Home Latest “എടി മീനു അവനെ കെട്ടി കൂടെ പോകാനല്ല. പിന്നെന്തിനാടി അവന്റെ മുഖം കാണുന്നെ? അവൻ നമ്മടെ...

“എടി മീനു അവനെ കെട്ടി കൂടെ പോകാനല്ല. പിന്നെന്തിനാടി അവന്റെ മുഖം കാണുന്നെ? അവൻ നമ്മടെ മുഖം കാണാതെ നോക്കിയാൽ മതി. “

0

“എടി മീനു എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നോ. തിരക്കുള്ള സ്ഥലത്തു പോയിട്ട് ഏതെലും ഒരുത്തനോട് i love u ചേട്ടാ എന്ന് പറഞ്ഞിട്ട് ഓടണം. ”

“മം ഓടാൻ പിന്നെ നിനക്ക് കാലു കാണില്ല. “മീനു ചിരിച്ചുകൊണ്ട് പറഞ്ഞു

“ഹും ബെസ്റ്റ് ഫ്രണ്ട് ആണ് പോലും. ഈ ഒരു ചെറിയ ആഗ്രഹം പോലും മുളയിലേ നുള്ളിയ നിന്നോടൊക്കെ ദൈവം ചോദിക്കുമെടി. ”

ദേഷ്യപ്പെട്ടു പോകാൻ തുടങ്ങിയ മാളുവിനെ പിടിച്ചു നിർത്തി മീനു പറഞ്ഞു.

“പിണങ്ങാതെടി. ശെരി. നിന്റെ ആഗ്രഹം ഇന്ന് തന്നെ സാധിച്ചേക്കാം . കോളേജ് വിട്ടിട്ടു നമുക്ക് ആ മ്യൂസിയം വരെയൊന്ന് പോകാം. അവിടാകുമ്പോ അത്യാവശ്യം ആളുകൾ കാണും. പിന്നെ കൂടുതലും കമിതാക്കൾ ആയോണ്ട് കൂടെയുള്ള പെണ്ണിന്റെ നോട്ടം മാത്രം സഹിച്ച മതി ”

“അയ്യടാ എനിക്ക് ഒറ്റയാൻ മതി “മാളു പറഞ്ഞു.

“എന്തായാലും നോക്കം. ”

വൈകുന്നേരം രണ്ടാളും മ്യൂസിയത്തു ഒരു ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു

മാളു പറഞ്ഞു “അദ്യം ഇത് വഴി പോകുന്ന ചുവന്ന ഷർട്ട്‌ ഇട്ടവനോട് ഞാൻ പറയും ”

അവളുടെ ഭാഗ്യം ഒരു മണിക്കൂർ ഇരുന്നിട്ടും ഒരു ചുവന്ന ഷർട്ട്‌ പോയിട്ട് ഒരു ഈച്ചയെ പോലും ആ വഴി കണ്ടില്ല. സ്ഥലം അത്ര പോരെന്ന് പറഞ്ഞു മാളു മീനുവിനെയും കൂട്ടി നടന്നു.
“ഡീ മീനു ദേ ഒരു ചുവന്ന ഷർട്ട്‌. ഞാൻ പറയാൻ പോവാണ്. One two.. ”

“ഏയ്യ് നിർത്തു നിർത്തു. ഡീ പുറകെന്ന് കാണാനൊക്കെ കൊള്ളാം. മുന്നിന്ന് ഇനി എങ്ങനാണ് എന്നറിയാതെ എങ്ങനാ?? ” മീനു പറഞ്ഞു

“എടി മീനു അവനെ കെട്ടി കൂടെ പോകാനല്ല. പിന്നെന്തിനാടി അവന്റെ മുഖം കാണുന്നെ? അവൻ നമ്മടെ മുഖം കാണാതെ നോക്കിയാൽ മതി. ”

ഇതും പറഞ്ഞു മാളു ഉറക്കെ വിളിച്ചു “ഏയ് ചുവന്ന ഉടുപ്പിട്ടവനെ എനിക്ക് നിങ്ങളെ പെരുത്തിഷ്ടായി. ”
മാളു പെട്ടന്ന് തന്നെ അടുത്ത് കണ്ട മരത്തിനു പിന്നിൽ ഒളിഞ്ഞു. ഓടാൻ തുടങ്ങവേ മീനുവിന്റെ ചുരിദാർ ഒരു ചെടിയിൽ കുരുങ്ങി. അവൻ തിരിഞ്ഞു നോക്കിപ്പോ കണ്ടത് മീനുവിനെ. ചുറ്റും നിന്ന ആളുകൾ പരിഹാസത്തോടെ അവനെ നോക്കുന്ന കണ്ടു അവനു ദേഷ്യം വന്നു.

“ഡീ നീ ഏതാ? നിനക്ക് എന്തിന്റെ കേടാ? ഇങ്ങനെ വഴിയേ പോകുന്നവരോട് ഇഷ്ടമാണെന്ന് പറയാൻ നാണമില്ലേ? ”

പെട്ടന്നുള്ള ആ പൊട്ടിത്തെറിയിൽ മീനു ആകെ പതറി. കണ്ണുകൾ നിറഞ്ഞു. അവൾ ഒന്നും മിണ്ടാതെ മുഖം പൊത്തി.

“നിന്നോടാ ചോദിക്കുന്നെ. നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തീട് ഇപ്പൊ നിന്നെ മോങ്ങുന്നോ? ”

മാളു വേഗം ഇടയിൽ കേറി

“ക്ഷമിക്കണം ചേട്ടാ. തെറ്റ് എന്റെയാ. ഞാനാ അങ്ങനെ പറഞ്ഞത്. ഒരു തമാശയ്ക്… ”
കാര്യമില്ലാത്ത കാര്യത്തിന് ഒരു പെൺകുട്ടിയെ കരയിപ്പിച്ച വിഷമം വന്നെങ്കിലും അത് മറച്ചു പിടിച്ചു അവൻ പറഞ്ഞു
“അവളുമാരുടെ ഒരു തമാശ വീട്ടിൽ പോടീ. ”

മാളു വേഗം തന്നെ മീനുവിനേം കൂട്ടി അവിടെന്നു പോയി. കരഞ്ഞുകൊണ്ട് മീനു പറഞ്ഞു “നിനക്ക് സന്തോഷായല്ലോ അവളുടെ ഓരോ ആഗ്രഹങ്ങൾ. ഇനി മേലാൽ ഈ വക ആഗ്രഹങ്ങളും പറഞ്ഞു എന്റെ മുന്നിൽ വരരുത്. ഓരോന്ന് ഒപ്പിക്കാൻ നീയും അടി വാങ്ങാൻ ഞാനും. ”

മാളു ഏതോ മായാലോകത്തെന്ന പോലെ പറഞ്ഞു
“എന്തൊരു സുന്ദരനാടി അവൻ. ആ വെള്ളാരം കണ്ണും താടിയും ഹോ ഇതുപോലൊരുത്തനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ”
മാളുവിന്റെ കയ്യിൽ മീനു ഒരു അടി കൊടുത്തിട്ടു പറഞ്ഞു
“മിണ്ടരുത്. മനുഷ്യൻ ഇവിടെ നാണം കെട്ടു നിൽകുമ്പോഴാ അവളുടെ ഒരു വെള്ളാരം കണ്ണും താടിയും. ഞാൻ പോണു. അച്ഛൻ ഒരുപാട് തവണ ഫോണിൽ വിളിച്ചിരിക്കുന്നു. വേഗം വീട്ടിൽ എത്തട്ടെ. ഇനിയും ഓരോന്ന് ഒപ്പിക്കാതെ വീട്ടിൽ പോകാൻ നോക്കെടി. ”

മീനു വീട്ടിലെത്തിയതും പതിവില്ലാതെ ഒരു കാർ മുറ്റത്തെ കിടക്കുന്നു. അവൾ മുന്നിലെ ജനൽ വഴി ഒന്ന എത്തി നോക്കി
“ദൈവമേ ആ ചുവന്ന ഷർട്ട്‌ ഇട്ടവൻ. ഇവൻ ഇത് എന്താ ഭാവിച്ചാ? ഇവൻ അച്ഛനോടെല്ലാം പറഞ്ഞുന്നാ തോന്നണേ. തീർന്നു എല്ലാം. ഇവൻ എന്താ നഴ്സറി കൊച്ചു വല്ലോം ആണോ ചോദിക്കാൻ വീട്ടുകാരെ എല്ലാം വിളിച്ചോണ്ട് വരാൻ? ”

മീനു ഫോൺ എടുത്തു മാളുവിനെ വിളിച്ചു.
“നാളെ നിന്റെ അവസാനം ആണ് നോക്കിക്കോ. ദേ അവൻ വീട്ടുകാരേം വിളിച്ചോണ്ട് പരാതി പറയാൻ വീട്ടിൽ വന്നിരിക്കുന്നു. ”

ഫോൺ കട്ട ചെയ്തു മീനു പിന്നിലൂടെ അടുക്കളയിലെത്തി. “അമ്മേ അത് ഞാൻ… ”

“നീ ഒന്നും പറയണ്ട. ഇപ്പോഴാണോടി കേറി വരുന്നത്. അച്ഛൻ നിന്നെ എത്ര നേരായി വിളിക്കുന്നു. നീ വേഗം പോയി റെഡി ആയി താഴേക്കു വാ. നിന്റെ അച്ഛന്റെ സുഹൃത്തും ഫാമിലിയും ആണ്. ഒരു ചെറിയ പെണ്ണുകാണൽ ചടങ്ങ് ആണെന്ന് വച്ചോ. ”

മീനു വാ പൊളിച്ചു നിന്നും പോയി. “അപ്പോൾ ആരും അറിഞ്ഞില്ല ” മീനു പറഞ്ഞു

“എന്ത അറിഞ്ഞില്ലെന്നു. നിന്നു കിനാവ് കാണാതെ കാലും മുഖവും കഴുകീട്ടു ഇത് അവർക്ക് കൊണ്ട് പോയി കൊടുക്കു. “അമ്മ പറഞ്ഞു.

എല്ലാവർക്കും ചായ കൊടുത്തു. പയ്യന്റെ അടുത്ത എത്തിയതും മീനുവിന്റെ കൈ വിറയ്ക്കാൻ തുടങ്ങി. ചായ കൊടുക്കാൻ നേരം അവൾ അവനെ ഒന്നു നോക്കി. കാര്യമായ ഭാവം വ്യത്യാസം ഒന്നുല. അപ്പോൾ അവനു എന്നെ മനസിലായില്ല. മീനു മനസ്സിൽ പറഞ്ഞു.

ഒന്ന സംസാരിക്കണം എന്ന് അവൻ പറഞ്ഞതനുസരിച് അവർ രണ്ടാളും പുറത്തേക് മാറി. നേരെ ഒന്നൂടി നോക്കിയാൽ അവൻ തിരിച്ചറിഞ്ഞാലോ എന്ന് പേടിച്ചു അവൾ മുഖം കൊടുക്കാതെ നിന്നു.

അവൻ പറഞ്ഞു “നടന്നതൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല. താൻ ഭയങ്കര വീര ശൂര പരാക്രമി ആണെന്നൊക്കെയാ നിന്റെ അച്ഛൻ എന്നോട് പറഞ്ഞത്. അങ്ങനെയുള്ള മകൾ ഇന്ന് മുഖം പൊത്തി നിന്നു കരഞ്ഞത് പറഞ്ഞു വെറുതെ ആ അച്ഛനെ നാണം കെടുത്തുന്നെ എന്തിനാ? ”

മീനു ഞെട്ടി തിരിഞ്ഞു.

അവൻ തുടർന്നു

“ടീ എനിക്ക് നിന്നെ അപ്പോഴേ മനസ്സിലായിരുന്നു. നിന്റെ കാരക്ടർ ഒന്ന് അറിയാനാ ആളുകളുടെ മുന്നിൽ വച്ചു ദേഷ്യപ്പെട്ടത്. നിന്നു മുഖം പൊത്തി കരയുന്ന കണ്ടപ്പോഴേ മനസിലായി നീ ഒരു പൊട്ടത്തി ആണെന്ന്. എന്റെ പേര് മനു. Software engineer ആണ്. ഈ പേടിത്തൊണ്ടിക്ക് എന്നെ ഇഷ്ടായിന്ന് പറയട്ടെ അവരോടു? ”
മീനു പറഞ്ഞു

“പറ്റില്ല. ”
മനു ഒന്ന് ഞെട്ടി
മീനു പറഞ്ഞു “ആ പേടിതൊണ്ടി എന്നത് കട്ട്‌ ചെയ്തിട്ടു ബാക്കി പറഞ്ഞോളൂ. വെറുതെ എന്തിനാ നാണം കെടുന്നെ. ”

ചിരിച്ചുകൊണ്ട് മീനു അകത്തേയ്ക്കു ഓടി ഫോൺ എടുത്തു മാളുവിനെ വിളിച്ചു

“മുത്തേ താങ്ക്സ്.. ഇനി നിന്റെ വെള്ളാരം കണ്ണുള്ള താടിക്കാരനെ നീ സഹോദരാ എന്ന് വിളിച്ചോളൂട്ടോ. “. …

മാളു :”ഓ എന്തൊക്കെയായിരുന്നു നേരത്തെ.. എന്താടി നിനക്ക് ഇപ്പോൾ എന്നെ കൊല്ലണ്ടേ?? ”

മീനു: “ഹിഹി … ലവ് യൂ ഡീ. ഞാൻ മനുവേട്ടൻ പോയെന്നു നോക്കട്ടെ.

മാളു :”മം മം ”

അങ്ങനെ നിശ്ചയം എത്തി. മനു മീനുവിന്റെ അടുത്ത വന്നു ചോദിച്ചു “എവിടെ നിന്റെ മറ്റവൾ? ആ അഹങ്കാരി പിന്നെ അതിനെ ഒന്ന് കാണാൻ പറ്റീല. ”

മീനു :”അഹങ്കരിയൊന്നും അല്ല ഇടയ്ക്ക് ഇങ്ങനെ കുറച്ചു വട്ട ഉണ്ടെന്നേയുള്ളു. മനുവേട്ടനെ പോലെ ഒരാളെ കിട്ടുമെന്നനും പറഞ്ഞു കണ്ട ചുവന്ന ഷർട്ട്‌ ഇട്ടവരോട് പിന്നിൽ നിന്നു i love u പറഞ്ഞു നടക്കുവാന്നാ കേട്ടത് ” മീനു കളിയായി പറഞ്ഞു.

“അവളോട്‌ ഇനി അധികം നടക്കേണ്ടെന്ന് പറ.അവളുടെ വട്ടിന് പറ്റിയ ഒന്നു എന്റെ വീട്ടിൽ ഉണ്ട്. എന്റെ അനിയൻ ഹരി . ദേ നിക്കുന്ന . അവനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അവളോട്‌ വേഗം വന്നു അവനോടു പറയാൻ പറ. ”

അങ്ങനെ മാളുവിന്റെ വട്ടുകൾക് ഇരയായി മീനുവും എല്ലാത്തിനും സാക്ഷിയായി മനുവും ഹരിയും….

Written By: Anamika Anu

LEAVE A REPLY

Please enter your comment!
Please enter your name here