
ടാറ്റൂ ചെയ്യുന്നതിനോടുള്ള യുവാക്കളുടെയും യുവതികളുടെയും ഹരം കൂടിക്കൂടി വരികയാണ്. ലോകത്തില്‍ പല ആളുകളും ടാറ്റൂ ചെയ്യുന്നതിന് പലവിധ കാരണങ്ങളുണ്ട്. ചിലര്‍ക്കത് ഫാഷന്‍ മാത്രമാകുമ്ബോള്‍ മറ്റ് ചിലര്‍ക്കത് സംസ്കാരത്തിന്റെ ഭാഗമാണ്.

ശരീരത്തിന്റെ പല ഭാഗങ്ങളിലും ടാറ്റു ചെയ്യുമെങ്കിലും വിരലുകളില്‍ ടാറ്റു ചെയ്യുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ വിരലുകളില്‍ ടാറ്റു ചെയ്യുന്നതിന് ഒരു പ്രത്യേക മൊഞ്ച് തന്നെയാണ്.

പണ്ട് വിരലുകളില്‍ മോതിരം ഇടാന്‍ ആഗ്രവിച്ചിരുന്നവര് ഇന്ന് അതേസ്ഥാനത്ത് ടാറ്റു ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. ടാറ്റു ചെയ്യാന്‍ ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത് മോതിര വിരലുമാണ്.

ഇന്നത്തെ ട്രെന്റുകളില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നതും ടാറ്റുവാണ്. ആണ്‍പെണ്‍ ഭേദമന്യേ എല്ലാവരും ടാറ്റുവിനെ സ്വീകരിച്ചു കഴിഞ്ഞു.