Home Beauty താരന്‍ ഇല്ലാതാകും മുടി തഴച്ചു വളരും ഇങ്ങനെ ഒന്നു ചെയ്യു

താരന്‍ ഇല്ലാതാകും മുടി തഴച്ചു വളരും ഇങ്ങനെ ഒന്നു ചെയ്യു

0

 

താരന്‍ മാറാന്‍ ചില എളുപ്പവഴികള്‍

ഇക്കാലത്ത് സ്ത്രീ-പുരുഷന്‍മാര്‍ ഒരു പോലെ നേരിടുന്ന പ്രശ്നമാണ്‌ താരന്‍. താരന്‍ മൂലം മുടി കൊഴിച്ചില്‍ മാത്രമല്ല, തലയില്‍ ചൊറിച്ചിലിനും പലവിധ ചര്‍മരോഗങ്ങളും ഉണ്ടാകും. താരന്‍ അധികമായാല്‍ പുരികത്തിലെ രോമങ്ങള്‍ വരെ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ടാകും. താരന്‍ കളയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട് അവ പരിചയപ്പെടാം…
ഇളം ചൂടുള്ള എണ്ണകൊണ്ട് മസാജ് ചെയ്യുന്നത് താരന്‍ മാറാന്‍ സഹായിക്കും. ഒലിവെണ്ണയോ ശുദ്ധമായ വെളിച്ചെണ്ണയോ ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കണം. രാത്രി മുഴുവന്‍ അങ്ങനെ വിട്ടേയ്ക്കുക. അടുത്ത ദിവസം നാരങ്ങയുടെ നീര് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം കെമിക്കല്‍സ് അധികം അടങ്ങിയിട്ടില്ലാത്തെ ഷാംപൂ ഉപയോഗിച്ച് കഴുകാം.
ഹെന്നയുടെ കൃത്യമായ ഉപയോഗവും താരന്‍ കുറയ്ക്കും. ഹെന്നയും നാരങ്ങാനീരും മുട്ടയും ചേര്‍ന്ന മിശ്രിതം തലയില്‍ തേയ്‌ക്കുന്നത് താരന് ഫലപ്രദമായ പരിഹാരമാര്‍ഗമാണ്.

മറ്റൊരു മാര്‍ഗം

താരന്‍ മാറാന്‍ ആയുര്‍വേദം
താരന്‍ വലിയൊരു രോഗമല്ലെങ്കില്‍ കൂടി അവഗണിച്ചാല്‍ ഇത് സോറിയാസിസ് പോലുളള ഗുരുതരമായ ത്വക്ക് രോഗങ്ങളായി മാറാം.
അതിനാല്‍ തുടക്കത്തില്‍ തന്നെ മാറ്റിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആരോഗ്യമുളള മുടി ആരോഗ്യമുളള ശരീരത്തിന്റെ ലക്ഷണമാണ്. കരുത്തും നല്ല നിറവുമുളള ഇടതൂര്‍ന്ന മുടിയിഴകള്‍ എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ഈ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു രോഗമാണ് താരന്‍.

മുടികൊഴിച്ചിലിനൊപ്പം മാനസികസംഘര്‍ഷം കൂടി അനുഭവിക്കേണ്ടി വരുന്നവരിലാണ് താരന്‍ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് രോഗം കൂടുതലായി കാണുന്നത്.
മുടി ധാരാളമുള്ളതുകൊണ്ടും കൂടുതല്‍ വിയര്‍ക്കുന്നതു കൊണ്ടും ചെറുപ്പക്കാരിലാണ് കൂടുതലായി കാണുന്നത്. യൗവനകാലത്ത് ചര്‍മ്മത്തിലെ ഗ്രന്ഥികള്‍ കൂടുതല്‍ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്നതും താരന് കാരണമാണ്.

ത്രിദോഷഫലം താരന്‍
ആയുര്‍വേദത്തില്‍ ദാരുണകം, താരണം, ചാരണം എന്നീ പേരുകളിലാണ് താരന്‍ അറിയപ്പെടുന്നത്. ഇത് കപാലരോഗങ്ങള്‍ (തലയോട്ടിയില്‍ ഉണ്ടാകുന്നവ), ക്ഷുദ്ര രോഗങ്ങള്‍ എന്നീ ഭാഗങ്ങളിലാണ് പരാമര്‍ശിച്ചിട്ടുള്ളത്.

മാങ്ങാണ്ടിയുടെ പരിപ്പ് ഉണക്കിയത് തലയില്‍ പുരട്ടിയ ശേഷം കുളിക്കുക.
തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര‌് ചേര്‍ത്ത് തലയില്‍ പുരട്ടുക.
കടുക് അരച്ച് തലയില്‍ പുരട്ടിയ ശേഷം കുളിക്കുക.

ഒലിവെണ്ണ തലയോട്ടിയില്‍ തിരുമ്മിയ ശേഷം പത്തു മിനിറ്റ് കഴിഞ്ഞു കുളിക്കുക.
കഞ്ഞിവെള്ളത്തിന്റെ പാട തലയില്‍ തേച്ചുപിടിപ്പിച്ചശേഷം അത് ഉണങ്ങിക്കഴിഞ്ഞു കുളിക്കുക.
എള്ളിന്റെ എണ്ണയില്‍ നാരങ്ങാനീരും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചു അഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.
ചെറുപയര്‍പൊടി തലയില്‍ തേച്ചു കുളിക്കുക.

ഉപ്പും വേപ്പിലയും അരച്ചത്‌ തലയില്‍ തേച്ചു കുളിക്കുക.

•കടുക് അരച്ച് മുടിയില്‍ തേച്ച് 7 ദിവസം കുളിക്കുക
•വെളിച്ചെണ്ണയും ഉങ്ങിന്റെ വിത്തില്‍ നിന്നെടുക്കുന്ന എണ്ണയും സമം ചേര്‍ത്ത് മുടിയില്‍ തേയ്ക്കുക
•വെള്ളിലം താളിയുടെ ഇല അരച്ച് പുരട്ടി അര മണിക്കൂറിനു ശേഷം തല കഴുക്കുക.
•കിഴുകാനെല്ലി ചതച്ച് താളിയാക്കി നിത്യവും ഉപയോഗിക്കുക
•ചീവയ്ക്കാപ്പൊടി തലദിവസത്തെ കഞ്ഞി വെള്ളത്തില്‍ കലക്കി തല കഴുക്കുക
•വെറ്റില,ചെത്തിപ്പൂവ്,തുളസിയില എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയിൽ തേച്ച് കുളിക്കുക
•ചെറുപയര്‍പൊടി ഉപയോഗിച്ച് തല കഴുക്കുക
•കടുക് അരച്ച് തലയില്‍ തേച്ച് കുളിക്കുക
•നാരങ്ങാനീര് മുടിയില്‍ പുരട്ടുക
•ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും തുല്യമായെടുത്ത് കാച്ചി തലയില്‍ തേയ്ക്കുക.

ശ്രദ്ധിക്കൂ…..

പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക . ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ

താരന്‍ മാറാന്‍;കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
മുഖത്തെ എണ്ണമയം മാറന്‍;തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
മെലിഞ്ഞവര്‍ തടിക്കുന്നതിന്;ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
കടന്തല്‍ വിഷത്തിന്;മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
ഓര്‍മ്മ കുറവിന്;നിത്യവും ഈന്തപ്പഴം കഴിക്കുക
മോണപഴുപ്പിന്;നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
പഴുതാര കുത്തിയാല്‍;ചുള്ളമ്പ് പുരട്ടുക
ക്ഷീണം മാറുന്നതിന്;ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
പ്രഷറിന്;തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
ചെങ്കണ്ണിന്;ചെറുതേന്‍ കണ്ണിലെഴുതുക
കാല്‍ വിള്ളുന്നതിന്;താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
ദുര്‍മേദസ്സിന്;ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
കൃമിശല്യത്തിന്;നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
സാധാരണ നീരിന്;തോട്ടാവാടി അരച്ച് പുരട്ടുക
ആര്‍ത്തവകാലത്

താരന്‍ ഇല്ലാതാകും മുടി തഴച്ചു വളരും വെളുത്തുള്ളി കൊണ്ട് ഇങ്ങനെ ഒന്നു ചെയ്യു

LEAVE A REPLY

Please enter your comment!
Please enter your name here