Home Latest ഒരുപാട് നാൾ പുറകെ നടന്ന് സ്വന്തമാക്കിയ പ്രണയം .നീണ്ട ഒൻപതു വർഷങ്ങൾ ,പിരിയുന്നു എന്ന് പോലും...

ഒരുപാട് നാൾ പുറകെ നടന്ന് സ്വന്തമാക്കിയ പ്രണയം .നീണ്ട ഒൻപതു വർഷങ്ങൾ ,പിരിയുന്നു എന്ന് പോലും പറയാതെ പടി ഇറങ്ങി പോയ പ്രണയം ,ആ പ്രണയത്തിന് എന്തു പേരിടണം അറിയില്ല…

0

ഒരുപാട് നാൾ പുറകെ നടന്ന് സ്വന്തമാക്കിയ പ്രണയം .നീണ്ട ഒൻപതു വർഷങ്ങൾ ,പിരിയുന്നു എന്ന് പോലും പറയാതെ പടി ഇറങ്ങി പോയ പ്രണയം ,ആ പ്രണയത്തിന് എന്തു പേരിടണം അറിയില്ല .
സൗഹൃദത്തിൽ നിന്നും ഉണ്ടായ പ്രണയമായിരുന്നു എന്റെ പ്രണയം ,പരസ്പരം ഒരുപാട് സ്നേഹിച്ചിരുന്നു ,പക്ഷേ ഒരിക്കലും സമ്മതിച്ചില്ല പ്രണയിക്കുന്നു എന്ന് .അതായിരുന്നു ഞങ്ങളുടെ പ്രണയം …ആദ്യമായി അഭിയെ ഞാൻ കാണുന്നത് റാഗിങ്ങിന്റെ സമയത്ത് ആണ് ,ഞാൻ ആണേൽ ഒരു പേടികാരി ..എന്താണന്നു അറിയില്ല ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞ മുഖം ..പിന്നീട് അത് സൗഹൃദം ആയി ,ആരും കൊതിക്കുന്ന സൗഹൃദം ,കൂടുതൽ അടുത്തപ്പോൾ സൗഹൃത്തിനു അതീതമായ ഹൃദയബന്ധമായി ..പിന്നീടെപ്പോഴോ അത് പ്രണയമായി പരസ്പരം പറയാത്ത പ്രണയം .

ജീവിതത്തിൽ എന്നും കുട്ടിനുണ്ടാകുമെന്നു മനസിനെ പറഞ്ഞു പറ്റിച്ചു ..
എന്റെ വിശ്വാസം എല്ലാം തകർത്ത ആ ദിവസം ,എന്നെ ചതിക്കുവാന്ന് ഞാൻ മനസിലാക്കിയ ആ ദിവസം ,എന്റെ മനസ്സ് മരവിച്ചു പോയി .എനിക്ക് മനസിലായി എനിക്ക് പിടി തരാത്ത ആ മനസ്സിൽ എന്താണന്ന് ,
ഇല്ല ഞാൻ നിന്നെ ചതിച്ചിട്ടില്ല ,എല്ലാം ഒരു തമാശ ക്ക് ചെയ്തതാണെന്ന് എന്റെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ ആ കണ്ണിലെ സത്യം ഞാൻ തിരിച്ചറിഞ്ഞു .അഭി യുടെ കണ്ണുകൾ കലങ്ങി ഇരുന്നു ,അതെ ആണിന്റെ സത്യം ആ കലങ്ങിയ കണ്ണുകൾ തന്നെയാണ് …(അതാണ് എന്റെ വിശ്വാസം )
ആ കണ്ണുകൾ കലങ്ങിയപ്പോൾ വേദനിച്ചത് എന്റെ മനസ്സാണ് . ..സാരമില്ല വിഷമിക്കല്ലേ ..എന്താണേലും സാരമില്ല ഇനി എന്നെ ചതിക്കല്ലേ എന്ന് പറഞ്ഞപ്പോൾ ഞാൻ കേട്ട അഭിയുടെ വാക്കുകൾ ആ ഹൃദയത്തിൽ നിന്നുള്ളത് തന്നെ ആരുന്നു .ഞാൻ വിശ്വസിച്ചു ,
പിന്നെ എപ്പോളാ ഈ പാവം പെണ്ണിനെ ചതിക്കാൻ തോന്നിയെ ..എനിക്കറിയില്ല എപ്പോളും സ്നേഹിച്ചിട്ടേ ഉള്ളു ,ഒരു വാക്ക് കൊണ്ടുപോലും വേദനപ്പിച്ചിട്ടില്ല എന്നിട്ടും ….
പക്ഷേ വീണ്ടും എന്നെ ചതിക്കുവാണന്ന് മറ്റൊരു പെണ്ണിന്റെ വായിന്നു തന്നെ കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല …
സത്യം പറഞ്ഞ സ്വയം ഇല്ലാതാവാൻ തന്നെ ആഗ്രഹിച്ചേ .അകലാൻ ഒരുപാട് മാർഗങ്ങൾ നോക്കി ,പക്ഷേ മനസ്സിൽ ഉറച്ചു പോയ വിഗ്രഹം മാറ്റാൻ പറ്റാതെ ഒരു ഭ്രാന്തിയെ പോലെ ഞാൻ ജീവിച്ചിട്ടുണ്ട് …
അകലാൻ ശ്രമിക്കും തോറും അഭി വീണ്ടും അടുക്കും പഴയ പോലെ തന്നെ എന്നെ സ്നേഹിക്കും അപ്പോൾ വീണ്ടും ഞാൻ വിശ്വസിക്കും എത്ര നാൾ അങ്ങനെ എന്നെ പറ്റിച്ചു …അഭിയോട് ഞാൻ വേദനിപ്പിച്ച എന്റെ എല്ലാചെയ്തികളേം ഏറ്റുപറഞ്ഞു ഞാൻ മാപ്പ് പറയും ..
ഒരിക്കലും അഭിയിൽ നിന്ന് അകലാൻ അഭി എന്നെ അനുവദിച്ചില്ല ..വീണ്ടും അടുത്തു സൗഹൃദം ആണോ പ്രണയം ആണോ അറിയില്ല ,പിരിയാൻ മനസ്സ് കൊതിക്കുമ്പോളൂം ,ചതിക്കുവാനെന്നു മനസ്സ് പറഞ്ഞിട്ടും കഴിഞ്ഞില്ല ഒന്നിനും …
ഒരു ദിവസം അഭി പോയി പുതിയ ജോലി സ്‌ഥലത്തേക്ക്‌ പിന്നെ നീണ്ട കാത്തിരുപ്പാരുന്നു ,എവിടാണ് പോകുന്നതെന്ന് എന്നോട് പറഞ്ഞിരുന്നില്ല .എല്ലാ വഴികളിൽ കുടിയും കോൺടാക്ട് ചെയ്തു നോക്കി ……
ആറു മാസത്തെ കാത്തിരുപ്പിനൊടുവിൽ ഒരു ഫോൺ കാൾ അത് അഭി ആരുന്നു ..ഇനി ഈ ജീവിതത്തിൽ എനിക്ക് സ്‌ഥാനമില്ലാന്നു പറയാൻ വേണ്ടി മാത്രം ഒരു കാൾ …
വേദനിച്ച ദിവസങ്ങൾ ഒരു ദിവസം പോലും കരയാതെ ഉറങ്ങിയിട്ടില്ല ,എങ്കിലും കാത്തിരുന്നു വിളിക്കും എന്റെ സ്നേഹം കണ്ടില്ലന്നു നടിക്കാൻ എന്റെ കൂട്ടുകാരന് കഴിയില്ല എന്ന് കരുതി .പ്രാർത്ഥനോയോടെ വീണ്ടും കാത്തിരുന്നു ,ആറു മാസത്തിനുശേഷം വീണ്ടും എന്നെ കോൺടാക്ട് ചെയ്തു .പക്ഷേ ഈ പ്രാവശ്യം ഒരു വട്ടം പോലും എന്നോട് മിണ്ടിയില്ല മെസ്സേജസ് മാത്രം അയച്ചു വീഡിയോ കേൾ വിളിച്ചു കണ്ടു എട്ട് ദിവസം ,ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു ,തിരിച്ചു തന്നല്ലോ കുറച്ച് വേദനിപ്പിച്ചിട്ടാണേലും പക്ഷേ ആ എന്റെ സന്തോഷം അവസാനിച്ചു രണ്ട്‌ ദിവസത്തേക്ക് ഒരു മെസ്സേജും അയച്ചില്ല ..
വീണ്ടും എന്നെ വേദനിപ്പിക്കാൻ എന്തിനാ ദൈവമേ ഇങ്ങനെ ആശിപ്പിച്ചേന്ന് ദൈവത്തോട് ചോദിച്ചു ,ആ ദിവസം കടന്നുപോയി അടുത്ത ദിവസം ഞാൻ ആ സത്യം തിരിച്ചറിഞ്ഞു എന്റെ അഭിടെ കല്യാണം കഴിഞ്ഞെന്ന് .”അതും വെറുതെ തമാശിച്ച ആ പെണ്ണുമായി തന്നെ “എന്റെ എല്ലാ ചോദ്യത്തിനും എനിക്ക് ഉത്തരം കിട്ടി ഞാൻ ആരായിരുന്നു അഭിക്ക് ….’തേപ്പ് അത് പെണ്ണിനും കിട്ടും’


അതുകേട്ട എന്റെ അവസ്ഥ എന്തായിരുന്നു ,എനിക്കിപ്പോളും അറിയില്ല അതിന് ശേഷം ഉള്ള കുറെ ദിവസങ്ങൾ എനിക്ക് ഓർമ്മ പോലുമില്ല ,പലതവണ ആത്മഹത്യായെ കുറിച്ച് ചിന്തിച്ചു ,പക്ഷേ അപ്പോളൊക്കെ എന്റെ അപ്പന്റെ നിസ്സഹായാവസ്‌ഥ ഓർത്തു ആ മുഖം ഓർത്തു ,ആ കണ്ണിലെ സ്നേഹം ഓർത്തു .ഇല്ല എനിക്ക് ആവില്ല ഒരിക്കലും ഞാൻ തോൽക്കില്ല ..എന്റെ വിധി അതിനെ ഞാൻ തോൽപിക്കും .ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ,എന്നെ ഭ്രാന്തു പിടിപ്പിച്ച ദിവസങ്ങളെ ഞാൻ തോൽപ്പിച്ചു ,അതെ ജീവിക്കാൻ വാശിയായി …….

“ആര്യയെ ” എടി ആര്യയെ നീ എന്ത് ചെയുവാ ???

എന്തോ ഞാൻ വരുവാ അച്ചുവേട്ടാ …..
അതെ ,അതാണ് എന്റെ അച്ചുവേട്ടൻ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച ,ജീവിക്കാൻ എന്നെ പഠിപ്പിച്ച എന്റെ അച്ചു …വീണു പോയ എന്നെ താങ്ങി പിടിച്ച ദൈവത്തിന്റെ കൈ

എന്താ അച്ചുവേട്ട എന്താവേണ്ടേ ?
ഒന്നും വേണ്ട ,കുറെ നേരമായല്ലോ ..എന്താ ഇത്രവലിയ ചിന്ത ?
ഒന്നുമില്ല അച്ചുസേ ഓരോന്ന് ആലോചിച്ചു അങ്ങനെ ഇരുന്നുപോയി …
സ്നേഹത്തോടെ അച്ചുസെന്നെ ചേർത്തു പിടിച്ചപ്പോൾ ആ മാറിൽ തലചായ്ച്ചപ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ഭാര്യ ഞാൻ ആണെന്ന് തോന്നിപോയി .എന്റെ ഇഷ്‌ടങ്ങളെ മനസിലാക്കുന്ന ,എന്റെ വേദനകളെ സ്വന്തം വേദനപോലെ കാണുന്ന എന്നെ ജീവനെപോലെ സ്നേഹിക്കുന്ന എന്റെ സ്വന്തം അച്ചു ….
അതെ ഇപ്പോൾ എനിക്ക് മനസിലായി ,ദൈവം എന്തിനാ എന്നെ ഒരുപാട് വേദനിപ്പിച്ചതെന്നു ,എന്റെ അച്ചുന്റെ സ്നേഹം മതിയാവോളം അനുഭവിക്കാൻ ….എന്റെ അച്ചുനെ എനിക്ക് തരാൻ ദൈവം നമ്മുക്ക് ഏറ്റവും നല്ലതേ തരൂ ‘ശുഭം ‘
(നാം വീഴുന്നിടത്തുനിന്ന് ദൈവം നമ്മളെ നടത്തും ദൈവത്തിന്റെ ഏറ്റവും പ്രിയപെട്ടവരായി തന്നെ….. പ്രണയത്തിന്റെ പുറകെ പോയി അവസാനം മരണം തിരഞ്ഞെടുക്കുന്ന എന്റെ എല്ലാ സഹോദരങ്ങൾക്കും സമർപ്പിക്കുന്നു ..മരണം അല്ല തേപ്പിന്റെ ഉത്തരം ജീവിച്ചു കാണിക്കണം മനോഹരമായി തന്നെ )

രചന: Jisha Liju

LEAVE A REPLY

Please enter your comment!
Please enter your name here