Home Latest വർഷങ്ങൾ കാത്തിരുന്ന്, ആശിച്ചുമോഹിച്ചു, സ്നേഹിച്ച പെണ്ണ് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഉണ്ടായ ആഹ്ലാദം..

വർഷങ്ങൾ കാത്തിരുന്ന്, ആശിച്ചുമോഹിച്ചു, സ്നേഹിച്ച പെണ്ണ് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഉണ്ടായ ആഹ്ലാദം..

0

വർഷങ്ങൾ കാത്തിരുന്ന്, ആശിച്ചുമോഹിച്ചു, സ്നേഹിച്ച പെണ്ണ് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഉണ്ടായ ആഹ്ലാദം..
സ്വന്തമാകില്ല എന്നറിഞ്ഞിട്ടും പിന്നീടങ്ങോട്ട് പ്രണയാദുരമായ ആ ദിവസങ്ങൾ, ഉറക്കം വരാത്ത, ഉറങ്ങാതെ ഫോൺ വിളിച്ച് നേരം വെളുപ്പിച്ച ദിനങ്ങൾ…
കല്യാണം ഏറെക്കുറെ നിശ്ചയിച്ചു എന്നായപ്പോൾ വിഷമത്തോടെ ആണെങ്കിലും സ്വയം ഒഴിവായതാണ്….

പിന്നീടങ്ങോട്ട് എല്ലാം മറക്കാനുള്ള ഒരു ഒളിച്ചോട്ടം തന്നെയാരുന്നു…

ആ ഓട്ടം ചെന്നെത്തിയത് പണ്ട് ജോലി ചെയ്തിരുന്ന സ്ഥലത്തുതന്നെ ആയിരുന്നു.. രാപ്പകൽ വ്യത്യാസമില്ലാതെ ജോലി തന്നെ ജോലി എന്നറിഞ്ഞിട്ടും അവിടെ നിൽക്കാൻ തീരുമാനിച്ചത് ഒന്നും ഓർക്കാൻ പോലും സമയം കിട്ടില്ലല്ലോ എന്ന തിരിച്ചറിവായിരുന്നു…

മാസങ്ങൾക്കു ശേഷം ലീവിന് വീട്ടിൽ വന്നപ്പോൾ, പഴയ മെമ്മറി കാർഡ് ഫോർമാറ്റ്‌ ചെയ്യാൻ നോക്കിയപ്പോളാണ് പണ്ടെപ്പളോ ഓണായിക്കിടന്ന ഓട്ടോമാറ്റിക് കാൾ റെക്കോർഡറിൽ സേവ് ആയിക്കിടന്ന കുറച്ച് ഫോൺ സംഭാഷണങ്ങൾ…

കേട്ടു..

മനസ്സ് പിന്നിലേക്ക് ഓടുകയായിരുന്നു..

മാസങ്ങൾ..
വർഷങ്ങൾ….

ഓടിയോടി ഒൻപതു വർഷം മുൻപത്തെ ഒരു പ്ലസ് വൺ വിദ്യാർഥിയിലെത്തിനിന്നു ഓർമ്മകൾ..

മനസ്സ് വീണ്ടും വെമ്പൽ കൊണ്ടു, കാണണം..

പക്ഷെ മറവിക്ക്‌ വളമായി, മനസ്സിൽ നിന്നും മായ്ക്കാനുള്ള ശ്രമത്തിൽ ഫോണിൽ നിന്നും മായ്ച്ചിരുന്നു, എന്നന്നേക്കുമായി..

പിന്നീട് ഒരു മനം മാറ്റം ഉണ്ടായി വീണ്ടും ചെല്ലുമെന്നറിയാമായിരുന്നതുകൊണ്ടാണ് മനഃപൂർവം വഴക്കുണ്ടാക്കിയതും സാമൂഹമാധ്യമങ്ങളിൽ നിർബന്ധിച്ചു ബ്ലോക്ക്‌ ചെയ്യിച്ചതും….

ആ നിമിഷങ്ങളെ ഇപ്പോൾ പഴിക്കാനെ അവനു കഴിയുമായിരുന്നുള്ളൂ…

പക്ഷെ പണ്ടുതൊട്ടേ ഒരു പിടിവാശിക്കാരനായിരുന്നു അവന്റെ മനസ്സ്…

കാണാതെ വയ്യ എന്ന് കട്ടായം പറയുന്നു….

ഹൃദയം തുടിക്കുന്നു..

പെരുമഴയാണ്.. സമയം രാവിലെ 2മണി….

നനഞ്ഞൊലിച്ചയാലും പോയാലോ…

വേണ്ട..

ഞാൻ മാത്രമല്ലെ ഇപ്പോൾ ഓർത്തൊള്ളൂ അവളെയും എന്തിന് ഓർമിപ്പിക്കണം….

നെഞ്ചിനുള്ളിൽ ഒരു വടംവലി നടക്കുന്നു….

രണ്ട് ഭാഗവും വിട്ടുകൊടുക്കുന്നില്ല…

അവളുടെ നന്മക്കു വേണ്ടി എല്ലാം അവസാനിപ്പിച്ചു, ഈ ഒരു നിമിഷത്തിലെ ആഗ്രഹം കൊണ്ട് അതെല്ലാം നശിപ്പിക്കാൻ സമ്മതിക്കില്ല എന്ന് ഒരു ഭാഗം….

എന്ത് വിധേനയും കണ്ടേ പറ്റു എന്ന് മറുഭാഗം….

പിന്നീടെല്ലാം പെട്ടന്നായിരുന്നു..
മുഖപുസ്തകത്തിൽ പുതിയൊരു താളുകൂടി ചേർക്കപ്പെട്ടു…

അതിലൂടെ അവൻ അവളെ തിരഞ്ഞു..
ഇല്ല, കിട്ടിയില്ല..

പണ്ടെങ്ങോ പറഞ്ഞ ഓർമയിൽ ഭാവി വരന്റെയും അവളുടെയും പേരും നാളും വീടും നാടും എല്ലാം ഒരു ഭ്രാന്തനെപ്പോലെ അവൻ തിരഞ്ഞുകൊണ്ടേ ഇരുന്നു…

അവസാനം കണ്ടെത്തി..

അവളെ കാണാൻ കൊതിച്ച മനസിന്‌, അവളുടെ പ്രിയതമന്റെ നെഞ്ചിൽ ചാഞ്ഞു നിൽക്കുന്ന അവളുടെ ചിത്രമാണ് കാണേണ്ട വന്നത്..

സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല..

എങ്കിലും ആ ചിത്രം നോക്കി അവൻ ഇരുന്നു..

എല്ലാം അവസാനിച്ചു എന്ന് ഉറപ്പിക്കുന്നതിനു മുമ്പ് അവൻ ഒന്നുകൂടെ തിരഞ്ഞു….

ഇല്ല, വിവാഹമല്ല, നിശ്ചയം ആണ് കഴിഞ്ഞത്…

ഇനിയെങ്കിലും ഒരിറ്റു പ്രതീക്ഷക്കു വകയില്ലേ എന്ന് മനസ്സിൽ കരുതി…

വീണ്ടും വടംവലി മുറുകുകയാണ്…

മറുവശത്തു വെറും പുച്ഛം മാത്രം ഇനിയും പ്രതീക്ഷയുമായി കാത്തിരിക്കുന്നതിൽ…

രണ്ടു ഭാഗവും ജയിച്ചില്ല…

വടം പൊട്ടി…

ഹൃദയം രണ്ടായി പിളർന്നു…

ഇടക്ക് എപ്പളോ ഒരിറ്റു കണ്ണുനീർ പൊടിഞ്ഞിരുന്നു അവന്റെ കണ്ണിൽ..

ഇന്നുവരെ സ്വന്തമായി എന്തെങ്കിലും എഴുതാൻ പേന എടുത്തിട്ടില്ലാത്ത ഒരാളാണ് ഞാൻ…

ആദ്യത്തെ ശ്രമമാണ്..

സാഹിത്യവുമായി ആകെ ഉള്ള പരിചയം ഈ പേജ് മാത്രമാണ്…

പിന്നെ ഇതെഴുതണം എന്ന് കുറേനാളായി കരുതുന്നു എങ്കിലും..

എങ്ങനെ എഴുതണം എന്നറിയില്ലാരുന്നു..

ഇപ്പോൾ സാഹചര്യങ്ങൾ അനുകൂലമായി വന്നപ്പോൾ തനിയെ എഴുതിപ്പോയതാണ്..

ആ സാഹചര്യമാണ് നിങ്ങൾ ഇപ്പോൾ വായിച്ചത്…

പ്രണയം ഏതൊരു മനുഷ്യനെയും സാഹിത്യകാരനാക്കും…

-നന്ദി

രചന: ജയകൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here