Home Latest ചുറ്റിലും ഇരുട്ടായിരുന്നു. മുറിയിൽ സിഗററ്റിന്റെയും മദ്യത്തിന്റെയും മനം പുരട്ടുന്ന ഗന്ധം നിറഞ്ഞു നിന്നിരുന്നു.

ചുറ്റിലും ഇരുട്ടായിരുന്നു. മുറിയിൽ സിഗററ്റിന്റെയും മദ്യത്തിന്റെയും മനം പുരട്ടുന്ന ഗന്ധം നിറഞ്ഞു നിന്നിരുന്നു.

0

അളിയാ പൊളിച്ചു….

അവന്റെ ഫെയ്സ്ബുക്ക് സുഹൃത്ത് ടാഗ് ചെയ്ത കല്യാണ ഫോട്ടോയ്ക് അതിവേഗം ആയിരുന്നു ലൈകും കമന്റും കൂടി വന്നത്..
200 രൂപ ചിലവിൽ റെജിസ്റ്റർ ഓഫീസിൽ ആയിരുന്നു ആദർശിന്റെയും ലക്ഷ്മിയുടെയും കല്യാണം.

കല്യാണം കഴിഞ്ഞ ലക്ഷ്മിയും ആദർശും പുറത്തു കണ്ടത് എതിർപ്പിന്റെ കണ്ണുനീരുമായ് നിൽക്കുന്ന അമ്മിണിഅമ്മയെയും , കലിപൂണ്ട മുഖവുമായ് ഒരു രാക്ഷസനെ പോലെ നിൽക്കുന്ന ഭാർഗവൻ മാമനെയും ആയിരുന്നു.
അന്നുവരെ വിളിച്ചതിൽ ഏറ്റവും വാത്സല്യത്തോടെ ആണ് അമ്മിണിയമ്മ അവളെ മോളെ എന്നു വിളിച്ചത് . പക്ഷെ ആ വിളി ലക്ഷ്മിയുടെ കാതുകളിൽ പതിച്ചത് എതിർപ്പിന്റെ വിലങ്ങു തടി ആയിട്ടായിരുന്നു….
പുച്ഛം നിറഞ്ഞ ഒരു ചിരി ആയിരുന്നു ലക്ഷ്മിയുടെ ചുണ്ടിൽ വിരിഞ്ഞത്. ആദർശിന്റെ കയ്യിൽ മുറുകെ പിടിച്ച് കാറിൽ കയറി യാത്ര തുടർന്നപ്പോൾ ആ വൃദ്ധ സ്ത്രീ ബോധാരഹിതയായി വീണത് അവൾ അറിഞ്ഞില്ല …
അടുത്ത ദിവസം ചരമകോളത്തിൽ ‘മകളുടെ പ്രണയ വിവാഹം അമ്മ മനം നൊന്തു മരിച്ചു ‘ എന്ന വാർത്ത വന്നതും അവൾ അറിഞ്ഞിരുന്നില്ല… കാരണം അവൾ യാത്രയിൽ ആയിരുന്നു , അങ്ങ് ദൂരേ, ആരുടെയും ശല്യമില്ലാത്തൊരിടത്തേക്ക്….

പെട്ടെന്ന് ലക്ഷ്മി കണ്ണുകൾ തുറന്നു. ചുറ്റിലും ഇരുട്ടായിരുന്നു. മുറിയിൽ സിഗററ്റിന്റെയും മദ്യത്തിന്റെയും മനം പുരട്ടുന്ന ഗന്ധം നിറഞ്ഞു നിന്നിരുന്നു. അമ്മയെ ഓർത്തപ്പോൾ അവളുടെ നെഞ്ചൊന്ന് പിടഞ്ഞു.

തന്റെ അന്തമായ വിശ്വാസം ആണ് തനിക്കു ഈ ഗതി വരുത്തിയതെന് അവൾ മനസിലാക്കാൻ അധികം സമയം വേണ്ടി വന്നിരുന്നില്ല.

പണത്തിന് വേണ്ടി കണ്ട മാർവാടികളുടെ മടിയിലേക്ക് തന്നെ വലിച്ചെറിഞ്ഞ് എല്ലിൻ കഷ്ണം കണ്ട പട്ടിയെ പോലെ പണകെട്ടിനു മുന്നിൽ വാലാട്ടി നിൽക്കുന്ന ആദർശിന്റെ ചിരി അവൾക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.


കയ്യിൽ കിട്ടിയ തോക്കിൽ നിന്ന് നിറയൊഴിച്ചത് ഒന്നുപോലും തെറ്റാതെ അവന്റെ ജീവനെടുക്കുന്നത് അവൾ നോക്കി നിന്നു. കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ തുള്ളിയെ സാക്ഷിയാക്കികൊണ്ട്.. ”
തന്റെ മടികുത്തഴിച്ച് ശരീരം പിച്ചിച്ചീന്തുവാൻ ആദ്യം എത്തിയത് സ്ത്രീസമത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രമുഖൻ എന്നറിഞ്ഞപ്പോൾ സ്ത്രീ വെറും ഒരു ഭോഗവസ്തുവായി മാറി കഴിഞ്ഞെന്ന് അവൾ മനസിലാക്കി.

കേവലം രണ്ടാഴ്ച്ച കൊണ്ട് തന്റെ ശരീരത്തെ കൊത്തിപറിക്കുവാൻ എത്തിയതിൽ നൂറുകണക്കിന് കാമപ്രാന്തന്മാരും മാന്യതയുടെ ആട്ടിൻതോലണിഞ്ഞ പ്രമുഖരും ഉണ്ടായിരുന്നു…

പതിയെ ഓർമകളുടെ ഭാണ്ഡം ഇറക്കി വെച്ച് അവൾ മുൻപിൽ ഇരിക്കുന്ന വിഷകുപ്പിയിൽ പിടിത്തം മുറുക്കി….

തന്റെ പ്രണയത്തെ ഓർത്തു അവൾ കരഞ്ഞില്ല …

പൊള്ളയായ വിശ്വാസത്തെ ഓർത്തും അവൾ കരഞ്ഞില്ല..

പക്ഷെ… ഒരുത്തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നടർന്ന് വീണിരുന്നു…
ഇല്ലായ്മയിലും തന്റെ വയറു നിറക്കാൻ ഒരു പരിചയവും ഇല്ലാത്തവരുടെ മുന്നിൽ ഉടുതുണി ഉരിഞ്ഞ അമ്മിണിയമ്മയുടെ ചിരിക്കുന്ന മുഖം…

” കണ്ണുനീർ വീണു ഉപ്പുകലർന്ന ആ വിഷം തെല്ലൊന്നു ഭയക്കാതെ അവൾ കുടിച്ചു തീർത്തു, കട്ടിലിൽ ചരിഞ്ഞു കിടന്നു ”

അര മണിക്കൂറിന് ശേഷം വാതിൽ തുറന്നു അകത്തു വന്ന ഇരുപത് തികയാത്ത ആ ഹിന്ദിക്കാരൻ പയ്യൻ തന്റെ വടിവൊത്ത ശരീരത്തെ കരുണയുടെ കണികപോലുമില്ലാതെ പ്രാപിക്കുന്നത് വെള്ളിമേഖങ്ങൾക്കിടയിലൂടെ ലക്ഷ്മി കാണുന്നുണ്ടായിരുന്നു….

( NB :- പ്രസംഗം കൊണ്ടല്ല പ്രവർത്തി കൊണ്ടാണ് സ്ത്രീകളെ ബഹുമാനിക്കേണ്ടത്.. അവളെ അമ്മയായും പെങ്ങളായും കാണുന്ന ആണുങ്ങളും നമുക്കിടയിൽ ഉണ്ടെന്ന സതൃം അംഗീകരിച്ച്കൊണ്ട് തന്നെ നിർത്തട്ടെ വേശി ആക്കപ്പെട്ടവളുടെ ഡയറിക്കുറിപ്പ്.. )

രചന: മനു ചാലക്കുടി

LEAVE A REPLY

Please enter your comment!
Please enter your name here