Home Latest ആദിയുടെ സ്കൂളിൽ പാരെന്റ്സ് മീറ്റിങ്ങിനു ചെന്നപ്പോഴാണ് ഞാൻ അവളെ വീണ്ടും കാണുന്നത്,. “ദയ ”

ആദിയുടെ സ്കൂളിൽ പാരെന്റ്സ് മീറ്റിങ്ങിനു ചെന്നപ്പോഴാണ് ഞാൻ അവളെ വീണ്ടും കാണുന്നത്,. “ദയ ”

0

ആദിയുടെ സ്കൂളിൽ പാരെന്റ്സ് മീറ്റിങ്ങിനു ചെന്നപ്പോഴാണ് ഞാൻ അവളെ വീണ്ടും കാണുന്നത്,. “ദയ ” കാര്യം പേര് ദയ എന്നൊക്കെയാണെങ്കിലും ദയ എന്നത് എന്താണെന്ന് പോലും അറിയാത്തവൾ ,…

ഏഴ് വർഷങ്ങൾക്കു മുൻപ് എനിക്ക് എട്ടിന്റെ പണിയും തന്നു പോയവളാണ്… എൻ്റെ എക്സ് ഗേൾഫ്രണ്ട് ,. മൂന്നാല് വർഷം കണ്ണും പൂട്ടി പ്രേമിച്ചു നടന്നിട്ട് , ഒരു പണച്ചാക്കിനെ കണ്ടപ്പോൾ , നാലു വർഷത്തെ എൻ്റെ പരിശുദ്ധപ്രണയത്തെ ചവിട്ടിമെതിച്ച് എന്നെ അറിയുകപോലുമില്ലെന്നു പറഞ്ഞുപോയവൾ , അവൾക്ക് വേണ്ടി ഞാൻ എത്ര തല്ലുകൊണ്ടിരിക്കുന്നു ,..ഹാ അതൊക്കെ ഒരു കാലം !

ആദ്യമൊന്നു പരുങ്ങിയെങ്കിലും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു ,.

“മമ്മീ,..” സന്തൂർ സോപ്പിന്റെ പരസ്യം പോലെ തോന്നി ,അൽപം പോലും അവളുടെ സൗന്ദര്യം ഉടഞ്ഞിട്ടില്ലാന്നേ,. എവിടെ ആദി ? എൻ്റെ ആയുധം ,,എൻ്റെ മോൻ !

ഞാനും ചടപ്പ് മാറ്റി പുഞ്ചിരിക്കാൻ ശ്രമിച്ചു , ഹും വഞ്ചകി , അവൾ എന്നെ ഇട്ടേച്ചുപോയത് അൽപം പോലും എന്നെ ബാധിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തണ്ടേ ? ഹാ വന്നല്ലോ !!

“ഹായ് ദേവിക,”

“ഹായ് ആദി ” കൊള്ളാലോ ചെക്കൻ എൻ്റെ മോൻ തന്നെ !

വൻമരം പോലെ ഞാൻ ഇവിടെ നിൽക്കണത് അവൻ കണ്ടില്ല , പകരം താഴെ നിൽക്കണ കൊച്ചു കാന്താരിയെയും !

” മോൻ ആണല്ലേ അരുൺ? ”

അഭിമാനത്തോടെ ഞാൻ അവനെ ചേർത്തുപിടിച്ചു, അൽപ്പം അഹങ്കാരത്തോടെയും , അവളുടെ കണ്ണുകളിൽ ചെറിയൊരു നഷ്ടബോധം ഞാൻ കണ്ടു ,.

” എനിക്ക് കുറച്ചുതിരക്കുണ്ട് ദയ ,പിന്നെ കാണാം ”

കാര്യം എന്തൊക്കെയാണേലും അവളുടെ മുന്നിൽ അധികനേരം നിൽക്കാൻ എനിക്ക് ധൈര്യമൊന്നും ഉണ്ടായിരുന്നില്ല , ആദിയുടെ കൈപിടിച്ചു ഞാൻ നടന്നു ,അവളുടെ മറുപടിക്ക് പോലും കാക്കാതെ ,.. പരാജയമായോ ? ഹേയ് !!!

“അമ്മ വന്നാൽ മതിയാരുന്നു !”
കാറിന്റെ ഡോർ വലിച്ചടച്ച് ആദി അൽപം ദേഷ്യത്തിൽ പറഞ്ഞു , കൊള്ളാം ചെക്കന് ആ കൊച്ചുകാന്താരിയുമായി സൊള്ളാനുള്ള അവസരം നഷ്ടമാക്കിയതിന്റെ അമർഷമാണ് ! മൊട്ടേന്നു വിരിഞ്ഞില്!ല

” നിനക്കറിയാവോ അവൾ നിന്റെ അനിയത്തിയായി ജനിക്കേണ്ടവളാരുന്നു അവൾ അന്നു സമ്മതച്ചിരുന്നേൽ !!”

“അച്ഛനെന്തേലും പറഞ്ഞാരുന്നോ ?” അവൻ എന്നെ നോക്കി ” ഹേയ് ” അവൻ മുഖം വീർപ്പിച്ചിരുന്നു !

മനസ്സിന് എന്തെന്നില്ലാത്ത ഒരാശ്വാസം ! കാരണം അവളുടെ കണ്ണിലെ നഷ്ടബോധം, അതാണെന്നെ ആനന്ദപുളകിതനാക്കിയത് ,. ഒരു കണക്കിന് അവൾ ഇട്ടേച്ചു പോയത് നന്നായി , ഇല്ലേൽ എനിക്ക് എൻ്റെ ദിവ്യയെ കിട്ടുവായിരുന്നോ ?

**——**

പ്രണയം തകർന്നു ഭ്രാന്തമായ അവസ്ഥയിൽ നിന്നപ്പോഴായിരുന്നു ദിവ്യയുടെ ആലോചനയുടെ കാര്യം അമ്മാവൻ പറയുന്നത് , ദിവ്യ എൻ്റെ മുറപ്പെണ്ണ് ,.

എനിക്കൊപ്പം തന്നെയായിരുന്നു പഠിച്ചിരുന്നതും , എന്നെക്കുറിച്ച് എല്ലാം അറിയാവുന്നവൾ , എന്നെ നിശബ്ദമായി പ്രണയിച്ചവൾ തകർന്നുപോവാതെ ആശ്വാസം പകർന്നവൾ , ഒടുവിൽ ഞാൻ അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു, അധികം ആഗ്രഹങ്ങളൊന്നും ഇല്ല, ഞാനും ആദിയും മാത്രമാണവളുടെ ലോകം ,,..

എന്തായാലും ദയയെ കണ്ട കാര്യം ദിവ്യയോട് പറയണ്ടെന്നു തന്നെ വെച്ചു , ഒരു കരിനിഴലായി ദയ ഒരിക്കലും ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാനെ പാടില്ല എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു ,..

**—***
ദിവ്യ രാവിലേ ഇറങ്ങിയതാണ് പുറത്തുപോണമെന്നു പറഞ്ഞു , ഞാൻ എതിർത്തില്ല ,. “വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ കഷ്ടപ്പാട് നിങ്ങൾ ആണുങ്ങളും ഒന്നറിയണ്ടേ ?”

സത്യമാണ് !പാചകത്തിലൊക്കെ അത്യാവിശം പിടുത്തമുണ്ട് പക്ഷേ പരാജയപ്പെട്ടത് സ്വന്തം മകന്റെ മുന്നിലാണ് , രാവിലേ തൊട്ട് കടന്നൽ കുത്തിയപോലെ മുഖം,

“എന്താടാ ? ” സ്നേഹത്തോടെ ചോദിച്ചപ്പോൾ ഒരു കരച്ചിലായിരുന്നു മറുപടി !

“ദിവ്യാ ,” അറിയാതെ ഞാൻ വിളിച്ചുപോയി

” എന്താടാ പ്രശ്‍നം ?” അവന്റെ ശബ്ദം ഇടറി ,

” അച്ഛേ , ദേവൂട്ടി അമേരിക്കക്ക് പോകുവാ ഇന്ന് , അവളുടെ അച്ഛൻ അവിടെ സ്കൂളിൽ അവൾക്ക് അഡ്മിഷൻ തയാറാക്കി”

എന്തു പറയണമെന്നറിയാതെ ഞാൻ എൻ്റെ മോനെ നോക്കി , ഒരിക്കൽ എൻ്റെ ജീവിതത്തിൽ വില്ലനായി വന്നവൻ വീണ്ടും എൻ്റെ മോന്റെ ജീവിതത്തിലും . ഞാൻ അവന്റെ കണ്ണ് തുടച്ചു ,..

**———***
എന്തു ധൈര്യത്തിലാണ് ഞാൻ അവനുമായി എയർപോർട്ടിലേക്ക് പോയതെന്ന് എനിക്കിപ്പോഴും അറിയില്ല , ഞങ്ങൾ ലേറ്റ് ആയില്ല , ദയ എന്നെ അത്ഭുതത്തിൽ നോക്കി , ആദിയുടെയും ദേവൂട്ടിയുടെയും മുഖത്തെ സന്തോഷം , ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു ,..

ഫ്ലൈറ്റ് അര മണിക്കൂർ ഡിലെ ആണ് , ഞാനും ദയയും ഏഴ് വർഷങ്ങൾക്കു ശേഷം , ഒരു ടേബിളിന്റെ ഇരുവശത്തും മുഖത്തോടുമുഖം നോക്കിയിരുന്നു ,…

**—-***

“എന്താ പെട്ടന്നൊരു തിരിച്ചുപോക്ക് ? ” അവൾ ഒരുനിമിഷം നിശബ്ദയായി

“മോൾക്ക് അമേരിക്കയിൽ സ്കൂളിൽ അഡ്മിഷൻ റെഡി ആയി ” ഞാൻ ഒന്നും മിണ്ടിയില്ല

“ഒളിച്ചോട്ടമാണെന്ന് തോന്നുന്നുണ്ടോ അരുൺ !? ” ഞാൻ അവളെ അത്ഭുതത്തിൽ നോക്കി

” ഹൗ ഈസ് ദിവ്യ ?” എന്നെക്കുറിച്ചെല്ലാം അവൾ മനസ്സിലാക്കിയിരിക്കുന്നു .

“ഷീ ഈസ് ഫൈൻ !” ഞാൻ പുഞ്ചിരിച്ചു , അവളും ,…

” എൻ്റെ മാര്യേജ് ഫിക്സ് ചെയ്തു! ” മനസിലാവാത്തത് പോലെ ഞാൻ അവളെ നോക്കി , അവളുടെ കണ്ണ് നിറഞ്ഞിരുന്നു !

” എനിക്കൊന്നും മനസിലാവണില്ല നീയെന്താ പറയണത് ?” അവൾ മിഴികൾ തുടച്ചു.

“എനിക്കെല്ലാം നിന്നോട് തുറന്നു പറയണം അരുൺ,… നിനക്ക് നല്ലത് വരണമെന്ന് മാത്രേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ , അതോണ്ടാ നീയുമായി കാരണമുണ്ടാക്കി അകന്നതും , നിന്റെ സന്തോഷം മാത്രമായിരുന്നു എനിക്കെന്നും വലുത് അരുൺ ,അതോണ്ടാ നീ തൽക്കാലത്തേക്ക് കുറച്ചു വേദനിച്ചാലും ജീവിതകാലം മൊത്തം ദിവ്യക്കൊപ്പം സന്തോഷത്തോടെ ജീവിക്കണമെന്നാഗ്രഹിച്ചതും !!”

അവളുടെ മിഴികൾ നിറഞ്ഞൊഴുകി. എനിക്ക് ദേഷ്യമാണ് വന്നത്, ഇനിയെന്ത് പുതിയനാടകം ആണിവൾക്ക് അവതരിപ്പിക്കാനുള്ളത് ?!!!

“നീ പറയുന്നത് എന്താണെന്ന് എനിക്ക് മനസിലാവണില്ല ദയ , ഒന്നു തെളിച്ച് പറ പ്ലീസ് ”

” ഞാൻ ദേവൂട്ടിയുടെ അമ്മയല്ല അരുൺ , ജീവന്റെ ഭാര്യയുമല്ല , നിനക്കൊപ്പം ഇറങ്ങിവരാൻ ഞാൻ തീരുമാനിച്ചിറങ്ങിയതാ അരുൺ , പക്ഷേ !!”

“പക്ഷേ ?” “ഒരിക്കലും നിനക്കൊരു കുഞ്ഞിനെത്തരാൻ എന്നെക്കൊണ്ടാവില്ലന്നറിഞ്ഞപ്പോൾ എനിക്ക് വേറെ വഴിയില്ലായിരുന്നു അരുൺ”

ഒരു കൂരമ്പ് നെഞ്ചിൽ തറച്ചുകയറി.. ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല .

” നിനക്കെന്നെ മറക്കാനാവില്ലെന്നെനിക്കറിയാമായിരുന്നു , നീയെന്നെ വെറുക്കണമെന്നതല്ലാതെ മറ്റൊരുവഴിയും എനിക്ക് മുന്നിൽ ഇല്ലായിരുന്നു , അതുകൊണ്ടാ ഞാൻ ” അവൾ മിഴിതുടച്ചു …

“എനിക്കറിയാം കുട്ടികൾക്കെന്തോരും വിഷമമാകുമെന്നത് പക്ഷേ , ജീവൻ എന്നെ ദേവൂട്ടിയുടെ അമ്മയാവാൻ ക്ഷണിച്ചിരിക്കുകയാണ് അരുൺ , പോയെ പറ്റൂ , അമ്മയാവുന്നതിൽ അപ്പുറം ഒരു സ്ത്രീക്ക് ജീവിതത്തിൽ എന്തു പൂർണ്ണതയാണ് കിട്ടാനുള്ളത് അരുൺ , അതുകൊണ്ടാ പോകുന്നത് ”

ഒന്നു പൊട്ടിക്കരയാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു ” ദിവ്യ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അരുൺ , നിങ്ങളെന്നും സന്തോഷത്തോടെ ജീവിക്കണം ”

ഞാൻ എഴുന്നേറ്റു “ആദി പോവാം” കുട്ടികളുടെ മുഖം മങ്ങി . ഞാൻ ദേവൂട്ടിയെ തലോടി , പിന്നെ ആദിയെ നോക്കി , അവൻ മുഖം കുനിച്ചു നിന്നു ,

” ഐ വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ് , പിന്നൊരു കാര്യം നമുക്കോ ഒന്നിക്കാൻ വിധിയുണ്ടായില്ല , ദേവൂട്ടിയെ വലുതാവുമ്പോൾ എനിക്കിങ്ങ് തന്നേക്കണം മരുമകളായി !”

കണ്ണുനീരിനിടയിലും ദയ ചിരിച്ചു , ഞാനും ,…

” ബൈ അരുൺ ” ഞാൻ ആദിയുടെ കൈപിടിച്ച് നടന്നു.

*—*
തിരികെ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ഞാൻ ഒന്നും മിണ്ടിയില്ല , ആദിയും , വീട്ടിലെത്തിയപ്പോൾ ദിവ്യ എത്തിയിട്ടുണ്ട് , മുഖത്ത് ഗൗരവം ,

” എവിടെ പോയതായിരുന്നു അച്ഛനും മോനും ?”

“നമ്മുടെ മോന്റെ കല്യാണം ഉറപ്പിക്കാൻ ” ദിവ്യ മനസിലാവാത്തത് പോലെ എന്നെ നോക്കി.

“അരുൺ!…….” ഞാനവൾക്കു നേരെ കണ്ണുകളിറുക്കി

**—-***

-ശുഭം

രചന: അനുശ്രീ ചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here