Home Latest നഷ്ടം ..ഞാൻ ചെയ്ത തെറ്റ് എന്താണെന്നെനിക്കറിയില്ല .. എനിക്കത് അറിയുകയും വേണ്ട ..

നഷ്ടം ..ഞാൻ ചെയ്ത തെറ്റ് എന്താണെന്നെനിക്കറിയില്ല .. എനിക്കത് അറിയുകയും വേണ്ട ..

0

വിവാഹമോചനം

മുറിയുടെ വാതിൽ തുറന്ന് അനീഷ അകത്തേക്ക് പ്രവേശിച്ചു .. അഫ്സൽ ഉറക്കം നടിച്ചുകിടന്നു .. അവനെ നോക്കി നെടുവീർപ്പിട്ട് അനീഷ ബാത്‌റൂമിൽ കയറി .. നീരസത്തോടെ അഫ്സൽ തിരിഞ്ഞുകിടന്നു .. കുളി കഴിഞ്ഞു വസ്‌ത്രം മാറി അനീഷ മുല്ലപ്പൂവിന്റെ സുഗന്ധമുള്ള അത്തർ പൂശി കണ്ണാടിക്ക് മുന്നിൽ നിന്നു .. അഫ്സൽ ഉറങ്ങുകയാണെന്ന ഭാവേന അവളെ ഒളികണ്ണിട്ടുനോക്കി ..
നിരാശ നിഴലിച്ച കുഴിഞ്ഞ കണ്ണുകൾ ..കൺതടങ്ങളിൽ കറുത്തനിറം .. അലസമായ മുടിയിഴകൾ .. മെലിഞ്ഞ ശരീരം ..
അഫ്സൽ അസ്വസ്ഥനായി..
ലൈറ്റ് ഓഫ് ചെയ്‌തു അനീഷ അഫ്സലിനടുത്തു വന്നുകിടന്നു .. അഫ്സൽ ഉറക്കത്തിലെന്ന ഭാവേന തിരിഞ്ഞുകിടന്നു .. തേങ്ങലടക്കി അവൾ തലയിണയിൽ മുഖമമർത്തി ..
പതിവുകാഴ്ചയായതുകൊണ്ട് തന്നെ നിർവികാരതയോടെ തലയിണ അവളുടെ കണ്ണുനീർ ഒപ്പിയെടുത്തുകൊണ്ടിരുന്നു ….

ഈയിടെയായി ഇങ്ങനെയാണ് ..
അഫ്സൽ ഓർത്തു ..
താൻ പ്ലസ്ടുവിലും അവൾ എട്ടാം ക്ലാസ്സിലും പഠിക്കുന്ന സമയം .. കൂട്ടുകാരന്റെ ബൈക്കിന്റെ പിറകിലിരുന്നു സ്കൂളിൽ പോകുമ്പോഴാണ് ആദ്യമായി അനീഷയെ കാണുന്നത് .. ഒരു മൊഞ്ചത്തി .. ഒരു കൗമാരക്കാരന്റെ മനസ്സിൽ ആദ്യകാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു .. അത്രയ്ക്ക് സുന്ദരിയായിരുന്നു അവൾ .. അന്ന് തൊട്ട് പിറകെ കൂടിയതാണ് .. അവളൊന്നു ഇഷ്ടമാണെന്നു പറഞ്ഞുകിട്ടാൻ വർഷങ്ങൾ വേണ്ടിവന്നു .. അവളെ സ്വന്തമാക്കാൻ ഒരു ജോലി .. സത്യം പറഞ്ഞാൽ അതിനുവേണ്ടി മാത്രമാണ് പഠിച്ചത് .. ജോലികിട്ടിയ ഉടനെ വീട്ടുകാരെ പറഞ്ഞയച്ചു വിവാഹമാലോചിച്ചു .. അത്യാവശ്യം നന്നായി പഠിച്ചിരുന്ന പെൺകുട്ടി .. അവളെ പഠിപ്പിക്കണമെന്ന ആവശ്യം വീട്ടുകാർ അംഗീകരിച്ചില്ല .. ആദ്യമൊക്കെ അവളുടെ വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വിവാഹത്തിന് സമ്മതം മൂളി .. വിവാഹശേഷം
ഗൾഫിൽ ജോലികിട്ടി പോയപ്പോൾ അവളെ വല്ലാതെ മിസ് ചെയ്യുകയായിരുന്നു .. എങ്കിലും പിടിച്ചുനിന്നു ..
ഗൾഫിൽ പോകുമ്പോൾ അവൾ ഗർഭിണിയായിരുന്നു .. പ്രസവം കഴിഞ്ഞു കുഞ്ഞിനെ കാണാൻ തിരിച്ചുവന്നതാണ് ..

ലീവ് കഴിഞ്ഞു അറബി തിരിച്ചുവിളിച്ചപ്പോൾ പോടാപുല്ലേ എന്ന് മലയാളത്തിൽ തെറി പറഞ്ഞു പ്രവാസം വേണ്ടെന്നുവെക്കുകയായിരുന്നു .. എല്ലാം അവളെ പിരിയാൻ കഴിയാത്തതുകൊണ്ടായിരുന്നു ..പക്ഷെ ..ഇപ്പൊ എല്ലാം മാറി .. നാട്ടിൽ ഒരു ചെറുകിട കമ്പനിയിൽ ജോലിക്ക് കയറി ..
താരതമ്യേന കുറഞ്ഞ ശമ്പളം ..ജീവിതപ്രാരാബ്ധങ്ങൾ .. അതിനിടയ്ക്ക് ആകെ ആശ്വാസം ഭാര്യയാണ് ..
ഇതിപ്പൊ ഇങ്ങനെ ..നാൾക്കുനാൾ അവൾ വല്ലാതെ മുഷിപ്പുണ്ടാക്കുന്നു ..സൗന്ദര്യം കുറഞ്ഞുവരുന്നു .. ഇടിഞ്ഞുതൂങ്ങിയ മാറിടവും പാടുകൾ നിറഞ്ഞ വയറും കുഴിഞ്ഞ കണ്ണുകളും എങ്ങനെ ഒരു ഭർത്താവിനെ തൃപ്തിപ്പെടുത്തും ..!!!!?

വൈകിവീട്ടിൽ വരുമ്പോൾ അതിനേക്കാൾ വൈകി മുറിയിൽ വരുന്ന ഭാര്യ ..അടുത്തുകിടക്കുമ്പോൾ അരോചകമായിതുടങ്ങിയിരിക്കുന്നു .. ഓഫീസിൽ സഹപ്രവർത്തകയായ മെഹ്‌റിനോട് വിഷമങ്ങൾ പങ്കുവെച്ചു .. മെഹ്റിൻ വല്ലാത്ത ആശ്വാസമായിരുന്നു ..
അവളും ഏതാണ്ട് തൻ്റെ അതേ അവസ്ഥയിൽ ഭർത്താവുമായി പൊരുത്തപ്പെടാൻ കഴിയാതെ വിവാഹമോചനം തേടിയവൾ .. “ഈ ജീവിതം വെറുതെ ജീവിച്ചുതീർക്കാനുള്ളതല്ല അഫ്സൽ .. നന്നായി ജീവിക്കാനുള്ളതാണ് ..
എൻ്റെ വിഷമങ്ങളിൽ നിന്നും ഞാൻ മോചനം നേടിയത് വിവാഹമോചനത്തിലൂടെയാണ് ”

അവളുടെ വാക്കുകളാണ് വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കാൻ പ്രചോദനമായത് ..
അങ്ങനെയൊരു വിഷയം നേരിട്ട് അവതരിപ്പിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞപ്പോൾ
അതിനുള്ള വഴികളും മെഹ്റിൻ തന്നെ പറഞ്ഞുതന്നിട്ടുണ്ട് ..
അതുകൊണ്ട് തന്നെയാണ് അവൾക്ക് ഒരു വക്കീൽ നോട്ടീസ് അയച്ചതും..
മിക്കവാറും നാളെയോ മറ്റന്നാളോ അത് അവൾക്ക് കിട്ടും .. സ്വന്തം വീട്ടിലിരുന്ന് ഒരു കിടക്കയിൽ കിടന്നുറങ്ങുന്ന ഭാര്യയോട് വക്കീൽ നോട്ടീസ് മുഖാന്തിരം കാര്യങ്ങൾ അവതരിപ്പിക്കുക .
വളഞ്ഞ വഴിയാണ്.. സ്വല്പം ഭീരുത്വമാണെങ്കിലും എങ്കിലും അതുതന്നെയാണ് ഇപ്പൊ നല്ലത് എന്ന് തോന്നി ..
ഓരോന്നാലോചിച്ച് അഫ്സൽ കിടന്നുറങ്ങി ..

പിറ്റേന്ന് ഓഫീസിൽ പോയി തിരികെ വന്നപ്പോൾ അനീഷ വീട്ടിലില്ല .. ഒരു ലെറ്റർ വന്നു എന്നും വായിച്ചു കുറേ കരഞ്ഞുതളർന്നപ്പോൾ വീട്ടിൽ പോയെന്നും ഉമ്മ പറഞ്ഞറിഞ്ഞു .. ചോദ്യങ്ങൾക്കൊന്നും അവൾ മറുപടി പറഞ്ഞില്ലെത്രെ ..
അത് നന്നായി എന്നൊരു ഭാവം ഉമ്മയുടെ മുഖത്തും അഫ്സൽ കണ്ടു ..

നാളുകൾ കടന്നുപോയി .. അവളുടെ വീട്ടിൽ നിന്നും പ്രശനങ്ങളുണ്ടാക്കാൻ ആരും വന്നില്ല ..അങ്ങനെയൊരു ചിന്തയായിരുന്നു ആകെ അലട്ടിയിരുന്നത് .. കോടതിയും കേസുമൊന്നും വേണ്ട .. താൽപര്യമില്ലെങ്കിൽ പിരിയാം .. തക്കതായ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി അവളുടെ സഹോദരൻ വന്നപ്പോഴാണ് കാര്യങ്ങൾ ഉദ്ദേശിച്ചത്ര എളുപ്പമല്ല എന്ന് തിരിച്ചറിയുന്നത് .. വിവരങ്ങൾ എല്ലാം മെഹ്റിനുമായി പങ്കുവച്ചപ്പോൾ അവൾ കൂടെയുണ്ട് ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞപ്പോൾ ആശ്വാസമായി .. അതുപറയുമ്പോൾ മെഹ്‌റിന്റെ കണ്ണിൽ ഒളിഞ്ഞുകിടക്കുന്ന പ്രണയം അഫ്സൽ തിരിച്ചറിഞ്ഞു ..
അവൾ തന്ന ധൈര്യം ഉള്ളിൽവെച്ചു അവർ ഏല്പിച്ച വക്കീലിനെ കാണാൻ പോയി ..
ഗേറ്റിൽ ഗ്രാനൈറ്റിൽ കൊത്തിവെച്ചിരിക്കുന്നു ..
അഡ്വക്കേറ്റ് . അക്ബർ ഹസൻ ..
ഗേറ്റ് കടന്നു അകത്തുപ്രവേശിച്ചപ്പോൾ
മുറ്റത്തു അവളുടെ സഹോദരന്റെ കാർ .. കാറിനകത്ത് നിർവികാരയായിരിക്കുന്ന അനീഷ .. അവൾക്ക് മുഖം നൽകാതെ അകത്തുകയറി ..

“അഫ്സൽ ..ഇരിക്കൂ ..”
വക്കീൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ..
അഫ്സൽ അകത്തുകയറിയിരുന്നു .. അടുത്ത കസേരയിൽ അനീഷയുടെ സഹോദരൻ .. ദേഷ്യം നിറഞ്ഞ മുഖം .. അയാളുടെ മുഖത്തുനോക്കാൻ അഫ്സലിന് കഴിഞ്ഞില്ല ..
അത് മനസ്സിലാക്കിയതുകൊണ്ടാവണം വക്കീൽ അയാളോട് “കുറച്ചുകഴിഞ്ഞുവിളിക്കാം ..” എന്ന് പറഞ്ഞു പുറത്തുനിൽക്കാനാവശ്യപ്പെട്ടു ..
അയാൾ പുറത്തുപോയപ്പോൾ അഫ്സൽ വക്കീലിനോട് ചോദിച്ചു ..

“നഷ്ടപരിഹാരം എത്രയാണ് അവർ ഉദ്ദേശിക്കുന്നത് ..!!?

വക്കീൽ സഹതാപത്തോടെ ഒന്നുപുഞ്ചിരിച്ചു ..
പുറത്തുനിൽക്കുന്ന അനീഷയുടെ സഹോദരനോട് അനീഷയെ അകത്തേക്ക് വിളിക്കാനാവശ്യപ്പെട്ടു ..
അനീഷ അകത്തുവന്നു ..
വക്കീൽ ചോദിച്ചു .

“നിങ്ങൾ ഉദ്ദേശിക്കുന്ന നഷ്ടപരിഹാരം എത്രയാണ് ..!!!?

“നഷ്ടം ..ഞാൻ ചെയ്ത തെറ്റ് എന്താണെന്നെനിക്കറിയില്ല .. എനിക്കത് അറിയുകയും വേണ്ട ..അഫ്‌സൽക്കയുടെ സന്തോഷം ഇതാണെങ്കിൽ ഇതുനടക്കട്ടെ .. എൻ്റെ നഷ്ടത്തിന് പരിഹാരം കാണാൻ അഫ്‌സൽക്കക്കു കഴിയില്ല .. എനിക്ക് നഷ്ടപരിഹാരം വേണ്ട .. ഈ നഷ്ടം ഞാൻ സഹിച്ചോളാം ..”

അവൾ കരഞ്ഞുകൊണ്ട് പുറത്തേക്കോടി .. അഫ്സൽ വല്ലാതായി ..
വക്കീൽ തുടർന്നു ..

“വിവാഹം പോലും പ്രഹസനമാവുന്ന കാലത്തു വിവാഹമോചനം സർവസാധാരണമാണ് ..
വിവാഹം തടവറയാവുമ്പോഴാണല്ലോ മോചനം ആവശ്യമായി വരുന്നത് ..!!”

അഫ്സൽ തലതാഴ്ത്തി ..
വക്കീൽ തുടർന്നു ..

“നഷ്ടം നിങ്ങൾക്കാണ് അഫ്സൽ .. ഒരു നല്ല ഭാര്യയെ നിങ്ങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു ..
നിങ്ങൾ വരുന്നതിനു മുൻപ് ഞാൻ അവളുമായി സംസാരിച്ചിരുന്നു .. അവളിൽ നിന്നും അവളറിയാതെ ഞാൻ നിങ്ങളുടെ പ്രശ്‌നം മനസ്സിലാക്കി .. നിങ്ങൾ അവളെ അവഗണിക്കാനുള്ള കാരണവും ..
നിങ്ങളുടെ വീട്ടിലെ സാഹചര്യങ്ങളാണ് അവളെ നിങ്ങൾക്ക് അരോചകമായി തോന്നാൻ കാരണം ..
വീട്ടിലെ പണികളൊക്കെ കഴിഞ്ഞ് അടുക്കളയിൽ നിന്നും മുറിയിലെത്തുമ്പോൾ വൈകിയെന്നിരിക്കാം .. പക്ഷെ ..വീട്ടിലുള്ള മറ്റുള്ളവർ അവളോടെങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചോ എന്തുകൊണ്ട് അവൾ മുറിയിലെത്താൻ വൈകുന്നു എന്നതിനെക്കുറിച്ചോ നിങ്ങൾ അന്വേഷിച്ചിട്ടില്ല .. നിങ്ങൾ സ്‌നേഹിച്ച പഴയ അനീഷയെ നിങ്ങൾക്ക് അവളിൽ കാണാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ അവളെ സ്നേഹിച്ചിട്ടില്ല എന്നാണ് അതിനർത്ഥം ..

അഫ്സൽ എന്തുപറയണമെന്നറിയാതെ കുഴങ്ങി .. മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് വക്കീൽ ചോദിച്ചു ..

“അഫ്സൽ ..ആ ഫോട്ടോ നോക്കൂ .. ആ സ്ത്രീ അത്ര സുന്ദരിയാണോ ..!!??”

അഫ്സൽ ഫോട്ടോ ശ്രദ്ധിച്ചു ..

അത്രയ്ക്കൊന്നും സുന്ദരിയല്ലാത്ത ഒരു സ്ത്രീ ..
പക്ഷെ എന്തുകൊണ്ടായിരിക്കും വക്കീൽ അത് ചോദിച്ചത് ..
ആശ്ചര്യത്തോടെ മുഖത്ത് നോക്കിയ അഫ്സലിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം തുടർന്നു ..

“അഫ്സൽ ..ഈ ലോകത്തു ഏറ്റവും സുന്ദരിയായ സ്ത്രീ ആ ഫോട്ടോയിൽ കാണുന്നവളാണ് .. അവളുടെ പേര് ആയിഷ .. എൻ്റെ ഭാര്യ ..
ഈ ലോകത്തു ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരി അവളാണ് .. അവളെ ഞാൻ ഏറ്റവും സുന്ദരിയായി കണ

അസൂയകൊണ്ടാവണം പടച്ചവൻ അവളെ എന്നിൽ നിന്നും തട്ടിയെടുത്തത് .. അവൾ എന്നെ പിരിഞ്ഞിട്ട് ആറു വർഷമാകുന്നു .. നിനക്ക് ഒരു പെൺകുഞ്ഞാണ് ..അവളെ നോക്കാനെങ്കിലും നിനക്കൊരു കൂട്ടുവേണമെന്ന് പറഞ്ഞ് വീട്ടുകാര് മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു .. ഞാൻ സമ്മതിച്ചില്ല .. അവളുടെ സ്ഥാനത്തു മറ്റൊരാളെ ഞാൻ എങ്ങനെ സങ്കല്പിക്കും .. !!? മനസ്സും ശരീരവും സ്വപ്നങ്ങളും പങ്കുവെച്ചു ഞങ്ങൾ കഴിഞ്ഞ ആ നിമിഷങ്ങൾ ഇനി മറ്റൊരാളിൽ ഞാൻ എങ്ങനെ കണ്ടെത്തും ..!!
അങ്ങനെ കഴിഞ്ഞാൽ ഞാൻ എൻ്റെ ആയിഷയെ സ്നേഹിച്ചിരുന്നത് കള്ളമാവില്ലേ ..!!?
ഇതിലെ തെറ്റും ശരിയും എനിക്കറിയില്ല ..പക്ഷെ ഇതായിരുന്നു എൻ്റെ ശരി ..
ഒരാൾക്ക് പകരം മറ്റൊരാളെ സങ്കല്പിക്കുന്ന ..അവിടെ മറ്റൊരാളുമായി കിടക്ക പങ്കിടുന്ന പ്രണയത്തോട് എനിക്ക് യോജിപ്പില്ല ..
അനീഷയുമായി സംസാരിച്ചപ്പോൾ ഇതൊക്കെ നിങ്ങളോടു പറയണമെന്ന് തോന്നി ..
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കാണണമെങ്കിൽ സ്വന്തം ഭാര്യയെ ഉള്ളുതുറന്ന് സ്നേഹിച്ചാൽ മതി ..
അതുമാത്രം മതി അഫ്സൽ ..!!”

..അതുപറയുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുവെങ്കിലും കണ്ണുകൾ നിറഞ്ഞതായി അഫ്സൽ കണ്ടു .. കുറ്റബോധത്താൽ അഫ്സലിന്റെ കണ്ണുകളും നിറഞ്ഞിരുന്നു ..

കസേരയിൽ ചെന്നിരുന്ന വക്കീൽ അനീഷ ഒപ്പിട്ട പേപ്പർ അഫ്സലിന് മുന്നിലേക്കുനീട്ടി ..

“ഇനി ഒപ്പിട്ടോളൂ ..”

..ആ പേപ്പർ വലിച്ചുകീറി അഫ്സൽ പുറത്തേക്കു നടന്നു .. പുറത്തുനിൽക്കുന്ന അനീഷയിൽ നിന്നും രണ്ടരവയസുകാരിയായ മകളെ വാങ്ങിച്ചു അവൻ അവളുടെ കൈപിടിച്ചുമുന്നോട്ടു നടന്നു ..
അത്ഭുതത്തോടെ പിന്തിരിഞ്ഞുനോക്കിയ അവളെ നോക്കി വക്കീൽ പുഞ്ചിരിച്ചു ..

അന്ന് രാത്രി പതിവുപോലെ മുറിയിലെത്തിയ അനീഷ അഫ്സൽ ഉറങ്ങുന്നതായി കണ്ടു .. കുളിച്ചു സുഗന്ധമണിഞ്ഞു അവൾ അവന് ശല്യമുണ്ടാക്കാതെ അകലം പാലിച്ചുകിടന്നു ..
ഉറക്കം നടിച്ചുകിടന്ന അഫ്സൽ അവളോട് ചേർന്നുകിടന്നു അവളുടെ o
പിൻകഴുത്തിൽ അമർത്തിചുംബിച്ചു .. ആ നിമിഷം
സീറോ ബൾബിന്റെ അരണ്ടവെളിച്ചത്തിൽ അവളുടെ മുഖത്ത് ആയിരം സൂര്യനുദിച്ച തേജസ്സ് അഫ്സൽ കണ്ടു ..
ഭർത്താവിന്റെ കളങ്കമില്ലാത്ത പ്രണയമാണ് ഒരു ഭാര്യയുടെ സൗന്ദര്യം എന്ന വലിയ സത്യം അവൻ തിരിച്ചറിയുകയായിരുന്നു …!!

—ജാഷി—-

LEAVE A REPLY

Please enter your comment!
Please enter your name here