Home Latest അവൻ ഇന്ന് പെണ്ണ് കാണാൻ പോകുവാ അതുകൊണ്ട് ഞാനാ അമ്പലത്തിലേക്ക് പറഞ്ഞു വിട്ടേ….

അവൻ ഇന്ന് പെണ്ണ് കാണാൻ പോകുവാ അതുകൊണ്ട് ഞാനാ അമ്പലത്തിലേക്ക് പറഞ്ഞു വിട്ടേ….

0

“ആഹാ..! ഇതാരാ ഗൗരി മോളോ? എന്താ മോളെ രാവിലെ ?”

” അമ്മേ ഉണ്ണിയേട്ടനെവിടെ…..?”

“അവൻ അമ്പലത്തിൽ പോയിരിക്കു വാമോളേ…….”

“അമ്പലത്തിലോ? വിശേഷ ദിവസങ്ങളിൽ അല്ലാതെ ഉണ്ണിയേട്ടൻ അമ്പലത്തിൽ പോകാറില്ലല്ലോ? ഇന്നെന്താ വിശേഷം?”

“ഓ…. അതോ അവൻ ഇന്ന് പെണ്ണ് കാണാൻ പോകുവാ അതുകൊണ്ട് ഞാനാ അമ്പലത്തിലേക്ക് പറഞ്ഞു വിട്ടേ….”

“പെണ്ണുകാണാനോ ?”

“എന്റെ ഏട്ടൻ കൊണ്ടുവന്നൊരാലോചനയാ, ശ്രീ കുട്ടിയെ കാണാൻ വന്ന ചെക്കന്റെ പെങ്ങളാകുട്ടി, അവർക്ക് മാറ്റ കല്യാണത്തിനാ താത്പര്യം അത്രേ…… ചൊവ്വാദോഷം കാരണം എത്ര കല്യാണ ആലോചനകളാ മുടങ്ങിപ്പോയത് ശ്രീക്കുട്ടിടേ, ഇപ്പോ എല്ലാം ഒത്തുവന്നിട്ടുണ്ട്, അവർക്ക് സ്ത്രീധനം ഒന്നും വേണ്ടാന്നും പറഞ്ഞു….. അവളെ കാണാൻ വന്നവരൊക്കെ 50,75 പവനൊക്കെയാ ചോദിക്കണേ….. അതൊക്കെ കൊടുക്കാൻ എന്റെ മോന്റെ കൈയ്യിലെ വിടാ പൈസ ….. ഇപ്പോ തന്നെ ജപ്തിയായ വീടും, അവന്റെ അച്ഛൻ വരുത്തിയ കടങ്ങളൊക്കെ വീട്ടാനും 17 വയസ്സിൽ പണിക്കിറങ്ങിയതാ അവൻ …… അപ്പോ ഇങ്ങനൊരു ആലോചന വന്നപ്പോ ഏട്ടനതങ്ങ് ഉറപ്പിച്ചു…. അവനിപ്പോ കല്യാണമൊന്നും വേണ്ടാന്നാ …. അമ്മാവൻ പറയുന്നതിനൊന്നിനും എതിരുപറയാറില്ല … പിന്നെ ശ്രീകുട്ടീടെ കാര്യവും നടക്കോലോന്ന് വിചാരിച്ച് കാണും…… മോളെന്താ വന്നേ?”

“ഒന്നുല്യാമേ….. ഞാൻ പോട്ടേ….. ”

“ഉം….. ശരി.. ”

ആ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ ഗൗരിയുടെ കാലുകൾ ഇടറി, കണ്ണീരുകൊണ്ട് ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല, തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയാത്ത വസ്ഥ, അവളുടെ മനസ്സിലേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അത്……

അമ്പലത്തിൽ നിന്ന് വരുന്ന ഉണ്ണിയെ കാത്ത് അവൾ ആൽമരച്ചുവട്ടിൽ നിന്നു …. അവളെ കണ്ടിട്ടും കാണാതെ പോകുന്ന ഉണ്ണിയേ അവൾ വിളിച്ചു.

” ഉണ്ണിയേട്ടാ…. ”

അവൻ പെട്ടന്ന് നിന്നു എന്നിട്ട് ഗൗരവത്തോടെ ചോദിച്ചു

” ഉം…. എന്താ?”

” ഉണ്ണിയേട്ടൻ അമ്പലത്തിൽ പോയതാണോ?”

” കണ്ടിട്ടു നിനക്കെന്ത് തോന്നുന്നു.. ?”

“ഉണ്ണിയേട്ടനിന്നു പെണ്ണുകാണാൻ പോകുവാലേ ? ഞാൻ കരുതിയത് ഏട്ടന് ….എന്നോട്….. ”

” ഗൗരി ഞാൻ ഇന്നുവരെ എന്റെ അനിയത്തിയായ് മാത്രേ കണ്ടിട്ടുള്ളു…. എനിക്ക് അങ്ങിനെ കാണാനേ സാധിക്കൂ…. നിന്റെ മനസ്സിൽ അരുധാത്തയെന്തെങ്കിലു കയറി കൂടിട്ടുണ്ടെങ്കിൽ അതെല്ലാം നീ മറക്കണം ….”

“ഏട്ടാ ഞാൻ….”

നോക്ക് ഗൗരി ഞാനൊരു സാധാരണക്കാരനാണ്, നിന്റെ വീട്ടിലേ സമ്പന്നതയും സൗകര്യങ്ങളും എനിക്കില്ല, നിനക്ക് നല്ലൊരു ഭാവിയുണ്ട് കുട്ടീ…. അത് എന്റെ പേരിൽ കളയരുത് ,നിന്റെ അച്ഛന്റെയും, അമ്മാവന്മാരുടെയും സ്വഭാവം നിനക്കറിഞ്ഞൂടെ….. അവര് ഈ ബന്ധത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ? അതു കൊണ്ട് ഇപ്പോ നീ പഠിത്തത്തിൽ ശ്രദ്ധിക്ക്, പഠിച്ച് ഒരു ജോലിയൊക്കെ, കിട്ടുമ്പോ നിനക്ക് പറ്റിയ ആളെ നിന്റെ വീട്ടുകാര് കണ്ടു പിടിച്ച് തരും…. നിന്നെ എന്റെ ഭാര്യയായി കാണാൻ എനിക്ക് സാധിക്കില്ല, ഇനി ഇതും പറഞ്ഞ് എന്റെ മുന്നിൽ വരരുത്….”

ഒരക്ഷരം പോലും പറയാതെ കരച്ചിലടക്കാൻ കഴിയാതെ പോകുന്ന അവളെ ഞാൻ നോക്കി നിന്നു….. ആ പാവം എന്ന ഒരു പാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം, ഒരുപാടു തവണ അവളെ ചേർത്തു നിർത്തി നീയെന്റെ യാ പെണ്ണേന്ന് പറയാൻ ആഗ്രഹിച്ചിട്ടുണ്ട് ……പക്ഷെ അവളുടെ അമ്മേടെ കണ്ണീരിനു മുന്നിൽ മകളുടെ ഭാവിക്ക് താനൊരിക്കലും തടസ്സമാകരുതെന്നും, അവളുടെ അച്ഛനും അമ്മാവന്മാരും ഈ ബന്ധ മറിഞ്ഞാൽ അവളെ കൊല്ലാനും മടിയില്ലാത്തവരാണെന്ന് പറഞ്ഞ് കാലിൽ വീണപ്പോൾ അവളോടുള്ള സ്നേഹം മനസ്സിൽ തന്നെ ഒളിപ്പിക്കേണ്ടവന്നു… കുട്ടിക്കാലം മുതലെ എന്റെ പെണ്ണാന്ന് മനസ്സിൽ കരുതിയതാ….. അവൾ എന്നെ സ്നേഹിക്കുന്നതിലും ആയിരം ഇരട്ടി ഞാൻ അവളെ സ്നേഹിച്ചു :: അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല …..

അമ്മ എന്തോക്കെയോ ചോദിക്കുന്നുണ്ടായിരുന്നു അതൊന്നു ഞാൻ കേൾക്കാൻ കൂട്ടാക്കാതെ മുറിയിൽ കയറി വാതിൽ അടച്ചു, മനസ്സ് നിറയെ ഗൗരിയായിരുന്നു, എത്ര നേരം.അങ്ങിനെ കിടന്നൂന്ന് അറിയില്ല

” ഉണ്ണീ …. കതക് തുറക്ക്…. ”

സതീഷേട്ടന്റെ വിളി കേട്ടാണ് കതകു തുറന്നത്

“എന്താ സതിഷേട്ടാ”

”ഉണ്ണീ അത്…. നമ്മുടെ ഗൗരി:…

” ഗൗരിക്ക് എന്ത് പറ്റി…”

” അത്…ഗൗരി കുളത്തില്….”

അതു മാത്രേ കേൾക്കാൻ നിന്നൊള്ളൂ
ഗൗരി ടെ അമ്മേടെ കരച്ചിലു കേട്ടാണ് കുളപ്പടവിൽ എത്തീത്….

അനക്കമില്ലാതെ കിടക്കുന്ന എന്റെ ഗൗരിയെ ഞാൻ വാരിയെടുത്ത് എന്റെ നെഞ്ചോട് ചേർത്തു ….

” ഗൗരി…….ഗൗരി നിന്റെ ഉണ്ണിയേട്ടനാ വിളിക്കണേ കണ്ണ് തുറക്ക് മോളേ…..ഗൗരി……. ഈ ഉണ്ണിയേട്ടന്റെ മനസ്സിൽ നീ മാത്രേ ഒള്ളൂ…. കണ്ണ് തുറക്ക് മോളേ.. നീ നോക്ക് ഞാൻ ഒരു പെണ്ണിനെ ക്കണാനും പോയില്ലടീ…. എന്റെ കഷ്ടപാടിലേക്ക് നിന്നെ കൂട്ടണ്ടാ ന്നു കരുതിയല്ലേ ഞാൻ….. ഇനി ആർക്കും വിട്ട് കൊടുക്കില്ല നീ കണ്ണ് തുറക്ക് മോളേ…. അമ്മേ… എന്താ മേ എന്റെ ഗൗരി കണ്ണ് തുറക്കാത്തെ…. അമ്മ പറഞ്ഞതുകൊണ്ട ല്ലേ? എനിക്ക് ഇഷ്ടമാണെന്ന് പറയമ്മേ…..”

” ഉണ്ണീ ….. നീ വാ …. ഞാൻ പറയട്ടേ….”

” സതീഷേട്ടാ എന്റെ ഗൗരി… ”

“മോനേ ഇതെന്റെ മോള് നിനക്ക് എഴുതിയതാ… ഞാനാ മോനേ മഹാപാപി നിങ്ങളെ തമ്മിൽ അകറ്റിയത്….”

വിറയാർന്ന കൈകൾ കൊണ്ട് ആ കത്ത് ഉണ്ണി വാങ്ങി….

എന്റെ മാത്രം ഉണ്ണിയേട്ടന്,

ഏട്ടൻ മറ്റൊരു പെണ്ണിന്റെ കഴുത്തില് താലികെട്ടുന്നത് കാണാൻ എനിക്ക് വയ്യ…. ഞാൻ പോകുവാ ഏട്ടൻ ഇല്ലാത്തൊരു ജീവിതം എനിക്ക് വേണ്ട, ഇനി ഒരിക്കലും ഏട്ടന്റെ മുന്നിൽ ശല്യം ആയി വരില്ല…..

എന്ന്,

ഗൗരി.
“ഈശ്വരാ ഞാൻ ഇത്ര പാപിയായി പോയല്ലോ? എന്റെ ഗൗരി….”

അവന്റെ യാപൊട്ടി കരച്ചിൽ ആ ഗ്രാമത്തെ മുഴുവൻ കരയിപ്പിച്ചു

പതുക്കെയാപൊട്ടി കരച്ചിൽ പൊട്ടിച്ചിരിയായ് മാറി…. നാലു ചുമരുകൾക്കുള്ളിലെ ഇരുട്ടുമുറിയിൽ ചങ്ങലകളുടെ ഉരസ ലോടൊപ്പം ഗൗരിയെന്ന പേരും പൊട്ടിച്ചിരികളും കരച്ചിലുകളും കേൾക്കാം…….

രചന: Sree Lekshmi Vishnu

LEAVE A REPLY

Please enter your comment!
Please enter your name here