Home Latest ഭയന്നു വിറച്ചു നിന്ന അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്,,, സോറി സാർ, ഞാൻ...

ഭയന്നു വിറച്ചു നിന്ന അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്,,, സോറി സാർ, ഞാൻ വെറുതെ.. തമാശക്ക്….

0

പിറകിലൂടെ ചെന്ന് അമ്മയെ കെട്ടിപിടിച്ചു…. ഞെട്ടലോടെ തിരിഞ്ഞു നോക്കിയാ അമ്മയോട് കള്ള ചിരിയോടെ ഞാൻ ചോദിച്ചു, എന്താ അമ്മേ എന്നു സ്പെഷ്യൽ???? മഹി…. മോനെ എത്ര നാളുകൾക്കു ശേഷമാടാ നീ ഇങ്ങനെ ഒക്കെ അമ്മയോട് മിണ്ടുന്നെ?
നിറഞ്ഞു തുളുമ്പിയ ആ മിഴികൾ തുടച്ചു കൊണ്ടു ഞാൻ പറഞ്ഞു, ഇനി ഇങ്ങനെയാ മഹി,,,, ആ പഴയ മഹി !

നാലുമണിക്ക് ബൈക്കും എടുത്തു അനിയൻ നന്ദുവിനെ കൂട്ടാൻ ചെന്നപ്പോൾ,, സംശയത്തോടെ എന്നെ നോക്കി നിന്ന അവന്റെ മനസ് എനിക്ക് വായിക്കാമായിരുന്നു. ഇത്രയും കാലം അവനെ തിരിഞ്ഞു നോക്കാത്ത എനിക്ക് പെട്ടന്ന് എവിടുന്നു ഉണ്ടായി ഈ മാനസാന്തരം എന്നായിരിക്കാം !

പോരുന്ന വഴിയിൽ ദേവൻ ചേട്ടന്റെ ചായക്കടയിൽ കയറി അവന് ഏറ്റവും ഇഷ്ടപെട്ട ഉള്ളിവട വാങ്ങി കൊടുക്കുമ്പോൾ, അവിടെ കുത്തിയിരുന്ന് പരദൂഷണം പറയുന്നവർ ഒക്കെ എന്നെ അത്ഭുതം കൊണ്ട് നോക്കുന്നത് മനപ്പൂർവം ഞാൻ കണ്ടില്ലെന്നു നടിച്ചു !

രാത്രിയിൽ ചോറുമായി റൂമിൽ വന്ന അമ്മയോട് ഞാൻ ഇന്ന് എല്ലാവർക്കും ഒപ്പമിരുന്നു കഴിച്ചോളാം എന്നു പറയുമ്പോൾ, അച്ഛന്റെ കണ്ണുകൾ ഈറൻ അണിയുന്നത് എനിക്ക് കാണാമായിരുന്നു, കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അവർ എല്ലാവരും കാത്തിരുന്നത് ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി ആയിരിക്കും !

പതിവ് പോലെ കോളേജിൽ പോകാൻ ഒരുങ്ങുമ്പോൾ, നിള പറഞ്ഞ വാക്കുകൾ ഒരു മഴ പോലെ ഓർമയിൽ പൊഴിഞ്ഞു, രണ്ടു വർഷം മുൻപ് അലമാരയിൽ തള്ളിയ ആ പഴയ മുണ്ടും ഷർട്ടും എല്ലാം അവിടെ തന്നെ ഇരിക്കുന്നു, അതിൽ ഇപ്പോൾ പകമായതു തപ്പി എടുത്തു, താടിയും മുടിയും ഇന്നലെ വെട്ടി വൃത്തി ആക്കിയതിനാൽ മൊത്തത്തിൽ ലുക്ക്‌ തന്നെ മാറി പോയി,

കോളേജിൽ ഇടനാഴിയിലൂടെ നടക്കുമ്പോൾ bsc കെമിസ്ട്രി ഡിപ്പാർട്മെന്റിൽ നിന്നും ഒരു പെൺകുട്ടിയുടെ ഉറക്കെയുള്ള വായന കേൾക്കാം, കുറച്ചും കൂടി അടുത്ത് ചെന്നപ്പോൾ ആണ് അത് ഞാനും വ്യതമായി കേട്ടത് !

ഡിയർ ഫ്രണ്ട്സ്… ഞാൻ ഇവിടെ വായിക്കാൻ പോകുന്നത് ഒരു പ്രശസ്ത എഴുത്തുകാരന്റെ വരികൾ ആണ്,,,, കുറച്ചും കൂടി വ്യകതമായി പറഞ്ഞാൽ നമ്മുടെ ഗസ്റ്റ് ലക്ച്ചററും, msc, സ്റുഡന്റും,,,, സർവോപരി സ്ത്രീ വിരോധിയും ആയ നമ്മുടെ പ്രിയങ്കരനായ “കാട്ടുമാക്കാൻ “!!!!!നിറഞ്ഞ കൈയടികളിൽ കൂടി അവൾ വായിച്ചു തുടങ്ങി !!

“നിള…………
നീ ഒഴുകുകയാണ്…..
എൻ്റെ ഓർമകളുടെ താഴ്വരകളിലൂടെ…….. ഇപ്പോൾ ഇതാ എൻ്റെ ഹൃദയത്തിൽ കൂടി……..
എൻ്റെ ജീവിതത്തെ മഴുവില്ലിനെക്കാൾ നിറം പിടിപ്പിച്ച., എന്റെ കണ്ണാടി പെണ്ണിന് !!!!!!!
സ്നേഹപൂർവ്വം, മഹി

ഞാൻ പതിയെ ക്ലാസിലേയ്ക്കു ചെന്നു, അതൊന്നും അറിയാതെ അവൾ വായിക്കുകയാണ്, എന്നെ കണ്ടു എല്ലാവരും ചാടി എഴുന്നേറ്റു,,, ഗുഡ് മോർണിംഗ് സാർ,
ഗുഡ് മോർണിംഗ് !
ഭയന്നു വിറച്ചു നിന്ന അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്,,,
സോറി സാർ, ഞാൻ വെറുതെ.. തമാശക്ക്….
അതിനു ഞാൻ കുട്ടിയെ ഒന്നും പറഞ്ഞില്ലല്ലോ? ഏതായാലും എൻ്റെ വരികളെ ഇത്രയും ഫേമസ് ആക്കിയ തന്റെ പേര് എന്താ? രശ്മി അവൾ പറഞ്ഞു. രശ്മി…. അപ്പോൾ കാണാം, ,,,, എന്നും പറഞ്ഞു ഇറങ്ങി നടക്കുമ്പോൾ ക്ലാസ്സിൽ നിന്നും പെമ്പിള്ളേര് വിളിച്ചു പറയുന്നത് ഞാൻ കേട്ടു,,, സാറെ പൊളിച്ചുട്ടോ….. പുതിയ ലുക്ക്‌ !

എന്റെ സ്വാഭാവത്തിൽ, പെരുമാറ്റത്തിൽ, ജീവിതത്തിൽ വന്ന ഈ മാറ്റം,,, മറ്റുള്ളവരെ പോലെ എന്നെയും അത്ഭുതം കൊള്ളിക്കുകയായിരുന്നു, രണ്ടു വർഷങ്ങൾ,, ഏതോ ഒരു പീറ പെണ്ണിന് വേണ്ടി കളഞ്ഞത്, അങ്ങനെ കാട്ടുമാകാൻ എന്ന ഞാൻ ഇപ്പോൾ വെറും മഹി ആണ്,

അന്ന് രാത്രിയിൽ പതിവിലും അധികം സന്തോഷത്തോടെ അവളുടെ പ്രൊഫൈലിൽ ഓരായിരം വട്ടം പലയാവർത്തി വായിച്ചിട്ടും മതി വരാത്ത ആ വരികൾ വീണ്ടും വായിച്ചു,

പ്രണയിക്കുന്നു എങ്കിൽ കണ്ണാടിയെ പ്രണയിക്കു…. കാരണം നിങ്ങൾ കരയുമ്പോളും, ചിരിക്കുമ്പോഴും നിങ്ങൾക്ക് ഒപ്പം അവ മാത്രമേ ഉണ്ടാകു !
എനിക്ക് പ്രണയം കണ്ണാടിയോട് ആണ്…..കാരണം എന്നെ മറ്റാരേക്കാളും നന്നായി എന്നെ മനസിലാക്കിയത് ഞാൻ തന്നെ ആണ്, ആ എന്നെ തന്നെ എനിക്ക് കാണാൻ കഴിയുന്നത് കണ്ണാടിയിലൂടെ മാത്രം ആണ്…..

അവസാനം ഇങ്ങനെ അവൾക്കു ഞാൻ മെസേജ് അയച്ചു, നിള…… പരിചയപ്പെട്ട അന്ന് മുതൽ ഇന്നുവരെ ഞാൻ നിനക്ക് തന്ന ആ വാക്കു ഞാൻ പാലിച്ചു, ഒരു ഫോട്ടോ പോലും ഞാൻ ആവശ്യപെട്ടില്ല, പക്ഷെ ആദ്യവും അവസാനവുമായി എനിക്ക് നിന്നെ ഒന്ന് കാണണം, ഇനി ഒരിക്കലും ഞാൻ നിന്നെ ശല്യപ്പെടുത്തില്ല, ഒരുപാട് ദൂരത്തിരുന്നു നീ എന്റെ ജീവിതം മാറ്റി മറിച്ചു, നിന്നെ ഇഷ്ടപ്പെടാൻ എനിക്ക് അർഹത ഉണ്ടോ എന്ന് അറിയില്ല, ഒന്ന് കാണാൻ എങ്കിലും അനുവദിച്ചുടെ????? പതിവ് പോലെ ഉത്തരം മൗനം ആയിരുന്നു, ഫോൺ ഓഫ്‌ ചെയ്ത് കിടന്നു,, മനസ്സിൽ ചിലത് അപ്പോഴേ ഉറപ്പിച്ചിരുന്നു !

ജീവിതത്തിൽ ആദ്യമായിട്ടാ ഞാൻ ഇത്രയും ടെൻഷൻ അടിക്കുന്നത്, ലേബർ റൂമിന്റെ വെളിയിൽ കാത്തിരിക്കുന്ന ഒരു ഭർത്താവിനെ പോലെ, അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സ്ഥാനാർഥി പോലെ ഞാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൂടി പാഞ്ഞു നടന്നു, അട്ടയെ മെത്തയിൽ പിടിച്ചു കിടത്തിയ പോലെ…. അങ്ങനെ നടക്കുമ്പോൾ ആണ് ഈ അന്നൗൺസ്…
“യാത്രക്കാർ ദയവായി ശ്രെദ്ധിക്കുക,”ന്യൂ ഡൽഹിയിൽ നിന്നും എറണാകുളം വഴി ട്രിവാൻഡ്രം പോകുന്ന കേരള എക്സ്പ്രസ്സ്‌ ഒരു മണിക്കൂർ വൈകി എത്തുന്നയിരിക്കും, ദയവായി കാത്തിരിക്കുക !!!

അതു പറഞ്ഞവളെ പോയി കണ്ടു രണ്ടു പൊട്ടിക്കാൻ എന്റെ കൈ തരിച്ചു, അപ്പോൾ ആണ് പിറകിൽ നിന്നും ആ ചോദ്യം ഞാൻ കേട്ടത്,, മോനെ കുറച്ചു ചൂട് വെള്ളം വേണോ???? എന്റെ വായിൽ അപ്പോൾ വന്നത് ആ പഴയ ഡയലോഗ് ആണ്, ഇതിനും മാത്രം ചൂടുവെള്ളം ഈ വീട്ടിൽ ഇത് ഇവിടെ ഇരിക്കുന്നു?? എങ്കിലും പാവം ആ അമ്മുമ്മയുടെ ചോദ്യത്തിന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കി ഞാൻ സ്വയം നിയന്ത്രിക്കാൻ ശ്രെമിച്ചു !

അങ്ങനെ ഒരു മണിക്കൂർ കൂടി ക്ഷമയോടെ കാത്തിരിക്കാൻ തീരുമാനിച്ചു,, നീണ്ടു പോകുന്ന സമയം പോലെ ഓർമകളും പിറകിലേയ്ക്കു ഓടി…….

എന്റെ പ്ലസ്ടു കാലം, ആവശ്യത്തിന് തല്ലിപ്പൊളി, കൊല്ല പരീക്ഷയിലെ നല്ല മാർക്കുകൾ ആകാം എന്റെ പല തല്ലുകൊള്ളി തരങ്ങളും ടീച്ചേർസ് കണ്ടില്ലെന്നു നടിക്കാൻ കാരണം, എന്നും സ്കൂളിൽ പോകുമ്പോൾ പതിവായി കണ്ടു മുട്ടുന്ന അവളോട്‌ എനിക്ക് സൗഹൃദത്തിനും അപ്പുറം ഒരിഷ്ടം എന്നോ തോന്നിയിരുന്നു, ഒരേ നാട്ടുകാർ, അയല്പക്കം…. ഞങ്ങളുടെ പ്രണയം പരസ്യമായ രഹസ്യം ആയിരുന്നു, കാരണം ഈ മഹിക്ക് ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ തന്നെ ആണെന്ന് ഞാൻ പണ്ടേ മനസ്സിൽ ഉറപ്പിച്ചിരുന്നു !

പ്ലസ്ടു കഴിഞ്ഞു ഡിഗ്രിക്കു ചേർന്നത് അവളെ പിരിഞ്ഞു പോകാൻ എനിക്ക് കഴിയാത്തത് കൊണ്ട് ആയിരുന്നു, ഒരിക്കൽ ഒരു കെമിസ്ട്രി ക്ലാസ്സിൽ നിന്നും പ്രിൻസിപ്പൽ ഓഫീസിലേയ്ക്ക് എന്നെ പ്യൂൺ ആനയിച്ചു കൊണ്ട് പോകുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എനിക്ക് പണി പാലും വെള്ളത്തിൽ തന്നത് എൻ്റെ ചങ്കിന്റെ പാതി ആയ എൻ്റെ പ്രണയിനി ആണെന്ന കാര്യം !

ഗുരുവായൂർ അപ്പനെ തൊഴുതു വരുമെന്ന് വാക്കു നൽകി അവൾ പോയത് ഗുരുവായൂർ അപ്പന്റെ മറ്റൊരു നാമം ഉള്ള എൻ്റെ കൂട്ടുകാരൻ കണ്ണന്റെ കൂടെ ആണെന്ന് ഞെട്ടലോടെ പോലീസ് സ്റ്റേഷനിൽ വെച്ചാണ് ഞാനും അറിയുന്നത്, ഈ ഭൂമിയിൽ ഏറ്റവും വലിയ വേദന വിശ്വാസ വഞ്ചന ആണെന്ന് അന്നാണ് ഞാനും തിരിച് അറിയുന്നത്.

അവൾ എന്ന് എൻ്റെ ജീവിതത്തിൽ കടന്നു വന്നോ അന്ന് മുതൽ ഞാനും പ്രണയിക്കുകയായിരുന്നു, മഴയെ, മഞ്ഞു തുള്ളിയെ.. മയിൽപ്പീലിയെ…. മഞ്ചാടി കുരുവിനെ.. എൻ്റെ ജീവന്റെ പാതി ആയിരുന്നു അവൾ, എന്നിട്ടും???

എൻ്റെ എല്ലാ സന്തോഷങ്ങളും തട്ടി തെറിപ്പിച്ചാണ് അവൾ പോയത്, അവസാന വർഷം പരിക്ഷ പോലും എഴുതി ഇല്ല, എൻ്റെ മുറിയിൽ,,,, ആ ഏകാന്തതയിൽ ഞാൻ എന്നെ തന്നെ ശിക്ഷിച്ച രണ്ടു വർഷങ്ങൾ. കുടിച്ചു ബോധം നഷ്പ്പെടുമ്പോൾ മാത്രമേ ഞാൻ ഉറങ്ങാറുള്ളു,, അതിനിടയിൽ വീട്ടുകാരും കൂട്ടുകാരും ഉപദേശിച്ചു സമാധാനം കളഞ്ഞപ്പോൾ വീണ്ടും പഠിക്കാൻ പോയത്, msc രണ്ടാമത്തെ വർഷം മാനേജ്മെന്റ് നിർബന്ധിച്ച കൊണ്ട് മാത്രം ഗസ്റ്റ്‌ ലക്ച്ചർ ആയി,,, ഒരിക്കലും ചിരിക്കാത്ത ആൾ, കാട്ടുമാകാൻ, സ്ത്രീ വിരോധി അങ്ങനെ കോളേജിൽ പേരുകൾ ഒരുപാട് !

അന്ന് സ്ത്രീ സമൂഹത്തെ മൊത്തം അവഹേളിച്ചു ഞാൻ ഇട്ട ഒരു പോസ്റ്റിനു ലൈക്‌ ഒരുപാട് ആയിരുന്നു, വല്ലപ്പോഴും മാത്രമേ അന്ന് ഫേസ്ബുക് ഉപയോഗം, തികച്ചും യദാർച്ഛികമായി ഞാൻ ആ കമന്റ്‌ കണ്ടത്.

പ്രിയ സുഹൃത്തേ….. തന്റെ പോസ്റ്റ്‌ വായിച്ചിരുന്നു, സ്വന്തം അനുഭവങ്ങളുടെ തുലാസിൽ അളന്നു തിട്ടപ്പെടുത്തിയ ഈ വരികൾ ഒരുപാട് ഇഷ്ടം,,, എങ്കിലും ഒന്ന് ചോദിച്ചോട്ടെ,,,, താങ്കളും ഒരു അമ്മയുടെ മകൻ അല്ലേ?????? താങ്കൾക്കും ഒരു സഹോദരി ഉണ്ടാവില്ലേ???? അപ്പോൾ എല്ലാ സ്ത്രീകളും എന്ന പദത്തിൽ ഇവരും ഉൾപ്പെടില്ലേ???? ചതിക്കപ്പെടുന്നത് ആണുങ്ങൾ മാത്രം ആണോ??? ആണും പെണ്ണും ഒരുപോലെ ചതിക്കപ്പെടാറില്ലേ????? അപ്പോൾ പ്രശനം ആരുടേതാണ്??? ഇഷ്ടപ്പെടുന്നത് ഹൃദയം കൊണ്ടാണെങ്കിൽ ആരും ആരെയും ചതിക്കില്ല !

എന്റെ ഹൃദയത്തിൽ ഒരുപാട് കുത്തുകൊണ്ട വാക്കുകൾ എന്നിട്ടും തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു, അവളെ പച്ച തെറി വിളിച്ചു വിജയിയെ പോലെ കിടന്നുറങ്ങി, പക്ഷെ രാവിലെ പതിവില്ലാതെ കസിൻ നീതുവിന്റെ മെസ്സേജ്,, എങ്കിലും ചേട്ടാ ഇത് കുറച്ചു കൂടി പോയി ഇത്രക്കും വേണ്ടായിരുന്നു, ഒന്നും ഇല്ലെങ്കിലും അതൊരു പെൺകുട്ടി അല്ലേ !

ഒടുവിൽ മാപ്പു പറയാൻ തീരുമാനിച്ചു, അതിനു വേണ്ടി ആണ് അവളുടെ പ്രൊഫൈലിൽ നോക്കിയത്, അക്ഷരങ്ങളിലൂടെ ഒരുപാട് മായാജാലം തീർത്ത ഒരു പെൺകുട്ടി, ഒരു ഫോട്ടോ പോലും ഇല്ല, പക്ഷെ അവളുടെ വരികളിൽ അവൾ നിറഞ്ഞു നില്കുന്നു “നിള ശ്രീനിവാസ് “!

അതൊരു പരിചയത്തിന്റെ തുടക്കം, ഒരിക്കലും കാണാൻ ശ്രെമിക്കില്ലെന്ന ഉറപ്പിൽ ഞങ്ങൾ കൂട്ടായി, എൻ്റെ ജീവിതത്തെ അവൾ മാറ്റി മറിക്കുകയായിരുന്നു,,, ഓരോ ദിവസവും ഞാൻ അവളോട്‌ കൂടുതൽ അടുക്കുകയിരുന്ന, ഞാൻ അറിയാതെ ഞാൻ അവളെ പ്രണയിച്ചു തുടങ്ങിയോ?? അറിയില്ല !
ഡൽഹിയിൽ സെറ്റിൽ ആയ ഒരു പെൺകുട്ടി, ഓർമ വെക്കും മുന്നേ അമ്മ മരിച്ചു, അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു, പിന്നീട് ഹോസ്റ്റലിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയ ഒരു പെൺകുട്ടി, പഠിത്തം കഴിഞ്ഞു സോഷ്യൽ വർക്കർ, ന്യൂസ്‌ റിപ്പോർട്ടർ, പല രൂപത്തിൽ, പല ഭാവത്തിൽ, അവൾ ഒരു അത്ഭുതം ആയിരുന്നു എനിക്ക്, ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കി ചിരിക്കുന്നവൾ, കണ്ണാടിയെ പ്രണയിച്ചവൾ, അവളുടെ പേര് പോലും ഞാൻ ഫോണിൽ സേവ് ചെയ്തത് കണ്ണാടി പെണ്ണ് എന്ന പേരിൽ ആയിരുന്നു,
ചിലപ്പോൾ ഒക്കെ എനിക്ക് തോന്നിയിട്ടുണ്ട് അവൾക്കും എന്നെ ഇഷ്ടം ആണെന്ന്, തുറന്നു ചോദിക്കാനുള്ള ധൈര്യം അന്നുണ്ടായില്ല !

ഒടുവിൽ എന്റെ ഇഷ്ടം ഞാൻ അവളോട്‌ തുറന്ന് പറഞ്ഞു, ഉത്തരം മൗനം ആയിരുന്നു, എന്നിട്ടും ഞാൻ… ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പെണ്ണ്, അവളെ പറ്റി ഒന്നും അറിയില്ല, ഒരു പക്ഷെ അതൊരു ഫേക്ക് ഐഡി ആണോ എന്നു പോലും അറിയില്ല, എന്നിട്ടും….. മറക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഒടുവിൽ ഞാൻ അയച്ച മെസേജ് ഇതായിരുന്നു, ഡൽഹി നഗരത്തിന്റെ തിരക്കിൽ നിന്നും ഒരു ദിവസം എനിക്ക് വേണ്ടി മാറ്റി വെച്ചു ഈ മെയ്‌ പതിനെട്ടു തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നീ എത്തും എന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം കണ്ടിട്ടില്ലെങ്കിലും എനിക്ക് നിന്നെ മനസിലാകും, നിന്റെ മൗനം എന്നോടുള്ള ഇഷ്ടം ആണ്, പറയാൻ പറ്റാത്ത എന്തോ ഒന്ന് ഒരു വേദനയായി നിന്റെ മനസ്സിൽ ഉണ്ട്,, അത് എന്തായിരുന്നാലും എന്നോട് പറയാം, ഇഷ്ടം അല്ല എന്നാണ് പറയുന്നത് എങ്കിൽ ഇനി ഒരിക്കലും ഞാൻ ശല്യം ആകില്ല, മറിച്ചു ഇഷ്ടം ആണെങ്കിൽ മരണം വരെ കൂടെ ഉണ്ടാകും എന്നാ ഉറപ്പ് ഞാൻ തരുന്നു, ഇനി ഒരു ഫേക്ക് ഐഡി ഉപയോഗിച്ച് എന്നെ ഒരു കോമാളി ആക്കുകയായിരുന്നു എങ്കിൽ, അവിടെ ആ റെയിൽവേ സ്റ്റേഷൻ എന്റെ മരണത്തിനു സാക്ഷി ആകും,,, ബൈ

എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത് ആ അറിയിപ്പ് ആണ്, കേരള എക്സ്പ്രസ്സ്‌ ചൂളം വിളിച്ചു പാഞ്ഞു അടുക്കുമ്പോൾ അതിലും വേഗത്തിൽ ഇടിച്ചതു എൻ്റെ നെഞ്ച് ആയിരുന്നു,

ഇറങ്ങി വന്ന ഓരോ യാത്രക്കാരിലും ഞാൻ തിരഞ്ഞ മുഖം,,, അടുത്ത അറിയിപ്പ് വന്നു ഒപ്പം മുൻപോട്ടു കുതിച്ചു തുടങ്ങിയ ട്രെയിൻ നോക്കി ഞാൻ നിരാശയോടെ നിന്നു, കണ്ണ് നിറഞ്ഞു തുളുമ്പി,,, മഹി നീ വീണ്ടും തോറ്റു, വീണ്ടും ഒരു പെണ്ണിന്റെ മുൻപിൽ നീ തോറ്റു പോയി,,,, തോൽക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു, അടുത്ത ചിറി പാഞ്ഞു വരുന്ന ട്രെയിൻ ആണ് എന്റെ ലക്ഷ്യം,,,,, എല്ലാം ഇവിടെ അവസാനിക്കുന്നു,!

എൻ്റെ ചൂമലിൽ പതിഞ്ഞ ഒരു കൈ തിരിഞ്ഞു നോക്കിയ ഞാൻ… നിള അതെ അവൾ തന്നെ,,,,,, നിറഞ്ഞു തുളുമ്പിയ ആ കണ്ണുകൾ,,,, സ്വപ്നങ്ങളിൽ ഞാൻ അവൾക്കു നൽകിയ രൂപത്തെക്കാളും സുന്ദരി,,, പരസ്പരം എന്ത് പറയണം എന്ന് അറിയാത്ത കുറെ നിമിഷങ്ങൾ,,,,

അപ്പോൾ ചുറ്റിലും ക്യാമറ ഫ്ലാഷ് മിന്നി ഒന്നും മനസ്സിൽ ആകാതെ ഞാൻ അങ്ങനെ പകച്ചു നിന്നു,,,, എവിടെ നിന്നോ മ്യൂസിക്, നിർത്ത ചൂവടുകളും ആയി കുറെ ആളുകൾ അവർക്ക് നടുവിൽ ഞാനും നിളയും,, കുറച്ചു കഴിഞ്ഞാണ് എനിക്ക് കാര്യം പിടി കിട്ടിയത് ഓർഗൻ ഡോനെഷൻ എന്ന പ്രോഗ്രാമിന്റെ ഭാഗമായി എൻ്റെ സ്വന്തം കോളേജ് നടത്തിയ “ഫ്ലാഷ് മൊബ് ”
മെയ്‌ പതിനെട്ടിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടക്കുന്ന കാര്യം ഞാൻ മറന്നു പോയിരുന്നു ! എൻ്റെ കോളേജ് പിള്ളേരുടെ മുൻപിൽ ആണ് ഞാനും നിളയും ഇപ്പോൾ നില്ക്കുന്നത് !

എന്തായാലും,,, ഞാൻ ഒറ്റക്കാണ് നിളയെ കാണാൻ പോയത് എങ്കിലും, വീട്ടിൽ ഇരുന്ന എൻ്റെ അമ്മവരെ ലൈവ് ആയി നിളയെ കണ്ടു, എന്തിനു ഏറെ പറയുന്നു ഡൽഹിയിൽ ഇരുന്നു അവളുടെ അച്ഛൻ വരെ കണ്ടു,,, പിന്നെ വിവാഹത്തിന് വലിയ താമസം ഒന്നും ഉണ്ടായില്ല… ഫേസ്ബുക് കണ്ടു പിടിച്ച ആ വലിയ മനുഷ്യനോട് എനിക്ക് ഒരു പാട് നന്ദി ഉണ്ടെങ്കിലും,,,, അതിൽ ഏറെ നന്ദി നൂറു കണക്കിന് സ്ഥലം ഉണ്ടായിട്ടും ഞങ്ങൾക്ക് മുൻപിൽ തന്നെ ഫ്ലാഷ് മൊബ് നടത്തി ഈ പ്രണയത്തെ ഫ്ലാഷ് ആക്കി കല്യാണത്തിൽ എത്തിച്ച എൻ്റെ പ്രിയപ്പെട്ട കോളേജ് പിള്ളേരോട് ആയിരുന്നു !

രചന #അബിയാ ബൈജു #

LEAVE A REPLY

Please enter your comment!
Please enter your name here