Home Latest ഒടുവിൽ അജ്ഞത വൈറസിന്റെ കാരണം കണ്ടെത്തി പനി പടരുന്നത് ഈ രീതിയിൽ

ഒടുവിൽ അജ്ഞത വൈറസിന്റെ കാരണം കണ്ടെത്തി പനി പടരുന്നത് ഈ രീതിയിൽ

0

പകർച്ചപ്പനിക്ക്‌ പിന്നിൽ നിപ്പാ വൈറസ്‌ എന്ന്‌ സ്‌ഥിരീകരിച്ചിരിക്കുന്നു. പരിഭ്രാന്തിയോ ഭീതിയോ കൊണ്ട്‌ നമുക്ക്‌ ഇതിനെ നേരിടാനാകില്ല.പകരം, വിവേകത്തോടെയും വകതിരിവോടെയും നമുക്ക്‌ ഈ ഭീഷണിയെ നേരിടാനായി ഒന്നിച്ച്‌ നിൽക്കാം. ഏറെ ശ്രദ്ധ വേണം.

1.പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

2. വവ്വാലിന്റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ തുറന്ന കലത്തിൽ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.

വൈറസ് അണുബാധ മൂലം മസ്തിഷ്കത്തിലും ഹൃദയത്തിലും ഉണ്ടായ സങ്കീർണ്ണതകൾ മൂലമാണ് മരണം സംഭവിച്ചത് എന്ന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്.

മണിപ്പാലിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഏത് വൈറസ് മൂലമാണ് രോഗബാധയുണ്ടായത് എന്ന് സ്ഥിരീകരിക്കാനാവൂ.

ആശങ്കപ്പെടേണ്ട, പക്ഷേ കരുതൽ വേണം.

1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

2. വവ്വാലിന്റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ തുറന്ന കലത്തിൽ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.

3. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കണം.

പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.

4. രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവാക്കാതിരിക്കുക.

5. പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.

6. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.

7. പനി ബാധിച്ച് മരിച്ച ആ മൂന്ന് പേരുടെ മൃതശരീരം കൈകാര്യം ചെയ്യുന്നവർ മാസ്ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. ശരീരം സ്പർശിച്ചവർ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവർ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.

ഭയപ്പെടേണ്ട കാര്യമില്ല; പക്ഷേ കരുതലുണ്ടാവണം.

Dr.Jinesh PS

LEAVE A REPLY

Please enter your comment!
Please enter your name here