Home Health ചുമ മാറാൻ ഏറ്റവും എളുപ്പ വഴികൾ

ചുമ മാറാൻ ഏറ്റവും എളുപ്പ വഴികൾ

0

ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ, ഇത് അന്യപദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തില്‍ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയണ്.

അന്യപദാര്‍ത്ഥങ്ങള്‍ എന്തുമാവാം. സാധാരണയായി പൊടി, കഫം എന്നിവയാണ് ചുമയുണ്ടാക്കുന്നത്. ചുമ വരുമ്പോഴേ ഡോക്റ്ററുടെ അടുക്കലേക്ക് പോകുന്നവരാണേറെയും.

എന്നാല്‍ വെറുതേ വില കൂടിയ മരുന്നുകളൊന്നും വാങ്ങിക്കഴിക്കേണ്ട ആവശ്യമില്ല. ഡോക്റ്ററെ കാണാനും പോകേണ്ട. ചുമയ്ക്ക് ആശുപത്രിയില്‍ പോയി വെറുതേ മരുന്നു വാങ്ങി പണം കളയേണ്ട. ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ ചുമക്ക് ശമനം നല്‍കുന്ന ഔഷധങ്ങള്‍ ഉണ്ടാക്കുകയെന്നതാണ്.

ചുമ വന്നാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ബുദ്ധിമുട്ടും. കഫ് സിറപ്പുകളാണ് ഇതിന് പലരും കാണാറുള്ള പരിഹാരം. എന്നാല്‍ കഫ് സിറപ്പുകള്‍ ഉറക്കം വരുന്ന ഒരു പ്രതീതിയാണ് ഉണ്ടാക്കുക. ഇതിലെ ചേരുവകള്‍ തരുന്ന പാര്‍ശ്വഫലങ്ങള്‍ വേറെ. ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ ചുമക്ക് ശമനം നല്‍കുന്ന ഔഷധങ്ങള്‍ ഉണ്ടാക്കുകയെന്നതാണ്.

തുളസി ചുമ മാറാനുള്ള നല്ലൊന്നാന്തരം മാര്‍ഗമാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ഇട്ട് തിളപ്പിക്കുക. ഇത് ഊറ്റിയെടുത്ത് കുടിക്കാം. ദിവസം രണ്ടു നേരം ഇത് കുടിക്കുന്നത് ചുമക്ക് ശമനം നല്‍കും.

രണ്ട് കപ്പ് ഇഞ്ചി നുറുക്കിയത് നാല് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇഞ്ചി മൃദുവാകുന്നതു വരെ തിളയ്ക്കണം. ഇത് 14 മണിക്കൂര്‍ തണുപ്പിക്കുക. അടുത്ത ദിവസം ഇത്ര തന്നെ സിഡാര്‍ വിനെഗര്‍ ഈ വെള്ളത്തില്‍ ഒഴിച്ച് തിളപ്പിക്കണം. ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ഇത് പല തവണയായി കുടിക്കാം. ചുമ കുറയും.

ചെറി ഉപയോഗിച്ചും ചുമയ്ക്കുള്ള മരുന്നുണ്ടാക്കാം. രണ്ട് കപ്പ് വെള്ളത്തില്‍ കുറച്ചു ചെറിയും ചെറുനാരങ്ങാ കഷ്ണങ്ങളും ഇട്ട് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ ഇതില്‍ കുറച്ച് വെളുത്തുള്ളി ചേര്‍ക്കാം. ഈ പാനീയവും ചുമയക്ക് നല്ലതാണ്.

ചെറിയ ഉള്ളി, കല്‍ക്കണ്ടം എന്നിവ ചേര്‍ത്ത് ചതച്ച് അതിന്റെ നീര് കുടിച്ചാല്‍ ചുമ കുറയും. സവാള ഗ്രേറ്റ് ചെയ്്ത് പിഴിഞ്ഞ ജ്യൂസില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിക്കുക. തീയില്‍ നിന്നും മാറ്റി വച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം.

ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ , തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലർജി, ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന തൊണ്ടയുടെയും ശ്വാസകോശങ്ങളിലെയും നീർക്കെട്ട്, അമിതമായ പുകവലി എന്നിങ്ങനെ ധാരാളം കാരണങ്ങൾ കൊണ്ടു തൊണ്ടവേദനയും ചുമയും ഉണ്ടാകാം.

ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചുനീരിറക്കുക. ചുമയുടെ തീവ്രത കുറയും. കണ്ണീവെറ്റിലനീരും പച്ചക്കർപ്പൂരവും ചെറുതേൻ ചേർത്തുയോജിപ്പിച്ച് അരസ്പൂൺ വീതം പലവട്ടം സേവിക്കുക. കൃഷ്ണതുളസിയില നീര് , ഇഞ്ചിനീര്, തേൻ ഇവ സമംചേർത്തു സേവിക്കുക. തുവസി സമൂലം കഴുകി ചതച്ചു കഷായം വച്ചു കുരുമുളകു പൊടിച്ചതു ചേർത്തു സേവിക്കുക. ആടലോടകത്തില അരിഞ്ഞ് ഉണക്കിപ്പൊടിച്ചു സമം മലർപ്പൊടിയും പഞ്ചസാരയും കൽക്കണ്ടം പൊടിച്ചതും കൂട്ടിക്കലർത്തി കഴിച്ചാൽ കഫത്തെ പുറത്തുകളഞ്ഞു ചുമ ഇല്ലാതാകും. തൊട്ടാവാടിയില പിഴിഞ്ഞനീര് കരിക്കിൻവെള്ളത്തിൽ കലർത്തി കഴിക്കുക.

ചുക്ക്, ജീരകം, പഞ്ചസാര ഇവ സമം ചേർത്തുപയോഗിച്ചാൽ ചുമ ശമിക്കും. ചുക്ക്, ശർക്കര, എള്ള് ഇവ യോജിപ്പിച്ചു കഴിക്കുക. വയമ്പു പൊടിച്ചു ചെറുതേനിൽ ചാലിച്ചോ ആടലോടകത്തിലനാരിൽ ജീരകവും തിപ്പലിയും പൊടിച്ചുചേർത്തു കൽക്കണ്ടം ചേർത്തോ കഴിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here