Home Latest ലേബർ റൂമിൽ ഡോക്ടർക്ക് പറ്റിയ കൈയബദ്ധം…. അതോടെ എന്റെ ശരീരം ചലനമറ്റതായി ഒപ്പം ജീവിതവും….

ലേബർ റൂമിൽ ഡോക്ടർക്ക് പറ്റിയ കൈയബദ്ധം…. അതോടെ എന്റെ ശരീരം ചലനമറ്റതായി ഒപ്പം ജീവിതവും….

0

ലേബർ റൂമിൽ ഡോക്ടർക്ക് പറ്റിയ കൈയബദ്ധം….
അതോടെ എന്റെ ശരീരം ചലനമറ്റതായി ഒപ്പം ജീവിതവും…..
കുഞ്ഞിനെ കൂടി നഷ്ടമായി എന്നറിഞ്ഞപ്പോൾ മനസും മരവിച്ചു….

ശ്രീയേട്ടന് ഞാനിനി ബാധ്യതയാകും എന്ന് പറഞ്ഞു എന്നെ വീട്ടിലേക്കു കൂട്ടാൻ അച്ഛനമ്മമാർ വന്നപ്പോൾ ഞാനെതിർത്തു. ഏട്ടനൊപ്പം പോയാൽ ഏട്ടന്റെ ജീവിതം നഷ്ടമാകും എന്നറിയാഞ്ഞിട്ടല്ല….
സ്വന്തം വീട്ടിൽ വിവാഹ പ്രായമായ മൂന്ന് അനുജത്തിമാർ ഉള്ളതോർത്തപ്പോൾ വീട്ടിലേക്കില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.

അതുവരെ സ്വന്തം മകളായിരുന്ന ഞാൻ ഏറെ വൈകാതെ ഏട്ടന്റമ്മയ്ക്ക് ബാധ്യതയായി മാറി…
ഒളിഞ്ഞും തെളിഞ്ഞും അമ്മ ഏട്ടനോടത് പറഞ്ഞപ്പോൾ നിസ്സഹായയായി ഞാൻ പുഞ്ചിരിച്ചു…

മരണത്തിനു വേണ്ടി പ്രാർത്ഥിച്ച നാളുകൾ… പക്ഷെ ഏട്ടന്റെ പ്രവർത്തികൾ എന്നും എന്നെ അമ്പരപ്പിച്ചു കൊണ്ടിരുന്നു…
ഒന്നും സംഭവിക്കാത്ത മട്ടിൽ ഏട്ടൻ എന്നെ സ്നേഹപരിപാലനങ്ങൾ കൊണ്ട് മൂടി….
ആ കിടപ്പിലും ഏട്ടന്റെ സ്നേഹം എനിക്കാശ്വാസം പകർന്നു…..

അതിനിടയിലാണ് ഏട്ടന്റെ അമ്മാവന്റെ മകൾ ഗീതുവിന്റെ കടന്നു വരവ്. ഏട്ടന് ഗീതുവിനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് അമ്മ പറഞ്ഞപ്പോൾ…
ഉള്ളൊന്നു പിടഞ്ഞു…..
കണ്ണുകൾ നിറഞ്ഞു തുളുമ്പി…
എങ്കിലും എനിക്ക് വേണ്ടി നശിപ്പിക്കാനുള്ളതല്ല ഏട്ടന്റെ ജീവിതം എന്ന തിരിച്ചറിവിൽ ഞാനാ ബന്ധത്തിന് അനുവാദം നൽകി.

അഞ്ചു വർഷത്തെ പ്രണയം കൊണ്ട് ഒന്നായ ഞങ്ങളെ വിധിയിതാ വേർപിരിക്കാൻ പോണു….
ആത്മഹത്യ പോലും ചെയ്യാനാവാത്ത എന്റെ അവസ്ഥയെ പഴിക്കാനെ എനിക്കായൊള്ളു…

പിന്നീടുള്ള ദിവസങ്ങളിൽ ഏട്ടൻ എനിക്ക് മുഖം തരാതെ നടന്നു. ഒന്നു സംസാരിക്കണം എന്ന് പല തവണ അമ്മ വഴി അറിയിച്ചെങ്കിലും ഏട്ടൻ എന്റടുത്തു വരാനോ സംസാരിക്കാനോ തയാറായില്ല. ഏട്ടൻ എന്നിൽ നിന്നും പൂർണമായി അകന്നു കഴിഞ്ഞു എന്ന് ഗീതുവിന്റെ സംസാരത്തിൽ നിന്നും എനിക്ക് വ്യക്തമായി. ഞാൻ ആ വീട്ടിൽ അധികപ്പറ്റാണെന്നു കൂടി അവൾ പറഞ്ഞപ്പോൾ ഞാൻ നിസ്സഹായയായി.

ഗീതുവിന്റെ സഹായത്തോടെ എന്റെ സുഹൃത്തായ ദിവ്യയെ വിളിച്ചു വരുത്തി അശരണരെയും രോഗികളെയും പാർപ്പിക്കണ ശരണാലയത്തിൽ എന്നെ എത്തിക്കാൻ അവളോട്‌ അപേക്ഷിച്ചപ്പോൾ സ്വന്തം വീട്ടിലേക്കു പോകാൻ അവളും ഉപദേശിച്ചു….
സഹോദരിമാരുടെ മുഖം അതിൽ നിന്നെന്നെ വിലക്കി….

എന്നെ കൊണ്ടുപോകാനായി ശരണാലയത്തിലെ സിസ്റ്റർമാർ വീട്ടിൽ എത്തിയപ്പോഴാണ് ഏട്ടൻ ഞാൻ പോണ വിവരം അറിഞ്ഞത്. ഏട്ടൻ നേരെ എന്റെ അടുത്തെത്തി…..

അമ്മൂ നീ പറഞ്ഞിട്ടാണോ ഇവർ വന്നത്….?

ഉം…..
എനിക്ക് പോണം … .
ആർക്കും ഒരു ബാധ്യതയാവാൻ ഇനി ഞാനില്ല….എന്ന് പറഞ്ഞതും ഏട്ടന്റെ കൈ എന്റെ കരണത്തു വീണതും ഒരുമിച്ചായിരുന്നു……

അപ്പോ ഇത്ര കാലം നിന്നെ സ്നേഹിച്ച ഞാൻ മണ്ടനാ അല്ലേടി……?
ഒന്ന് നീയറിഞ്ഞോ അമ്മൂ.. നീ ഒഴിഞ്ഞു പോയാലും നിന്റെ സ്ഥാനത്തു മറ്റൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല. ഈ ജന്മം മാത്രമല്ല ഇനി എത്ര ജന്മങ്ങൾ കഴിഞ്ഞാലും എന്റെ നെഞ്ചിലൊരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്….

ഏട്ടാ.. ….. ഞാൻ….. ഗീതു…

ഞാൻ പറഞ്ഞോ നിന്നോട് എനിക്ക് ഗീതുവിനെ വിവാഹം കഴിക്കണമെന്ന്….? അമ്മയെന്തോ പറഞ്ഞപ്പോൾ നീയത്തിനു സമ്മതം മൂളി അതുകൊണ്ട് മാത്രമാണ് നിന്നിൽ നിന്നും ഞാൻ അകന്നു നടന്നത് അല്ലാതെ……

ശരണാലയത്തിൽ നിന്നു വന്നവരെ തിരിച്ചയച്ചു ഏട്ടൻ അടുത്തേക്ക് വന്നപ്പോൾ ഒന്നും പറയാനാവാതെ ഞാൻ പൊട്ടി കരഞ്ഞു…..

എനിക്ക് നീ മാത്രം മതി എന്ന് പറഞ്ഞ് ഏട്ടനെന്നെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചപ്പോൾ തളർന്ന എന്റെ ശരീരത്തിനൊപ്പം മനസിനും പുതു ജീവൻ കൈവന്നു……….

രചന ; അതിഥി അമ്മു

LEAVE A REPLY

Please enter your comment!
Please enter your name here