Home Latest ഒരു കുഞ്ഞിനെ വളർത്താൻ അമ്മമാർ എടുക്കുന്നEFFORT അച്ചൻമാരും അറിയണം എല്ലാ അച്ചൻമാർക്കും ഈ കഥ സമർപ്പിക്കുന്നു…

ഒരു കുഞ്ഞിനെ വളർത്താൻ അമ്മമാർ എടുക്കുന്നEFFORT അച്ചൻമാരും അറിയണം എല്ലാ അച്ചൻമാർക്കും ഈ കഥ സമർപ്പിക്കുന്നു…

0

അവൾക്കു പരീക്ഷയാണ്, ശല്യപ്പെടുത്തേണ്ട എന്നു കരുതി അടുക്കള ഭരണം ഞാൻ ഏറ്റെടുത്തു തട്ടിയും, മുട്ടിയും കൊണ്ട് പോകുമ്പോഴും ഒന്നര വയസുകാരൻ മകന് ഖേദം ഒന്നുമുണ്ടായിരുന്നില്ല അമ്മയെ ബുദ്ധിമുട്ടിക്കാൻ

രാത്രിയിൽ അവൾക്കൊരു കട്ടൻ കാപ്പിയുമായി ചെല്ലുമ്പോൾ അവളുടെ തോളിൽ ഉറങ്ങുന്ന അവനെ ഒന്നെടുത്തു മാറ്റാൻ ഞാൻ ശ്രമം നടത്തി

അവളുടെ അന്നത്തെ പഠനം അതോടെ തീർന്നു. കട്ടൻ പോലും കുടിക്കാൻ നില്കാതെ അവനെ ഉറക്കാൻ നോക്കുന്ന അവളെ ഞാൻ കുറ്റബോധത്തോടെ നോക്കി!

അടുത്ത ദിവസം പരീക്ഷാ സ്ഥലത്തേക്ക് കൊണ്ട് വിടുമ്പോൾ അവൻ ഉണർന്നിട്ടുണ്ടായിരുന്നില്ല

കുഞ്ഞിനേയും കൂടി കൊണ്ട് പോയി എഴുതാൻ പറ്റുമായിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നവൾക്കു തോന്നുന്നുണ്ട് എന്നെനിക്ക് തോന്നി !!

അവനെ ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞു അവളെ അകത്തേക്ക് അയക്കുമ്പോൾ” അച്ഛനും മോനും കൂടി നോക്കി നോക്കി എന്താകുമോ” എന്നു ആവലാതി പെട്ടു അവൾ അകത്തേക്ക് പോയി !

ഞാൻ വീട്ടിൽ എത്തുമ്പോഴും കുംഭ കർണ സേവ തുടര്ന്ന്ണ്ടായിരുന്നു

മീൻ കാരി വന്നു വിളിച്ചപ്പോൾ ഞാൻ ഒരു ചട്ടിയും എടുത്തു പോയി. പരീക്ഷ എഴുതി മടുത്തു വരുന്നവൾക്കു മീൻ വറുത്തത് കൂട്ടി ചോറ് കൊടുക്കാം !

അഞ്ഞൂറ് രൂപ കൊടുത്തു അഞ്ചു ആവോലി വാങ്ങി

മീനും വാങ്ങി വരുമ്പോൾ.അവൻ തൊള്ള പൊട്ടിക്കാൻ ആരംഭിച്ചിരുന്നു !

മീൻ അടുക്കളയിലേക്കു വെച്ചു ഓടിച്ചെല്ലുമ്പോൾ അമ്മയുടെ മുഖം പ്രതീക്ഷിച്ചു കിടന്ന അവന്റെ മുൻപിലേക്ക് ചെന്ന എൻറെ മുഖം കണ്ടവൻ ശത്രുവിന്റെ മുഖം കണ്ട പോലെ അലറിക്കരഞ്ഞു !!!

മുള്ളി വെളുപ്പിച്ചു കിടക്കുകയാണ്. എടുത്ത് കഴുകി തുടച്ചു വൃത്തി ആക്കി കൊണ്ട് ചെല്ലുമ്പോൾ ആണ് ഹൃദയം തകർത്ത കാഴ്ച

പാറു പൂച്ച എൻറെ ആവോലിയുടെ കവറും നിലത്തു കൂടി വലിച്ചിഴച്ചു വാതിൽ കടന്നിരിക്കുന്നു. !!

“പൂച്ചേ എൻറെ മീൻ “എന്നു അലറി വിളിച്ചു പുറകെ ഓടിയ എന്നെ മൈൻഡ് ചെയ്യാതെ ഓടിയ അവളെ റോഡിൽ കാത്തു നിന്ന ചാവാലി പട്ടികൾ വളഞ്ഞു

അവർ ആൾക്ക് ഒന്നും വീതം എടുത്ത് കൊണ്ട് ഓടാൻ ശ്രമിക്കുമ്പോൾ കടി കിട്ടാതെ ഓടി രക്ഷപെട്ട പാറൂന്റെ വായിൽ നിന്നു വീണ അവസാനത്തെ മീൻ അവിടെ കിടന്നു എന്നെ നോക്കി പല്ലിളിച്ചു !!

അതെടുത്തു അവളുടെ തലക്കിട്ടു തന്നെ എറിഞ്ഞിട്ടു അവനെയും കൊണ്ട് അകത്തേക്ക് കയറുമ്പോൾ അവൻ നിർത്തിയ കരച്ചിൽ പെട്ടന്ന് ഓർമ വന്ന പോലെ വീണ്ടും തുടങ്ങി !”അവസരവാദി ”

അവനെ ഒരു വിധം ആശ്വസിപ്പിച്ചു. പാല് കാച്ചി കൊടുത്തപ്പോൾ അവൻ അച്ഛൻ ആന്നു പോലും നോക്കാതെ അതെന്റെ മുഖത്തേക്ക് തുപ്പി !!

കുറച്ചു വായിലും പോയപ്പോഴാണ് അതിൽ മധുരമിടാത്തതിന്റെ പ്രതിഷേധം ആണെന്ന് മനസിലായത് !!!

കുറച്ചു പഞ്ചസാര വാരി ഇട്ടു അവന്റെ കാല് പിടിച്ചു നിന്റമ്മേടെ അടി ഞാൻ മേടിക്കുന്നതു കാണണ്ടങ്കിൽ ഇത് കുടിക്കണം എന്നു പറഞ്ഞിട്ടും ഒരു അലിവും ഇല്ല

ഒടുവിൽ അവനെയും കൊണ്ട് ഇഴഞ്ഞും വലിഞ്ഞും നടന്നു കുറുക്കു പോലെ എന്തോ ഒന്നുണ്ടാക്കി കൊടുത്തു

ഇപ്പോൾ അവന്റെ കൂടേ ഞാനും കരയും എന്നു തോന്നിയിട്ടാകണം അവനതും തിന്നു കുറച്ചു വെള്ളോം കുടിച്ചു

വിയർത്തു നാറി നാശമായിരുന്ന ഞാൻ അവൻ ഉറങ്ങിയ തക്കം നോക്കി ഒരു കാക്ക കുളി കുളിച്ചു പോയി ചോറ് വെക്കാൻ അരി കഴുകി കുക്കറിൽ ഇട്ട നേരത്തു അവൻ വീണ്ടും തുടങ്ങി

ഓടിച്ചെന്നു എടുത്ത ഞാൻ കുളിച്ചു കുട്ടപ്പനായി നിന്നത് നോക്കാതെ അവൻ മുള്ളി വെച്ചു !!!

വീണ്ടും കുളിക്കാൻ ഒന്നും നിക്കാതെ അവനെ മാത്രം കുറച്ചു വെള്ളം തൊട്ടു പുരട്ടി എടുത്തിട്ട് ലുങ്കിയും മാറിയിട്ട് ചെല്ലുമ്പോഴേക്കും ചോറ് സാമ്പാർ ആയിരുന്നു !!

ഒടുവിൽ പാചകം ചെയ്യാൻ ഉള്ള ഐഡിയ ഉപേക്ഷിച്ചു പാർസൽ വാങ്ങാൻ അവനെയും കൂട്ടി അടുത്ത കടയിൽ പോയി നിൽകുമ്പോൾ അവൻ എൻറെ തോളത്തിരുന്നു ഷർട്ടിലേക്ക് വാള് വെച്ചു !!”

എൻറെ കൈപുണ്യത്തിന്റെ ബാക്കി ഫലം !!!

ചോറുണ്ടു കൊണ്ടിരുന്നവർ അടിക്കുന്നതിനു മുൻപേ അവനെയും കൊണ്ട് പുറത്തു ചാടിയ ഞാൻ വീട്ടിലെത്തി വീണ്ടും അവനെ കുളിപ്പിച്ച് രണ്ടാമത്തെ കുളിയും പാസ്സാക്കി പുറത്തു വരുമ്പോഴേക്കും അവളുടെ വിളി വന്നു

അവളെ കണ്ട ഉടൻ അവളുടെ ദേഹത്തേക്ക് വലിഞ്ഞു കേറിയ അവൻ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു

രാത്രി വൈകുവോളം ഉറക്കം കളഞ്ഞു പഠിച്ചു പരീക്ഷ കഴിഞ്ഞെത്തിയ അവളെക്കാളും വലിയ പരീക്ഷിണങ്ങൾ നേരിട്ട ഞാൻ എഴുന്നേറ്റത്

ഒരു കൈയ്യിൽ അവനെയും മറു കയ്യിൽ ചായയുമായി വന്നു അവളെന്നെ വിളിച്ചെണീപ്പിക്കുമ്പോൾ ആണ്

രണ്ടു കാലിൽ നടക്കുന്ന എട്ടാമത്തെ അദ്‌ഭുതത്തിന്റെ എളിയിൽ ഇരുന്നു അവൻ എന്നെ നോക്കി വീണ്ടും ആ ആക്കിയ ചിരി ചിരിച്ചു !!”

രചന :-Sabaries RK Kjipmer

LEAVE A REPLY

Please enter your comment!
Please enter your name here