Home Latest ‘മനു ഞെട്ടിയുണർന്നു.. കാത്തിരിപ്പിന്റെയും, ആകാംക്ഷയുടെ മുൾമുനയിലും എപ്പോഴോ അയാളുടെ കണ്ണൊന്നു ചിമ്മിയിരുന്നു..

‘മനു ഞെട്ടിയുണർന്നു.. കാത്തിരിപ്പിന്റെയും, ആകാംക്ഷയുടെ മുൾമുനയിലും എപ്പോഴോ അയാളുടെ കണ്ണൊന്നു ചിമ്മിയിരുന്നു..

0

“നീതു..
നീതുവിന്റെ ആളുകൾ എവിടെ..
നീതു പ്രസവിച്ചു.. ! പെൺ കുഞ്ഞ്..

‘മനു ഞെട്ടിയുണർന്നു..
കാത്തിരിപ്പിന്റെയും, ആകാംക്ഷയുടെ
മുൾമുനയിലും എപ്പോഴോ അയാളുടെ
കണ്ണൊന്നു ചിമ്മിയിരുന്നു..

‘സിസ്റ്ററുടെ കൈയ്യിൽ നിന്ന് കുഞ്ഞിനെ
അമ്മ വാങ്ങിയിരുന്നു..

‘അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു..

‘അമ്മയുടെ കൈയ്യിൽ നിന്ന് അയാൾ
കുഞ്ഞിനെ വാങ്ങി
അവൾ ഉറങ്ങുകയാണ്..
കാത്തിരിക്കുന്ന ആളുകൾക്ക്
മുന്നിൽ കുഞ്ഞിളം കണ്ണുകൾ പൂട്ടി കൊണ്ട്

‘കുറച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ വന്നു കുഞ്ഞിനെ വാങ്ങി..
ഇനി റൂമിലേക്ക്‌ മാറ്റിയിട്ട് കാണാം..

‘മനു.. അമ്മ വിളിച്ചു:-

‘സാലു മേമക്കും, വല്യമ്മക്കും..
പ്രേമേച്ചിക്കും എല്ലാവർക്കും
ഒന്നു വിളിച്ചു പറഞ്ഞാളേ..

‘സാലു മേമക്ക് തന്നെ ആദ്യം വിളിച്ചു..

‘മേമേ നീതു പ്രസവിച്ചൂട്ടാ..
അതെയോ എന്താ കുട്ടി.. ?

‘പെൺ കുഞ്ഞാണ് മേമേ..
ഹോ ! ഇതും പെണ്ണാ..

‘അയാളുടെ നെഞ്ചിലേക്ക് ഒരു
ചാട്ടൂളി പോലെ ആ വാക്കുകൾ
തുളച്ചു കയറി..
അയാളുടെ സന്തോഷമെല്ലാം പോയി..

‘അവർക്ക് അറിയേണ്ടത് അറിഞ്ഞു
പറയേണ്ടത് പറഞ്ഞു ..
പിന്നെ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല..

‘വല്യമ്മക്ക് വിളിച്ചപ്പോഴും അവർക്കും
അറിയേണ്ടിയിരുന്നത് കുഞ്ഞ്
ആണാണോ എന്ന് മാത്രായിരുന്നു..
ആരും നീതു എന്ന അമ്മ ജീവിച്ചിരിപ്പുണ്ടോ
എന്ന് പോലും ചോദിച്ചില്ല..

‘പിന്നെ അയാൾ ആർക്കും വിളിച്ചില്ല..
ഭാരിച്ച ഹൃദയവുമായി ഫോൺ അമ്മയെ
ഏൽപ്പിച്ചു..

‘അമ്മേ ഞാൻ അഞ്ജുവിനെയും,
മീനുവിനെയും കൂട്ടി വരാം..
അവരെ വാവയെ കാണാൻ തിരക്ക്
കൂട്ടുന്നുണ്ടാവും..

‘അച്ഛമ്മയെ ഏല്പ്പിച്ചാണ് അവർ ഹോസപിറ്റലിലേക്ക് പോന്നിരുന്നത്..

‘ദൂരെ നിന്നെ കണ്ടു ഉമ്മറത്ത് കസേരയിൽ
ഇരിക്കുന്ന അച്ഛമ്മയെ..
അച്ഛമ്മക്ക്‌ ഫോൺ എടുക്കാനും
വിളിക്കാനുമൊന്നും അറിയില്ല..

‘മക്കൾ രണ്ടും അടുത്തേക്ക് ഓടി വന്നു..

‘എന്തായി മോനെ.. !
അച്ഛമ്മ ചോദിച്ചു :-

‘പ്രസവിച്ചു അച്ഛമ്മേ..

‘ഹാവു.. ഈശ്വരൻ കാത്തു..
അവൾക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ലല്ലോ..

‘ഇല്ലമ്മേ.. സുഖായിരിക്കുന്നു..

‘എന്താ കുഞ്ഞെന്ന് അച്ഛമ്മ ചോദിച്ചില്ല..
പക്ഷേ അയാൾ പറഞ്ഞു..
പെൺ കുഞ്ഞാണ് അച്ഛമ്മേ..

‘നന്നായി !
ഈശ്വരനോട് നന്ദി പറയുക..
മൂന്ന് തങ്ക കുടങ്ങളെ തന്നനുഗ്രഹിച്ചതിന്..
ആയുസ്സും ആരോഗ്യവും സർവേശ്വരൻ
പ്രധാനം ചെയ്യട്ടെ.. !

‘അച്ഛമ്മയുടെ വാക്കുകൾ അയാളുടെ
മനസ്സിനുള്ളിലെ വേവിനെ കുളിരണിയിച്ചു..

‘അയാളുടെ കണ്ണ് എന്തിനെന്നറിയാതെ
നിറഞ്ഞു..

‘അയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു..
പക്ഷേ ..
ആദ്യം പ്രാർത്ഥിച്ചത്..
എന്റെ അച്ഛമ്മക്ക് ആയുസ്സും ആരോഗ്യവും
എന്നും നില നിർത്തണേ എന്നായിരുന്നു.. !!

Abdulla Melethil..

LEAVE A REPLY

Please enter your comment!
Please enter your name here