Home Latest ” അച്ചു ഏട്ടാ എനിക്ക് ഇപ്പോ പച്ച മാങ്ങാ വേണം….. അച്ചു ഏട്ടാ…. “

” അച്ചു ഏട്ടാ എനിക്ക് ഇപ്പോ പച്ച മാങ്ങാ വേണം….. അച്ചു ഏട്ടാ…. “

0

” അച്ചു ഏട്ടാ എനിക്ക് ഇപ്പോ പച്ച മാങ്ങാ വേണം….. അച്ചു ഏട്ടാ…. ”

” എന്റെ പൊന്നു മോളെ സമയം എന്തായി എന്ന് നോക്കിയെ പാതിരായ പിന്നെ പുറത്ത് നല്ല മഴയും ഉണ്ട് നീ ഇങ്ങോട്ട് വന്നെ…. നാളെ രാവിലെ പറിച്ച് തരാം… ”

“എനിക്ക് ഇപ്പോൾ വേണം…. ഇപ്പോൾ തന്നെ അച്ചു ഏട്ടാ…”

“എന്റെ പൊന്നു കല്യാണിക്കുട്ടി ഒന്നു മിണ്ടാതെ കിടക്ക്… ഇല്ലെങ്കിൽ ഞാൻ ചവിട്ടി താഴെ ഇടുവെ …..”

” എന്നാലും വേണ്ടില്ലാ എനിക്ക് ഇപ്പോൾ വേണം ….. പച്ച മാങ്ങ… ”

ഒരു വിധത്തിലും ഉറങ്ങാൻ സമ്മതിക്കുന്നില്ലാ…. അവൾ പതിയെ എഴുന്നേറ്റു ആ നട്ടപാതിരക്ക്…. നടന്നു അവളുടെ തോളിൽ മുഖം ചേർത്ത്..

” എന്താടീ പെണ്ണെ ഇപ്പോൾ ഒരു പച്ച മാങ്ങ മോഹം…..”

ഒരു ചിരിമാത്രമാണ് മറുപടി……

“പ്രേമിക്കുമ്പോൾ നട്ടപാതിരക്ക് എന്റെ വീടിന്റെ മതിലിൽ ചാടി കുറെ കൊണ്ട് തന്നത് അല്ലെ ആ ആവേശം ഉണ്ടോന്ന് നോക്കിയത്….. ”

“എന്റെ പൊന്നു കല്യാണി നീ ആ അമ്മയുടെ കൂടെ കൂടി എല്ലാ അടവുകളും പഠിച്ചു വച്ചിട്ടു അല്ലെ പെണ്ണെ…. നീ ഇവിടെ നിന്നോ മഴയത്ത് ഇറങ്ങണ്ടാ…”

” വേണ്ടാ ഞാനും വരുന്നു…. എന്നെ ഒന്നു എടുക്കമോ… നടക്കാൻ വയ്യ അതാ…”

ഈ പുലർച്ച കൊള്ളുന്നാ മഴയ്ക്ക് നല്ല സുഖമാണ് സുന്ധമാണ്…. വിരിഞ്ഞ പൂക്കളുടെ പിന്നെ നെയിസ്സ തണുപ്പും അവളെയും എടുത്തു നടന്നു ആ മാവിൻ ചുവട്ടിലെക്ക്…. കല്യാണം കഴിഞ്ഞിട്ട് ആദ്യത്തെ പാതിരാ മഴ നനയുവാണ് ഞങ്ങൾ….

“ടീ പനി വന്ന് കിടന്നാൽ നോക്കിക്കോളക്കണെ….. ”
” അപ്പോ എനിക്ക് പനി വന്നലോ…. അത് അമ്മ നോക്കിക്കോളം….പുന്നാര മരുമകൾ അല്ലെ… അമ്മയുടെ….”

“അസൂയ ഉണ്ട് അല്ലെ…”

“പിന്നെ ഒരുപാട് ………നേരെ കെട്ടികൊണ്ട് വന്നാൽവരെ…. ഇവിടെ അമ്മായി അമ്മ പോരാ അതും നിന്നെ പ്രേമിച്ച് കെട്ടിയിട്ടും …. ഇന്ന് എന്നെക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കുമ്പോൾ കുറച്ച് അധികം അസൂയ ഉണ്ട്…. ”

“മം… മം.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ… മനുഷ്യ…”

” നീ ചോദിക്ക് കല്യാണി…ടീ ഒടുക്കത്ത വെയിറ്റ് ആട്ടോ നിനക്ക്….. ”

” ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ…”

അവളുടെ ചോദ്യം കെട്ടതും കൈ രണ്ടും തളർന്നുതിൽ അവൾ ഇതെ നിലത്ത്… എത്തി

“എന്റെ മനുഷ്യ നടു ഒടിഞ്ഞ്ന്നാ തോന്നുന്നത്…. എന്നെ ഒന്നു പിടിച്ച് എഴുന്നേൽപിച്ചെ മനുഷ്യ…”

അവളെ വാരിയെടുത്ത് കവിളിൽ ഉമ്മകൾ നിറച്ചു… മഴതോർന്നിരുന്നു നേരം ചെറുതായി വെളുത്ത് തുടങ്ങിയിരുന്നു…. പച്ചമാങ്ങ മോഹം എല്ലാം തീർത്ത് പതിയെ നടന്നു വീട്ടിലോട്ട്… എന്റെ തോളിൽ കിടന്ന് ഉറങ്ങി തുടങ്ങിയിരുന്നു.. മൊത്തം നനഞ്ഞ് കുളിച്ച് വരുന്നത് കണ്ട് അമ്മ ഉമ്മറപടിയിൽ ഇരിപ്പുണ്ട്… അത് എനിക്ക് ഉള്ളാരു പണിയായാണ്…

” നീ എവിടെ പോയതാടാ… ആ വയ്യാത്ത പെണ്ണിനെയും കൊണ്ട്.. ആ മഴയായ് മഴ ഒക്കെ നനഞ്ഞ് അല്ലെ….”

എന്നെ തറപ്പിച്ച് നോക്കിയിട്ട് അവളുടെ തല തോർത്തി കൊടുക്കുവാണ്… കണ്ണ് ഇറുക്കി കാണിക്കുന്നുണ്ട് അവൾ രാവിലെ തന്നെ വഴക്ക് കേൾപ്പിച്ചതിന്…പച്ചമാങ്ങ തിന്ന് തിന്നവൾ ഒരു കുഞ്ഞ് താരകത്തെ ജന്മം നൽകുവാൻ പോവാണ്… പക്ഷെ അവളിൽ എന്തോ ഒരു പേടി ഉള്ളത് പോലെ കാണാം… പക്ഷെ കുപ്പിവളകളും കരിമഷിയും കൊണ്ട് അവൾ ആ വിഷമങ്ങൾ ഒക്കെ മറച്ചു……

“ഏട്ടാ നാളെ ഇതെ നമ്മുടെ ഇടയിൽ ഒരാൾ കൂടെ ഉണ്ടാവും അല്ലെ… ഇനി പഴയത് പോലെ വഴക്ക് ഇടാനും അടികൂടാനും ഒന്നും പറ്റില്ലാട്ടോ…. കുറച്ച് ദിവസത്തെക്ക് ……”

അവളുടെ കാലുകളെ പതിയെ ചുംബിച്ചു ….

“നിനക്ക് പേടി ഉണ്ടോ കല്യാണി…. നാളെ ഈ ശരീരം കീറിമുറിക്കാൻ പോവില്ലെ….”

“അയ്യെ എന്താ ഏട്ടാ… കൊച്ചു കുട്ടികളെ പോലെ കരയുവാ…. ഇങ്ങടെ വന്നെ എന്റെ മോനെ… ”

“ദെ നോക്കിയെ മനുഷ്യാ എന്റെ ജീവനായി നിങ്ങളും ഇടവും വലവും കവലയായി ഈ അച്ഛനും അമ്മയും ഉള്ളപ്പോൾ ഞാൻ എന്തിനാ പേടിക്കുന്നത്… ഇപ്പോ രണ്ടു പേര് വന്ന് സമാധനിപ്പിച്ച് പോയതെ ഉള്ളു കരഞ്ഞിട്ട്… പാവം അല്ലെ…”

” ഉപദ്രവിക്കാൻ തുടങ്ങിയോ അവൾ….”

വയറിൽ മുഖം ചേർത്ത് ചുംബനങ്ങൾ നിറച്ചു ഞാൻ പതിയെ തലോടുന്നുണ്ട് അവൾ…

” ഞാൻ ചോദിച്ചതിനു ഇന്നുവരെ മറുപടി തന്നില്ലട്ടോ… അച്ചു ഏട്ടാ…”

” ഞാൻ ഇതെ നിന്റെ ഓർമ്മകളെ പ്രണയിച്ച്… സ്വയം ഉരുകി തീരും പക്ഷെ … ആ അച്ഛന്റെയും അമ്മയുടെയും കാര്യം ആലോചിക്കുവാൻ വയ്യാ.. ”

“മം …. മം പ്രേമിക്കുമ്പോൾ ഒരുപാട് തെറ്റിദ്ധരിച്ചു അല്ലെ നമ്മൾ അവരെ… ഇത്രയും സ്നേഹിക്കുന്നാ അമ്മയും അച്ഛനെയും നിന്നെയും ഒക്കെ ഒരു ദിവസം ഞാൻ തനിച്ചാക്കി പോകും എന്ന് ഒരു തോന്നൽ… അങ്ങനെ വിട്ട് പോയാലും ഇതെ ഇവിടെ … ഈ നെഞ്ചിൽ ഒരു ഇടം തരണം ട്ടോ നമ്മുടെ മോളെ പൊന്നു പോലെ നോക്കണം… പാതിരാത്രി അവളെയും മഴ നനായാനും മാങ്ങ തിന്നിന്നാനും ഒന്നും പോകരുത് ട്ടോ…. ”

…കരഞ്ഞ് കൊണ്ട് അവൾ നെഞ്ചോട് ചേർന്നു

“ഒരു ഇടം അല്ലാ ഇനിയാർക്കും കയറിവാരാൻ പറ്റാത്തവിധം ഈ മനസ്സ് ഞാൻ നിനക്കായ് സമ്മർപ്പിച്ചിരിക്കുവാണ്…’ ഇനി മറ്റൊരു ഒരുത്തിക്കും ഇടം ഇല്ലാ എന്റെ കല്യാണിക്കുട്ടി….”

പതിവിലും കൂടുതൽ നേരം അവൾ എന്റെ നെഞ്ചോട് ചേർന്ന് കിടന്നു….. പക്ഷെ അത് ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് പറഞ്ഞാണ് അവൾ പേയത് എന്ന് അറിഞ്ഞില്ലാ.. ഒരു കുഞ്ഞ് കല്യാണിയെ തന്ന് എന്റെ ജീവിന്റെ പാതി പോയി …. എന്നെക്കാൾ വിഷമം മായിരുന്നു എന്റെ അച്ഛനും അമ്മയ്ക്കും …. വർഷങ്ങൾ കഴിയുമ്പോഴും… ഇന്നും ഈ നെഞ്ചിൽ ആ മുഖം അവസാനമായി ചേർന്നതിന്റെ ചൂട് ഉണ്ട് മാറാതെ… ഇനി എത്ര ജന്മങ്ങൾ കഴിഞ്ഞാലും.. അവൾക്ക് കൊടുത്ത് വാക്ക് എന്നെക്കാൾ ഉത്തരവാദ്വത്തോട് നടത്തുവാണ് എന്റെ കുഞ്ഞ് കല്യാണിയെ അവർ പൊന്നു പോലെ നോക്കുവാണ്… ഇടയ്ക്ക് കാണാറുണ്ട് അവളുടെ അസ്ഥിതറയിൽ ഇരുന്ന് കരയാറുണ്ട് അച്ഛനും അമ്മയും ഇന്ന് അവൾ എന്നെ പിരിഞ്ഞിട്ട് നാല് വർഷമായിരിക്കുന്നു… ഒരു കുഞ്ഞ് കുങ്കുമചെപ്പിലും ഒരു ജോടി കരിവളയിലും തീരുന്ന് പരിഭവങ്ങൾ മാത്രം ഉണ്ടായിരുന്നവൾ… ഇപ്പോൾ എന്നെ ഇരുട്ടിലാക്കി പോയി ഇരിക്കുവാ.. നിഴലായി കൂടെ ഉണ്ടെന്ന് പറഞ്ഞിട്ട്… അത് അങ്ങനെയാണ് അല്ലോ പ്രതീക്ഷിക്കാത്ത നേരത്തെ ഒരുപാട് സ്ന്തോഷങ്ങൾ തന്ന്… പെട്ടന്ന് തന്നെ നമ്മളെ ഇരുട്ടിലാക്കും ദൈവം എന്നിട്ട് അതിനൊരു പേരും വിധി….

പ്രണയത്തിൽ ജയിച്ചുകയറിപ്പോൾ ജീവിതത്തിൽ തോൽപ്പിച്ച് കളഞ്ഞ് എന്ന് വിചാരിച്ചു അഹങ്കാരിക്കുന്നാ ദൈവമേ.. ജയിച്ചത് ഇപ്പോഴും ഞാൻ തന്നെയാ ഞങ്ങളുടെ പ്രണയം തന്നെയാണ് നീ അവളുടെ ശരീരം കവർ ന്നപ്പോൾ മരണം ഇല്ലാത്ത മനസ്സ് ഇന്നും ഉണ്ട് ഇടനെഞ്ചിൻ ചൂട്പറ്റി എന്റെ കൂടെ…. ആ അമ്മയുടെ കൂടെ ,ആ അച്ഛന്റെ കൂടെ ,ഒരു കുട്ടി കല്യാണിയായി അവളിൽ ഉണ്ട് അവളിലൂടെ ജീവിക്കുവാണ് …. ഇന്നും…

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

LEAVE A REPLY

Please enter your comment!
Please enter your name here