Home Latest “എന്തായി ടീ നിന്നെ പെണ്ണുകാണാൻ വന്നിട്ട്…”

“എന്തായി ടീ നിന്നെ പെണ്ണുകാണാൻ വന്നിട്ട്…”

0

ഇതാ ഇറങ്ങിയടാ ഒരു പത്ത് മിനിറ്റ്….. ”
എന്റെ പൊന്ന് കല്യാണിക്കുട്ടിയെ അവൻമാർക്ക് ഇത് വല്ലതും അറിയണോ…. എന്റെ കുട്ടിക്ക് കണ്ണഴുതി കെടുക്കാതെ എനിക്ക് പോകൻ പറ്റില്ലെന്ന്…. നീയെന്താടീ മുഖം വല്ല ബലൂൺ പോലെ വച്ചിരിക്കുന്നത്….”

മിഴികൾ നിറഞ്ഞ് ഒഴുക്കുവാൻ തുടങ്ങി…. പരിഭാവം നിറയുന്നുണ്ട് ആ നുണക്കുഴി കവിളിൽ…

“ഒരു ബാധ്യതായി തുടങ്ങി അല്ലെ…. ചെക്കാ… ഞാൻ അന്നെ പറഞ്ഞത് അല്ലെ ഇത്…”

“ഓ.. പിന്നെ ശരിക്കും ഒരു ബാധ്യത ആവാറുണ്ട് ചോറ് വാരി തരുമ്പോൾ മുഖം തിരിച്ച് ഇരിക്കുമ്പോൾ തോന്നറുണ്ട്.. ഇതെ ഇപ്പോ.. ഇങ്ങനെ പിണങ്ങുമ്പോൾ തോന്നറുണ്ട്….. നീ ഒന്നു ചിരിച്ചെ പെണ്ണെ ഞാൻ പോയിട്ടു വരാം….. ഭക്ഷണം കഴിച്ചോണം പിന്നെ എന്തു വേണങ്കിലും അമ്മയെ വിളിച്ചോട്ടോ..”

അവളുടെ തളർന്ന് കാലുകളിൽ ഒന്നു ചുംബിച്ചു.. നിറഞ്ഞ് ഒഴുകിയ മിഴികളിൽ പുഞ്ചിരി വിരിയുന്നുണ്ട്….

” ടാ നീ പതുക്കെ പോയാൽമതിട്ടോ…..”

“അമ്മ അവളെ ഒന്നു നോക്കിക്കോണെ….. ”

” നീ പോയിട്ടുവാ…. ടാ ഞാൻ നോക്കിക്കോളാം.. ”

”മോളെ ഫോൺ എടുത്ത് അടുത്ത് വച്ചിട്ടില്ലെ…. ഒന്നു വിളിച്ചമതി ട്ടോ ഞാൻ ഇവിടെ ഉണ്ടട്ടോ..”

” ആ അമ്മേ…..”

5 വർഷത്തെ പ്രണയത്തിനു ഒടുവിൽ അവൾ തോറ്റു എന്റെ സ്നേഹത്തിനു മുമ്പിൽ…. അരയ്ക്ക് താഴെ തളർന്ന് കളിക്കൂട്ടുക്കാരിക്ക് സഹതാപത്തിന്റെ പുറത്ത് കൊടുത്തത് അല്ലാ ഈ ജീവിതം…. ഒരു പാട് ഇഷ്ടമായിരുന്നു അത് ശരീരത്തോട് അല്ലാത്തത് കൊണ്ടാവും അരക്ക് താഴെ തളർന്നപ്പോഴും ആ പ്രണയം ഇരട്ടിയായത്…

“എന്തായി ടീ നിന്നെ പെണ്ണുകാണാൻ വന്നിട്ട്…”

“ഓ അവർക്ക്… ഓടിനടന്ന് പണിയെടുക്കുന്നാ പെണ്ണിനെ ആണ് വേണ്ടത്… എനിക്ക് ഇപ്പോ ദൈവം സഹായിച്ച് അത് പറ്റില്ലാല്ലോ…. ”

“ഓക്കെ റെഡിയാവും കല്യാണി… എന്റെ കൈയിൽ ഒരു ആൾ ഉണ്ട് നോക്കുന്നോ…..”

” അഹാ… നീ ബ്രോക്കർ പണിയും തുടങ്ങിയോ… ആ അമ്മയോട് പറഞ്ഞ് നോക്ക്… ചിലപ്പോ കമ്മീഷൻ കിട്ടും മാഷേ… ”

” ഇതിന് കമ്മീഷൻ ഒന്നും വേണ്ടാ നിന്റെ മറുപടി മാത്രമതി…. പൊന്നുപോലെ നോക്കിക്കോള്ളം… കൂടെ കൊണ്ട് പോയിക്കോട്ടെ ഞാൻ നിന്നെ… നീ ആലോചിച്ചു പറഞ്ഞാൽമതി….. ”

” അഹാ….. ഇത് എവിടന്ന് വന്നു ഇപ്പോ ഇങ്ങനെ ഒരു മോഹം മോൻ വണ്ടിവിടാൻ നോക്കിയെ …. പോയെ… പോയെ…. ”

“ഞാൻ കാര്യമായിട്ടു പറഞ്ഞതാ കല്യാണിക്കുട്ടി… ”
” നടക്കില്ലാ മോനെ ഈ അരക്കാലിയുടെ കൂടെ ജീവിച്ച് തീർക്കാനുള്ളത് അല്ലാ നിന്റെ ജീവിതം എവിടെ എങ്കിലും കാത്തിരിപ്പുണ്ടാവും നല്ല സുന്ദരിക്കുട്ടി……. ”

” ശരിയെന്നാ ഞാൻ ഇറങ്ങുവാ…..അമ്മാ ഞാൻ അവളോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട് അമ്മാ ചോദിക്കാൻ പറഞ്ഞതാ അപ്പോ മറുപടിയും അവിടെ കൊടുത്തമതി….. ”

അതും പറഞ്ഞ് അവിടെന്ന് ഇറങ്ങി പോരുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു… ഇനിയാർക്കും വിട്ടുകൊടുക്കില്ലാ… അവളെ എന്ന് …നടന്നു മാസങ്ങൾ പലതും

“കുറെയായി…. നിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ടു….നിനക്ക് ഒഴുകി ബാക്കി എല്ലാവർക്കും എന്നെ ഇഷ്ടമാണ് നിനക്ക് മാത്രം എന്താ ഇഷ്ടമല്ലാത്ത… ”

“അവരെ അല്ലാ ഞാൻ നിന്റെ കൂടെ ജീവിക്കാൻ പോകുന്നത്…. എനിക്കറിയാം ഇപ്പോഴെ അല്ലെങ്കിൽ പിന്നെ ഒരു ബാധ്യതയവും ഉറപ്പ് എന്നെ വിട്ടെക്ക്…. മാഷേ.. ”

”അങ്ങനെ ഇപ്പോ വിടുന്നില്ലെ…. എന്ത് കൊണ്ടാണ് എന്നെ ഒഴുവാക്കുന്നത് എന്ന് പറഞ്ഞിട്ട് പോയമതി നീ…”

നിറഞ്ഞ് ഒഴുകിയ മിഴികൾ മാത്രമായിരുന്നു മറുപടി…

” ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്താൻ യോഗത ഇല്ലാത്തവൻ ആണ് അല്ലെ…”

” നിന്റെ താലിക്ക് എനിക്ക് യോഗത്യ ഇല്ലാ.. മാഷേ… ”

നിശബ്ദമായി എന്റെ നെഞ്ചോട് ചേർന്നവൾ ഇന്ന് എന്റെ ജീവിത സഖീയാണ്…. കണ്ണഴുതി കൊടുക്കാനും… ചോറ് വാരി കൊടുത്തും.. തോളിൽ ഏറ്റി ലോകo ചുറ്റനാനും കൊതിയോട് കാത്തിരിപ്പാണ് അവൾ…. ഞങ്ങളുടെ പ്രണയം നിലയ്ക്കാതെ തുടുരുവാണ്….

[ ഒരു ചെറിയ അനുഭവക്കുറിപ്പാണ്… ഒരു കുഞ്ഞ് ജീവിതത്തിന്റെ തെറ്റുകൾ ക്ഷമിക്കും എന്നു വിചാരിക്കുന്നു ]

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

LEAVE A REPLY

Please enter your comment!
Please enter your name here