Home Latest ” ദേ ടാ അളിയാ നോക്ക് നിന്റെ എഫ് ബി യുടെ പഴയ പാസ്സ്വേർഡ് നടന്നു...

” ദേ ടാ അളിയാ നോക്ക് നിന്റെ എഫ് ബി യുടെ പഴയ പാസ്സ്വേർഡ് നടന്നു വരുന്നുണ്ട് “

0

” ദേ ടാ അളിയാ നോക്ക് നിന്റെ എഫ് ബി യുടെ പഴയ പാസ്സ്വേർഡ് നടന്നു വരുന്നുണ്ട് ”

അടങ്ങാനായിട്ട് ഇന്നത്തെ ദിവസം തന്നെ പെണ്ണുമ്പിള്ളക്ക് അമ്പലത്തിലേക്ക് കെട്ടിയെടുക്കാൻ തോന്നിയ സമയത്തെ ശപിച്ചു കൊണ്ട് ഞാൻ മുഖം തിരിച്ചു നിന്ന് ചങ്കിനോട് സംസാരിച്ചു നിന്നു

വർഷങ്ങൾക്കു മുൻപ് എന്നെ തേച്ച് ഭിത്തിയേലൊട്ടിച്ച അവളുടെ ഞെളിപിരി പൂണ്ടുള്ള നടത്തം കണ്ടപ്പോൾത്തന്നെ എന്റെ പല്ലുകൾ കിരുകിരാ ഞാനറിയാതെത്തന്നെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു

ഒരുളുപ്പുമില്ലാതെയെന്റെ നേർക്ക് ഒരു പാൽപ്പുഞ്ചിരിയുമായി നടന്നടുത്ത അവൾക്കു മുൻപിൽ ചിരിച്ചു കൊണ്ടഭിനയിക്കാൻ ഞാൻ നന്നേ പാടുപെട്ടു

ഗൾഫുകാരന്റെ പണത്തിനും പത്രാസിനും മുൻപിൽ വേലയും കൂലിയില്ലാത്തവന്റെ ത്രാസിന്റെ തട്ട് ഉയർന്നിരുന്നപ്പോൾ അവളുടെ കണ്ണീരിൽ കുതിർന്ന വീട്ടുകാരെ വേദനിപ്പിക്കാനാവില്ലെന്ന വാചകങ്ങളിൽ മൗനം പാലിക്കുകയാണ് ഞാനും ചെയ്തത്

അന്നു ഞാൻ കോലൊടിച്ചതാണ്. ആത്മാർത്ഥ പ്രണയമായിരുന്നെങ്കിൽ, അവളെനിക്കു വേണ്ടി കാത്തിരുന്നേനെ എന്നുള്ള ബോധ്യമുള്ളതുകൊണ്ട് എന്റെ നാക്കിനു ഞാനന്നു വിലങ്ങിടുകതന്നെയാണ് ചെയ്തത്.

തൂണിന്റെ മറവിൽ അവൾ കാണാതെ ഓരം ചേർന്നു നിന്നയെന്റെന്റെ ശ്രമം വിഫലമായി. അവളടുത്തെത്തിയപ്പോഴെക്കും ചങ്ക് ഞങ്ങൾക്ക് സംസാരിക്കാനവസരമെന്നോണം അവിടെ നിന്നും മാറി

” സുഖാണോ കണ്ണേട്ടാ ” ?

അവളുടെ ആ ചോദ്യത്തിന്റെ എന്റെ മനസ്സിലെ മറുപടി ‘അന്വേഷിക്കാൻ നീ ആരാടി പുല്ലെ ‘ എന്നായിരുന്നു എങ്കിലും ഞാൻ ആത്മസoയമനം പാലിച്ചു

കാരണം ഈ കാലയളവിൽ അരങ്ങൊഴിഞ്ഞ ഈ അഭിനയത്രിയിൽ നിന്നു തന്നെയാണ് ഞാൻ അഭിനയിക്കാൻ പഠിച്ചത്, അല്ല അവളെന്നെ പഠിപ്പിച്ചത്

എന്തൊക്കെയോ വാതോരാതെ പുലമ്പിക്കൊണ്ടിരുന്ന അവൾക്കു മുൻപിൽ അർദ്ധ മനോഭാവത്തിൽ നിൽക്കുമ്പോഴും ദേവീ വിഗ്രഹത്തിലേക്ക് കണ്ണുo നട്ട് എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നയെന്റെ പ്രിയതമയുടെ നേർക്കായിരുന്നു എന്റെ കണ്ണുകൾ

അവൾക്കറിയാം എന്റെ രഹസ്യങ്ങളെല്ലാം അവളെങ്ങാനും കണ്ടെങ്കിൽ ഇനി അത് മതി ഒരു ഭൂകമ്പം ഉണ്ടാവാൻ

ശരി കണ്ണേട്ടാ ഞാൻ പോയി പ്രാർത്ഥിക്കട്ടെയെന്നും പറഞ്ഞ് എന്റെ പൂർവ്വകാല കാമുകി നേരെ ചെന്നു നിന്നത് എന്റെ പ്രിയതമയുടെ അരികിലായിരുന്നു

എന്റെയുള്ളിലാകെ ഒരു പരപരപ്പായിരുന്നു പഴയ കാമുകിയേയും ഭാര്യയെയും ഒരേ ഫ്രേയ്മിൽ കാണുമ്പോളുണ്ടാകുന്ന ഏതൊരു പുരുഷന്റെയും ദയനീയ അവസ്ഥ

പ്രാർത്ഥന കഴിഞ്ഞ് അവർ നേർക്ക് നിന്നപ്പോൾ എന്റെ നെഞ്ചുടുക്കിന്റെ താളത്തിനൊരു വ്യതിചലനം പോലെ തോന്നി

ചങ്കിനകത്ത് ഒരു കാളലും മൂളക്കവും തൊണ്ടക്കുഴിയിലൂടെ വായുവിന്റെ വേലിയേറ്റം ഞാൻ നന്നായി അറിയുന്നുണ്ടായിരുന്നു

പക്ഷെ സംഭവിച്ചത് പ്രതീക്ഷിച്ചതിനു വിപരീതമായിട്ടാണ്, അവർ രണ്ടു പേരും ഉറ്റ സുഹൃത്തിനെ പോലെ സംസാരിച്ചു നടന്നു വരുന്നതു കണ്ടപ്പോൾ ഉള്ളിലെ ടെൻഷൻ ഒന്നൂടെ കൂടി

മനസ്സിലപ്പോഴും വീട്ടിലപ്പോലുണ്ടാകാൻ പോകുന്ന കലഹത്തെക്കുറിച്ചായിരുന്നു ചിന്ത ഇന്നെന്റെ വാരിയെല്ല് കറിച്ചട്ടിക്കടിച്ചു പൊട്ടിക്കാനാണ് സാധ്യതയെന്നെനിക്ക് ഉറപ്പായിരുന്നു

തിരികെയെന്റെയരികിലേക്ക് നടന്നു വന്നയെന്റെ പ്രിയപത്നിയുടെ മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു എനിക്കത്

കൈയ്യിൽ പുഷ്പാഞ്ജലികഴിപ്പിച്ച രസീത് അവളെന്നെയേൽപ്പിച്ച് ഒന്നു പുഞ്ചിരിച്ചപ്പോഴാണെനിക്ക് ആശ്വാസമായത്

പ്രാസാദത്തിനൊപ്പം തന്ന ആ രസീത് ഞാനൊന്നു വായിച്ചു നോക്കിയപ്പോളെന്റെ കണ്ണ് തള്ളി

മോളുട്ടി – അനിഴം, ചോദ്യഭാവത്തിൽ ഞാനവളെയൊന്നു നോക്കി, അതെ മറക്കുകയായിരുന്നു എല്ലാം, അല്ലെങ്കിലും എന്തിനു ഞാനത് ഓർത്തുവെക്കണം മറക്കേണ്ടത് മറക്കുക തന്നെ വേണം

ഭർത്താവിന്റെ പൂർവ്വകാല കാമുകിക്കു വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ച പ്രിയ പത്നി അപ്പോഴും ഏറെ സന്തോഷവതിയായിരുന്നു

എന്തിനു വേണ്ടിയെന്നുള്ള യെന്റെ ചോദ്യത്തിന് അവളില്ലായിരുന്നെങ്കിൽ എനിക്കെന്റെ കണ്ണേട്ടനെ കിട്ടില്ലായിരുന്നല്ലോ എന്ന അവളുടെ ഉത്തരത്തിൽ എന്റെ മനസ്സുനിറഞ്ഞിരുന്നു

ജീവതത്തിൽ ആദ്യമായാണവളോടിത്രയും ബഹുമാനം തോന്നുന്നതും

ആൽത്തറക്കു മുൻപിൽ എന്നെ അഭിമുഖീകരിച്ചു നിന്നു കൊണ്ടവളെന്നോട് ചോദിച്ചു

” കണ്ണേട്ടാ അവളെന്റെ പിറകിൽ ഉണ്ടോ?”

” ഉം ” ഞാനൊന്നു മൂളി

ആ മുളിയതു മാത്രമേ എനിക്ക് ഓർമ്മയുണ്ടായിരുന്നൊള്ളോ നെഞ്ചോരം ചേർന്നവളെന്നെ ഇറുക്കിപ്പുണർന്നു കൊണ്ടെന്റെ കവളിലാ കൂർത്ത പല്ലുകൊണ്ട് കാരി

പിറകിൽ നിന്നയെന്റെ പൂർവ്വകാല കാമുകിയിലെ ഭാവ വ്യത്യാസത്തിൽ ഞാൻ പുളകം കൊള്ളുകയായിരുന്നപ്പോൾ

ഈയൊരു സന്ദർഭം ഞാൻ മനസ്സുകൊണ്ട് കൊതിച്ചതാണ് പല തവണ ഞാനതെന്റെ പെണ്ണിനോട് പറഞ്ഞപ്പോഴൊക്കെ കളിയായവളതിനെ തള്ളിക്കളയുകയാണുണ്ടായത് , ഇന്നത് സഫലീകരിച്ചയവളോട് ജീവനേക്കാളേറെ മതിപ്പു തോന്നിയെനിക്ക്

തിരികെ പോകും വഴിയെയവൾ ചോദിച്ചു

“ഇപ്പൊ ഒരു ആശ്വാസം തോന്നുന്നില്ലേ ഏട്ടാ ?”

ഇല്ല എന്നുള്ള എന്റെ മറുപടിയിലവളുടെ മുഖമൊന്നു ചുളിഞ്ഞു.

“കാരണം…….?”

” കാരണമോ ? അത് പിന്നെ അന്നു ഞാൻ പറഞ്ഞത് ചുണ്ടിലുമ്മ തരണമെന്നായിരുന്നില്ലെ?”

ഇടം തോളിലവളൊന്നുനീട്ടിപ്പിച്ചിയിട്ടവളെന്നോടായ് പറഞ്ഞു.

“വീട്ടിലെത്തട്ടെ എല്ലാം ശരിയാക്കാം ” എന്ന്

മനസ്സിലപ്പോഴും ഓർത്തത് ഇശ്വരാ വീണ്ടുമൊരു കുഞ്ഞിക്കാല് പത്തു മാസത്തിനു ശേഷം കാണൻ യോഗമുണ്ടാവാൻ സാധ്യതയുണ്ടെന്നല്ലെ ആ അതിനർത്ഥം എന്നായിരുന്നു

രചന ; ആവണി കൃഷ്ണ

LEAVE A REPLY

Please enter your comment!
Please enter your name here