Home Latest ഇന്ന് ആ വീട്ടിൽ കല്ല്യാണമാണ്… വീട്ടുകാരും അയൽ വാസികളും നാട്ടുകാരുമെല്ലാം സന്തോഷിക്കുന്ന സുദിനം…

ഇന്ന് ആ വീട്ടിൽ കല്ല്യാണമാണ്… വീട്ടുകാരും അയൽ വാസികളും നാട്ടുകാരുമെല്ലാം സന്തോഷിക്കുന്ന സുദിനം…

0

ഇന്ന് ആ വീട്ടിൽ കല്ല്യാണമാണ്…
വീട്ടുകാരും അയൽ വാസികളും നാട്ടുകാരുമെല്ലാം സന്തോഷിക്കുന്ന സുദിനം.
പക്ഷെ ആ വീട്ടിൽ അവളൊഴിച്ച് മറ്റാരുടെ മുഖത്തും സന്തോഷം കാണുന്നില്ല.എല്ലാവരിലും ദുഖം നിഴലിക്കുന്ന ഒരുതരം നിർവ്വികാരത.ഇതിനിടയിലും എല്ലായിടത്തും നിർദേശങ്ങൾ കൊടുത്ത്‌ ഒരു പൂത്തുമ്പിയെപോലെ പാറി നടക്കുന്നു അവൾ.

“പടച്ചോനെ നീ ഇപ്പഴും കുളിച്ച്‌ മാറ്റിയില്ലെ,പെട്ടന്ന് തന്നെ പണ്ടം കെട്ടൽ കഴിക്കണം ആളുകൾ വരാറായി”

വിഷാദഭാവത്തിലിരിക്കുന്ന മണവാട്ടിയോടായി അവൾ പറഞ്ഞു.പുതുപെണ്ണിനെ നിർബന്ധിച്ച്‌ ഉടുപ്പിച്ച്‌ പണ്ടം കെട്ടൽ തുടങ്ങി വല്യുമ്മ,ഉപ്പ,ഉമ്മ തുടങ്ങി എല്ലവരും അണിയിച്ചു…

അവസാനം ഒരു സർപ്രൈസായി അവൾ ഒരു കുഞ്ഞ്‌ പൊതിയഴിച്ച് ഒരു‌ പാദസരം എടുത്ത്‌ അവളെ അണിയിച്ച്‌ പറഞ്ഞു,

മാളൂന്റട്ത്ത് നിന്ന് കടം വാങ്ങിയ പാദസരം തിരിച്ച്‌ കൊട്ത്താളിം…

ഇതുകൂടിയായപ്പോൾ എല്ലാവരിലും അണകെട്ടിയ ദുഖം പുറത്തേക്കൊഴുകി.എല്ലാവരും അവളെ കെട്ടിപിടിച്ച്‌ കരഞ്ഞു.

“അല്ല എന്താപ്പത്‌ സന്തോഷിക്കേണ്ട സമയത്ത്‌ എല്ലാരുംകൂടെ കരയാ…

മോളെ ഇജ്ജ്‌ ഇങ്ങനെ നിൽക്കുമ്പോ..അത് മുഴുമിപ്പിക്കാൻ‌ ഉപ്പയെ അവൾ അനുവദിച്ചില്ല.

ഇവൾ പുതുപെണ്ണിന്റെ ജേഷ്ടത്തി,കെട്ട്‌ പ്രായം കഴിഞ്ഞ്‌ കല്ല്യാണം നടക്കാതെ വീട്ടിലിരിക്കുന്ന വീട്ടുകാരുടെ ദുഖ പുത്രി.സൗ ന്ദര്യവും സമ്പത്തും ഇല്ലാത്തതിന്റെ പേരിൽ വിവാഹ മാർക്കറ്റിൽ നിന്ന് പുറം തള്ളപ്പെട്ടവൾ.

ഉമ്മാ ങളെന്താ ഇങ്ങനെ എല്ലാരുംകൂടെ ഈ കല്ല്യാണം കൊളാക്കാള്ള പരിപാട്യാ,ആൾക്കാരൊക്കെ വരാറായി വരുന്നഓരൊക്കെ എന്താ വിജാരിക്കാ ഈ ഉമ്മാന്റെ മോൾക്ക്‌ ഒരു സങ്കടോല്ല്യ.
ഉമ്മ അവളെ ചേർത്ത്‌ പിടിച്ചു കരഞ്ഞു.

അനക്ക്‌ ഈ ഉപ്പാനോട്‌ ദേഷ്യണ്ടാ മോളെ,അനക്കൊരു ജീവിതണ്ടാക്കിത്തരാൻ…
ഉപ്പ വിതുമ്പി,

ഏയ്‌ എന്താപ്പാ ഇൻക്ക്‌ ങളൊക്കെയില്ല്യേ പിന്നെ ങ്ങളെ ഞാൻ വെർക്കെ ങ്ങളെ കുറ്റം കൊണ്ടൊന്നൊല്ലല്ല വിധി അതായിരിക്കും എങ്കിലും നമ്മക്ക്‌ സന്തോഷിക്കാലാ കുഞ്ഞിമ്മൂന്റെ കല്ല്യാണേങ്കിലും ശെര്യായില്ല ഉപ്പ നിറകണ്ണുകളോടെ അവളെ നെഞ്ചിലേക്ക്‌ ചേർത്തു.

താത്താ ങ്ങളും ങ്ങനെ…അനിയത്തി പുതുപെണ്ണിന്റെ കരച്ചിൽ ഉച്ചത്തിലായി.നിന്റെ സന്തോഷം ഇന്റിം കൂടി സന്തോഷെല്ലടീ,അവിടെ മോൾ എല്ലാരുമായും നല്ല രീതിയിൽ നിക്കണം,ഓന്റെ ഉപ്പാനേം ഉമ്മാനേം നമ്മടെ ഉപ്പാനെം ഇമ്മാനെം പോലെ കരുതണം എന്തെങ്കിലും ബുദ്ധിമുട്ട്‌ വന്നാൽ ക്ഷമിക്കണം,അവൾ ഉമ്മയുടെ സ്ഥാനത്ത്‌ നിന്ന് പറഞ്ഞു….

കല്ല്യാണം ഭംഗിയായി കഴിഞ്ഞു പുതുപെണ്ണിനെ ഭർത്താവിന്റെ വീട്ടിലാക്കി എല്ലാവരും തിരിച്ച്‌ പോന്നു.തിരക്കുകളെല്ലാം കഴിഞ്ഞു.ഹാവൂ ഇപ്പഴാ ഒരു സമാധാനം ആയത്‌.അവളിലൊരു മന്ദഹാസം വിടർന്നു.സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും കുല മഹിമയുടെയും പിന്നാലെപോകുന്ന സമൂഹത്തോടുള്ള അമർഷം ആ മന്ദഹാസത്തിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു..

രചന :  ഫൈസൽ പറവന്നൂർ 

LEAVE A REPLY

Please enter your comment!
Please enter your name here