Home Latest കറുമ്പിയുടെ മുഖം ആണ് ഏതു ആൾക്കൂട്ടത്തിലും ഞാൻ തിരയുന്നത്… അവൾ ആണ് എന്റെ കണ്ണിൽ ഏറ്റവും...

കറുമ്പിയുടെ മുഖം ആണ് ഏതു ആൾക്കൂട്ടത്തിലും ഞാൻ തിരയുന്നത്… അവൾ ആണ് എന്റെ കണ്ണിൽ ഏറ്റവും സുന്ദരി..

0

പൊതുവെ കഥകളിലെ കാമുകിമാർ ഭയങ്കര സുന്ദരികൾ ആയിരിക്കും.എന്നാൽ ഇവൾ ഒരിക്കലും അങ്ങിനെ ഒരു അതി സുന്ദരി ആയിരുന്നില്ല.. ഒരു കൂട്ടം പെൺകുട്ടികൾക്ക് ഇടയിൽ നിന്നാൽ അവളെ തിരിച്ചറിയുകപോലും ഇല്ല. അത്രയും സാധാരണക്കാരിയായ ഒരു പെണ്ണ്..

എന്നിട്ടും ഞാൻ അവളെ എന്തിനു പ്രേമിച്ചു എന്ന് ചോദിച്ചാൽ എനിക്കും അങ്ങിനെ പറയത്തക്ക ഭംഗി ഒന്നും ഇല്ല എന്നതാണ് കാരണം . അത്യാവശ്യം പ്രായത്തിനു വേണ്ട കുരുത്തക്കേട് ഒക്കെ കയ്യിൽ ഉണ്ട് താനും.

വെള്ളമടിയും സിഗരറ്റു വലിയും (ഇപ്പൊ കുറച്ചു… അത് അവൾക് ഇഷ്ട്ടമല്ല )വായിൽ നോട്ടവും ഉണ്ട്..

കൂട്ടുകാരുടെ ഇടയിൽ നിന്നാൽ അവൾ അല്ലാതെ മറ്റൊരു പെണ്ണിന്റെയും കണ്ണുകൾ എന്നെ തിരഞ്ഞു കണ്ടുപിടിക്കാറില്ല… ഇത് വരെ അങ്ങിനെ ഉണ്ടായിട്ടും ഇല്ല.. അങ്ങിനെ ഒറ്റ നോട്ടത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നും എനിക്ക് ഇല്ല..

അവൾ മാത്രം എപ്പോഴും എന്നെ പൊക്കി പറയും… എന്നേക്കാൾ അല്പം നിറം അവൾക്കുണ്ട് എന്നാലും എന്റെ കറുത്ത നിറത്തോടും എനിക്കിഷ്ടമില്ലാത്ത എന്റെ ചുണ്ടുകളോടും വിരലുകളോടും അവൾക്കു കൊതിയാണെന്നു എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് ആ കാന്താരി..

നാണമില്ലാത്ത പെണ്ണ്…

അവൾ എന്തിനും ഓടി വരുന്നത് എന്റെ അടുത്തേക്കാണ്.. എനിക്ക് അറിയാം അവളുടെ സംരക്ഷണം ഇനി എന്റെ ചുമതല ആണ്…

അവളെ ആരും തൊടാതെ വിഷമിപ്പിക്കാതെ വേദനിപ്പിക്കാതെ നോക്കാൻ ദൈവം അവൾക്കു വേണ്ടി പറഞ്ഞയച്ചവൻ..

അവളുടെ ആരോടും പറയാത്ത ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കാൻ വേണ്ടി പിറന്നവൻ…

അവളുടെ സന്തോഷം കണ്ടു അവളെക്കാൾ സന്തോഷിക്കുന്നവൻ..
അതാണ് ഞാൻ..

ഇപ്പോഴും ഞാൻ പറയുന്നു.. ഒരു കൂട്ടം പെൺകുട്ടികൾക്ക് നടുവിൽ നിന്നാൽ അവളെ ആരും ശ്രദ്ധിക്കില്ല.. അവൾ അത്രയും സാധാരണക്കാരി.

എന്നാൽ എന്റെ കണ്ണുകൾ അവളെ മാത്രം തിരഞ്ഞു പിടിക്കും.. കാരണം

അവളാണ് എന്റെ പ്രണയിനി..
എന്റെ കുറവുകളെ ഉമ്മവെച്ചു ഉമ്മവെച്ചു ഇല്ലാതാക്കുന്നവൾ…

എന്നിൽ അഭയം പ്രാപിച്ചു എന്നെ പുരുഷൻ ആക്കുന്നവൾ…

ഒരു സുന്ദരി മുന്നിൽ നിന്നാൽ നോക്കില്ല എന്ന് ഞാൻ പറയില്ല എന്നാൽ അവളെ കാണുമ്പോൾ മാത്രമേ എന്റെ ഹൃദയം എന്റെ കൈവിട്ടു പോകുന്ന രീതിയിൽ മിടിക്കാറുള്ളു.

അവളുടെ കണ്ണുമായ് കോർക്കുമ്പോൾ മാത്രമേ പ്രണയത്തിന്റെ ആ പറയാനാവാത്ത രോമാഞ്ചം എനിക്ക് ഉണ്ടാവുന്നുള്ളു.

എനിക്ക് മാത്രം സമ്മാനിക്കുന്ന അവളുടെ ആ ചിരി കാണുമ്പോഴേ ലോകം കീഴടക്കിയ സന്തോഷം എനിക്ക് തോന്നാറുള്ളു….

നിങ്ങളുടെ കണ്ണിൽ അവൾ ഒരു സാധാരണക്കാരി.. കറുമ്പി.. ഒന്നിനും ഇല്ലാത്ത പാവം…
എന്നാൽ
അവൾ ആണ് എന്റെ കണ്ണിൽ ഏറ്റവും സുന്ദരി.. ആ കറുമ്പിയുടെ മുഖം ആണ് ഏതു ആൾക്കൂട്ടത്തിലും ഞാൻ തിരയുന്നത്…

Nb:സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്നത് എത്രയോ ശെരിയാണ്..അതുകൊണ്ടാണ് നമുക്ക് പ്രിയപ്പെട്ടവർ ഒരിക്കലും സൗന്ദര്യം മങ്ങാതെ വിളങ്ങുന്നത്..

നിലാമഴ നിനക്കായ്

LEAVE A REPLY

Please enter your comment!
Please enter your name here