Home Latest “രണ്ടും കൂടെ ഇങ്ങനെ കാള കളിച്ചു നടന്നു അവൾക്കെ ബോധം ഇല്ലാ നിനക്ക് എങ്കിലും…”

“രണ്ടും കൂടെ ഇങ്ങനെ കാള കളിച്ചു നടന്നു അവൾക്കെ ബോധം ഇല്ലാ നിനക്ക് എങ്കിലും…”

0

“രണ്ടും കൂടെ ഇങ്ങനെ കാള കളിച്ചു നടന്നു അവൾക്കെ ബോധം ഇല്ലാ നിനക്ക് എങ്കിലും…”

”എന്താ അമ്മ ഇത് ഞാൻ ഇല്ലെ കൂടെ….”

” അതാ എന്റെ പേടി… ടാ പിന്നെയ അടുത്താഴ്ച അവളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട് ഇനി മനസ്സിൽ വേറെ വല്ലാവരും ഉണ്ടോ എന്ന് ചോദിച്ച് നോക്കട്ടോ… ”

” ആഹാ ഇത്ര വേഗം ശല്യമായി തുടങ്ങിയോ സ്വന്തം മോൾ…. നിനക്ക് അതു പറയാം അവള് പെണ്ണ് അല്ലടാ… നിന്നെ പോലെയാണോ.. പോയാൽ നല്ലാ വിഷമം ആവും എന്ന് പറഞ്ഞാൽ പറ്റില്ലാലോ …. കെട്ടിച്ച് വിടണ്ടാ പ്രായം ആയാൽ കെട്ടിച്ചെല്ലാ പറ്റു…. അവളും പോയാൽ നീന്നെയും പിന്നെ ഈ വഴിക്ക് കാണില്ലാല്ലോ അല്ലെ…”

“ആരു പറഞ്ഞു ഞാൻ ഇവിടെ തന്നെ കാണും അവൾ ഒന്നു പോകട്ടെഅമ്മയുടെ മോനായി ഞാൻ ഇവിടെ തന്നെ ഉണ്ടാവും… ട്ടോ.. ആ കണ്ണ് തുടച്ചോ ഇനി അവൾ കണ്ടാൽ എനിക്ക് നല്ലത് കിട്ടും….”

” ഇന്ന് എവിടെക്കാ…. ”

“അറിയില്ലാ അമ്മ എന്തെക്കയോ വാങ്ങാൻ ഉണ്ടെന്ന് പറയുന്നുണ്ടായിരുന്നു… ”

ആതു ഒരു കുഞ്ഞ് കാന്താരി…. എന്റെ കൂട്ടുക്കാരി എന്ന് പറഞ്ഞാൽ അത്രയ്ക്ക് ബസ്റ്റ ഫ്രാണ്ട്…. എന്റെ വീട്ടുകാർക്കും അവളുടെ വീട്ടുകാർക്കും നന്നായി അറിയാം…. അവരും ബന്ധുക്കളെ പോലെയാ….

” അടുത്താഴ്ച കഴിഞ്ഞാൽ ഇനി ഇങ്ങനെ കറക്കം ഒന്നും ഉണ്ടാവില്ലാല്ലെ… ആതു.. ”

” അതു എന്തുപറ്റി നീ എവിടെ പോവാ… മനു.”

”ഞാൻ അല്ലാ നീ നിന്റെ പെണ്ണുകാണൽ അല്ലെ അടുത്താഴ്ച… പിന്നെ എല്ലാം മൂപ്പരുടെ ഇഷ്ടം ആയിരിക്കില്ലെ….”

”ഓഹോ മൂപ്പരോ… ഇതെ ഇതുപോലെ നീ കാണും എന്റെ കൂടെ അങ്ങനെ ഉള്ളവൻ കെട്ടിയാൽമതി എന്നെ….. ”

” എന്നാ നടന്നത് തന്നെ ഇത് പണ്ടത്തെ കാലം ഒന്നു അല്ലാ… പെണ്ണെ… പിന്നെ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോന്ന് ചോദിച്ചിട്ടോ… അമ്മ.. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഇപ്പോ പറഞ്ഞോണം ട്ടോ… ”

” ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ നീ….. ”

എന്റെ തോളിൽ മുഖം ചേർത്ത് ‘ഇരിപ്പാണ് അവൾ…

” നീ പറ പെണ്ണെ… ”

” ശരിക്കും ഞാൻ നിന്നെ വിട്ടു പോകുന്നതിൽ നിനക്ക് വിഷമം ഒന്നും ഇല്ലെ….”

” വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ നല്ല വിഷമം ഉണ്ട് എന്റെ..അച്ഛനും അമ്മയ്ക്കും ശേഷം എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് നീയാണ്…. ഒരു പക്ഷെ എന്നെക്കാൾ ഒരോ വീഴ്ചയിലും കൈതന്ന് കൂടെ ‘ ഉണ്ടായിരുന്നു എന്നിൽ പാതിയായ്…. ഇനി ഇപ്പോ നീ പോയി കഴിഞ്ഞാൽ.. എന്താ പറയുവാ ആൾ ഒഴിഞ്ഞ് ഉൽസവപറമ്പ് പോലെ ആവും… കൂടെ നടന്ന് കലപില കൂട്ടാനും… ഒരുമിച്ച് കാലിൽ കാല് ചേർത്ത് തിരയെ ആസ്വാദിക്കാനും.. മഴകൾ നനയാനും…. കൊലുസിന് നാദവും കുപ്പിവളകിലുക്കവും കൊണ്ട് അമ്മയെ പേടിപ്പിക്കാനും കൂടെ നീ ഇല്ലാല്ലോ എന്നൊരു വിഷമം… അങ്ങനെ വിചാരിച്ചിട്ടു കാര്യം ഇല്ലല്ലോ… നീ എനിക്കാരാ… ഒരു ഫ്രെണ്ട് അത്രയെ ഉള്ളു അതെ പാടു…. ”

ഉള്ളിൽ ഉള്ളാ വിഷമങ്ങൾ എല്ലാം ഒരുമ്മിച്ച് വന്നപ്പോൾ അറിയാതെ വാക്കുകൾ അതിരു കടന്നിരുന്നു… അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി പോയി രണ്ടു ദിവസം ഒരു വിളിയോ സംസാരമോ ഇല്ലാതയി പുറത്തെക്ക് ഇറങ്ങാൻ തന്നെ മടിയായ് തുടങ്ങി ജീവ ശവം പോലെയായ്.. ഞാൻ അത് അങ്ങനെയാണ് ഒരാൾ പോയാൽ വേറെ ആൾ അത് ഒക്കെ വെറും വാക്കുകൾ മാത്രമാണ് കരാണം അവൾക്ക് സമം അവൾ മാത്രം.. അവിചാരിതമായാണ് അവൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം അച്ഛനെയും കൂട്ടി എന്റെ വീടിന്റെ പടി കയറി വന്നത്…

“ഇവൾക്ക് ഏതോ മോനോട് സംസാരിക്കണം എന്ന്…. ”

പതിയെ നടന്നു മഴ തോർന്ന് മുറ്റത്തെക്ക്.. കുറച്ച് നേരത്തെ നിശ്ബദതക്കു ശേഷം തുടർന്നു അവൾ…

” ഞാൻ…. ഞാൻ… ഒരു ചമ്മൽ കര്യം പറയാൻ വന്നതാണ്… ഇത് വീട്ടിൽ പറഞ്ഞപ്പോൾ പറഞ്ഞു നിന്നോട് പറയാൻ ഇല്ലെങ്കിൽ അത് എന്നെ ജീവിതകാലം മുഴുവൻ പിന്തുടരും… അതാ പറയാൻ വന്നത്.. ഈ രണ്ടു ദിവസം നിന്നെ കാണാതായപ്പോൾ വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു…. എന്താണ് എന്ന് അറിയില്ലാ കണ്ണാടച്ചാൽ പോലും നിൻ മുഖമാത്രം ഉറക്കം ഇല്ലായിരുന്നു എന്തോ എവിടെയോ മറന്ന് വച്ച് പോലെ… പിന്നീട് നിന്നോട് ഒത്തുള്ള ഒരോ നിമിഷവും മിഴികളിൽ മിന്നിമറയുന്ന പോലെ…. ഞാൻ അറിയാതെ തന്നെ നിന്നെ പ്രണയിച്ചിതുടങ്ങിയിരുന്നു….. ഇനിയും ഒരുപാട് മഴകൾ നനയാനും…. കടലോരങ്ങളിൽ കാലിൽ കാല് ചേർത്ത് തിരയെ പുൽകാനും… തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനുള്ളിൽ നിന്റെ ചൂട് പറ്റി മയങ്ങാനും… ഞാൻ പോന്നോട്ടെ നിന്റെ ജീവിതത്തിലെക്ക് കൂടെ കൂട്ടാമോ…. വെറെ ഒന്നും വേണ്ടാ ഒരു കുഞ്ഞ് താലിമാത്രമതി ഇനിയൊരു ഏഴ് ജന്മത്തെ നിന്റെ പെണ്ണായി മാത്രം ജീവിക്കാൻ…”

മിഴികൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു എന്റെ കാലിൽ വീണ് കരയുവാണ് അവൾ…. ഞാൻ ഉമ്മറത്ത് നിന്ന് കാണുന്നുണ്ടായിരുന്നു ആദ്യമായി ഒരു അച്ഛൻ മകളുടെ പ്രണയ സഫലത്തിനായി നെഞ്ചരുകി പ്രർത്ഥിക്കുന്നത്….. ഒരു പാട് ഇഷ്ടമായിരുന്നു ഞാനായിട്ട് പറഞ്ഞ് ഞങ്ങളുടെ ബന്ധം ഇല്ലാതക്കണ്ടാ എന്ന് ഒഴിഞ്ഞ് മാറി സ്വയം നീറിയത് പക്ഷെ ദൈവം എത്തിച്ചു അവസാനം അവളെ എന്നിലെക്ക് തന്നെ…. അല്ലെങ്കിലും പര്സ്പരം എല്ലാം അറിയുന്നവർ ഒരുമ്മിച്ചാൽ ജീവിതത്തിന് ഒരു സുഖമാണ് ലഹരിയാണ് അത് ഇന്ന് ഞാൻ അറിയുകയാണ്… അവളെ സ്വന്തമാക്കി കൊണ്ട്.. ചിലത് നമ്മൾ തേടി പോകെണ്ടത് ഇല്ലാ… അത് നമ്മളെ തേടിവന്നോളം…..

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

LEAVE A REPLY

Please enter your comment!
Please enter your name here