Home Latest ടീ…. കറുമ്പി നീ എങ്ങോട്ട് പോകുവാ?………!!!!!!! ജനിച്ച നാൾ മുതൽ കേട്ട് വരുന്നതാണ് ഈ...

ടീ…. കറുമ്പി നീ എങ്ങോട്ട് പോകുവാ?………!!!!!!! ജനിച്ച നാൾ മുതൽ കേട്ട് വരുന്നതാണ് ഈ വിളി.

0

ടീ…. കറുമ്പി നീ എങ്ങോട്ട് പോകുവാ?………!!!!!!!

ജനിച്ച നാൾ മുതൽ കേട്ട് വരുന്നതാണ് ഈ വിളി.
“കറുമ്പി നി എവിടെ പോണ്”
“കറുമ്പി നി എന്ത് ചെയ്യുന്നു.

ശോ….സത്യം ഈ….വിളി കേട്ട് ഞാൻ മടുത്തു.
ഒരാൾ കറുത്ത് ഇരുനെന്ന് വെച്ചു ഇങ്ങനെ ഒക്കെ കളിയാകേണ്ടതുണ്ടോ.
അല്ലെങ്കിലും നിറത്തിൽ അല്ലല്ലോ കാര്യം…
ഒരാളുടെ വ്യക്തിത്വo നിശ്ചയിക്കുന്നത് അയാളുടെ സ്വഭാവത്തിലൂടെ അല്ലെ.
ഇങ്ങനെയൊക്കെ കളിയാക്കുന്നവരോട് പറഞ്ഞു ഞാൻ തടി തപ്പുമെങ്കിലും,
ഉള്ളിൽ എന്നും ഒരു നീറ്റൽ ഉണ്ടായിരുന്നു.
കാണുന്നവർ എന്തും പറഞ്ഞോട്ടെ,എന്നാൽ എന്റെ നേരങ്ങളാ പോലും എന്നെ കളിയാക്കുന്നത് കാണുമ്പോളണ് സഹിക്കാനെ പറ്റാത്തത്.
അച്ഛനും,അമ്മയും,അങ്ങളായും വെളുത്തിട്ടാണ്.ഞാൻ മാത്രേ ഈ വീട്ടിൽ നിറം കുറഞ്ഞു കറുത്തിട്ടുള്ളു.
ഞാൻ ഒഴിച്ചു ഈ വീട്ടിലെ മൂന്നു പേർക്കും എന്റെ നിറത്തിന്റെ സാമ്യത ഇല്ലാതിരുന്നപ്പോൾ എനിക്ക് തന്നെ സ്വയം തോന്നി,ഇനി ഇവർക്ക് എങ്ങാനും എന്നെ വഴിയിൽ കിടന്ന് കളഞ്ഞു കിട്ടിയത് ആയിരുന്നൊന്ന്?
അതിന്റെ ഉത്തരം ഒരിക്കൽ എന്റെ ചെവിയിൽ പിടിച്ചു മുറുക്കിയിട്ടു അമ്മ പറയുകയും ചെയ്തു.
അച്ഛന്റെ അമ്മ കറുത്തിട്ടു ആയിരുന്നത്രെ.
അച്ഛമ്മയുടെ നിറമാണ് എനിക്ക് കിട്ടിയതെന്നും പറഞ്ഞു,അച്ഛമ്മയുടെ ഫോട്ടോയും കാണിച്ചു തന്നു.

ശെരിക്കും പറഞ്ഞാൽ ഈ നിറത്തിന്റെ പേരിൽ ചെറുപ്പം മുതലെ ഞാൻ മാറ്റി നിർത്തപ്പെട്ടിരുന്നു.
അത് എന്തിന്റെ കാര്യത്തിൽ ആയിരുന്നാലും ശെരി.
കുഞ്ഞിലെ ആരും എന്നെ കളിക്കാൻ കൂട്ടിരുന്നില്ല.
“അയ്യേ കറുമ്പിയെ കൂട്ടത്തിൽ കൂട്ടാണോ…”
എന്നൊക്കെ പറഞ്ഞു പലരും എന്നെ പരിഹസിച്ചിരുന്നു.
എന്തിനു പറയണം ഞാൻ കുറച്ചു ഒന്നു മുതിർന്നപ്പോൾ
എന്റെ ആങ്ങളയുടെ ബൈകിന്റെ പുറകെ ഇരുന്ന് പോകാൻ വല്ലാത്ത കൊതി ആയിരുന്നു എനിക്ക്.
എന്നാൽ എന്റെ ആങ്ങള ലോകത്തുള്ള എല്ലാപേരെയും അതിനുള്ളിൽ ഇരുത്തി നാട് ചുറ്റിക്കുമായിരുന്നു.
ഈ…കറുമ്പി പെങ്ങളെ എന്റെ ആങ്ങള ഒഴിവാക്കി.
ആങ്ങളക്ക് ഞാൻ എന്നും ഒരു ശാപo ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു.
വെളുത്തു തുടുത്ത ആ മനുഷ്യൻ എന്നെ എങ്ങനെ അദ്ദേഹത്തിന്റെ പെങ്ങളായി കണക്കാക്കും,,,,,,,,,,,,

ഇത്രയൊക്കെ സംഭവിച്ചിട്ടും എനിക്ക് ആരോടും ഒരു പരാതിയും,പരിഭ്രമവും തോന്നിട്ടെ ഇല്ല.

പെണ്ണല്ലേ,,,,,പെട്ടെന്ന് വളരില്ലേ.
യൗവനം എന്തെന്ന് അറിഞ്ഞു തുടങ്ങിയപ്പോൾ വെറുപ്പ് ആയിരുന്നു എനിക്ക് എന്തിനോടും.
കാരണം മറ്റുള്ള പെണ്കുട്ടികള് ഒരുങ്ങി ഒപ്പിച്ചു യൗവനത്തെ ആഘോഷിക്കുമ്പോൾ എനിക്ക് മാത്രം ഉള്ള നിറത്തെ പഴിച്ചു ഇരിക്കാനെ തോന്നിയുള്ളൂ.

പെണ്ണല്ലേ….എപ്പലും മുഖത്ത് സന്തോഷം വേണം… ശ്രീദേവി വിളയാടണം….എന്നൊക്കെ അമ്മ പറയുമ്പോൾ ഞാൻ എന്റെ മനസ്സിനെ പതിയെ മാറ്റാൻ ശ്രമിക്കാറുണ്ട്.
എന്നാൽ മുഖം കഴുകി കണ്ണാടിയുടെ മുന്നിൽ എത്തുമ്പോൾ…എനിക്ക് എന്നോട് തന്നെ ഒരു തരം അറപ്പ് ആയിരുന്നു…..വെറുപ്പ് ആയിരുന്നു.പിന്നെയല്ലേ മറ്റുള്ളവർക്ക് എന്നോട്.ഇങ്ങനെ ഒക്കെ കാട്ടിയില്ലങ്കിലെ അതിശയമുള്ളുന്നു ഞാൻ സ്വയം വിചാരിക്കുമായിരുന്നു.

അമ്മയോടൊപ്പം പുറത്ത് പോകുമ്പോൾ എനിക്ക് എന്തോ പോലെ ആയിരുന്നു.
അമ്മ പാലും ഞാൻ കരിയുംപോലെ ഇരിക്കുംപോലെ എനിക്ക് തോന്നിയിരുന്നു.
ഇഷ്ട്ടമുള്ള എന്തെങ്കിലും ഒക്കെ മേടിച്ചോ കൃഷ്ണേ….എന്ന് അമ്മ പറഞ്ഞു ഒരു കവർ പൊട്ട് മേടിച്ചു എന്റെ കയ്യിൽ വച്ചു തരുമ്പോൾ….
കറുത്ത ഇരുണ്ട നെറ്റിയിൽ എന്തിനാ അമ്മേ പൊട്ട്??
എന്നു പറഞ്ഞു ഞാൻ മുഖം തിരിച്ചു നടന്നിരുന്നു.

അമ്മയല്ലേ.വിഷമം കാണാതിരിക്കില്ലല്ലോ.

നീ എന്തിനു വിഷമിക്കുന്നു കുട്ടി.
നിന്നെ കെട്ടാൻ ഒരു ചുന്ദരൻ ചെക്കൻ ഇങ്ങു വരില്ലേ ………..

എന്നു പറഞ്ഞു അമ്മ എന്നെ ഓരോ പ്രാവശ്യം ആശ്വസിപ്പിക്കുമ്പോഴും,,,,
അമ്മക്കും അതുപോലെ എനിക്കും പരസ്പരം ഒന്നുപോലെ അറിയാമായിരുന്നു…

ഈ….കറുമ്പി പെണ്ണിനെ കെട്ടാൻ ആരു വരുമെന്ന്…….

പെണ്ണുകാണൽ ഒരുപാട് കഴിഞ്ഞു. ഒക്കെയുo ഞാൻ അകത് നിന്ന് വരുന്നത് കാണുമ്പോഴേ ഓടി കളയും.
അല്ലങ്കിൽ ഈ…കറുമ്പിയെ ഞങ്ങൾക്ക് ഒന്നും വേണ്ട എന്നു മുഖത്ത് നോക്കി വെട്ടി തുറന്ന് പറഞ്ഞിട്ട് പോവുകയ പതിവ്.
അച്ഛൻ ഗൾഫിൽ ആയതുകൊണ്ട് നാട്ടിൽ വരുമ്പോൾ ഒക്കെയും എന്നെ ഒന്ന് വെളുപ്പിക്കാൻ ഓരോ ഫേസ് ക്രീം മായി വരും.
എന്തൊക്കെ പുരട്ടിയാൽ എന്താ..കാക്ക കുളിച്ചാൽ കൊക്ക് ആകില്ലെന്ന് അവർക്ക് എല്ലാം അറിയാമായിരുന്നു.
എങ്കിലും അവരുടെ സന്തോഷതിനു ഞാൻ ഇതൊക്കെ ഉപയോഗിക്കുന്നു എന്നെ ഉള്ളു.

ഇങ്ങനെ ഒക്കെയാണ് കാര്യങ്ങളുടെ കിടപ്പ് എങ്കിലും
എനിക്ക് അല്പം മനസുഖo ലഭിക്കുന്നത് തൊട്ടടുത്തുള്ള കൃഷ്ണന്റെ അബലത്തിൽ പോകുമ്പോൾ ആണ്.
എന്നും മുടങ്ങാതെ ആ ….തിരു നടയിൽ സ്വന്തം കൈയാൽ കെട്ടിയ തുളസി ഹാരവുമേന്തി ഞാൻ ഭാഗാവാനെ ദർശിക്കാൻ പോകുമായിരുന്നു.

നമ്മുടെ ഭഗവാൻ കൃഷ്ണനും കറുപ്പ് നിറം.
നമ്മുടെ കൃഷ്ണക്കും കറുപ്പു നിറം.
വ്രതമായ വ്രതം എല്ലാം എടുക്കുന്നുണ്ടല്ലോ കുട്ടിയെ.
വല്ലതും ഭഗവാൻ അനുഗ്രഹിച്ചു തന്നോ……

എന്ന് പോറ്റി ചോദിച്ചപ്പോൾ ഞാൻ ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കി.

ഭഗവാന്റെ തിരു നടയിലും തൊഴാൻ അല്ല താൽപ്പര്യം ഏവർക്കും വാചകമടിക്കാന കൃഷ്‌ണ താൽപ്പര്യം…..
എന്ന് പറഞ്ഞു ഞാൻ തൊഴു കൈ കൂപ്പി പ്രാർത്ഥിക്കുമ്പോൾ

മനസിൽ എന്തോ കണ്ടു ,,,,
മുഖത്ത് എന്തോ ഒളിപ്പിച്ചു വച്ചിരിക്കുന്ന പോലെ കള്ള കണ്ണൻ അങ്ങനെ ചിരി തൂകി നിൽപ്പുണ്ട്……

അമ്പലത്തിലെ പ്രസാദവും മേടിച്ചു വീട്ടിൽ ഞാൻ എത്തിയപ്പോൾ,,,,,,,,
പരിചിതമല്ലാത്ത കുറച്ചു മുഖങ്ങൾ.അവർ ഒക്കെയും
ഉമ്മറത് എന്റെ വരവും പ്രതീക്ഷിച്ചു ഇരിക്കും പോലെ.

വൈകാതെ തന്നെ,
വന്നവർ നാലു പേരും എന്റെ ആങ്ങളായുടെ സുഹൃത്തുക്കൾ ആണെന്ന് എനിക്ക് മനസിലായി.

ഇതാണോ…നിന്റെ അനിയത്തി.
കറുമ്പി കുട്ടി.എന്നു പറഞ്ഞു സുഹൃതുക്കൽ ചിരിക്കുമ്പോൾ ഒപ്പം എന്റെ ആങ്ങളയും അതിൽ പങ്കുചേർന്നു.
സങ്കടം സഹിക്ക വയ്യാതെ ഞാൻ നിലത്തു തല കുനിച്ചു നിൽക്കുമ്പോൾ….

എന്റെ നനവാർന്ന കണ്ണുകളിലുടെ ഞാൻ കണ്ടു.
ആ…കൂട്ടത്തിൽ നിന്ന ഒരാൾ മാത്രം ചിരിക്കുന്നില്ല.
എന്റെ ആങ്ങള ഉൾപ്പെടെ എന്നെ പരിഹസിച്ചു ചിരിക്കുമ്പോൾ ആ…ഒരാൾ മാത്രം എന്നെ സഹതാപതോടെ വീക്ഷിച്ചു.അയാളുടെ ചുണ്ടിൽ പുഞ്ചിരി കൊണ്ടു വിറക്കുന്നത് ഞാൻ കണ്ടതെ ഇല്ല.
വന്ന ആ…നാല് പേരിൽ ഒരാൾ മാത്രം ആയിരുന്നു അയാൾ.
എങ്കിലും മറ്റു മൂന്നു പേരെ പോലെയല്ല ദയ,മനോഭാവം അയാളിൽ ഞാൻ നിറഞ്ഞു കണ്ടു.

ഞാൻ പിന്നെ അവിടെ നിന്നില്ല.
അകത്തേക്ക് പോന്നു.
കുറച്ചു നേരത്തിനു ശേഷം ആങ്ങള എന്നെ ഉമ്മറത്തേക്ക് വിളിച്ചു.ഞാൻ അവിടേക്ക് പോയി.
വീണ്ടും ആങ്ങള എന്നെ കളിയാക്കാൻ പോകുവായിരിക്കും എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.

പക്ഷേ, പിന്നീട് സംഭവിച്ചത് എന്നെ പോലെ തന്നെ എല്ലാരേയും ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരുന്നു.
ആ…അയാൾ.
എന്നെ സഹതാപതോടെ നോക്കിയ ആ…മനുഷ്യൻ എന്നെ വിവാഹo കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പരഞ്ഞപ്പോൾ ഞാൻ ഉൾപ്പെടെ എല്ലാരും ഞെട്ടി. ചിലർ ചിരിച്ചു.

ടാ… ചുമ്മ നമ്പർ ഇറക്കല്ലേ.
കളിക്ക് പോലും ഇങ്ങനെ പറയല്ലേ.തലയിൽ ആകുമെ പെണ്ണ്….നിനക്ക് ഈ…കറുമ്പിയെ കിട്ടിയോള…സുന്ദരനും…സുശീലനും ആയ നിനക്ക്……
എന്ന് പറഞ്ഞു എന്റെ ആങ്ങള എന്നെ പുച്ഛിക്കുമ്പോൾ….

കിരൺ നിർത്തൂ…
ഇവൾ ഒന്നുമല്ലങ്കിലും നിന്റെ പെങ്ങൾ അല്ലെ.
എന്തിനാണ് ഒരു അവഗണന.
പരിഗണനിച്ചില്ലങ്കിലും,
അവഗണിക്കത്തെ ഇരുന്നുടെ.
നിറത്തിൽ ആണോ നീ ഇമ്പോര്ടൻസ് കൊടുക്കുന്നത്.
സ്വഭാവത്തിൽ അല്ലെ ഒരാളുടെ വ്യക്തിത്വം നില കൊള്ളുന്നത്.
നിറമില്ലങ്കിൽ എന്താ.. ഇവൾക്ക് പത്തിരട്ടി മാറ്റാണ് സ്വഭാവത്തിൽ.എന്നാൽ നിനക്കോ.പുറമെ തൊലി വെളുപ്പും,ഉള്ളിൽ കറുപ്പുമാണ്.ഇനി എങ്കിലും ഈ തരoതാഴ്ത്താൽ ഒന്നു നിർത്തൂ.
എനിക്ക് ഇവളെ ഇഷ്ട്ടപ്പെട്ടു.
നിനക്ക് സമ്മതമാണെകിൽ കെട്ടിച്ചു തന്നെക്കു..
ഇല്ലങ്കിൽ പറ ഞാൻ വിളിച്ചിറക്കി കൊണ്ടു പൊയ്കൊള്ളാം….

ഇങ്ങനെ പറഞ്ഞു അയാൾ എനിക്ക് നേരെ ഒരു പുഞ്ചിരി വിടർത്തിട്ട് പടിയിറങ്ങിയപ്പോൾ അതുവരെ കാണാത്ത സന്തോഷമായിരുന്നു .
ഉള്ളിൽ ഇത്ര നാളും എരിഞ്ഞ കനൽ ആണയാൻ അത് മാത്രം മതിയായിരുന്നു.

NB:മനുഷ്യന്റെ തൊലി വെളുപ്പിലോ,ഇല്ലായ്മയിലോ ഒന്നുമല്ല കാര്യം.
മറ്റുള്ളവരെ ,അവർ എങ്ങനെ ആണോ/ആയാലും അതേ പടി ബഹുമാനിക്കാൻ പറ്റണം അത്രേ തന്നെ

രചന:അശ്വതി ആർ വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here