Home Latest അതെ ഹസ്സൻക്കാ.. ഞാൻ വേലക്കാരിയുടെ മകനാണ് അത് ഞാൻ അന്തസായി തന്നെ എന്നും പറയും.. അതിനു...

അതെ ഹസ്സൻക്കാ.. ഞാൻ വേലക്കാരിയുടെ മകനാണ് അത് ഞാൻ അന്തസായി തന്നെ എന്നും പറയും.. അതിനു എനിക്ക് ഒരു കുറവും ഇല്ല.. ഈ വേലക്കാരിയുടെ മകനെ തന്നെയാ ഇവൾ സ്നേഹിച്ചത്.. “

0

എന്റെ നാട്ടിലെ പ്രമുഖനാണ് ഹസ്സനാജ്ജ്യാർ, അവരുടെ തല ഉയർന്നു നിൽക്കുന്ന മാളികയിലെ വീട്ടു ജോലിക്കാരിയിൽ ഒരാളാണ് എന്റെ ഉമ്മ.., അവരുടെ പറമ്പിലെ വീണുകിടക്കുന്ന അടക്ക എല്ലാം പെറുക്കി ഒരു ചാക്കിലാക്കി ഉണക്കാൻ വേണ്ടി മാറ്റിവെക്കും.. അത് കഴിഞ്ഞാൽ ഞാൻ നേരെ ഉമ്മാന്റെ അടുത്തേക്ക് പോകും.. ആ മാളിക വീട്ടിലെ അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിലാണ് പാവം എന്റെ ഉമ്മ..

ഒരു വലിയ വീട്ടിലെ ഒരേയൊരു മോളായിരുന്നു എന്റെ ഉമ്മ.. ആരുടെയും സമ്മതം ഇല്ലാതെ ഉമ്മ ഉപ്പാന്റെ കൈയും പിടിച്ചു കൂടെ പോയപ്പോൾ.., പാവം ഒരിക്കലും കരുതി കാണില്ല ജീവിതം ഇങ്ങനെ ആയിത്തീരുമെന്നു… ഞാൻ ഉമ്മന്റെ വയറ്റിലുള്ള സമയത്തു എന്റെ ഉപ്പാനെ വണ്ടി ഇടിച്ചു കൊന്നു എന്റെ ഉമ്മന്റെ ആങ്ങളമാർ, അവർ അത് ഒരു ആക്സിഡന്റ് കേസ് ആക്കി മാറ്റി.. പണം ഉള്ളവർക്ക് ‘എന്ത് പോലീസ് ‘എന്ത് കോടതി.., പിന്നീട് അവർ ഞങ്ങളുടെ വാടക വീട്ടിൽ വന്ന് എന്റെ ഉമ്മാനോട് പറഞ്ഞു ‘വയറ്റിലുള്ളതിനെ നശിപ്പിച്ചു വന്നാൽ ‘ഞങ്ങൾ എല്ലാം പൊറുക്കുമെന്നും ‘നിനക്കു തിരികെ വീട്ടിലേക്കു വരാമെന്നും.. അതുകേട്ട എന്റെ പൊന്നുമ്മ ഒരു ഭ്രാന്തിയെ പോലെ കൊടുവാൾ കാണിച്ചു കൊണ്ട് ആങ്ങളമാരോട് പറഞ്ഞു.. ‘ഇനി നിങ്ങളെ എന്റെ മുന്നിൽ കണ്ടാൽ എല്ലാത്തിനേയും വെട്ടി നുറുക്കും ഞാൻ..’

പിന്നീട് എന്റെ ഉമ്മ പോരാടുകയായിരുന്നു എനിക്ക് വേണ്ടി.. ഉപ്പാന്റെ വീട്ടുകാരും തിരിഞ്ഞു നോക്കിയില്ല ഞങ്ങളെ.. ഉമ്മക്ക് പഠിപ്പുള്ളതിനാൽ നല്ല ഓഫീസിലുകളിൽ ജോലി കിട്ടി പക്ഷെ, അപ്പോഴും ആങ്ങളമാർ ഉമ്മയെ ഉപദ്രവിച്ചു കൊണ്ടേയിരുന്നു… അവസാനം ഉമ്മാന്റെ കളികൂട്ടുകാരിയും അവരുടെ ഭർത്താവും ആയ ഹസ്സൻ ഹാജിയാരുടെ ആ വലിയ മാളിക വീട്ടിൽ വീട്ടു ജോലിയും ചെയ്‌തു എന്റെ ഉമ്മ എന്നെ ‘പൊന്നുപോലെ വളർത്തി ‘നന്നായി പഠിപ്പിച്ചു.. പഠിപ്പിനോടെപ്പം ഞാനും ജോലിക്കു പോകുമായിരിന്നു..

ഇന്ന് എന്റെ ഉമ്മക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണ്.. എനിക്ക് അബുദാബിയിൽ ഒരു ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി കിട്ടി, നാളെ ഞാൻ പുറപ്പെടാൻ പോവുകയാണ്.. ഇനി എന്റെ ഉമ്മനെ എനിക്ക് പൊന്നുപോലെ നോക്കണം.. ഉമ്മന്റെ ആങ്ങളമാരുടെ മുന്നിൽ ഉമ്മനെ രാജ്ഞിയായി നിർത്തണം.. അതിനു വേണ്ടിയാണു ഞാൻ ഉറക്കവും മറ്റു എല്ലാം ഉപേക്ഷിച്ചു പഠിച്ചത്.. അത് എന്റെ പ്രതികാരമാണ്.. മധുരമുള്ള പ്രതികാരം..

ഉമ്മാന്റെ കയ്യിൽ നിന്ന് ഭക്ഷണവും കഴിച്ചു പുറത്തു പോകാൻ നേരത്തു, അവൾ അവിടെ എവിടെങ്കിലും ഉണ്ടോ എന്ന് നോക്കി അവിടെ പതുങ്ങി നിന്നു.. അവൾ എന്റെ കൂടെ വരുന്നതും കളിക്കുന്നതും ഒന്നും അവളുടെ ഉപ്പാക്ക് തീരെ ഇഷ്ടമല്ല..

പെട്ടന്നാണ് പിറകിൽ നിന്ന് ആ വിളി വന്നത് ” ഡാ മൊമീ.. ഞാനും ഉണ്ട് ” എന്നും പറഞ്ഞു എന്റെ കൈയും പിടിച്ചു പിറക്കു വശത്തുള്ള പുഴക്കരയിലേക്കു ഒരു ഓട്ടമാണ് അവൾ.. അവളുടെ ‘മോമി’ എന്ന് വിളി കേൾക്കുമ്പോൾ ‘എന്റെ പൊന്നു ചങ്ങായിമാരെ പിന്നെ ഒന്നും ഓർമ്മയുണ്ടാവില്ല’ ആ വിളിയുടെ കൂടെ തലയ്ക്കു ഒരു ഇടിയും ഉണ്ടാകും പിന്നെ എങ്ങനെ ഓർമ്മവരാനാ..

തലയും ഉഴിഞ്ഞു ഓടുമ്പോൾ ഞാൻ അവളോട് പറഞ്ഞു ”ഡീ ലാമി., എന്റെ കൈ വിട് നിന്റെ ഉപ്പ എങ്ങാനും കണ്ടാൽ പിന്നെ എന്റെ മയ്യത്താ പെണ്ണെ..”

”ഡാ മാക്രി മോമ്മീ, അബ്ബാ ഉണ്ടെങ്കിൽ അന്റെ കൂടെ ഇമ്മള് വരുവോ..? ”

”പോടീ കാന്താരി.., മാക്രി നിന്റെ കെട്ട്യോൻ”

”അത് തന്നെയാടാ നിന്നെ മാക്രീന് ഞാൻ വിളിച്ചത്.. എന്നും പറഞ്ഞു കൊന്ത്രപല്ലും നുണകുഴിയും കാണിച്ചു ചിരിക്കുന്നു..

” ചിരിക്കലെ മോളെ.., ഒണക്ക മാന്ത പോലെയുണ്ട് അന്റെ മോന്ത.. ” അത് പറഞ്ഞാൽ അവൾക്കു ഇളി വരുമെന്ന് നമുക്ക് നന്നായി അറിയാം..

” പോടാ മരമാക്രി, ഓണക്കമാന്ത അന്റെ കെട്ട്യോൾക് എന്നും പറഞ്ഞു എന്റെ തലക്കു പിന്നെയും ഒരു കൊട്ട്..

”ഡീ എന്റെ കെട്യോളെ പറഞ്ഞാൽ ഉണ്ടല്ലോ..? നിന്റെ മോന്ത ഇടിച്ചു പപ്പടം പൊടിക്കുന്നത് പോലെയാകും ഞാൻ..

”എന്നാൽ അത് കാണണല്ലോ മോനെ., ഇജ്ജ് ആണാണെങ്കിൽ ഇന്റെ മോന്തക്ക് അടിക്കടാ..” എന്നും പറഞ്ഞു അവൾ അവളുടെ മുഖം എന്റെ മുഖത്തിനു നേരെ തൊട്ടിരിമി നിന്നു.. ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി.. ആ തിളങ്ങുന്ന കണ്ണുകൾ എന്തിനോ വേണ്ടി ദാഹിക്കുന്നു.. അവളുടെ നീണ്ട കണ്ണും പിന്നെ മേൽ ചുണ്ടിന്റെ മുകളിൽ ഉള്ള കാക്കപുള്ളിയും അതുക്കുമേലെ ആരെയും കൊതിപ്പിക്കുന്ന നുണകുഴിയും എല്ലാം കൊണ്ടും അവൾ അഴകിന്റെ റാണിയാണ്.. ഞാൻ അവളുടെ ചുണ്ടിന്റെയും നുണകുഴിയുടെയും ഇടയിലെ ഭാഗത്തു അമർത്തി ഒരു ചുംബനം കൊടുത്തു.. അതിൽ മതിമറന്നവൾ കണ്ണുകൾ മെല്ലെ അടച്ചു കൊണ്ട് ചുണ്ടുകൾ വിടർത്തി എന്റെ ചുണ്ടിൽ തൊട്ടുരുമ്മി നിന്നു.. എന്റെ രോമങ്ങളെല്ലാം ഉയർന്നു വന്നെങ്കിലും പെട്ടന്നു എനിക്ക് അവളെ എന്നിൽ നിന്നു വേർപെടുത്തേണ്ടി വന്നു..

”വേണ്ട ലാമി.., എന്നോട് നീ പൊറുക്കണം.. നിന്റെ വീട്ടുകാരുടെ സമ്മതം ഇല്ലാതെ എനിക്ക് നിന്നെ കല്യാണം കഴിക്കാൻ കഴിയില്ല..”

”ഡാ മോമീ.. അവസാനം കോപ്പിലെ വർത്താനം പറഞ്ഞാലുണ്ടല്ലോ.. അനക്ക് ഇപ്പോ ഗൾഫില് വല്യ ജോലി കിട്ടിയപ്പോൾ നമ്മളെ വേണ്ടതായില്ലേ..? ഇജ്ജ് ഇന്നെ കെട്ടിയില്ലെങ്കിൽ അന്നെയും കൊല്ലും പിന്നെ മ്മളും ചാകും.. അത് വേണ്ട നമ്മള് മാത്രം ചാകും അന്നേ നമുക്ക് കൊല്ലാൻ കഴിയില്ല..”

അതും പറഞ്ഞു അവൾ എന്നെ കെട്ടിപ്പുണർന്നു.. എത്ര ശ്രമിച്ചിട്ടും അവളെ വേർപെടുത്താൻ കഴിഞ്ഞില്ല..

” ഇല്ല എന്റെ കാന്താരി പെണ്ണെ.. നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല.. ഞാൻ അടുത്ത കൊല്ലം വരും എന്നിട്ട് നിന്റെ ഉപ്പാന്റെ മുന്നിൽ നിന്ന് ചോദിക്കും ‘നിങ്ങളുടെ മകൾ ലാമിയ ഫാത്തിമനെ എനിക്ക് കെട്ടിച്ചു തരുമോ എന്ന്.. ” എന്നും പറഞ്ഞു അവളെ ഒന്നുകൂടി മുറുക്കി പിടിച്ചു..

” ഇൻക്ക് അറിഞ്ഞൂടെ ഇന്റെ ചെക്കൻ ഒന്നന്നര മൊതലാണെന്നു എന്നും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ മേലെ തല വെച്ച് കൊണ്ട് വീണ്ടും പറഞ്ഞു.. ” ഇനിക്ക് എന്നും ഈ നെഞ്ചിൽ തല വെച്ച് കിടക്കണം, എന്നിട്ട് ഈ രോമങ്ങൾ തടവണം കൊതിതീരുവോളം..”

അതുംപറഞ്ഞു അവൾ എന്റെ മുഖത്തേക്ക് നോക്കി.. എന്നിട്ട് വീണ്ടും തുടർന്നു അവൾ ..

“ഇങ്ങള് എന്തേയ് ഇത്രയും മൊഞ്ചൻ ആയതു..?” എന്നുപറഞ്ഞു അവൾ പതുകെ എന്റെ ചുണ്ടുകൾ കവർന്നു.. ഞാനും…

അവളെ കല്യാണം കഴിക്കാനുള്ള അർഹത എനിക്ക് ഇല്ല എന്ന് എനിക്ക് നന്നായി അറിയാം.. പക്ഷെ അവളെ പിരിയാനും എനിക്ക് കഴിയില്ല.. ചെറുപ്പം മുതൽ തുടങ്ങിയതാ അവൾക്കു എന്നോടുള്ള സ്നേഹം.. പലവട്ടം ഞാൻ അതിൽനിന്നു മാറിനിന്നതാ പക്ഷെ അവസാനം അവളുടെ സ്നേഹത്തിനു മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നു..

അങ്ങനെ ഞാൻ അബുദാബിയിലേക്ക് പുറപ്പെട്ടു.. ജോലിക്ക് കയറി.. ഇതിനടയിൽ ഉമ്മാനെ കൊണ്ടുവരുകയും ചെയ്തു..

അങ്ങനെ എനിക്ക് കിട്ടിയ ലീവിൽ അവളുടെ ഉപ്പാനോട് സംസാരിക്കാൻ വേണ്ടി ഞാൻ ഉമ്മയെയും കൂട്ടി നാട്ടിലേക്കു പുറപ്പെട്ടു..

വന്ന പിറ്റേ ദിവസം നേരെ ഹസ്സൻ ഹാജിയാരുടെ മാളികയിലേക്കു ചെന്നു അദ്ദേഹത്തെ കണ്ടു സലാം പറഞ്ഞു..

എന്ന കണ്ട അദ്ദേഹം വളരെ ദേഷ്യത്തോടെ എന്റെ നേരെ പാഞ്ഞെടുത്തു കൊണ്ട് എന്റെ നെഞ്ചിൽ ഒരു ചവിട്ടു.. അപ്രക്ഷിതമായ ആ ചവിട്ടിൽ ഞാൻ ശെരിക്കും നിലത്തേക്ക് തെറിച്ചു വീണു.. അതുകണ്ട ലാമിയ എന്റെ അടുത്തേക്ക് ഓടിവന്നു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.. എന്നിട്ട് അവൾ അവളുടെ ഉപ്പാനോട് പറഞ്ഞു.. ”അബ്ബാ.. എന്ത് പറഞ്ഞാലും ഞാൻ പോകും മോമിൻറെ കൂടെ.. എനിക്ക് മോമി ഇല്ലാതെ ജീവിക്കാൻ കഴിയില്ല”

ഞാൻ അവളുടെ കണ്ണിലേക്കു നോക്കി.. അവൾക്കു എന്നോടുള്ള സ്നേഹം എത്രയാണെന്ന് അറിയണമെങ്കിൽ ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കേണ്ട ആവശ്യം ഇല്ല അവളുടെ രണ്ടു കണ്ണുകൾ മാത്രമതി..

ഞാൻ അവളുടെ കൈ പിടിച്ചു ഹസ്സൻ ഹാജിയാരുടെ അടുത്തേക്ക് ചെന്നു..

എന്നിട്ട് അവളെ അവരുടെ കൈയിൽ ഏല്പിച്ചു കൊണ്ട് പറഞ്ഞു.. ”ഞാൻ എന്റെ ഉമ്മാക്ക് കൊടുത്ത വാക്കാണ്.. എന്റെ പൊന്നുമ്മയുടെ ഒരു തുള്ളി കണ്ണുനീർ ഇനി ഭൂമിയിൽ പതിക്കാതെ നോക്കുമെന്ന്.. നിങ്ങളുടെ സമ്മതം ഇല്ലാതെ ഒരിക്കലും ഞാൻ ഇവളെ കെട്ടുകയില്ല..”

” ഇന്റെ മോളെ മോഹിക്കാൻ എന്ത് അർഹതയാണെടാ അനക്കുള്ളത്..!! ഇവിടത്തെ അടക്ക പെറുക്കുന്ന അനക്ക് എങ്ങനെ ധൈര്യം വന്നടാ പ… ? ഇജ്ജ് ഇപ്പോൾ എത്ര വല്യ നിലയിൽ എത്തിയാലും ഇജ്ജ് എന്നും ഇന്റെ വീട്ടിലെ വേലക്കാരിയുടെ മകനെന്നാടാ..”

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ എന്റെ നെഞ്ചോന്നു നിവർത്തി കൊണ്ട് പറഞ്ഞു.. ”അതെ ഹസ്സൻക്കാ.. ഞാൻ വേലക്കാരിയുടെ മകനാണ് അത് ഞാൻ അന്തസായി തന്നെ എന്നും പറയും.. അതിനു എനിക്ക് ഒരു കുറവും ഇല്ല.. ഈ വേലക്കാരിയുടെ മകനെ തന്നെയാ ഇവൾ സ്നേഹിച്ചത്.. പിന്നെ അടക്ക പെറുക്കി വിറ്റുകിട്ടിയ പൈസ ഞാൻ നിങ്ങളുടെ ഉമ്മയെയാണ് ഏൽപ്പിക്കാറു.. പട്ടിണി കിടന്നിട്ടുപോലും ഞാൻ ആരാന്റെ മുതല് കാക്കാൻ പോയിട്ടില്ല കാരണം എന്റെ ഉമ്മ എന്നെ അങ്ങനെയാണ് വളർത്തിയത്..” എന്നും പറഞ്ഞു ഞാൻ അവരുടെ വീട്ടിൽ നിന്ന് ഇറങ്ങി.. അവൾ എന്നെ വിളിച്ചു കരയുന്നുണ്ടായിരുന്നു..

ഇതിനിടയിൽ അയാൾ വീണ്ടും ആക്രോശിച്ചു..

” അനക്ക് ഇവളെ കിട്ടുമെന്നു ഇജ്ജ് ഒരിക്കലും മോഹിക്കണ്ട മുഹമ്മദ് അംറാൻ.. അതിനു നമ്മൾ ഹസ്സൻ ഹാജി അല്ലാതിരിക്കണം..”

ദിവസങ്ങൾ കടന്നു.. നാട്ടിൽ ഇത് പാട്ടായി.. സങ്കടം ഒന്നും പുറത്തു കാണിക്കാതെ ഉമ്മനെയും കൂട്ടി കാറിൽ പുറലോകം കാണാൻ പോയി.. കുറച്ചു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ മടങ്ങി എത്തി.. അപ്പോയെക്കും നാട്ടിൽ കുറച്ചാളുകൾ ഞങ്ങളെ കാത്തു നിൽക്കുകയായിരിന്നു.. ഞങ്ങളെ തെറി വിളിച്ചുകൊണ്ടു ആ ഒരു കൂട്ടം ആളുകൾ ഞങ്ങളുടെ കാറിലേക്ക് കല്ല് എറിഞ്ഞു കൊണ്ടിരിന്നു.. പേടിച്ചു പോയ ഞങ്ങൾ കാര്യം എന്തെന്നറിയാതെ വീട്ടിലേക്കു പെട്ടന്ന് ഓടിച്ചുപോയി..

എന്റെ ഒരു ചങ്ങാതി വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞങ്ങൾ കാര്യം അറിയുന്നത്.. ഹസ്സൻ ഹാജിയുടെ പെങ്ങളും എന്റെ ഉമ്മാന്റെ കുടുംബക്കാരും ഒത്തുചേർന്നു ഞങ്ങളെ നാടുകടത്താൻ വേണ്ടി ഒത്തുകളിക്കുകയാണ് എന്ന്..

ഇതെല്ലാം കണ്ട എന്റെ ഉമ്മ വളരെ സങ്കടത്തോടെ എന്നോട് പറഞ്ഞു.. “വേണ്ട മോനെ നമുക്ക് ഈ നാട്.. ആരുടെ മുൻപിലും ജയിക്കണ്ടാ.. എന്റെ മോൻ സന്തോഷത്തോടെ ജീവിച്ചു കണ്ടാൽ മതി എനിക്ക്.., നമുക്ക് ഇന്ന് തന്നെ തിരിച്ചു പോകണം.. ഉമ്മാന്റെ സങ്കടം എനിക്ക് താങ്ങാൻ പറ്റാതായി, ഇനി ഈ നാട്ടിലേക്കു ഒരിക്കലും തിരിച്ചു വരില്ല എന്ന ഉറച്ച തീരുമാനത്തോടെ ഞങ്ങൾ എയർപോർട്ടിലേക്കു പുറപ്പെട്ടു..

എയർപോർട്ടിൽ വെച്ച് ഞാൻ ബോസിനെ വിളിച്ചു പറഞ്ഞു ഞാൻ വരുന്നുണ്ട് എന്ന്.. ഫ്ലൈറ്റ് കേറാൻ പോകുന്ന സമയത്താണ് സ്നേഹിതന്റെ ഫോൺ വിളി വീണ്ടും വന്നത്.. ”ഡാ ഇമ്രു.., ലാമിയ കൈയിലെ ഞരമ്പ് മുറിച്ചു ഹോസ്പിറ്റലിൽ ആണ്.. അവൾക്കു നിന്നെ കാണണം എന്ന്.. നീ വേഗം വാ..”

അത് കേട്ട ഞാൻ അസ്വസ്ഥനായിത്തീർന്നു പെട്ടന്ന് ഉമ്മനെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക് പോയി.. അവിടെ അവളുടെ ഉപ്പയും ഉമ്മയും പിന്നെ കുടുംബക്കാരും എല്ലാവരും ഉണ്ട്.., എന്നെ കണ്ടതും അവരുടെ മുഖത്തു ദേഷ്യം ഇരട്ടിയായി വന്നു.. ഞാൻ അവരെ ഒന്നും മൈൻഡ് ചെയ്യാതെ അവളുടെ വെല്ലിമ്മന്റെ അടുത്ത് പോയി ഇരിന്നു.. അവളുടെ ഉമ്മ എന്റെ ഉമ്മാന്റെ അടുത്ത് വന്നു പറഞ്ഞു ”ആസിയ, നീയും ഇതിൽ കൂട്ട് നിൽക്കുകയായിരിന്നു അല്ലെ..?” ഉമ്മ ഒന്നുംമിണ്ടാതെ തല താഴ്ത്തി നിന്നു..

അവളുടെ വെല്ലിമ്മ എന്റെ കൈ പിടിച്ചുകൊണ്ടു അവരുടെ മകൻ ഹസ്സനാജിയാരോട് പറഞ്ഞു.. ”നോക്ക് ഹസ്സാ, മോമിനെ നമുക്ക് ചെറുപ്പംമുതലെ അറിയുന്നതല്ലേ.. ഇവൻ പാവമല്ലേ..? ഇപ്പോൾ നല്ല ജോലിയും ഉണ്ട് മോമിക്ക്.. ഇനിയും ഇജ്ജ് വാശി പിടിച്ചാൽ അവളെ ഇനി കിട്ടൂല്ല നമുക്ക്.., അവൾക്കു അത്രയും ജീവനാണ് ഇവനെ.. ഇജ്ജ് ഇതൊന്നു നടത്തികൊടുത്തേക്കു മോനെ..”

ഒന്നുംമിണ്ടാതെ അയാൾ കണ്ണുകൾ തുടച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി.. ഞാൻ പതുകെ സ്വരം താഴ്ത്തികൊണ്ടു പറഞ്ഞു ” വേണ്ട ബിച്ചുമ്മ.., പറ്റുളവരെ വേദനിപ്പിച്ചു എനിക്ക് ഒന്നുംവേണ്ട.. ഞാൻ അവളോട് സംസാരിക്കാനാണ് വന്നത്.. എനിക്ക് അവളെ പറഞ്ഞു മനസിലാക്കണം..അതിനു വേണ്ടിയാണു ഞാൻ വന്നത്..”

അതുകേട്ടു അവിടെ നിൽക്കുന്നുണ്ടായിരുന്ന അവളുടെ അമ്മായി അവരുടെ തനി സ്വഭാവം പുറത്തു കാണിച്ചു.. ”എല്ലാം വരുത്തിവെച്ചിട്ടു നാടകം കളിക്കുന്നത് കണ്ടില്ലേ രണ്ടും..? ഇതെക്കെ ഇവരുടെ നാടകം ആണ് ഇക്കാ.. ജമീലനോട് ഞാൻ അന്നേ പറഞ്ഞതാ.. ഇവരെ വിശ്വസിക്കരുത് എന്ന്.. വേലക്കാരിയെ വേലക്കാരിയായി തന്നെ കാണണം.. അതെങ്ങനാ അനക്ക് പിന്നെ അന്റെ കൂട്ടുകാരില്ലേ വലുത്.. ഇപ്പോ ഇന്തായി.. എല്ലാം അനുഭവിച്ചോ..?”

എല്ലാം പ്രശ്നത്തിനും കാരണക്കാരി ഇവർ ആണ്.. ഇവരുടെ മകൻ ഫയാസിനെ കല്യാണം കഴിക്കാൻ ലാമിയ സമ്മതിക്കാത്തത് കൊണ്ട് അന്ന് തുടങ്ങിയതാ ഇവരുടെ പാരപണി.. ഞങ്ങളുടെ ബന്ധം എങ്ങനയോ അവർ മണത്തറിഞ്ഞു അവളുടെ ഉപ്പാനോട് പറഞ്ഞതും.. അത് അങ്ങാടി പാട്ടാക്കിയതും അവർ ആയിരിന്നു.. ആളുകൾ അറിഞ്ഞു നാറിയാൽ പിന്നെ അവളെ അവരുടെ മകനെ കൊണ്ട് കല്യാണം കഴിപ്പിക്കാനുള്ള പ്ലാനിങ് ആയിരിന്നു അവർക്കു.. ഒരുപാട് പറമ്പ് ഇവരുടെ പേരിൽ വാങ്ങി കൊടുത്തിട്ടുണ്ട് ഹസ്സനാജിയാർ.. അതെല്ലാം നഷ്ടപ്പെടുമോ എന്ന പേടിയാണ് അവർക്കു അതുകൂടാതെ ഹസ്സനാജ്ജ്യാരുടെ എല്ലാം സ്വത്തും മകന്റെ പേരിലേക്ക് വരും..

അവരോടുള്ള കലിപ്പിൽ മുഴുങ്ങിനിൽകുന്ന സമയത്താണ് ഒരു ഡോക്ടർ വന്നു ഹസ്സനാജ്ജ്യാരെ വിളിച്ചു കൊണ്ടുപോയി..

” ഡാ ഹസ്സനെ, ഇജ്ജ് പറഞ്ഞതുപോലെ പലതും ഞാൻ പറഞ്ഞു നോക്കി, അവൾ ഒന്നിനും സമ്മതിക്കുനില്ല.. പിന്നെ ഒരുകാര്യം നീ മനസിലാക്കണം എമിറേറ്റ് NBD ബാങ്കിൽ മാനേജർ എന്ന് പറഞ്ഞാൽ അത്ര നിസ്സാര ജോബ് അല്ല.. അത്രക്കും മിടുക്കളവർക്കേ കിട്ടൂ.. ഇനിയും നീ വാശി പിടിച്ചാൽ അനക്ക് മകളെ നഷ്ടമാകും.. ഇനിയെല്ലാം നിന്റെ ഇഷ്ടപോലെ..” എന്നും പറഞ്ഞു ഡോക്ടർ പോയി..

അതുകഴിഞ്ഞു ഹസ്സൻ ഹാജിയാർ നേരെ എന്റെ അടുത്തുവന്നു… എന്നിട്ടു എൻെറ നെഞ്ചിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.. ”ഇന്റെ മോന്ക് വേദനയായോ..? ഇജ്ജ് ഇന്റെ ചെങ്ങായിടെ മോനാ.. മോനെ ചവിട്ടിയ അന്ന് ഇമ്മള് ഉറങ്ങിയിട്ടില്ല.. ഇന്റെ ചങ്ങായി എന്നോട് പൊറുക്കൂല.. ചെറുപ്പംമുതലെ അനേ ഒരുപാട് ഇഷ്ടമാ നിക്കും ജമീലാക്കും.. പക്ഷെ ഞങ്ങളുടെ സ്റ്റാറ്റസും മോളെ കുറിച്ച് മറ്റുള്ളവർ അനാവശ്യം പറഞ്ഞത് കേട്ടപ്പോളും എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല.. മോനെ എല്ലാം പൊറുക്കണം.. എന്നും പറഞ്ഞു അദ്ദേഹം എന്നെ കെട്ടിപിടിച്ചു..

ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി ഹസ്സൻ ഹാജ്ജി തന്നോയാണോ ഇത് പറയുന്നത്..?! അയാളുടെ നിറഞ്ഞ കണ്ണുകൊണ്ടു അയാൾക്ക്‌ എന്നെ വ്യക്തമായി കാണുന്നുണ്ടോ..? നൂറുകൂട്ടം ചിന്തകളും മായി കാടു കേറാൻ നേരത്താണ് അവളുടെ അമ്മായി പിറു പിറുക്കുന്നത്.. അപ്പോളാണ് എനിക്ക് സത്യമാണ് എന്ന് മനസിലായത്… അവർ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാൻ ലാമിയ കിടക്കുന്ന റൂമിലേക്ക് പോയി.. എന്നെ കണ്ടപ്പോൾ നേഴ്സ് റൂമിലേക്ക്‌ കടത്തി വിട്ടു എന്നിട്ട് അവർ പുറത്തേക്കു പോയി..

എന്നെ കണ്ടതും അവൾ കണ്ണുറുക്കി കാണിച്ചു.. ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു ”നീ അറിഞ്ഞോ നിന്റെ ഉപ്പ പറഞ്ഞത്..? എന്ന ചോദ്യഭാവനെ ഞാൻ അവളെ ഒന്ന് നോക്കി..

” ഡാ മരമാക്രി മോമി ഇജ്ജ് ന്താ മിഴിച്ചു നിൽക്കുന്നത്.. അബ്ബാ അന്നോട്‌ പറഞ്ഞത് ഇമ്മളെ നേഴ്സ് ഇമ്മളോട് പറഞ്ഞു മോനെ.. പിന്നെ ഡോക്ടർ അങ്കിളിനോട് ഞമ്മള് പറഞ്ഞു.. അന്നേ കെട്ടിയില്ലെങ്കിൽ ഞമ്മള് ഇനിയും ചാകും എന്നിട്ട് ഇങ്ങളെ പേരും ആത്മത്യ കുറിപ്പിൽ ചേർക്കുമെന്ന്..”

”എന്നാലും ഇന്റെ പാത്തോ.. ഇജ്ജ് എന്തിനാ ഞരമ്പ് മുറിക്കാൻ പോയത്..? അനക്ക് എന്തെങ്കിലും സംഭവിച്ചാൽ.. ഇനിക്ക് താങ്ങാൻ പറ്റുമോ?” ഞാൻ അവളുടെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു..

അത് പിന്നെ ഇജ്ജ് അന്ന് ഇറങ്ങിപോയപ്പോൾ.. ഇമ്മള് തമ്മിലുള്ള വിവാഹം സ്വപ്‌നങ്ങളെല്ലാം തകർന്നെന്ന് ഇമ്മള് വിചാരിച്ചു.. പിന്നെ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല.. എന്തായാലും അന്നെ നമുക്ക് കിട്ടിയല്ലോ അതുമതി ഇനിക്ക്.. നിറഞ്ഞ കണ്ണുകൾ പൊഴിച്ചു കൊണ്ട് അവൾ പറഞ്ഞു..,

നന്ദിസൂചമായി അവളോട്‌ എന്തെങ്കിലും പറയാൻ എനിക്ക് കഴിഞ്ഞില്ല.. അതിനുപകരം അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ ചുംബിച്ചു..

ബെഡിൽ കിടക്കുന്ന അവൾ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു എനിക്ക് ഒരു മുത്തം കൂടി വേണം.. ഞാൻ പതുകെ ചെവിയിൽ മന്ത്രിച്ചു എവിടെയാണ് മുത്തം വേണ്ടത് എന്റെ ഓമനക്ക്..?

അവൾ പറഞ്ഞു ”ഡോർ ലോക്ക് ചെയൂ.. ഞാൻ പോയി ഡോർ ലോക്ക് ചെയ്തു വന്നു.. അവൾ എനിക്ക് പാതി മാറിടം കാണിച്ചു കൊണ്ടുപറഞ്ഞു “ഇന്റെ പിടയുന്ന ഈ നെഞ്ചിൽ വേണം ഇനിക്ക്..”

ഞാൻ അവളുടെ പിടയുന്ന മാറിൽ ചൂടുള്ള മുത്തം കൊടുത്തു.. അവൾ കൈകൾ എന്റെ തലയിൽ പിടിച്ചു അമർത്തികൊണ്ട് പറഞ്ഞു..

” എന്റെ ജീവൻ എവിടെയാണെന്നു ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും എന്റെ മോമിൻറെ അകത്താണ് എന്ന്..” ഞാൻ അവളുടെ നെഞ്ചിൽ മുഖം മറച്ചു തേങ്ങിക്കരഞ്ഞു ചോദിച്ചു..

”നീ എന്നെ സ്നേഹിച്ചു തോല്പിക്കുന്നു മുത്തേ..! എന്തിനാ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്..?” ഞാൻ നിന്നെ ഒന്ന് കെട്ടിപിടിക്കട്ടെ ലാമീ..?

”എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ.. ഞാൻ നിങ്ങളേതാണ്.” എന്നുപറഞ്ഞു അവൾ എന്നെ പൊതിഞ്ഞു.. ഞാൻ അവളുടെ മാറിൽ ചുരുണ്ടി കിടന്നു…

അങ്ങനെ നാട്ടിലെ പണക്കാരെയും സാധാരണക്കാരെയും എല്ലാവരെയും ഒരേപോലെ വിളിച്ചു.. ഞങ്ങളുടെ കല്യാണം നടന്നു..

അന്ന് ആദ്യരാത്രിയിൽ ആരെയും കാണാതെ അവളുടെ അമ്മായി എന്റെ അടുത്ത് വന്നു പറഞ്ഞു.. ”ഇജ്ജ് കല്യാണം കഴിഞ്ഞു എന്ന് കരുതി സന്തോഷിക്കണ്ട മുഹമ്മദ്‌ ഇമ്രാനെ.. ഈ ബന്ധം ഞാൻ വേർപെടുത്തും.. എന്നിട്ട് അവളെ എന്റെ മോൻ ഫയാസ് തന്നെ കല്യാണം കഴിക്കും..”

”എന്റെ പൊന്നു അമ്മായി ഞങ്ങൾ ജീവിച്ചു പൊയ്‌ക്കോട്ടെ.. വിട്ടേക്ക് അമ്മായി.. ഞങ്ങളെ വേർപെടുത്താൻ നിങ്ങൾക്കു ഒരിക്കലും സാധിക്കൂല.. കാരണം അവളുടെ ജീവൻ ഇതാ ഇവിടെ എന്റെ നെഞ്ചിൽ ആണ്..” എന്നും പറഞ്ഞു അമ്മായിക്ക് ഒരു ചിരിയും കൊടുത്തു മുറിയിലേക്കു നടന്നു.. അപ്പോഴാണ് ആ വില്ലൻ എന്റെ മുന്നിൽ വന്നത്.. അവരുടെ മകൻ ഫയാസ്..

”ഒരു യോഗ്യതയും ഇല്ലാത്ത നീ ഈ വീട്ടിൽ ഉണ്ടാവില്ല ഇമ്രാൻ.. അവൾ നിന്നെ മൊഴിച്ചെല്ലും എന്നിട്ട് അവൾ എന്റെ പെണ്ണ് തന്നെയാകും.. നീ കാത്തിരിനോ നിന്റെ ഈ ബന്ധവും ജോലിയും അവസാനിക്കാൻ കുറച്ചുസമയമേ ഉള്ളൂ നിന്റെ മുൻപിൽ.. അതിനുള്ള എല്ലാം വഴിയും ചെയ്‌തിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്..” അവൻ ചിരിച്ചുകൊണ്ട് എന്റെ തോളിൽ തട്ടി പറഞ്ഞു.. അവന്റെ മുഖഭാവത്തിലും ചിരിയിലും നിന്ന് എന്തോ പന്തികേട് ഉണ്ട് എന്ന് മനസിലായി..

കല്ലിവല്ലി എന്നുപറഞ്ഞു ഞാൻ മണിയറയിലേക്ക് പോയി.. മുറിയിലേക്കു കടന്നതും അവിടെ എല്ലാവരും കൂടിനിൽകുന്നു.. സംഭവം പന്തിയല്ല എന്ന് എല്ലാവരുടെയും മുഖം കണ്ടപ്പോൾ മനസിലായി.. ലാമി അവിടെ ഇരിന്നു കരയുന്നുണ്ട്.. അവരുടെ ഉമ്മ എന്നെ കണ്ടപാടെ എന്റെ അടുത്ത് വന്നു ഒരടിയായിരിന്നു എന്റെ മുഖത്തു.. എല്ലാവരും പിറു പിറുപിറുക്കുന്നുണ്ട്.. ഞാൻ ലാമിന്റെ അടുത്തേക്ക് ചെന്നു…

അപ്പോൾ അവളുടെ ഒരു കസിൻ എന്റെ അടുത്ത് വന്നു കഴുത്തിന് പിടിച്ചു കൊണ്ട് പറഞ്ഞു.. “വീട്ടിൽ കാല് വെച്ച് കേറിപ്പോയേക്കും നശിപ്പിച്ചു കളഞ്ഞല്ലോ എല്ലാം.. ഞങ്ങളുടെ തറവാട്ടിൽ ഇങ്ങനെ ഒരു സംഭവം ആദിമായിട്ടാണ്.. ഇവനെ പോലീസിൽ ഏൽപ്പിക്കണം.. അതാണ് ആദ്യം ചെയ്യേണ്ടത്…”

ഞാൻ അവരെ തള്ളിക്കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു “കാര്യം എന്താണെന്നു വെച്ചാൽ പറ നിങ്ങൾ.. ലാമി എന്താണ് ഇവിടെ നടക്കുന്നത്?? ദയവായി ആരെങ്കിലും ഒന്ന് പറയൂ..? അയാൾ എനിക്ക് മൊബൈൽ കാണിച്ചു തന്നു പറഞ്ഞു.. ഇതെന്താ നോക്കടാ.. എല്ലാം കളിച്ചിട്ട് ഒന്നും അറിയാത്തവനെ പോലെ പൊട്ടൻ കളിക്കാനോ..?

പടച്ചോനെ ഈ മൊബൈലിൽ കാണുന്ന ആൾ ഞാനാണെല്ലൊ..? ഒരു ഫിലിപ്പീൻ പെണ്ണുമായി കിടക്ക പങ്കിടുന്ന ഒരുപാട് ഫോട്ടോകൾ.. അവളുടെ ലൈവ് വീഡിയോയിൽ എന്റെ ഫോട്ടോ കാണിച്ചിട്ട് എന്തെക്കോ പറയുന്നു.. ഞാൻ നേരെ ലാമിന്റെ അടുത്തേക്ക് പാഞ്ഞു.. ലാമി ഇതെല്ലാം ചതിയാണ്, നീ ഇത് വിശ്വസിക്കരുത്, നിന്റെ.. എന്നു പറഞ്ഞതും പെട്ടെന്ന് എവിടെ നിന്നോ അവിടേക്കു വന്ന ഫയാസും ആരൊക്കയോ കൂടി എന്നെ പിടിച്ചു വീടിന്റെ പുറത്തേക്കു തള്ളിയിട്ടു അവർ വാതിലടച്ചു..

പിന്നീട് അവളെ കാണാൻ പലവട്ടം ശ്രമിച്ചെങ്കിലും എല്ലാം പരാജയം ആയിമാറി.. കുറച്ചു ദിവസങ്ങൾക്കു ശേഷം കുറച്ചു ആളുകൾ വന്നു അവളെ മൊഴി ചൊല്ലാൻ വേണ്ടി നിർബന്ധിച്ചു.. അങ്ങനെ അതും കൊടുത്തു.. എന്നെ മനസിലാകാത്ത അവളെ എനിക്കും വേണ്ടാ..

പിന്നീട് നാട്ടുകാരുടെ കുത്തുവാക്കുകളും മറ്റും കേട്ടു നാട്ടിൽ നില്കാൻ പറ്റാതെ ഞാനും ഉമ്മയും തിരിച്ചു അബുദാബിയിലേക്ക് തിരിച്ചു.. പക്ഷെ സങ്കടം എന്ന് പറയട്ടെ.. എന്റെ ജോലി പോയി.. എന്റെ മാനേജർ എനിക്ക് എട്ടിന്റെ പണി തന്നു.. ഞാൻ ബോസിനെ കണ്ടെങ്കിലും അവർ ഒഴിഞ്ഞു മാറി..

ഇതിനടയിൽ അവൾ ഫയാസിനെ കല്യാണം കഴിച്ചു എന്നറിഞ്ഞു.. അതിൽ താങ്ങാനാവാതെ ഞാൻ നാട്ടിലെ എല്ലാം ബന്ധങ്ങളും അവസാനിച്ചു..

ഉമ്മ തന്ന ധൈര്യത്തിൽ ഞാൻ ആ വീഡിയോക്കെതിരെ സൈബർ സെല്ലിൽ കേസ് കൊടുത്തു..

നാട്ടിലേക്കു കടക്കാൻ ശ്രമിച്ച ആ ഫിലിപ്പീൻ പെണ്ണിനെ എയർപോർട്ടിൽ വെച്ച് പോലീസ് പിടിച്ചു.. പിന്നീട് ഫയാസിനെ എതിരെ അറസ്റ്റ് വാറണ്ട് പുറപെടുപ്പിച്ചു.. ഈ കേസ് വാർത്തകളിൽ നിറഞ്ഞു നിന്നു..

പിന്നെ എനിക്ക് ജീവിതത്തോട് ജയിക്കണമെന്ന ഒരു വാശിയായി..

അബുദാബിയുടെ പെട്രോൾ ഫാക്ടറിയിൽ ജോലി കിട്ടി.. പിന്നീട് ഞാൻ വളരുകയായിരുന്നു.. ഇന്ന് ഞാൻ കമ്പനിയുടെ ജനറൽ മാനേജർ ആണ്..

10 വർഷങ്ങൾ കൊഴിഞ്ഞു.. ഇന്ന് എന്റെ രണ്ടാമത്തെ കല്യാണം ആണ്.. എന്റെ കൊട്ടാരത്തിൽ വെച്ച്.. 8 കോടി മുടക്കി ഞാൻ ഒരു കൊട്ടാരം പണിതു അത് ഹസ്സൻ ഹാജിയാരുടെ വീട്ടിന്റെ തൊട്ടു മുന്നിൽ..
ഇതാണ് എന്റെ മധുരമുള്ള പ്രതികാരം.. എന്നെയും ഉമ്മയെയും ആട്ടിയോടിച്ച നാട്ടുകാർ ഇന്ന് ഞങ്ങളെ കാണുമ്പോൾ ബഹുമാനിക്കുന്നു.. ഉമ്മന്റെ ആങ്ങളമാർ ഉമ്മന്റെ മുൻപിൽ കൈകൂപ്പി നില്കുന്നു..

ഇന്നാണ് എന്റെ ആദ്യരാത്രി.. ഞാൻ എന്റെ പെണ്ണിനെ എന്റെ നെഞ്ചിലേക്കു ചേർത്ത് വച്ചു കൊണ്ട് ഞാൻ അവൾക്ക് എന്റെ കാന്താരി പെണ്ണിന്റെ കഥകൾ പറഞ്ഞു കൊടുത്തു.. എല്ലാം കേട്ടു കൊണ്ടിരുന്ന അവളുടെ കണ്ണുകളിൽ നിന്നു കണ്ണുനീർ പൊടിഞ്ഞു എന്റെ ഹ്ര്യദയമൊന്നു പൊള്ളി… അവൾ എന്റെ നെഞ്ചിലെ രോമങ്ങൾ തടവി കൊണ്ട് എന്നെ വീണ്ടും നോക്കി.. പെട്ടെന്ന് അവൾ എന്നെ കെട്ടിപ്പുണർന്നു.. എന്നിട്ട് എന്റെ മുഖത്ത് ചുംബിച്ചു മതിതീരുവോളം.. പിന്നെ കരഞ്ഞു കൊണ്ട് അവൾ വിളിച്ചു “എന്റെ മൊമീ.. ”

ഞാൻ സന്തോഷം കൊണ്ട് ഉമ്മാനെ നീട്ടി വിളിച്ചു.. “ഉമ്മാ എന്റെ പെണ്ണ് ലാമിയ ഫാത്തിമ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.. ”

ഫയാസിനെ കല്യാണം കഴിച്ച ആ ദിവസം.. ഞങ്ങൾ ഒരുമിച്ചു കൂടാറുള്ള പുഴയിലേക്ക് അവൾ ചാടി.. പക്ഷെ അവളുടെ പാട്ടുകളെ എന്നും പ്രണയിച്ചിരുന്ന ആ പുഴ അവളെ ചതിച്ചില്ല.. കുത്തിയൊഴുക്കുള്ള ആ പുഴയിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയെങ്കിലും അവളുടെ ഓർമ്മകൾ നശിച്ചു പോയിരുന്നു..

ഇനി അവളുടെ മോഹങ്ങൾ നിറവേറ്റണം, അവളെ ജീവിതാവസാനം വരെ പ്രണയിക്കണം, നല്ല കുടുംബമായി ജീവിക്കണം..

ശുഭം..

കഥകൾ എഴുതി തുടങ്ങി വരുന്നതേ ഉള്ളൂ തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കണം.. സ്നേഹത്തോടെ..

അനസ് പാലക്കണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here