Home Latest part -4 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -4 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

1

ചേട്ടനിത് ആർക്ക് വായു ഗുളിക മേടിക്കാൻ പോകാൻ ആ ഇത്ര സ്പീഡിൽ ബൈക്ക് ഓടിക്കുന്നത്… ! എനിക്ക് നിന്നെ കൊണ്ടാക്കിയിട്ട് വേറെ നൂറു കൂട്ടം പരിപാടി ഉണ്ട് കൊച്ചേ…! ഓഹ്… വീട്ടിൽ ചെന്നിട്ടു പഴയ കാര്യങ്ങൾ ആലോചിച്ചു സെന്റി അടിച്ചിരിക്കാൻ അല്ലേ…..! അതിനു എന്റെ കാര്യങ്ങൾ ഒക്കെ നിനക്കെങ്ങനെ അറിയാം…..! അതൊക്കെ ഞാൻ അറിഞ്ഞു… ശരണ്യ പറഞ്ഞു തന്നു…..! എനിക്ക് തോന്നി അത്. എന്റെ കാര്യങ്ങൾ അറിഞ്ഞത് കൊണ്ടാണ് ഇയാൾ എന്നോട് ഇത്ര അടുപ്പം കാണിക്കുന്നതെങ്കിൽ അത് വേണ്ടാ.. എനിക്ക് ആരുടേയും സഹതാപം ഇഷ്ട്ടമല്ല….! അയ്യേ… എനിക്ക് ചേട്ടന്റെ കാര്യം അറിഞ്ഞിട്ടു ഒരു വിഷമവും തോന്നിയില്ല. ഇതിനും വലിയ വേദനകൾ അനുഭവിച്ചു കൊണ്ട് ഇവിടെ ഓരോരുത്തർ ജീവിക്കുന്നില്ലേ…

അത് ശരിയാണ്… എന്നാലും എല്ലാവർക്കും അവരുടെ സ്വന്തം വിഷമങ്ങൾ തന്നെയാണ് ഏറ്റവും വലുത്….! ജോമോന്റെ ശബ്ദം ഒന്ന് ഇടറിയത് പോലെ അനുവിന് തോന്നി…..! അതെ ചേട്ടാ.. ആ കാണുന്ന കടയുടെ മുൻപിൽ ഒന്ന് നിർത്തണേ….! എന്താ കാര്യം….! അതൊക്കെ പറയാം.. ആദ്യം അവിടെ നിർത്തു….! ജോമോൻ ബൈക്ക് അനു പറഞ്ഞ ബേക്കറിയുടെ മുൻപിൽ നിർത്തി..! ഇവിടെ എന്തിനാ നിർത്താൻ പറഞ്ഞത്….! എനിക്ക് ദാഹിച്ചിട്ട് വയ്യ. ഒരു ജ്യൂസ്‌ കുടിക്കാൻ തോന്നി.. അതാ ഇവിടെ നിർത്താൻ പറഞ്ഞത്..! എന്നാ വേഗം പോയി കുടിച്ചിട്ട് വാ…! എന്റെ കൈയിൽ അതിനു പൈസ ഒന്നും ഇല്ല. ചേട്ടൻ ഒരെണ്ണം മേടിച്ചു താ….! ജോമോൻ അമ്പരപ്പോടെ നോക്കി..

ഇങ്ങനെ നോക്കണ്ട… ഒരു ജ്യൂസ്‌ മേടിച്ചു തരാൻ അല്ലേ പറഞ്ഞത്. ചേട്ടന്റെ നോട്ടം കണ്ടാൽ ഞാൻ ഒരു പവന്റെ മാല മേടിച്ചു തരാൻ പറഞ്ഞത് പോലെ ഉണ്ടല്ലോ….! താൻ എന്നെ ഒരു വഴി ആക്കും എന്ന് പറഞ്ഞു ജോമോൻ അനുവിനെയും വിളിച്ചു കൊണ്ട് കടയിലേക്ക് കയറി…..! എന്ത് ജ്യൂസ്‌ ആ വേണ്ടത്..! മുന്തിരി മതി എനിക്ക്….! ചേട്ടാ.. ഒരു ഫ്രഷ് മുന്തിരി ജ്യൂസ്‌.. ജോമോൻ കടക്കാരനോട് പറഞ്ഞു. ..! അപ്പൊ ചേട്ടൻ ഒന്നും കുടിക്കുന്നില്ലേ.. അനു ജോമോനോട് ചോദിച്ചു…! അയ്യോ .. എനിക്കൊന്നും വേണ്ടേ.. ഇപ്പൊ തന്നെ വയറു നിറഞ്ഞു…..! ചേട്ടന് എന്താ ഇത്ര ..! എനിക്ക് ദേഷ്യം ഒന്നും ഇല്ല. താൻ ജ്യൂസ്‌ കുടിച്ചിട്ട് പെട്ടെന്ന് വന്നാൽ മതി… ആരെങ്കിലും നമ്മളെ ഇപ്പൊ കണ്ടാൽ പിന്നെ അത് മതി…

ചേട്ടൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത്. ഒരാണും പെണ്ണും തമ്മിൽ മിണ്ടിയാൽ ഒന്നല്ലെങ്കിൽ അവിഹിതം. അല്ലെങ്കിൽ പ്രേമം. ഇതല്ലാതെ സൗഹൃദം എന്നൊരു കാര്യം കൂടി ഉണ്ട്…! അത് പക്ഷെ നാട്ടുകാർക്കു അറിയില്ലല്ലോ. അവർ എന്തെങ്കിലും കിട്ടാൻ വേണ്ടി നോക്കി നടക്കുവാ. നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് കൊള്ളാം….! അതൊക്കെ പോട്ടെ.. ചേട്ടൻ ഇനി വിവാഹം കഴിക്കുന്നില്ലേ….! അറിഞ്ഞിട്ടിപ്പോ എന്തിനാ….! എനിക്ക് ഒരു കല്യാണ ആലോചന ആയിട്ട് അങ്ങോട്ട്‌ വരാൻ ആയിരുന്നു. അനു തമാശ രീതിയിൽ പറഞ്ഞു….! ഈ കാര്യം ആയിട്ട് ആ പരിസരത്തെട്ട് ആരും വന്നു പോവരുത്. താൻ സത്യം പറ.. ഇയാൾ എന്നെ പ്രേമിക്കാൻ ഉള്ള പരിപാടി വല്ലതും ആണോ.. ജോമോൻ ചെറിയൊരു സംശയത്തോടെ ചോദിച്ചു.

അയ്യോ… പ്രേമിക്കാൻ പറ്റിയ ഒരു സാധനം. എനിക്ക് ചേട്ടനേക്കാൾ നല്ല ഫ്രീക്കൻ ആൺപിള്ളേരെ വേറെ കിട്ടും…..! ജോമോൻ പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല. അപ്പോഴേക്കും ജ്യൂസ്‌ എത്തി…! ചേട്ടന് വേണോ ജ്യൂസ്‌……! എനിക്കൊന്നും വേണ്ടാ.താൻ കുടിച്ചോ….! എന്നാ പിന്നെ നോക്കി കൊതി ഇടരുതട്ടോ…. ചിരിച്ചു കൊണ്ട് അനു പറഞ്ഞു….! ദേ.. മിണ്ടാതിരുന്നു കുടിച്ചോണം. ജ്യൂസ്‌ മേടിച്ചു തന്ന എന്നെ തന്നെ കളിയാക്കാൻ വരുന്നോ…

ജ്യൂസ്‌ കുടിച്ചിട്ട് അവർ കടയിൽ നിന്നും ഇറങ്ങി… ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് അനു ജോമോനോട് പറഞ്ഞു….! ചേട്ടൻ എന്നെ അപ്പുറത്തുള്ള ജംഗ്ഷൻ വരെ കൊണ്ടു വിട്ടാൽ മതി. അവിടെന്നു ഞാൻ പൊക്കോളാം….! അല്ലെങ്കിലും അവിടെ വരെ മാത്രമേ കൊണ്ടു വിടുന്നുള്ളു. അമ്മ പറഞ്ഞത് കൊണ്ട് മാത്രമാ.. തന്നെ കൊണ്ടാക്കാൻ തന്നെ ഞാൻ സമ്മതിച്ചത്….! അമ്മ പറഞത് കൊണ്ടു മാത്രമാണോ… അതോ എന്നോട് എന്തെങ്കിലും ഇഷ്ടം ഉള്ളത് കൊണ്ട് കൂടിയാണോ കൊണ്ടു വിടാൻ സമ്മതിച്ചത്….! അതേയ്.. അധികം ആലോചിച്ചു കാട് കയറണ്ട. താൻ വിചാരിക്കുന്നത് പോലെ എനിക്ക് തന്നോട് ഒന്നും ഇല്ല…

അതിനു ഞാൻ ഒന്നും വിചാരിച്ചില്ലല്ലോ. എന്റെ ഒരു സംശയം ചോദിച്ചതല്ലേ……! കിന്നാരം പറഞ്ഞു നിക്കാതെ വണ്ടിയിലേട്ട് കയറു കൊച്ചേ…. എനിക്ക് വേറെ പണി ഉണ്ട്.. അനു വേഗം ബൈക്കിൽ കയറി.. ജോമോൻ അനുവിനെ അടുത്തുള്ള ജംഗ്ഷനിൽ കൊണ്ടു വിട്ടു…..! അതെ.. കലിപ്പൻ ചേട്ടാ… ഒരുപാടൊരുപാട് നന്ദി….! എനിക്ക് നല്ലൊന്നാന്തരം പേരുണ്ട്.. അത് വിളിച്ചാൽ മതി…..! പക്ഷെ ഈ മുഖത്തിനും സ്വഭാവത്തിനും ചേരുന്നത് കലിപ്പൻ എന്ന് തന്നെ ആ….! തന്നോട് പറയാൻ ഞാൻ ഇല്ല.. ഞാൻ പോകുന്നു…..! അഹ് ശരി… രാത്രി ഞാൻ ഫോൺ വിളിക്കാട്ടോ…..! എന്റെ ഫോണിലേട്ട് ആരും വിളിക്കണ്ട.ഞാൻ എടുക്കുകയും ഇല്ല….! എന്തായാലും ഞാൻ വിളിക്കും. എടുക്കുവോ.. എടുക്കാതിരിക്കുവോ എന്നുള്ളത് ചേട്ടന്റെ ഇഷ്ടം…..! മ്മ്. ശരി.. വിധി ഉണ്ടെങ്കിൽ ഇനി എവിടെ എങ്കിലും വെച്ചു കാണാമെന്നു പറഞ്ഞു ജോമോൻ ബൈക്ക് ഓടിച്ചു പോകുന്നത് അനു നോക്കി നിന്നു..

ഓട്ടോ പിടിച്ചു വീട്ടിൽ ചെന്നപ്പോൾ ജേക്കബ് ഇച്ചായൻ പുറത്തിരിപ്പുണ്ട്…..! കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മോളെ….! അടിപൊളി ആയിരുന്നു പപ്പാ.. നിങ്ങൾക്ക് പള്ളിയിൽ കഴിഞ്ഞു നേരെ അങ്ങോട്ട്‌ വരാൻ പാടില്ലായിരുന്നോ…..! പള്ളിയിൽ കഴിഞ്ഞു ഇറങ്ങിയപ്പോൾ നിന്റെ മമ്മിയുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയെ കണ്ടു.. പിന്നെ അവരുടെ വീട് വരെ പോകേണ്ടി വന്നു…..! എന്നിട്ട് മമ്മി എന്തേയ്…..! അകത്തുണ്ട്… T.V കാണുവാ….! ഞാൻ എന്നാ കുറച്ചു നേരം കിടക്കട്ടെ പപ്പാ. ആകെ മൊത്തത്തിൽ ഒരു ക്ഷീണം….! മോള് എന്നാ പോയി കുറച്ചു നേരം ഉറങ്ങാൻ നോക്ക്. പപ്പാ പുറത്തു വരെ പോയിട്ട് ഇപ്പൊ വരാം..

ശരി പപ്പാ… അനു റൂമിലേട്ട് കയറി. ക്ഷീണം കാരണം ഒന്ന് മയങ്ങി. ഒടുവിൽ കണ്ണു തുറന്നപ്പോൾ രാത്രി 8 കഴിഞ്ഞിരുന്നു. പെട്ടെന്നാണ് ജോമോന്റെ കാര്യം മനസിലേട്ട് വന്നത്…! ആള് ഇപ്പൊ എന്തെടുക്കുവായിരിക്കും… ഒന്ന് വിളിച്ചു നോക്കാം എന്ന് പറഞ്ഞു അനു വേഗം ജോമോന്റെ ഫോണിലേട്ട് വിളിച്ചു…..! റിങ് ചെയ്തു പകുതി ആയപ്പോഴേക്കും ജോമോൻ ഫോൺ എടുത്തു..! ഹലോ… ആരാ??

ഓഹ്. മനസ്സിലാകാത്തത് പോലെ അഭിനയിക്കേണ്ട. ഇത് ഞാനാ.. അനു….! അനുവോ…… ഏത് അനു….!ചേട്ടന്റെ അമ്മായിടെ മോള് അനു ഇല്ലേ… അതാ…..! അപ്പുറത്ത് നിന്ന് ജോമോൻ ചിരിക്കുന്ന ശബ്ദം അനു കേട്ടു…..! തന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ വിളിക്കരുത് എന്ന്…..! ഇഷ്ടമല്ലെങ്കിൽ ഫോൺ എടുക്കാതിരുന്നാൽ പോരെ…..! പരിചയമില്ലാത്ത നമ്പർ കണ്ടപ്പോൾ ആരാണെന്നു അറിയാൻ വേണ്ടി എടുത്തതാ…..! കൂടുതൽ അഭിനയം ഒന്നും വേണ്ടാ. ചേട്ടന് മനസ്സിലായി ഞാൻ ആ വിളിക്കുന്നതെന്ന്. ഇത്രയും നന്നായി അഭിനയിക്കാൻ അറിയുമെങ്കിൽ സിനിമയിൽ ചാൻസ് നോക്കാമായിരുന്നില്ലേ…

താൻ എന്തിനാ എന്നെ ഇപ്പൊ വിളിച്ചത്. അത് പറ…..! എനിക്ക് നാളെ ചേട്ടനെ അത്യാവശ്യമായി നേരിട്ടൊന്നു കാണണം….! എന്നെ ഇന്ന് കണ്ടതല്ലേ… ഇനി എന്തിനാ കണ്ടിട്ട്…..! ചേട്ടന്റെ സൗന്ദര്യം കൂടിയോ കുറഞ്ഞോ എന്ന് നോക്കാൻ വേണ്ടി. അനു കുറച്ചു ദേഷ്യത്തോടെ പറഞ്ഞു…! ഹ ഹ ഹ. എനിക്ക് നാളെ ജോലി ഉണ്ട് അനു….! ഏഹ്..?? എന്താ വിളിച്ചത്. അനു എന്നോ… അത്ഭുതത്തോടെ അനു ചോദിച്ചു…

അതെ… എന്താ തന്റെ പേര് അത് തന്നെയല്ലേ…..! അതെ..പക്ഷെ ചേട്ടൻ എന്റെ പേര് ഓർത്തിരിക്കുന്നുണ്ടായിരുന്നോ??..! ആകെ രണ്ടക്ഷരം ഉള്ള ഒരു പേര്. അല്ലാതെ വായിൽ കൊള്ളില്ലാത്ത പേരൊന്നും അല്ലല്ലോ തന്റെ. അതുകൊണ്ട് ഓർത്തിരിക്കാൻ പാടൊന്നും ഇല്ല…! അതവിടെ നിക്കട്ടെ. ഞാൻ ചോദിച്ചതിന്റെ മറുപടി പറഞ്ഞില്ലല്ലോ. നാളെ കാണാൻ പറ്റുമോ?..! അത്യാവശ്യം ആണോ കണ്ടിട്ട്….! അതെ. അത്യാവശ്യമായി ഒരു കാര്യം പറയാൻ ഉണ്ട്…! എന്നാ അതങ്ങു ഇപ്പൊ പറഞ്ഞാൽ പോരെ…! അത് പറ്റില്ല. നേരിട്ട് പറയണ്ട കാര്യം നേരിട്ട് തന്നെ പറയണം…! എന്നാ ശരി. ഞാൻ നാളെ എവിടെ വരണം…! ഞാറാഴ്ച വരാറുള്ള പള്ളിയില്ലേ. അവിടെ വന്നാൽ മതി. ഞാൻ 10 മണി ആകുമ്പോൾ അവിടെ ഉണ്ടാകും. ചേട്ടൻ അങ്ങോട്ട്‌ വന്നാൽ മതി

മ്മ്. ശരി എന്നാ നാളെ കാണാം. ഗുഡ് നൈറ്റ്‌..! തിരിച്ചൊരു ഗുഡ് നൈറ്റ്‌ പറഞ്ഞു അനു ഫോൺ കട്ട്‌ ചെയ്തു…! നാളെ… തന്റെ മനസ്സിൽ ഉള്ള ഇഷ്ടം തുറന്നു പറയാൻ അനു തീരുമാനിച്ചു. അല്ലെങ്കിൽ വൈകും തോറും ജോമോൻ തന്നെ വിട്ടു പോകുമോ എന്നുള്ള ഭയം അനുവിനെ അലട്ടി കൊണ്ടിരുന്നു. ഇഷ്ടം ആണെന്നുള്ള കാര്യം തുറന്നു പറഞ്ഞാൽ അത് കേട്ടിട്ട് ജോമോൻ എങ്ങനെ പ്രതികരിക്കും എന്നോലോചിച്ചു അനുവിന് ടെൻഷൻ ആയി. എന്തായാലും വരുന്നിടത്തു വെച്ചു കാണാം എന്നുള്ള പ്രതീക്ഷയിൽ എത്രയും വേഗം നാളെ ആകാൻ വേണ്ടി അനു കാത്തിരുന്നു.

പിറ്റേ ദിവസം രാവിലെ തന്നെ അനു എഴുന്നേറ്റു… ഇന്നാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന്. അതിനെ പറ്റി ആലോചിക്കും തോറും ടെൻഷൻ കൂടി വന്നു അനുവിന്…. പലരും ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാളെ അങ്ങോട്ട്‌ ചെയ്യുന്നത്……! അനുമോൾ എഴുന്നേറ്റില്ലെടി… പത്രം വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജേക്കബ് ഇച്ചായൻ ചോദിച്ചു….! രാവിലെ കുളിയും കഴിഞ്ഞു റെഡി ആകുന്നുണ്ട്. ആരെയോ കാണാൻ ഉണ്ടെന്ന്..

ആരെയാണെന്നു നിന്നോട് പറഞ്ഞില്ലേ….! ഞാൻ കൂടുതൽ അതിനെ പറ്റി ചോദിക്കാൻ നിന്നില്ല. അവളുടെ എല്ലാ കാര്യവും പറയുന്നത് അച്ചായനോടാണല്ലോ. ഞാൻ അവൾക്കു പേരിനു മാത്രം ഒരു മമ്മി. അത്രേ ഉള്ളു….! ഹ ഹ ഹ… നിനക്കതിൽ കുറച്ചു അസൂയ ഉണ്ടെന്നു തോന്നുന്നല്ലോ ആനി ടീച്ചറേ….! എനിക്കൊരു അസൂയയും ഇല്ല. പപ്പയും മോളും കൂടി എന്താണെന്നു വെച്ചാൽ ആയിക്കോ…..! നീ പോയി മോളെ കാപ്പി കുടിക്കാൻ വിളിച്ചിട്ട് വാ… ആനി ടീച്ചർ അനുവിനെ വിളിക്കാൻ റൂമിലേട്ട് പോയി…

അനുവിന് ആണെങ്കിൽ അന്ന് എത്ര ഒരുങ്ങിയിട്ടും ഒരു തൃപ്തി വരുന്നുണ്ടായില്ല. കുറേ ഡ്രെസ്സുകൾ മാറി മാറി ഇട്ടു നോക്കി. പക്ഷെ ഇന്ന് മാത്രം ഒരു ഡ്രസ്സ്‌ ഇട്ടിട്ടും തനിക്കു സൗന്ദര്യം തോന്നിക്കാത്തത് പോലെ അനുവിന് തോന്നി…..! നീ എന്താടി ഫാഷൻ ഷോയ്ക്ക് പോവാണോ… റൂമിൽ ഡ്രസ്സ്‌ കൂടി കിടക്കുന്നത് കണ്ടു ആനി ടീച്ചർ ചോദിച്ചു…! ഒറ്റ ഡ്രസ്സ്‌ പോലും എനിക്കിപ്പോ ചേരുന്നില്ല മമ്മി. ഇന്ന് തന്നെ പുതിയ കുറച്ചു ഡ്രസ്സ്‌ വാങ്ങണം….! ഇതൊക്കെ പുതിയ ഡ്രസ്സ്‌ ആണല്ലോ.. നിന്നെ ഇന്ന് എന്താ ആരെങ്കിലും പെണ്ണ് കാണാൻ വരുന്നുണ്ടോ..

ആ വരുന്നുണ്ട്. തമാശ കളഞ്ഞിട്ട് ഇതിൽ ഏത് ഡ്രസ്സ്‌ ആ എനിക്ക് ചേരുന്നതെന്നു പറ മമ്മി…..! ദേ…. ആ റെഡ് ചുരിദാർ ഇട്ടാൽ മതി.അത് നിനക്ക് നന്നായി ചേരും….! അതെങ്കിൽ അത്.. മമ്മി എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്…..! പപ്പാ കാപ്പി കുടിക്കാൻ വിളിക്കുന്നത് പറയാൻ വന്നതാ…..! മമ്മി പൊയ്ക്കോ. ഞാൻ ഈ ഡ്രസ്സ്‌ ഇട്ടിട്ടു അങ്ങോട്ട്‌ വന്നേക്കാം..

പത്തു മിനിറ്റിനുള്ളിൽ അനു റെഡി ആയി താഴേക്കു വന്നപ്പോഴേക്കും ജേക്കബ് ഇച്ചായൻ കാപ്പി കുടിച്ചു തുടങ്ങിയിരുന്നു….! മോളിന്നു ആരെ കാണാനാ പോകുന്നത്….! അത് പപ്പാ…എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു ഫ്രണ്ടിനെ കാണാൻ….! എന്നാ ആ കുട്ടിയോട് ഇങ്ങോട്ട് വരാൻ പറഞ്ഞാൽ പോരായിരുന്നോ…..! അതല്ല പപ്പാ. ഞങ്ങൾക്ക് കുറച്ചു ഷോപ്പിംഗ് ഒക്കെ ഉണ്ട്. അത് കൊണ്ടാണ് പുറത്തു വെച്ചു കാണാമെന്നു പറഞ്ഞത്….! ആണോ… എന്നാൽ എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി….. ആനി… മോൾക്ക്‌ കഴിക്കാൻ എന്തെങ്കിലും കൊടുക്ക്‌….

ഭക്ഷണം കഴിക്കുന്നതിനിടയിൽ അനു ആകെ അസ്വസ്ഥ ആയിരുന്നു. ആദ്യമായി താൻ പപ്പയോടു നുണ പറഞ്ഞതിന്റെ കുറ്റ ബോധം അനുവിന്റെ മനസ്സിൽ ഉണ്ടായിരുന്നു.. ഭക്ഷണം പകുതി കഴിച്ചു അനു എഴുന്നേറ്റു പോയി….! പപ്പാ കൊണ്ടു വിടണോ മോളെ…..! വേണ്ടാ പപ്പാ.. ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം….! പോകുന്നതൊക്കെ കൊള്ളാം. നേരത്തെ തന്നെ ഇങ്ങോട്ട് വന്നേക്കണം. ആനി ടീച്ചർ പറഞ്ഞു….! ഞാൻ പെട്ടെന്ന് തന്നെ വരാമെന്നു പറഞ്ഞു യാത്ര പറഞ്ഞിട്ട് അനു ഇറങ്ങി. ഓട്ടോ പിടിച്ചു പള്ളിയിൽ എത്തുമ്പോഴേക്കും 10 ആകാറായിരുന്നു….! ഏതു നിമിഷവും ഇനി ജോമോൻ വരാം.സമയം പോകുന്തോറും അനുവിന്റെ കൈയ്യും കാലും വിറച്ചു തുടങ്ങിയിരുന്നു… കർത്താവെ.. കാത്തോളണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചപ്പോഴേക്കും ജോമോൻ ബൈക്കിനു വരുന്നത് കണ്ടു..

ബൈക്ക് നിർത്തി ജോമോൻ പള്ളിയുടെ പുറത്തു തന്നെ നിക്കുന്നത് കണ്ടിട്ട് അനു ചോദിച്ചു…..! എന്താ പള്ളിയിലേട്ട് കയറി വരുന്നില്ലേ….! ഇല്ല.. ഞാൻ ഇപ്പൊ കുറച്ചു വർഷമായി പള്ളിയിൽ ഒന്നും കയറാറില്ല…..! ആ ശീലം ഇനി ഒന്ന് മാറ്റി ഇങ്ങോട്ടൊന്നു കയറി വാ….! പറയാനുള്ളത് എന്താണെന്നു വെച്ചാൽ ഈ പുറത്തു വെച്ചു പറഞ്ഞാൽ പോരെ…..! പറ്റില്ല..മര്യധയ്ക്ക്‌ ഇങ്ങോട്ട് കയറി വന്നോ. എന്നെ ഇനി ചുമ്മാ ദേഷ്യം പിടിപ്പിക്കരുത്.ദേഷ്യം അഭിനയിച്ചു അനു പറഞ്ഞു…..! ഒടുവിൽ മനസ്സില്ലാ മനസ്സോടെ ജോമോൻ പള്ളിയിലേട്ട് കയറി..

ഇന്ന് കാണാൻ നല്ല സുന്ദരൻ ആയിട്ടുണ്ടല്ലോ. ചിരിച്ചു കൊണ്ട് അനു പറഞ്ഞു…..! അതേയ്… ഞാൻ സോപ്പ് കുളിക്കുമ്പോൾ മാത്രമേ ഉപയോഗിക്കാറുള്ളൂ കൊച്ചേ….! ഹ ഹ…. ചേട്ടൻ തമാശ ഒക്കെ പറയുമോ…..! എന്താ എനിക്ക് തമാശ പറയാൻ പാടില്ല എന്നുണ്ടോ…..! അതൊക്കെ പറഞ്ഞോ.. പക്ഷെ അത്യാവശ്യം ചിരി വരുന്ന നല്ല സ്റ്റാൻഡേർഡ് തമാശ ഒക്കെ പറ..അല്ലാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള ഇജ്ജാതി തമാശ ഒക്കെ പറയാതിരിക്കു..

ഓഹോ. ഇയാൾ എന്നെ കളിയാക്കാൻ വേണ്ടി ആണോ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്….! അല്ല.എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു….! ദേ കൊച്ചേ…. വല്ല പൈസയും കടം ചോദിക്കാൻ ആണെങ്കിൽ അഞ്ചിന്റെ പൈസ എന്റെൽ ഇല്ലാട്ടോ.. ചിരിയോടെ ജോമോൻ പറഞ്ഞു….! കുന്തം. ഞാൻ ഒരു സീരിയസ് കാര്യം പറയാൻ വരുമ്പോൾ ആണോ ഇമ്മാതിരി ടിന്റുമോൻ കോമഡി പറയുന്നത്….! തന്റെ നിലവാരത്തിന് ഈ കോമഡി ഒക്കെ ധാരാളം എന്ന് പറഞ്ഞു ജോമോൻ പൊട്ടി ചിരിച്ചു..

ഇളിച്ചു കഴിഞ്ഞോ ആവോ……! അഹ്… കഴിഞ്ഞു. ഇനി പറയാൻ ഉള്ളത് പറഞ്ഞോ…..! ഞാൻ അത് പറഞ്ഞാൽ ചേട്ടൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല…..! താൻ എന്തായാലും പറ..ഞാൻ കേട്ടിട്ട് പറയാം…

അത്……! ആ പറയടോ……! അത് പിന്നെ..എനിക്ക് ചേട്ടനെ…..! എനിക്ക് ചേട്ടനെ ഇഷ്ടമാണെന്നു അല്ലേ താൻ പറയാൻ വരുന്നതെന്നു ജോമോൻ അങ്ങോട്ട്‌ ചോദിച്ചു….! അമ്പരപ്പോടെ അനു ജോമോന്റെ മുഖത്തെട്ടു നോക്കി…..! ചേട്ടനിക്കാര്യം എങ്ങനെ മനസ്സിലായി….! ഹ ഹ ഹ.. ഇത്രയും നേരം എന്നെ കളിയാക്കുകയും കട്ടയ്ക്ക് മറുപടി തന്നു കൊണ്ടിരുന്ന താൻ ഇപ്പൊ വാക്കുകൾ കിട്ടാതെ പരുങ്ങണമെങ്കിൽ പറയാൻ വരുന്നത് പ്രണയമാണെന്ന് ഊഹിക്കാൻ വെറും അഞ്ചാം ക്ലാസുകാരന്റെ ബുദ്ധി മതി കൊച്ചേ…

മറുപടി പറയാനാവാതെ അനു തല താഴ്ത്തി നിന്നു. കുറച്ചു കഴിഞ്ഞു മുഖം ഉയർത്തി ജോമോനോട് ചോദിച്ചു….! ചേട്ടന് എന്നെ കല്യാണം കഴിച്ചൂടെ….! അതിനുള്ള മറുപടി ചിരി ആയിരുന്നു ജോമോന്….! ഇപ്പൊ നിനക്ക് ഏകദേശം 22,23 വയസ്സ് ആയിട്ടുണ്ടാകും. ഈ പ്രായത്തിൽ ഒരാളോട് പ്രേമം തോന്നുന്നത് സർവ സാധാരണയാ.. തോന്നിയ ഇഷ്ടം തെറ്റായിരുന്നെന്നു കുറച്ചു കഴിയുമ്പോൾ ആയിരിക്കും തനിക്കു മനസ്സിലാകുന്നത്…

ഇത് വെറും ടൈം പാസ്സിനുള്ള ഇഷ്ടം അല്ല ചേട്ടാ.. ഞാൻ സീരിയസ് ആയിട്ടാണ് പ്രേമിക്കുന്നത്….! താൻ ഒരു വലിയ വീട്ടിലെ പെണ്ണാണ്. ഞാൻ ആണെങ്കിൽ ഒരു സാധാരണക്കാരനും. നമ്മൾ തമ്മിൽ എല്ലാ കാര്യത്തിനും ഒരുപാട് വ്യത്യാസം ഉണ്ട്.

ചേട്ടൻ എന്താ പറഞ്ഞു വരുന്നത്…

തനിയ്ക്ക് നല്ല ചുള്ളൻ പയ്യന്മാരെ അച്ഛനും അമ്മയും കണ്ടു പിടിച്ചു തരും.. അത് കൊണ്ട്….! അത് കൊണ്ട് ബാക്കി കൂടി പറ….! വേറൊന്നും അല്ല. നമ്മുടെ ഈ റിലേഷൻ ശരി ആകില്ല. അത് കൊണ്ട് മനസ്സിൽ തോന്നിയ ഇഷ്ടം കളയുന്നതാണ് തനിക്കു നല്ലത്. അപ്പോഴേക്കും അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….! ഇപ്പൊ പ്രണയം തോന്നി തുടങ്ങിയട്ടല്ലേ ഉള്ളു. അത് കൊണ്ട് പെട്ടെന്ന് മറക്കാനും തനിക്കു എളുപ്പമായിരിക്കും… അനു മറുപടി ഒന്നും പറയാതെ തല താഴ്ത്തി നിന്നു..

അനുവിന് ഇനി എന്തെങ്കിലും പറയാനുണ്ടോ… ഇനി ഒന്നും ഇല്ലെങ്കിൽ എനിക്ക് ജോലിക്ക് പോവാമായിരുന്നു…..! ഇനി ഒന്നും ഇല്ല.. ചേട്ടൻ പൊയ്ക്കോളൂ.. അനുവിന്റെ ശബ്ദം ഇടറിയിരുന്നു….! എന്നാ താൻ വാ… ഞാൻ ജംഗ്ഷൻ വരെ കൊണ്ടാക്കി തരാം….! ഓഹ് വേണ്ടാ…. ഞാൻ ഇവിടുന്നു ഒരു ഓട്ടോ പിടിച്ചു പോയ്കോളാം……! എന്നാ ശരി…. ഇനി എപ്പോഴെങ്കിലും കാണാമെന്നു പറഞ്ഞു ജോമോൻ ബൈക്ക് ഓടിച്ചു പോകുമ്പോഴേക്കും കണ്ണു നീർ തുള്ളികൾ അനുവിന്റെ കവിളിനെ സ്പർശിച്ചിരുന്നു..

ഓട്ടോ പിടിച്ചു വീട്ടിൽ എത്തുമ്പോഴേക്കും അനു ആകെ തളർന്നിരുന്നു. മമ്മിയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാൻ നിക്കാതെ റൂമിൽ കയറി മനസ്സിലുള്ള വിഷമം അനു കരഞ്ഞു തീർത്തു….! ആദ്യ പ്രണയം തന്നെ പരാജയപ്പെട്ടതിന്റെ വിഷമത്തിൽ ഊണും ഉറക്കവും അനുവിന് നഷ്ടമായിരുന്നു.. തന്റെ മാറ്റം വീട്ടുകാർ അറിയാതിരിക്കാൻ വേണ്ടി അവർക്ക് മുൻപിൽ സന്തോഷം അഭിനയിച്ചു അനു……! മാസങ്ങൾ കടന്നു പോയി.. ജോമോനെ ഇപ്പൊ കാണാറുമില്ലെങ്കിലും വിളിക്കാറുമില്ലെങ്കിലും ജോമോനോടുള്ള ഇഷ്ടം അത് പോലെ തന്നെ അനുവിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ആ ഇടയ്ക്കാണ് ശരണ്യ 2 ദിവസം വീട്ടിൽ നിക്കാൻ വന്നിട്ടുണ്ട്..അനുവിനെ കാണണം എന്ന് പറഞ്ഞു ഫോൺ വിളിക്കുന്നത്.

മനസ്സിൽ ഉള്ള വിഷമം ശരണ്യയോട് പറഞ്ഞാൽ തനിക്കു അതൊരു ആശ്വാസമായിരിക്കും എന്ന് അനുവിന് അറിയാമായിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ശരണ്യയെ കാണാൻ അനു പുറപ്പെട്ടു….! ശരണ്യയുടെ വീട്ടിൽ ചെന്നപ്പോഴേക്കും ശരണ്യയും ഭർത്താവും കൂടി ജോമോന്റെ വീട്ടിലേട്ട് പോകാൻ ഇറങ്ങുവായിരുന്നു….! ആഹാ.. നീ വന്നോ… നമുക്ക് ജോമോന്റെ വീട് വരെ പോയിട്ട് വരാടി… അനുവിനെ കണ്ടപ്പോൾ ശരണ്യ പറഞ്ഞു…! ഞാൻ ഇല്ല നിങ്ങൾ പോയിട്ട് വാ….! ദേ പെണ്ണേ… ജാഡ കളഞ്ഞിട്ട് മര്യാദക്ക് വാ….! ഒടുക്കം ശരണ്യ നിർബന്ധിപ്പിച്ചു അനുവിനെ വിളിച്ചു കൊണ്ട് പോയി..

ജോമോന്റെ വീട്ടിൽ ചെന്നപ്പോൾ ജോമോൻ ജോലിക്ക് പോയിരുന്നു. അമ്മ ശരണ്യയും ഭർത്താവും ആയിട്ട് വർത്തമാനം പറയുന്നതിനിടയിൽ അനു വെറുതെ ജോമോന്റെ റൂമിലേട്ട് കയറി….! ഒരുപാട് പുസ്തകങ്ങൾ മേശപ്പുറത്തു ഇരിക്കുന്നുണ്ടായിരുന്നു. ആള് നന്നായി വായനാ ശീലം ഉള്ള കൂട്ടത്തിൽ ആണെന്ന് അനുവിന് മനസ്സിലായി….! അപ്പോഴാണ് മോളെ ചായ കുടിക്കാൻ വാ എന്ന് പറഞ്ഞു അമ്മ വിളിക്കുന്നത്…..! ധൃതിയിൽ തിരിഞ്ഞപ്പോഴേക്കും അനുവിന്റെ കൈ തട്ടി മേശപ്പുറത്തുള്ള പുസ്തകങ്ങൾ താഴെ വീണു. കൂടെ പുസ്തകത്തിന്റെ ഉള്ളിൽ ഇരുന്ന കുറച്ചു ഫോട്ടോസും…

അത് ആരുടെ ആണെന്ന് അറിയാൻ വേണ്ടി ഫോട്ടോ എടുത്തു നോക്കിയ അനു ഞെട്ടിപ്പോയി… കണ്ണിൽ മൊത്തം ഇരുട്ട് കയറുന്നത് പോലെ തോന്നി അനുവിന്…

(തുടരും )

Written By sreejith achuz

Read More ;-

part -1 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -2 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -3 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -4 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -5 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part – 6 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

LEAVE A REPLY

Please enter your comment!
Please enter your name here