Home Latest “നിന്നെയൊക്കെ ആരാടി കെട്ടാൻ വരുന്നത്..? ഇനിഅഥവാ വന്നാൽതന്നെ അവനെ സമ്മതിക്കണം..”

“നിന്നെയൊക്കെ ആരാടി കെട്ടാൻ വരുന്നത്..? ഇനിഅഥവാ വന്നാൽതന്നെ അവനെ സമ്മതിക്കണം..”

0

“നിന്നെയൊക്കെ ആരാടി കെട്ടാൻ വരുന്നത്..?
ഇനിഅഥവാ വന്നാൽതന്നെ അവനെ
സമ്മതിക്കണം..”

എല്ലാവരുംപകച്ചു നിൽക്കുകയാണ്.

“എന്തായാലും താൻ കെട്ടേണ്ട അതിലും നല്ലത് തൂങ്ങി ചാവുന്നതാ.” അവളുടെ മുഖം കോപം കൊണ്ടു ചുവന്നിരുന്നു.

“വീട്ടിൽ കാശുണ്ടെന്നു കരുതി,അധികം അഹങ്കരിക്കരുത് ..”അവളുടെ നേരെ കൈ ചൂണ്ടി.
“പോട്ടെ ,അബി ദാ.. നേരം വൈകി..”
കണ്ടക്ടർ രമണൻ തോളിൽ തട്ടി.

“ഇവനെയെക്കെഎവിടുന്നുകിട്ടിയടോ കിളിആയിട്ടു.? ..”
അവൾ രമണന്റെ നേരെ തിരിഞ്ഞു..
” വൃത്തികെട്ടവൻ”വീണ്ടും അവൾ കൂട്ടിചേർത്തു.

“എടി ,പെണ്ണുങ്ങളായാൽ കുറച്ചു അടക്കവും, ഒതുക്കവും വേണം. വീട്ടിൽ നിന്നും അഴിച്ചു വിട്ടിരിക്കുക അല്ലെ?പിന്നെ എങ്ങിനെയാ .”
കോപം നിയന്ത്രിക്കാൻ പറ്റുന്നില്ല.

“എടി, പോടിന്നെക്കെ വീട്ടിലുള്ള പെണ്ണുങ്ങളെ വിളിച്ചാൽ മതി.. ”

“നീ ഒരു പെണ്ണായിപ്പോയി ..അല്ലെങ്കിൽ നീ വിവരമറിഞ്ഞേനെ..”
രണ്ടുപേരും വിട്ടു കൊടുക്കുന്നില്ല.

“അതെ, ഈ വണ്ടി പോകുന്നുണ്ടോ ,അതോ ഞങ്ങൾ വേറെ വണ്ടിക്കു പോകണോ..?”

ബസ്സിനുള്ളിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു.

“ആർക്കാഡോ ഇത്ര ധൃതി..?”
ബസ്സിന്റെ സൈഡിൽ ശക്തി യിൽ അടിച്ചു കൊണ്ടാണ് ചോദിച്ചത്.മറുപടിഒന്നും ഉണ്ടായില്ല.

“സെലീ,വാ ക്ലാസ് തുടങ്ങും..”അവളെ പിടിച്ചു വലിച്ചു കൊണ്ടു കൂട്ടുകാരികൾനടന്നു.
പോകുന്ന പോക്കിൽ തിരിഞ്ഞു നിന്നു കൊണ്ട്.

“പോടാ ,കൊരങ്ങാ..മണ്ടച്ചാരേ…”

“നീ പോടി”അവനും ഉറക്കെ വിളിച്ചു പറഞ്ഞു.
ഈ സമയം ഡബിൾ ബെല്ല് കൊടുത്തു ബസ്സ് നീങ്ങിയിരുന്നു.

അവൾ എന്തിനാണ് എന്നും തന്നെ ഇങ്ങിനെ അപമാനിക്കുന്നത്..?
എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
അവളോട്‌ എന്തു തെറ്റാണ് ഞാൻചെയ്തത്..?
എന്നും എന്തെങ്കിലുമൊക്കെ പറഞ്ഞു ദേഷ്യപ്പെടും. ഒരുപാട് ക്ഷമിച്ചു.
അവൾ ഇറങ്ങുമ്പോൾ പടിയിൽ നിന്നാൽ കുറ്റം.
ബസ്സിൽ തിരക്ക് കൂടുമ്പോൾ മുന്നിലേക്ക്കയറി
നിൽക്കാൻ പറഞ്ഞാൽ കുറ്റം.
സ്റ്റോപ്പിൽ ബസ്സ് നിന്നില്ലെങ്കിൽ അതും തന്റെ കുറ്റം.
സഹികെട്ടത് കൊണ്ടാണ് അത്രയും പറഞ്ഞത്.
എങ്കിലോസ്ഥിരം ഈ ബസ്സിലെ യാത്രക്കാരിയാണ്. എത്ര വൈകിയാലും ഈ ബസ്സു വരുന്നവരെ കാത്തുനിന്നു കയറും.
തന്നോട് മാത്രമാണ് ഇങ്ങിനെ പെരുമാറുന്നത് ബസ്സിലെ മറ്റു ജീവനക്കാരോട് വളരെനന്നായി പെരുമാറുന്നു.

ഇതു എന്തു ജന്മമാണ് എന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌.
വെളുത്തു മെലിഞ്ഞ സുന്ദരിയാണ് അവൾ പക്ഷെ അവൾ ദേഷ്യപ്പെടുമ്പോൾ ആ സൗന്ദര്യവും കൂടി നഷ്ടമാകുന്നു.ഒരിക്കലും ചിരിച്ച മുഖത്തോടെ അവളെ കണ്ടിട്ടില്ല.
കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ ഒരു പക്ഷെശത്രുക്കൾ ആയിരുന്നിരിക്കും.അതാണ് ഈ ജന്മത്തിലും ഇത്ര പക.

അന്ന് ഹാഫ് ഡ്യൂട്ടി ആയിരുന്നു. ടൗണിൽ ബൈക്കിന്റെ തവണ അടയ്ക്കാൻ പോയി മടങ്ങുമ്പോൾ ചെറിയൊരു ആൾക്കൂട്ടം കണ്ടു.ചെറിയൊരു വാഹനാപകടം.
സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ടു പെൺക്കുട്ടികളെ ഏതോ വാഹനംതട്ടി.
രണ്ടുപേർക്കും അധികം പരിക്ക് ഇല്ലെങ്കിലും
നടക്കാൻ കഴിയുന്നില്ല.
ആശുപത്രിയിൽ എത്തിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പക്ഷെ ആരും അടുക്കുന്നില്ല.

മൊബൈലിൽ ഫോട്ടോ എടുക്കുന്നുണ്ട്.ചിലർ ഫേസ്ബുക്ക് ലൈവ് പോകുന്നു.
എന്താണ് ജനം ഇങ്ങിനെയെന്ന് ചിന്തിച്ചു കൊണ്ടു ജനക്കൂട്ടത്തിന്റെ ഇടയിലേക്ക്കയറി.

“എന്തു നോക്കിനിൽക്കുകയാടോ..നിങ്ങളെക്കെ, നിങ്ങളെക്കെമനുഷ്യൻമാരാണോ..?പ് ഫു..
നിന്റെയൊക്കെ ആർക്കെങ്കിലും ഇങ്ങിനെ സംഭവിച്ചാൽ നീയൊക്കെ ഇങ്ങിനെ നോക്കി നിൽക്കുമോ പോകിനെടാ എല്ലാം..”

ഇട്ടിരിക്കുന്നകാക്കി കണ്ടത് കൊണ്ടാവും ആരും ഒന്നും പറയാതെ പിരിഞ്ഞു. അപ്പോൾ ആണ് ശ്രദ്ധിച്ചത് താഴെ വേദനയോടെ ഇരിക്കുന്ന
പെൺക്കുട്ടികളിൽ ഒന്നു ബസ്സിൽ തന്നെ എന്നും
ചീത്തപറയാറുള്ളവൾ ..!
മനസ്സിൽ സന്തോഷം തോന്നിയെങ്കിലും അവളുടെ കാലിൽ നിന്നും ഒഴുകുന്നരക്തം കണ്ടപ്പോൾ ഒരുനിമിഷം എല്ലാം മറന്നു.

ഓട്ടോ വിളിച്ചു രണ്ടുപേരെയും അതിൽ കയറ്റി
അടുത്ത ഹോസ്പിറ്റലിലേക്കു വിട്ടു.
നേഴ്‌സ് രണ്ടുപേരുടെയും മുറിവുകൾ കഴുകി മരുന്നുവയ്‌ക്കുമ്പോഴും അവളുടെ കണ്ണുകൾ
തന്റെ മുഖത്തുതന്നെ ആയിരുന്നു.അതിനാൽ
തറയിൽ നോക്കി നിൽക്കുകആയിരുന്നു അധികസമയവും.ആ കണ്ണുകളിലെഭാവം തിരിച്ചറിയാൻ കഴിയുന്നില്ല.

പെൺക്കുട്ടികൾ ഫോൺചെയ്ത് അവരുടെ
മാതാപിതാക്കളെ വിവരം അറിയിച്ചതിനാൽ
അല്പംകഴിഞ്ഞു രണ്ടുപേരുടെയും വീട്ടുക്കാർലെത്തിച്ചേർന്നു .
അതിലൊരാളെ കണ്ടപ്പോൾ നല്ലപരിചയം തോന്നി. പക്ഷെ ഓർമ്മ കിട്ടുന്നില്ല.ചിലപ്പോൾ
ബസ്സിലെയാത്രക്കാർ ആരെങ്കിലും ആവും.

ബസ്സിലെ വഴക്കാളിതന്നെ ചൂണ്ടി അയാളോട് എന്തെക്കെയോ പറഞ്ഞു.
വിടർന്നമുഖവുമായി അയാൾ തനിക്കരുകിലെത്തി .
“എഡോ.. അബി.. തനിക്കു എന്നെ മനസ്സിലായോ..?”
ഓർമ്മകളിൽ പരതി. എവിടെയോ,ഈ മുഖം ഉണ്ട്… പക്ഷെ..!
“എടോ.. ഞാൻ ആണെടോ ..പിസി ജലാൽ
മേലെപ്പാട് പൊലീസ് കോട്ടേഴ്‌സിലെ നിങ്ങളിടെ
റൂമിനടുത്ത കോട്ടേഴ്‌സിൽ ഞങ്ങൾ ആയിരുന്നു..”

അതു കേട്ടു ഞെട്ടി. ശരീരമാകെ വൈദ്യുതി പ്രവാഹം ഏറ്റപോലെ..! മുഖം വിളറി.

“വാപ്പാ മരിച്ചു അല്ലെ..?വൈകിയാണ് അറിഞ്ഞത്. ആ ജോലി എട്ടനാണ് കിട്ടിയതല്ലേ?”

അയാൾ ചോദിച്ചതിനെല്ലാം വെറുതെ മൂളി ക്കൊണ്ടിരിക്കുമ്പോഴും മനസ്സിൽ ഒരു പൊട്ടിത്തെറിനടക്കുക ആയിരുന്നു.

അപ്പോൾ അതു സെലിനാ അല്ലെ? ഒരുകാലത്തു
തന്റെകളിക്കൂട്ടുകാരിആയിരുന്നവൾ.അബി ക്കാന്ന് വിളിച്ചു തന്റെ പിന്നാലെ നടന്നവൾ.
വാട്ടർടാങ്കിന്റെ അടിയിൽവെച്ചു താൻ ആദ്യമായി I Love you എന്നു പറഞ്ഞവൾ അവളെക്കൊണ്ട് നിർബന്ധിച്ചു തിരിച്ചു ആ വാചകം പറയിച്ചപ്പോൾ കുളിരു കോരിയിരുന്നു.

ആറാംക്ലാസ്സിലെ അവസാനപരീക്ഷ കഴിഞ്ഞു
വരവേ ആ മുഖത്തു അമർത്തി ചുംബിച്ചപ്പോൾ
അതുകണ്ടുവന്ന അവളുടെ ഉമ്മ അവളെ,ഒരുപാട് തല്ലുകയും ,ചീത്ത പറയുകയും ചെയ്തതു ഇന്നും ഓർമ്മയുണ്ട്. അധികം വൈകാതെ സെലിനയുടെ വപ്പാക്കുസ്ഥലം മാറ്റംകിട്ടി പോകുമ്പോൾ ..യാത്രപറയാൻ വന്ന സെലീനയുടെ കരയുന്ന കണ്ണുകൾകണ്ടു. അവളുടെ കണ്ണുനീര് വീണമണ്ണ് വർഷങ്ങളോളം സൂക്ഷിച്ചിരുന്നു.

വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാതെ ഹൃദയത്തിൽ ഇന്നും ഉണ്ടെവൾ ഒരുപാട് തേടിയെങ്കിലും കണ്ടുകിട്ടിയില്ല. ജലാലങ്കിൾ
പോലീസ് ജോലി മതിയാക്കി വേറെ എന്തോ ജോലിക്കു കയറിയെന്നുറിയാൻ കഴിഞ്ഞു.
അതോടെ അന്വേഷണം അവിടെ മതിയാക്കേണ്ടിവന്നു.

പക്ഷെ…സെലിനാഎന്നെതിരിച്ചറിഞ്ഞിട്ടും ..
എന്തിനായിരുന്നു ഇത്രയും വെറുപ്പ് തന്നോട് കാട്ടിയത്..?അതു മാത്രം മനസ്സിലാവുന്നില്ല..!
ജലാലങ്കിൾ കൗണ്ടറിൽ പൈസ അടക്കാൻ
പോയ സമയംനോക്കി അവളുടെ അടുത്തെത്തി..
അവളുടെ മുഖത്തുനോക്കാൻ ബുദ്ധിമുട്ട് തോന്നി. എങ്കിലും തുടിക്കുന്നമനസ്സോടെ നോക്കി. പുഞ്ചിരിക്കുന്ന ആ മുഖം കണ്ടപ്പോൾ
പഴയ ആറാംക്ലാസ്സുകാരി സെലീന തന്നെ..

“എന്നെ തിരിച്ചറിഞ്ഞിട്ടും എന്തേ മിണ്ടാതിരുന്നത്..?
അവൾ തലകുനിച്ചു കൊണ്ടു..
“എനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ അബി ഇക്കയെമനസ്സിലായി,ബസ്സിലെ മറ്റുള്ളവരോട് ചോദിച്ചു അബി ഇക്കാ തന്നെയെന്നുറപ്പിച്ചു പക്ഷെ അബിഇക്ക എന്നെ തിരിച്ചറിയാതെവന്നപ്പോൾ സങ്കടവും, ദേക്ഷ്യവും എല്ലാം കൂടി വന്നു. എന്നെങ്കിലും തിരിച്ചറിയുമോ എന്നറിയാൻ വേണ്ടിയാണ്
അങ്ങിനെയെക്കെ പെരുമാറിയത്…”

ചിരിച്ചു കൊണ്ട് അവളുടെതലയിൽ മെല്ലെ തട്ടി.
“എടി ,പൊട്ടി പെണ്ണേ, അന്നത്തെ ചെറിയകുട്ടിയാണോ നീയിപ്പോൾ ..? ഒരുപാട് മാറിപ്പോയി .കൊച്ചു സുന്ദരിയായി .
ഞാൻ തിരിച്ചറിയാൻ ആയിരുന്നെങ്കിൽ നീ ഒന്നു ചിരിച്ചാൽ മാത്രം മതിയായിരുന്നു..ഞാൻ തിരിച്ചറിയുമായിരുന്നു..”

അവൾവേഗം കൈകൂപ്പി കൊണ്ടു..
“അന്ന് ഒന്നു ചിരിച്ചതിനാണ് പിടിച്ചു എന്നെ ഉമ്മ വച്ചതു. .എന്റെ ഉമ്മഎന്നെ തല്ലിയതും..”അവൾ പരിഭവത്തോടെ പറഞ്ഞു.

മനസ്സിൽ സന്തോഷം തിരതല്ലുകയായിരുന്നു.
എന്നോ കളഞ്ഞുപോയമുത്തിനെ തിരികെ കിട്ടിയിരിക്കുന്നു.
“സെലീനാ… നീ പഴയതു ഒന്നും മറന്നില്ലല്ലോ അല്ലെ?”
ആ മനസ്സിൽ താൻ ഉണ്ടോന്നറിയൻ വേണ്ടി ചോദിച്ചു.
“ഇതുവരെ മറന്നിട്ടില്ല.. എന്താ ഇനിമറക്കണോ..?”

അവൾ കോപം അഭിനയിച്ചു കൊണ്ടു ചോദിച്ചു.

“അതല്ല… പഴയ സ്നേഹം ഇപ്പോഴും ഉണ്ടോ..?”
പരുങ്ങലോടെയാണ് ചോദിച്ചത്.

“അതാണ് കിളി ,പറഞ്ഞതു ഇതുവരെ മറന്നിട്ടില്ലെന്ന്…” ചിരിയോടെ അവൾ തുടർന്നു “എന്നെങ്കിലും ദൈവം എനിക്ക് കാണിച്ചു തരും എന്നു എനിക്കുറപ്പായിരുന്നു..”

സന്തോഷം കൊണ്ട് ഹൃദയംപൊട്ടി പോകുമോ
എന്നു ഭയന്നു..

കുറച്ചു ദിവസങ്ങൾക്കുശേഷം ബസ്സിൽ കണ്ണിൽ കണ്ണിൽ നോക്കിനിൽക്കുന്ന ഞങ്ങളെ കണ്ടു
കണ്ടക്ടർ രമണൻ ഉൾപ്പടെ ബസ്സിൽ ഉള്ളവർ മുഴുക്കെ ഞെട്ടി…പതിയെ എല്ലാ മുഖങ്ങളിലും
ചിരി വിരിഞ്ഞു.

ശുഭം.
രചന ; Shabna jasmin

LEAVE A REPLY

Please enter your comment!
Please enter your name here