണ്ട് വേഗം കിടന്നു..

രാവിലെ എണീറ്റപ്പോൾ പെണ്ണിനെ കാണാൻ ഇല്ല ,അടുക്കളയിൽ ആവും, ബ്രെഷ് ചെയ്യുന്ന നേരം തുടങ്ങിയതാണ് എല്ലാവരുടെയും മുഖത്തൊരു കളിയാക്കി ചിരി. ചിലപ്പോ ഇന്നലത്തെ കാര്യം ഓർത്താവും..

വീട് പുഴയോരത്ത് ആയതിനാൽ ചങ്ക്സ് എല്ലാം കാലത്തെ കമ്പനി കൂടാൻ ഉണ്ടാക്കിയ ഷെഡിലെ ഇരിപ്പിടത്തിൽ കാണും.

അവിടെ എത്തിയതും അവൻ മാരുടെ വക കളിയാക്കൽ…

” ഒരു മയം ഒക്കെ വേണ്ടേ അളിയാ.. വല്ല ആക്രാന്തവും കാട്ടികാണും ല്ലേ .ആ മുഖമൊക്കെ എന്തോന്ന് ആടേ…

ഇതൊക്കോ ഇവർ എങ്ങനെ അറിഞ്ഞു ..ഒരു പിടിയും കിട്ടുന്നില്ല ല്ലോ…വേഗം കത്തിയടി മതിയാക്കി തിരിച്ചു വീട്ടിൽ കയറി…

പ്രിയതമയേ കണ്ടപ്പോൾ ആണ് കവിളിൽ പാട് ,നിറം വച്ചു നിൽക്കുന്ന കാര്യം അറിഞ്ഞത് ,അയ്യേ എല്ലാരും അപ്പൊ എന്തു കരുതി കാണും..

“ഇനിപ്പോ എന്തു ചെയ്യും പെണ്ണേ .ഉണ്ടായിരുന്ന താടി ആണേൽ കല്യാണ തലേന്ന് കളീൻ ആക്കുകയും ചെയ്തു”

“അറിയില്ല ഏട്ടാ എല്ലാരും ന്നേയും കളിയാക്കി” വേറെന്തോ അർത്ഥത്തിൽ… നാണവും സങ്കടവും ഒക്കെ ഉണ്ടായിരുന്നു ആ മുഖത്ത്..

“നമുക്ക് ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്താലോ തൽക്കാലം ഈ കളിയാക്കൽ ഒന്നു ഒഴിവായി കിട്ടുംകയും ചെയ്യും ആഘോഷിക്കുകയും ചെയ്യാം ”

“ഞാൻ ഡബിൾ ഒക്കെ ഏട്ടാ ,പ്രിയതമ എപ്പോഴോ റെഡി”

വീട്ടിൽ നിന്നും അനുമതിയും വാങ്ങി ദൂരെ ഓരോ ഹൈറേഞ്ചും ഒരുമാസം നീണ്ട കുസൃതിയും സന്തോഷവും നിറഞ്ഞ ട്രിപ്പ്, എപ്പോഴോ മനസ്സുപോൽ ശരീരവും ഒന്നായി മാറി…

മാസം തോറും അവളിൽ പടരാറുള്ള ചുവപ്പ് മാറി നിന്ന സംശയം ഒരു പ്രേഗ്നെനൻസി കിറ്റിൽ തീർത്തിറങ്ങിയ നിമിഷം എന്റെ തോളോട് ചേർന്ന് നിന്ന് വിഷമത്തോടെ ചോദിച്ചു…

“വൃതം തെറ്റിച്ചതിനു ദേവി നമ്മളോട് കോപിക്കുമോ ഏട്ടാ”

“അങ്ങനൊന്നും ഇല്ല പെണ്ണേ നമ്മളെ ഒരുമിപ്പിച്ചതും ആ ദേവി തന്നെയല്ലേ”

ചിരിച്ചും കൊണ്ട് അവൾ പറഞ്ഞു

“ന്നാലെ അമ്മയോട് വിളിച്ചു പറഞ്ഞേക്ക് അജുട്ടൻ മുറ്റത്തെ മാവിൽ കല്ലെറിഞ്ഞു വണ്ടിയുടെ ഗ്ലാസ്സും വീടിന്റെ ജനൽ ഗ്ലാസ്സും പൊട്ടും എന്നും പറഞ്ഞു ,മാവിലേ
പുളിയൻ മാങ്ങ ഇനി ആർക്കും വിൽക്കേണ്ടെന്നു..

“അച്ചോടാ ഇവിടെ വാടി കാന്താരി …ചേർത്തു പിടിച്ച്
ആ നെറുകയിൽ മുത്തം നൽകുമ്പോൾ ഞാൻ അറിഞ്ഞു ഭർത്താവിൽ നിന്നും ഒരു അച്ഛനിലേക്കുള്ള എന്റെ ഭാവ മാറ്റങ്ങൾ..

രചന..അനൂപ് അനു കളൂർ..

LEAVE A REPLY

Please enter your comment!
Please enter your name here