Home Latest അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സംസാരിക്കാൻ അവളുടെ മുറിയിലേക്കു നടന്നു …അവളോട്‌ സംസാരിക്കുന്ന സമയത്…

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സംസാരിക്കാൻ അവളുടെ മുറിയിലേക്കു നടന്നു …അവളോട്‌ സംസാരിക്കുന്ന സമയത്…

0

എടാ അജയ് ..എന്ത് ഉറക്കമാണ് …എഴുനേൽക്കട ….ഈ ചെക്കനെ കൊണ്ട് തോറ്റു …ചേച്ചിയുടെ വിളി കേട്ടുകൊണ്ടാണ് ഞാൻ എണീറ്റത് ….എന്താ ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ ….ഡാ ചെക്കാ ..സമയം 8 മണി കഴിഞ്ഞു …..അമ്മേ ഈ ചേച്ചിയെ വിളിച്ചുകൊണ്ടു പോയെ…അപ്പോഴേക്കും ചേച്ചിയുടെ രണ്ടു കുട്ടികൾ എൻ്റെ ദേഹത്തിലേക്കു വീണതും ഒരുമിച്ചായിരുന്നു ..അതോടുകൂടി എൻ്റെ ഉറക്കം പോയി…ഒരുകണക്കിന് എണിറ്റു കുളിക്കാൻ പോയി….പിന്നെ എല്ലാം പെട്ടന്നായിരുന്നു ……

രണ്ടു വർഷത്തെ പ്രവാസിജീവിതം കഴിഞ്ഞു രണ്ടു മാസം ലീവിന് വന്നതാണ് ഞാൻ .വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഇന്ന് പെണ്ണുകാണാൻ പോവാ….അതിന്റ്റെ ബഹളമാണ് ഇവിടെ നടന്നത് …
ചായകുടിക്കുന്ന സമയത്തു ഞാൻ അമ്മയോട് ചോദിച്ചു ….അമ്മേ ഇന്ന് പോകണോ….മോനെ വന്നിട്ട് ഒരു ആഴ്ചയായിലെ ഒന്നു പോയികണ്ടോ …പിന്നെ ഒന്നും നോക്കിയില്ല പോവാൻ തീരുമാനിച്ചു ..

അച്ഛൻ അമ്മ ചേച്ചി രണ്ടുകുട്ടികൾ …. പിന്നെ ഞാനും ……

തീരെ മോശമല്ലാത്ത ഒരു കുടുംബം ..അതുകൊണ്ടു അമ്മയും അച്ഛനും വീടും പരിസരവും വളരെ ഇഷ്ടമായി

അച്ഛൻ, അമ്മ രണ്ടു പെൺകുട്ടികൾ …. മൂത്തപെൺകുട്ടി രമ്യ.. അവളുടെ അനുജത്തി രേഷ്മ … ..

ചായയുമായി രേഷ്മ വന്നു ..എന്റെ വീട്ടുകാർക് വളരെ ഇഷ്ടമായി അവളെ …അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സംസാരിക്കാൻ അവളുടെ മുറിയിലേക്കു നടന്നു …അവളോട്‌ സംസാരിക്കുന്ന സമയത് എൻ്റെ കണ്ണുകൾ പെട്ടന്ന് അപ്പുറത്തെ മുറിയിലേക് ഒന്ന് പാളി…

എന്നെ കണ്ടത് കൊണ്ടാവാം ആ മുറിയിലെ പെൺകുട്ടി തിരിഞ്ഞത്…

പതിയെ ഞാൻ അവളോട് ചോദിച്ചു …

ആരാണ് ആ മുറിയിൽ …?

അത് എന്റെ ചേച്ചിയാ … .

എന്താ ചെയ്യുന്നത് …?

ഒന്നും ചെയ്യുന്നില്ല …

വിവാഹം കഴിഞ്ഞോ …?

ഇല്ല ….

എന്തുപറ്റി ….?

അവളുടെ മറുപടി എന്നെ വല്ലാതെ വിഷമിപ്പിച്ചു ….പതിയെ ഞാൻ ആ മുറിയിലേക്ക് നടന്നു …

എന്താ പേര് .. അതിനു പെണ്കാണാൻ വന്നത് എൻ്റെ അനുജത്തിയെ അല്ലെ …. …എന്തിന് എൻ്റെ പേര് നിങ്ങൾക്…..
എന്നാലും പേര് പറഞ്ഞുകൂടേ…

അതിനു മറുപടി പറയാതെ അവൾ നടന്നു …
.
പതിയെ ഞാൻ മുറിവിട്ട് അമ്മയുടെ അടുത്തുവന്നു അവിടെ എല്ലാവരും എൻ്റെ വരവ് കാത്ത്‌ ഇരുപ്പുണ്ടാരുന്നു ……

പതിയെ ഞാൻ പറഞ്ഞു ..എനിക്ക് മുത്തകുട്ടിയെ ഇഷ്ടമായി . .. .ഒരു ഞാട്ടലോടെ അവർ അവനെ നോക്കി…രമ്യയെ ആണോ … അതെ …എന്നുപറഞ്ഞു അവൻ പുറത്തിറങ്ങി ..

വീടെത്തുന്നതുവരെ ആരും എന്നോട് സംസാരിച്ചില്ല …എന്തോ ഒരു വലിയ തെറ്റ് ചെയ്തപോലെയാണ് ചേച്ചിയുടെ തുറിച്ചുനോട്ടം കണ്ടപ്പോൾ എനിക്ക് തോന്നിയത് …. ആ ദിവസം പിന്നെ ആരും എന്നോട് സംസാരിച്ചില്ല ….പിറ്റേന്നു കാലത്തു ചായയുമായി ‘അമ്മ വന്നു ..എന്തിനാ മോനെ …വെറുതെ എന്തിനാ ജീവിതം നശിപ്പിക്കുന്നത്….ജീവിതം ഒന്നേയുള്ളു ഞാൻ കാരണം ആ പെൺകുട്ടിക് ഒരു ജീവിതം ഉണ്ടായാൽ അതല്ലെ നല്ലത് ….

എൻ്റെ വാക്കുകൾക് മാറ്റമില്ലെന്നു മനസിലാക്കിയ വീട്ടുകാർ ആ വിവാഹത്തിന് സമ്മതിച്ചു …
തീരെ മോശമല്ലാത്ത രീതിയിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു …

ആദ്യമൊക്കെ രേഷ്മയുടെ മുഖത്തു നോക്കാൻ എനിക്ക് വിഷമമായിരുന്നു പിന്നിടെപ്പഴോ ഒരു അനുജത്തിയായി മാറി രേഷ്മ ..അപ്പോഴും രമ്യക്ക് എന്നെയോടുള്ള ദേഷ്യം കൂടിവന്നിരുന്നു ..ദിവസങ്ങൾ കഴിയുകയാണ്…എന്നോട് മിണ്ടാട്ടമില്ല …ആവശ്യത്തിന് സംസാരിക്കുക …വീട്ടിൽ അച്ഛനോടും അമ്മയോടും ചേച്ചിയോടും നന്നായി സംസാരിക്കുന്ന രമ്യ എന്നെ മാത്രം ഒരു അപരിചതനെ പോലെ പെരുമാറി ….തിരിച്ചു പോകാൻ ഇനി ഒരു ദിവസം കുടിയേയുള്ളു …

രണ്ടും കല്പിച്ചു ഞാൻ അവളൂടെ ചോദിച്ചു …

എന്തിനാണ് നീ എന്നോട് ഇങ്ങനെ പെരുമാറുന്നത് അതിനു ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത് …..

എനിക്ക് നിങ്ങളെ ഇഷ്ടമല്ല …

പിന്നെ ഒന്നും ചോദിച്ചില്ല …ഒരു കിടക്കയുടെ രണ്ടിടത്തുമായി ഞങ്ങൾ കിടന്നു ….പിറ്റേന്നു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ ..വൈകിട്ടായിരുന്നു ഫ്ലൈറ്റ് …..പോകുന്നതിനു മുമ്പേ എല്ലാവരോടും യാത്ര പറഞ്ഞു മുറിയിലേക്ക് നടന്നു ..എനിക്ക് കണ്ണുതരാതെ അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കിനിക്കുകയാണ് …

രേഷ്മയെ പെണ്കാണാൻ വന്നതും തികച്ചും ഒരു താല്പര്യമില്ലാതെയാണ് അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ അവിടെ വന്നത് …അവളോട് സംസാരിക്കുമ്പോ പെട്ടന്നയിരുന്നു ഞാൻ നിന്നെ കണ്ടത് ….അവിടുന്നാണ് ഞാൻ നിന്നെ കൂടുതൽ അറിയാൻ ശ്രമിച്ചതും …

നീ വികലാംഗയായ പെൺകുട്ടിയാണ്…ഞാൻ മനസിലാക്കിയടത്തോളം അതുകൊണ്ടുതന്നെയാണ് എല്ലാവരും സ്ത്രീധനം കൂടുതൽ ചോദിക്കുന്നതും വിവാഹം നടക്കാതെ പോയതും …

അതുകൊണ്ടു തന്നെയാണ് ഞാൻ നിന്നെ വിവാഹം ചെയ്യാൻ തയ്യാറായതും … ഒരു പക്ഷെ ഞാൻ രേഷ്മയെ വിവാഹം ചെയ്താരുന്നുവെങ്കിൽ പിന്നെ നിൻ്റെ വിവാഹം നടത്താൻ വളരെ പ്രയാസപ്പെട്ടേനെ ….അത് മാത്രമല്ല ചേച്ചി നിൽകുമ്പോൾ അനുജത്തിയെ വിവാഹം ചെയ്യുന്നതിനോട് എനിക്ക് താല്പര്യമില്ല …

രേഷ്മ നല്ല കുട്ടിയാണ് …അവൾക് എന്നേക്കാളും നല്ല ചെക്കനെ കിട്ടും…ജീവിതത്തിൽ ഒരു പാട് മോഹങ്ങൾ ഇല്ലാത്തവനായുരുന്നു ഞാൻ….ഞാൻ കാരണം നിനക്ക് ഒരു ജീവിതം ഉണ്ടായാൽ അതല്ലെ നല്ലത് …അതുമാത്രമേ ഞാൻ നോക്കിയൊള്ളൂ …നിന്നെ അറിയാതെ…

നിൻ്റെ സ്വപ്‌നങ്ങൾ അറിയാതെ…. നിന്നെ സ്നേഹിച്ചത്…. എൻ്റെ തെറ്റ് ….
ക്ഷമിക്കുക…. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ..ആശ്വസിപ്പിച്ചുകൊണ്ടു അവളുടെ മുഖം പിടിച്ചുയർത്തി….ചെറുപുഞ്ചിരിയോടെ കഴുത്തിലെ താലി പിടിച്ചുയർത്തി ..അവളുടെ കഴുത്തിൽ പതിയെ ചുംബിച്ചുകൊണ്ട് പറഞ്ഞു ..ഇനിയുള്ള രണ്ടുവർഷം എനിക്കോർമിക്കാൻ ഈ ഒരു നിമിഷം മതി ……പിന്നീടുള്ള ഞങ്ങളുടെ ജീവിതം ഒരു കളങ്കമില്ലാത്ത പ്രണയത്തിൻ്റെ തുടര്കഥയായിരുന്നു …

രചന: Shiju Sivaraman

LEAVE A REPLY

Please enter your comment!
Please enter your name here