Home Latest കോളേജിൽ പഠിക്കുമ്പോൾ ആദ്യം അവനെ കാണുന്നതേ വെറുപ്പായിരുന്നു… എത്ര പേരോട് പ്രണയം പറഞ്ഞിട്ടുണ്ടെന്ന് അവന് തന്നെ...

കോളേജിൽ പഠിക്കുമ്പോൾ ആദ്യം അവനെ കാണുന്നതേ വെറുപ്പായിരുന്നു… എത്ര പേരോട് പ്രണയം പറഞ്ഞിട്ടുണ്ടെന്ന് അവന് തന്നെ അറിഞ്ഞൂടാ….

0

കോളേജിൽ പഠിക്കുമ്പോൾ ആദ്യം അവനെ കാണുന്നതേ വെറുപ്പായിരുന്നു…. (ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ അസ്സൽ കോഴി )….. എത്ര പേരോട് പ്രണയം പറഞ്ഞിട്ടുണ്ടെന്ന് അവന് തന്നെ അറിഞ്ഞൂടാ….

ഒരീസം ക്യാന്റീനിൽ ഇരിക്കുമ്പോൾ അവൻ എന്റെ അടുക്കൽ വന്നിരുന്നു… അവൻ ഇങ്ങോട്ട് വന്നു വല്ലതും പറയുന്നെനും മുന്നേ ഞാൻ പറഞ്ഞു.. അതെ വേല ഇറക്കാൻ നിൽക്കണ്ട… തന്റെ കയ്യിലെ വെടക്ക് സ്വഭാവം ഇങ്ങോട്ടു ഇറക്കാൻ നിൽക്കണ്ട എന്ന്….

പക്ഷെ അവന്റെ മറുപടി കേട്ട് വല്ലാണ്ടായി പോയി.. അതിന് “നിന്നോട് ആര് പറഞ്ഞു ഇഷ്ടം “അത് പറയാനും വേണം ഒരു ചന്തമൊക്കെ… ഇതെന്തുവാ അതിന്.. പെണ്ണെ ഞാൻ നിന്നോട് കിന്നാരം കാണിക്കാൻ വന്നതൊന്നും അല്ല. എന്റെ കൂട്ടുകാരൻ ഇവിടെ വരും.. അതുവരെ വല്ലതും മിണ്ടിയിരിക്കാം എന്ന് കരുതി…. ഞാൻ എണീറ്റു പൊയ്ക്കോളാം എന്റെ പൊന്നോ…..

അറിഞ്ഞൂടാ.. ഇന്നുവരെ ആരും ഇങ്ങനൊന്നും പറഞ്ഞിട്ടില്ല… അന്ന് തൊട്ട് അവൻ മുന്നിൽ വന്നു കിട്ടാൻ വിചാരിക്കും… ഒരുദിവസം അവൻ മുന്നിൽ വന്ന് പെട്ടതും അവന്റെ മുന്നിൽ കയറി നിന്നും ചോദിച്ചു.. താൻ ശരിക്കും പറഞ്ഞതാണോ ?എന്നെ കൊള്ളില്ല എന്ന്..

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. ആണെങ്കിൽ ??

ആണെങ്കിൽ എന്നല്ല ആണോ അല്ലയോ ??

അവൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.. ദേഷ്യം ആണോ എന്ത് ആണോ അറിയില്ല.. പിറ്റേന്ന് രാവിലെ അവനെ കണ്ടപ്പോൾ ഓടിച്ചെന്നു പറഞ്ഞു.. ഇയാളല്ലാതെ ഒരാളും എന്നെ കൊള്ളൂല എന്ന് പറഞ്ഞിട്ടില്ല.. ഒരു കാര്യം പറയാൻ വേണ്ടി വന്നതാ…

അതെ താൻ ഒന്നാന്തരം കോഴി ആണെന്നറിഞ്ഞോണ്ട് തന്നെ പറയുവാ… എല്ലാ പരിപാടീം മാറ്റി ഒരു കൂട്ടിൽ തന്നെ ഒതുങ്ങാം എന്ന് വല്ല ചിന്തയും ഉണ്ടോ തനിക്ക്…

ഉണ്ടെങ്കിൽ ?

ഉണ്ടെങ്കിൽ എന്നല്ല ഉണ്ടോ ഇല്ലയോ ??

ഉവ്വ് അങ്ങനൊരു തോന്നൽ ഉണ്ട്.. ഇനി കാര്യം പറയ്….

ആ എങ്കിൽ ആ കൂട് ഞാനായിക്കോട്ടെ.. താൻ എന്നെ കൊള്ളില്ല എന്ന് പറഞ്ഞ അന്ന് മുതൽ തന്നെ ഞാൻ നോട്ടം വച്ചതാ..

ഇതിപ്പോ വർഷം ഒന്നായി ട്ടോ.. കെട്ടി കഴിഞ്ഞിട്ട്.. നാളെ ഒരു വർഷം തികയുവ കോഴിയെ കൂട്ടിൽ ആക്കിയിട്ടു… വല്യേ ഒരു വര വരച്ചിട്ടുണ്ട് ഞാൻ.. വേറെ ഒന്നിനും അല്ല വെറുതെ ഒരു കരുതൽ…. അപ്പൊ പോയി ഇതൊന്നു മുഖപുസ്തകത്തിൽ ഇടട്ടെ.. ഇതിലും വല്യേ പണി കൊടുക്കാൻ ഇല്ല അതോണ്ടാ…പുള്ളിക്കാരനെ നന്നാക്കാൻ ഞാൻ വേണ്ടി വന്നു.. അതെ പോലെ ആരേലും ഒക്കെ നന്നാവട്ടെ അല്ലേ…

ദേവൂ….

LEAVE A REPLY

Please enter your comment!
Please enter your name here