Home Latest പരിഷ്കാരം തൊട്ടു തീണ്ടാത്ത ആ പത്താം ക്ലാസുകാരി ഇന്ന് എനിക്കൊരു ഭാര്യയല്ല, ഭാരമാണ്… മച്ചിയായ മരുമകളോട്...

പരിഷ്കാരം തൊട്ടു തീണ്ടാത്ത ആ പത്താം ക്ലാസുകാരി ഇന്ന് എനിക്കൊരു ഭാര്യയല്ല, ഭാരമാണ്… മച്ചിയായ മരുമകളോട് എന്റെ അമ്മക്കും ഉണ്ടായിരുന്നു അകൽച്ച…

0

<ഭാര്യ Vs കാമുകി>

അടുക്കളപ്പണിയെല്ലാം കഴിഞ്ഞ് കട്ടിലിൽ വന്നു ഭർത്താവിന്റെ ചൂടുപറ്റി കിടക്കാൻ കൊതിച്ച അവൾക്കു നേരേ ഞാൻ പിൻതിരിഞ്ഞു കിടന്നു. എന്റെ മനസ്സിൽ ഇപ്പോഴും കഴിഞ്ഞ ദിവസങ്ങളിൽ എന്റെ കാമുകി തന്ന സുഖഭരിതമായൊരു രാത്രി മാത്രമേയുള്ളൂ. പിന്നെ അവളുടെ സുന്ദര രൂപവും.

അതിനിടയിൽ കണ്ടു മടുത്ത എന്റെ ഭാര്യയുടെ മുഖവും എനിക്കു മടുത്ത അവളുടെ ശരീരവും എന്തോ അരോചകമായി തോന്നി.കാമുകിയുടെ ഓർമകളിൽ മനംമറന്ന് അവൾക്ക് പുറംതിരിഞ്ഞ് ഞാൻ കിടന്നപ്പോൾ അവളാ കട്ടിലിന്റെ അരികിലേക്കൊതുങ്ങി കിടന്നു. എന്തൊക്കെയോ വിശേഷങ്ങൾ വാതോരാതെ എന്നോടു പറയുന്നുണ്ടായിരുന്നുവെങ്കിലും എരിഞ്ഞു തീർന്ന സിഗററ്റ് വലിച്ചെറിഞ്ഞ് ഞാൻ കണ്ണടച്ചു.

വിവാഹം കഴിഞ്ഞൊരു കുഞ്ഞിനെത്തരാൻ പോലുമാകാത്ത എന്റെ എന്റെ ഭാര്യയെ ഞാൻ മനസിലെങ്കിലും വെറുത്തിരുന്നു.പരിഷ്കാരം തൊട്ടു തീണ്ടാത്ത ആ പത്താം ക്ലാസുകാരി ഇന്ന് എനിക്കൊരു ഭാര്യയല്ല, ഭാരമാണ്.
ഭാര്യയെന്നു പറഞ്ഞ് നാലാൾക്കു മുന്നിൽ കൊണ്ടു ചെല്ലാനും കൂടെക്കൊണ്ടുനടക്കാനും എനിക്കു കുറച്ചിലു തോന്നാൻ തുടങ്ങീട്ട് കാലം കുറച്ചായി.മച്ചിയായ മരുമകളോട് എന്റെ അമ്മക്കും ഉണ്ടായിരുന്നു അകൽച്ച.

ഞാൻ കെട്ടിയ താലിയും നെറുകയിൽ ചാർത്തിയ കുങ്കുമവും പേറി നടക്കുന്ന അവൾക്കു കൂലിയായി കൊടുക്കുന്നതാണ് ഭാര്യയെന്ന പട്ടവും എന്റെ കട്ടിലിന്റെ ഒരു മൂലയും.
എനിക്കവളെ ഇന്നു വേണ്ടത് എന്റെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളലക്കാനും എച്ചിൽ പാത്രങ്ങൾ കഴുകാനും മാത്രം. പിന്നെ വിരളമായി മാത്രം എന്റെ ശരീരത്തിന്റെ കൊതി മാറ്റാനായി എനിക്കു മടുത്ത അവളുടെ ശരീരവും.

എന്റെ കാമുകി എന്തുകൊണ്ടും എന്റെ ഭാര്യയേക്കാൾ മുന്നിലാണ്.കഴിവിലും സൗന്ദര്യത്തിലും വിദ്യാഭ്യാസത്തിലുമെന്നിങ്ങനെ എല്ലാത്തിലും. എന്റെ ഭാര്യയുടെ ഒരു അപ്ഡേറ്റഡ് വേർഷൻ. അവളോടെനിക്ക് കൊതിയും എന്റെ ഭാര്യയോട് മടുപ്പുമാണിപ്പൊ. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഞാൻ കെട്ടിയ ഒരു താലി മാറ്റി നിർത്തിയാൽ എന്റെ കാമുകിക്കു മുന്നിൽ എന്റെ ഭാര്യം വെറും തൃണം ആണെന്ന്.

എന്റെ സന്തത സഹചാരിയായ സിഗററ്റുപാക്കറ്റുകളെ വെറുക്കുകയും “ഏട്ടനിങ്ങനെ വലിക്കല്ലേ .. ” എന്നു പരാതി പറയുകയും ചെയ്യുന്ന ഭാര്യയേക്കാൾ ഞാൻ ഇഷ്ടപ്പെട്ടത് എപ്പോഴും എന്റെ പ്രിയപ്പെട്ട സിഗററ്റിൽ തീ പകർന്നു നല്കുന്ന എന്റെ കാമുകിയെ ആയിരുന്നു.

ഭാര്യ വീട്ടു സാധനങ്ങളുടെ കണക്കുകൾ പറഞ്ഞെന്നെ മുഷിപ്പിച്ചപ്പോൾ കാമുകി എന്റെ ഗുണഗങ്ങളെ വാനോളം ഉയർത്തിപ്പാടി.അമ്പലത്തിൽ കൂടെ പോകാൻ നിർബന്ധം പിടിച്ച ഭാര്യയേക്കാൾ ഞാൻ കൊതിച്ചത് മുന്തിയ ഹോട്ടലിൽ മുറിയെടുത്തു ആഘോഷിക്കാൻ തിടുക്കം കാട്ടിയ എന്റെ കാമുകിയെ ആയിരുന്നു.

കാമുകിക്ക് സമ്മാനങ്ങളായി ആഭരണങ്ങളും തുണികളും വാങ്ങി നല്കുന്നതിൽ ഞാൻ പിശുക്കിയില്ല, പക്ഷേങ്കി എന്റെ ഭാര്യക്കൊരു തൂവാല വാങ്ങിക്കൊടുക്കാൻ പോലും ഞാൻ മടിച്ചു.പണമായാലും സ്നേഹമായാലും എല്ലാം എന്റെ കാമുകിക്കായിരുന്നു. ദേഷ്യവും ശാസനയും മച്ചിയെന്ന വിളിയും മാത്രം അവൾക്കും.

കാലങ്ങൾക്കിപ്പുറം എന്റെ ഇഷ്ട ചങ്ങാതി സിഗറ്റു പാക്കറ്റുകൾ സമ്മാനമായി തന്ന “ക്യാൻസർ ” എന്ന സമ്മാനത്തെ ഞാനേറ്റു വാങ്ങി.

ഇന്നിപ്പോ എന്നോടൊപ്പം ഞാൻ കൊതിച്ച എന്റെ കാമുകിയില്ല, എല്ലിച്ച എന്റെ ശരീരവും മുടിയില്ലാത്ത എന്റെ തലയും എന്റെ എല്ലാമായ കാമുകിക്കിന്നു വേണ്ട. അവൾക്ക് എനിക്കു പകരം മറ്റൊളെ കണ്ടെത്താൻ പ്രയാസമുണ്ടായിരുന്നില്ല. അവൾക്കു വേണ്ടിയിരുന്നത് പൂർണ ആരോഗ്യമുള്ള സുന്ദരമായ എന്റെ രൂപവും പണവും സമ്മാനങ്ങളുമായിരുന്നുവെന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു.

വീടിന്റെ കോലായിലുള്ള കട്ടിലിൽ ഒരു ജീവിക്കുന്നൊരു സ്മാരകമായി ഞാനിന്നൊതുങ്ങിയപ്പോൾ എന്റെ കൂട്ടിനുള്ളത് മച്ചിയായ എന്റെ ഭാര്യയും അവളുടെ പ്രാർത്ഥനകളും മാത്രം. പണ്ടെനിക്കൊരു വേലക്കാരിയെപ്പോലെ ആയിരുന്നെങ്കിൽ എനിക്കിന്നവൾ ഒരു ഹോംനേഴ്ന് കൂടി ആയി.

ഇന്നെനിക്കറിയാം എന്റെ ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസം. എന്റെ മച്ചിയായ ഭാര്യ സ്നേഹിച്ചത് എന്നെയും എന്റെ മനസിനേയുമായിരുന്നു. അവളേക്കാളേറെ അവളെന്നെ സ്നേഹിക്കുന്നു തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. ഒരിക്കൽ, മച്ചിയായ അവൾക്കു പകരം ഞാനൊരാളെ കണ്ടെത്തിയെങ്കിലും ജിവിക്കുന്ന സ്മാരകമായ എന്നെ വിട്ടവൾ പോയില്ല.

അമ്പലത്തിൽ പോയാലും എനിക്കായി മാത്രം വഴിപാടു നടത്തിയവൾ. വീട്ടിലൊരാഹാരം ഉണ്ടാക്കിയാൽ പോലും അവളുടെ ഇഷ്ടം നോക്കാതെ എന്റെ ഇഷ്ടം നോക്കിയവൾ. സ്വന്തം ഭർത്താവിൽ നിന്നും മച്ചിയെന്ന വിളി കേൾക്കേണ്ടി വന്നവൾ. ഇനിയീ ആയുഷ്കാലമത്രയും ഞാനെന്ന ശവത്തിനു വേണ്ടി സ്വന്തം ജീവിതം ഹോമിക്കാനൊരുങ്ങുന്നവൾ… ഒരിക്കൽ ഞാനണിയിച്ച സിന്ദൂരം മുടങ്ങാതെ നെറ്റിയിൽ ചാർത്തുന്നവൾ,എന്റെ ഭാര്യ…

രചന ; P. Sudhi

LEAVE A REPLY

Please enter your comment!
Please enter your name here