Home Latest “ഇറങ്ങിപ്പോടി കാമപ്പിശാചെ.. എന്റെ മകളെ പിച്ചി ചീന്താൻ കൂട്ടുനിന്ന നീ ഒരു മനുഷ്യ സ്ത്രീയാണോടി…?”

“ഇറങ്ങിപ്പോടി കാമപ്പിശാചെ.. എന്റെ മകളെ പിച്ചി ചീന്താൻ കൂട്ടുനിന്ന നീ ഒരു മനുഷ്യ സ്ത്രീയാണോടി…?”

0

“ഇറങ്ങിപ്പോടി കാമപ്പിശാചെ.. എന്റെ മകളെ പിച്ചി ചീന്താൻ കൂട്ടുനിന്ന നീ ഒരു മനുഷ്യ സ്ത്രീയാണോടി…?”

ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ മധു നിന്ന് വിറയ്ക്കുകയായിരുന്നു’

“എന്റെ മകൾ നിന്റെ വയറ്റിൽ തന്നെയാണോടീ പിറന്നത്..? നീയൊരു അമ്മയാണോ..?
അമ്മയെന്ന് വിളിച്ച് നിന്റെ കയ്യിൽ തൂങ്ങി ആയിരുന്നില്ലേ.. എന്റെ മകൾ ഇന്നലെവരെ നടന്നിരുന്നത്..? അവൻ എന്റെ പൊന്നുമോളെ പിച്ചി ചീന്തുമ്പോൾ അവനുമായി സുഖിച്ച ആലസ്യത്തിൽ തളർന്നുറങ്ങുകയായിരുന്നു അല്ലേ..നശിച്ചവളേ.. നീ…
എന്റെ പൊന്നു മോൾ അമ്മേ അമ്മേ എന്നു വിളിച്ചു കൊണ്ടല്ലേ നിലവിളിച്ചിട്ടുണ്ടാവുക..?”

‘എന്റെ മോളെ എന്റെ മീനു,
ആ അച്ഛൻ കിടന്ന് നിലവിളിക്കാൻ തുടങ്ങി..

“ശാന്തി നീ എന്നോട് ചെയ്ത തെറ്റ് ഒരുപക്ഷേ
എനിക്ക് സഹിക്കാനും ക്ഷമികാനും കഴിയുമയിരുന്നു. പക്ഷേ .,..
എന്റെ മീനുവിനെ.. നീ..
ഇതെങ്ങനെ ഞാൻ സഹിക്കും..?
നിന്നെ ഈ നിമിഷം ഞാൻ കൊല്ലേണ്ടതാണ്.. എന്നാൽ നിന്റെ കാമുകനായ ആ നരാധമനെ കൊല്ലുന്നതിന്റെ മുമ്പ് ജയിലിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല..
അവനെ കൊന്നു കഴിഞ്ഞാൽ നിന്നെ തേടി ഞാൻ വരും.. നീ ഏത് പാതാളത്തിൽ ഒളിച്ചാലും..
ഇറങ്ങിപ്പോ..ദുഷ്ട്ടെ എന്റെ വീട്ടിൽനിന്നും സ്വന്തം മകളുടെ ശവം പോലും നീ ഇനി കാണരുത്.”

ഇതെല്ലാം കേട്ട് മരവിച്ചു നിൽക്കുകയായിരുന്നു ശാന്തി. തന്റെ മകൾ നഷ്ടപ്പെട്ട ഷോക്കിൽ നിന്നും മുക്തയായിരുന്നില്ല അവൾ .പാതി ചത്ത മനസ്സും ശരീരവുമായി അവൾ അവിടെ നിന്ന് ഇറങ്ങിപ്പോയി ഇരുട്ടിലേക്ക്.

എന്താണ് സംഭവിച്ചതെന്ന് അവൾ ആലോചിച്ചു അവളുടെ നാട്ടുകാരനായ രാജീവ് ഫെയ്സ്ബുക്കിലൂടെയാണ് അവളുമായി ബന്ധം സ്ഥാപിച്ചത്.അത് വളർന്ന് വലുതായി അവനെ കാണാതെ അവൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. ആ ബന്ധംവളർന്നു പന്തലിച്ചു ഒന്നു കാണണമെന്ന അവന്റെ ആഗ്രഹവും അവൾക്ക് അംഗീകരിക്കേണ്ടി വന്നു.

അങ്ങനെ അവൾ അവനെ കാത്തിരുന്നു അവൻ വന്നപ്പോൾ ഒരു നിമിഷത്തിൽ ഒന്നും എതിർക്കാൻ അവൾക്ക് കഴിഞ്ഞില്ല.

മധുവേട്ടൻ വരാൻ എന്തായാലും രാത്രി ഒരു മണിയൊക്കെ ആവുമെന്ന് പറഞ്ഞിരുന്നു.

രാജീവിനെ വിളിക്കാൻ പറ്റിയ സമയം കാത്തിരുന്ന അവൾക്ക് അതൊരു ചാൻസായിരുന്നു.

രാജീവിന്റെ
ആലിംഗനത്തിൽ പൂത്തുലഞ്ഞു മനസ്സും ശരീരവും പങ്കുവച്ച്….
മധു പറഞ്ഞ പോലെ ആ ആലസ്യത്തിൽ തന്നെയായിരുന്നു ശാന്തി. ഉറങ്ങിപ്പോയ അവൾക്ക് തന്റെ മകൾ തൊട്ടപ്പുറത്തെ മുറിയിൽ ജീവനും മാനത്തിനും വേണ്ടി അലറി വിളിക്കുമ്പോൾ അത് കേൾക്കാൻ കഴിഞ്ഞില്ല.

കേവലം പതിമൂന്ന് വയസ്സു മാത്രമുള്ള എന്റെ മീനുട്ടിയെ എന്തിനാണ് അവൻ കൊല്ലാക്കൊല ചെയ്തത് ..?
ദൈവമേ..
അവൾ അവളെ തന്നെ ശപിച്ചു കൊണ്ടിരുന്നു.

അവനെ വിളിക്കാൻ തോന്നിയ നിമിഷത്തെ ഓർത്തു അവളുടെ മനസ്സ് വിങ്ങിപ്പൊട്ടി.

തന്റെ മാധുവേട്ടനെ താൻ ഓർത്തില്ല എത്ര കഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം കുടുംബം സംരക്ഷിക്കുന്നത് രാവും പകലും ടാക്സി ഓടിച്ച് കിട്ടുന്ന ട്രിപ്പിനൊക്കെ പോയി. ഈശ്വരാ…

കാമം മനസ്സിലും ശരീരത്തിലും വിഷം നിറച്ചിരുന്നു.
അതു കൊണ്ടാണ് തന്റെ മധുവേട്ടനെ ആ നിമിഷത്തേക്ക് മറന്നു പോയത്..

“ഇല്ല അവനെ ഞാൻ ജീവനോടെ വെച്ചേക്കില്ല കൊല്ലുക തന്നെ ചെയ്യും അവൻ ഇനി എവിടെ പോയി ഒളിച്ചാലും ”
അതിനുശേഷമേ ഞാൻ മരിക്കൂ…ശാന്തി ദൃഢനിശ്ചയം ചെയ്തു കൊണ്ട് എങ്ങോട്ടെന്നില്ലാതെ നടന്നു മറഞ്ഞു .

പിറ്റേദിവസത്തെപത്രങ്ങളിലും കവലകളിലും ന്യൂസ് ചാനലുകളിലും സംസാരം അമ്മസ്വന്തം മകളെ കാമുകനു സമർപ്പിച്ചതായിരുന്നു.

വർഷങ്ങൾ രണ്ട് കഴിഞ്ഞു മധുവിനു നീതി ലഭിച്ചില്ല.
കൊലപാതകി നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ടു.

മധു അവനെ തിരഞ്ഞുകൊണ്ട് ഒരുപാട് അലഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരമ്പലപ്പടിയിൽ ഭിക്ഷ യാചിച്ചിരുന്ന ആളുകളുടെ കൂട്ടത്തിൽ നിന്നും അയാൾ ആ മുഖം തിരിച്ചറിഞ്ഞു.

‘ശാന്തി അതെ അത് അവൾ തന്നെയാണ് ‘

മധുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. ദൈവമേ പതിനേഴുകാരിയായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന തന്റെ ഭാര്യ.

യാദൃശ്ചികമായ വിവാഹവും ജീവിതവുമെല്ലാം.. ഒരു നിമിഷം മധുവിന്റെ ഓർമ്മകളിലേക്കോടിയെത്തി.

മധുവിന്റെ അച്ഛന്റെ ബാല്യകാല സുഹൃത്തായിരുന്ന നാരായണേട്ടന്റെ മകൾ ശാന്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മധുവും മധുവിന്റെ അച്ഛനും അവിടെയെത്തി . എന്നാൽ കല്യാണ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു വരന്റെ വീട്ടുകാർ പറഞ്ഞ പണ്ടവും പണവും സംഘടിപ്പിക്കാൻ കഴിയാതെ നാരായണേട്ടൻ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ഹോസ്പിറ്റലിൽ ആയി. ഇതറിഞ്ഞ മധുവിന്റെ അച്ഛൻ അവിടെ കൂടിയ ആളുകളോട് പറഞ്ഞു.

” ഈ നാരയണന്റെ അവസ്ഥ മനസ്സിലാക്കി അവരുടെ മകൾ ശാന്തിയെ കല്യാണം കഴിക്കാൻ ആരെങ്കിലും തയ്യാറുണ്ടോ? ”

എന്നാൽ അവിടെ കൂടിയ ആരും തന്നെഅതിന് തയ്യാറായില്ല.

മധുവിന്റെ അച്ഛൻ മധുവിനോട് അവളുടെ കഴുത്തിൽ താലി ചാർത്താൻ പറഞ്ഞു.

മധു നിസ്സഹായതയോടെ അച്ഛനെ നോക്കി . അപ്പോൾ അച്ഛൻ പറഞ്ഞു.
“മകനെ ഒരു മനുഷ്യന്റെ കണ്ണീര് കണ്ട് സഹതപിക്കാൻ ആയിരം ആളുകൾ ഉണ്ടാകും
എന്നാൽ ആ കണ്ണീർ തുടച്ചു കൂടെ ചേർത്തു നിർത്താൻ ആരുമുണ്ടാകില്ല,
നാം ഒരാളെ സഹായിക്കേണ്ടത് അവരുടെ നിസ്സഹായാവസ്ഥയിൽ ആവണം അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ആവണം. കരളിൽ അലിവുള്ളവർക്കേ ഒരു നല്ല മനുഷ്യനാകാൻ കഴിയൂ. എന്റെ മകനെ ഞാൻ ഒരു നല്ലമനുഷ്യൻ ആക്കിയാണ് വളർത്തിയത്… പറയൂ മകനെ അങ്ങനെയല്ലേ
അച്ഛന്റെ വളർത്തിയത് ?”

അച്ഛനെ ധിക്കരിക്കാൻ മധു വിനു ആകുമായിരുന്നില്ല അച്ഛൻ പറഞ്ഞപ്രകാരം മധു ശാന്തിയെ താലിചാർത്തി ഭാര്യയാക്കി
.
അച്ഛൻ മധുവിനോട് പറഞ്ഞു.

“മകനെ എന്റെ വാക്കു കേട്ട നിനക്ക് നല്ലതേ വരൂ.

അദ്ദേഹം വീണ്ടും പറഞ്ഞു

” മകനെ ഇനി നിന്റെ ഭാര്യ നിന്നെക്കുറിച്ച് എന്നും അഭിമാനിക്കും. വില പിടിപ്പുള്ള മറ്റെന്തു നൽകിയാലും അവൾക്ക് വലുത് നീയായിരിക്കും.
മരണം വരെ നിന്റെ ഭാര്യയായതിൽ അവൾ അഭിമാനിക്കും”

പാവം അച്ഛൻ സ്നേഹിക്കാൻ മാത്രമറിയുന്ന അച്ഛന് അറിയില്ലല്ലോ ഇന്നത്തെ കപട സ്നേഹം.
ഇന്ന് എല്ലാം മായം..

കഴിക്കുന്ന ഭക്ഷണവും വിഷം കലർന്നതു കൊണ്ടായിരിക്കുമോ മനുഷ്യ ഹൃദയങ്ങൾ ഇങ്ങനെ വിഷമയമായിത്തീർന്നത് ?.

ആലോചനയിൽ നിന്ന് മുക്തമായി മധു ശാന്തിയുടെ അരികിലേക്ക് നടന്നടുത്തു.

എത്രമാത്രം ഓജസ്സും തേജസ്സും ഉള്ളവളായിരുന്നു തന്റെ ശാന്തി .?
ആ കോലത്തിൽ ശാന്തിയെ കണ്ട്
അവളെ തിരിച്ചറിയാൻ തന്നെ വളരെ പ്രയാസം .

മധു പതിയെ വിളിച്ചു
‘ശാന്തി ‘

അവൾ പെട്ടെന്ന് കണ്ണു യർത്തി നോക്കി .

മധുവിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.
മധുവേട്ടാ…എന്നുവിളിച്ച് അവൾ എണീക്കാൻ ശ്രമിച്ചു കഴിയുന്നില്ല.
അവളുടെ കാലുകൾ തളർന്നു പോയിരുന്നു.

അവൾ പറഞ്ഞു

” മധുവേട്ടനെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഇന്നും ജീവിക്കുന്നത്
എന്റെ മകളെ കൊന്നവനെ ഞാൻ ഇഞ്ചിഞ്ചായി കൊന്നു. |
പക്ഷേ..
ഞാൻ മാപ്പർഹിക്കന്നില്ല…മധുവേട്ടാ.. അടുത്ത ജന്മത്തിൽ എനിക്കു മധുവേട്ടന്റെ ഭാര്യയാവണം മധുവേട്ടന് വേണ്ടി മാത്രം ജീവിക്കുന്ന ഭാര്യ.
നിങ്ങളുടെ കൈ കൊണ്ട് എന്നെ കൊല്ലണ്ട ഞാൻ തന്നെ ഏട്ടന്റെ മുന്നിൽ വച്ച് ദേവിയെ സാക്ഷി നിർത്തി എന്റെ ഈ നശിച്ച ജീവിതം അവസാനിപ്പിച്ചോളാം..

മധുവേട്ടന്റെ കൈകളിൽ എന്റെയീ വൃത്തികെട്ട ചോരപുരളണ്ട… ”

ഇത്രയും പറഞ്ഞ്
അവൾ അമ്പലനടയിലെ കല്ലിൽ പോയ തലയടിച്ചു ചോര പൊട്ടി ഒലിക്കാൻ തുടങ്ങിയിട്ടും അവൾ നിർത്തിയില്ല.

അത് കണ്ടു സഹിച്ചു നിൽക്കാനാവാതെ മധു അവളെ പിടിച്ചെഴുന്നേൽപിച്ചു.

അവളോടുള്ള മധുവിന്റെ പക അമ്പലനടയിൽ അവളുടെ രക്ത അതോടൊപ്പം അലിഞ്ഞില്ലാതായി.

മനുഷ്യ സഹചമാണ് തെറ്റുകൾ ,അത് ക്ഷമിക്കാനുള്ള കഴിവ് ദൈവീകവുമാണ്.. തന്റെ അച്ഛൻ പഠിപ്പിച്ചതും അതാണ്.

മധു ശാന്തിയെ ചേർത്ത് പിടിച്ച് തിരികെ നടന്നു.

ഒരു വർഷത്തിനു ശേഷം
അവർക്ക് കൂട്ടായി ഒരു കുഞ്ഞു മീനുട്ടി പിറന്നു.

ഒരിക്കലും തിരിച്ചു വരില്ലെന്ന് കരുതിയ സകല സൗഭാഗ്യങ്ങളും അവർക്ക് ദൈവം കനിഞ്ഞരുളി കൊടുക്കുകയായിരുന്നു.
‘…………….. ………………….

അലി അക്ബർ. തൂത .

LEAVE A REPLY

Please enter your comment!
Please enter your name here