Home Latest part -3 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -3 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

0

ജോമോന്റെ വീട്ടിലെട്ട് പോകുന്നതിനിടയിൽ ശരണ്യ അനുവിനോടു പറഞ്ഞു.. ടി.. ജോമോൻ ചേട്ടായിയുടെ സ്വഭാവം കുറച്ചു ടഫ് ആണ്.. ആളൊരു ദേഷ്യക്കാരൻ ആ.. അതിനു ഇപ്പൊ എനിക്കെന്താടി കുഴപ്പം. നിന്റെ ഈ പാവത്താൻ സ്വഭാവം ആയിട്ട് ജോമോന്റെ അടുത്തെട്ടു വരരുത്. ആള് ദേഷ്യപ്പെട്ടാൽ തന്നെ നിനക്ക് ഇനി ഫീൽ ആകരുത്. ഒരു മുൻകരുതലിനു വേണ്ടി ഞാൻ പറഞ്ഞതാ…

ഞാൻ ഇപ്പൊ എന്ത് വേണമെന്ന നീ ഈ പറയുന്നത്… നിന്റെ ഈ സ്വഭാവം ഒന്ന് മാറ്റണം… ജോമോൻ എന്തെങ്കിലും പറഞ്ഞാൽ തന്നെ കട്ടയ്ക്ക് മറുപടി പറഞ്ഞോണം.. കേട്ടല്ലോ.. അതൊക്കെ ഞാൻ ഏറ്റു. നീ വാ.. ആന്റി.. ട്രീസാന്റി…. ജോമോന്റെ വീട്ടിൽ ചെന്നിട്ടു ശരണ്യ വിളിച്ചു. അകത്തു നിന്ന് ജോമോന്റെ അമ്മ (ട്രീസ്സ ) ഇറങ്ങി വന്നു.. ആഹാ. ശരണ്യ മോൾ ആയിരുന്നോ.. ഞാൻ കരുതി രാവിലെ തന്നെ ആരായിരിക്കും എന്ന്. ഞങ്ങൾ ചുമ്മാ ഒന്ന് ഇറങ്ങിയതാ ആന്റി… ഇതാരാ മോളുടെ കൂടെ.. കൂട്ടുകാരി ആണോ… അതെ ആന്റി. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ. ഇവളുടെ പേര് അനു. വീട് ഇവിടെ അടുത്ത് തന്നെ ആ. ഈ മോളെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നല്ലോ.. അനുവിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ ട്രീസ്സ ചോദിച്ചു… അത് അമ്മേ.. നമ്മൾ തമ്മിൽ പള്ളിയിൽ വെച്ച് കണ്ടിട്ടുണ്ട്. ഞാറാഴ്ച കുർബ്ബാനയ്ക്ക് വരുമ്പോൾ. ചെറു പുഞ്ചിരിയോടെ അനു മറുപടി നൽകി.. ആഹ്ഹ് ശരിയാ. ഇപ്പൊ ഓർക്കുന്നു ഞാൻ.. നിങ്ങൾ അവിടെ നിക്കാതെ കേറി ഇരിക്കു കുട്ടികളെ. ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം..

അനു ആ വീടും പരിസരവും ഒന്ന് നോക്കി. ഒരു നില വീടാണെങ്കിലും കാണാൻ നല്ല ഭംഗി ഉണ്ട്. വീടിന്റെ മുന്നിൽ ഉള്ള പൂന്തോട്ടം അനുവിന് ഒരുപാട് ഇഷ്ടമായി.. മൊത്തത്തിൽ അടുക്കും ചിട്ടയും ഉള്ള ഒരു വീടും പരിസരവും.. അപ്പോഴാണ് അകത്തെ റൂമിൽ നിന്നും ജോമോൻ ഇറങ്ങി വന്നത്… ദൈവമേ ഈ ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ… പെട്ടെന്ന് ജോമോനെ കണ്ടപ്പോൾ അനുവിന് വെപ്രാളമായി… ജോമോൻ ചേട്ടായി ഇന്ന് പോയില്ലേ.. ശരണ്യ ചോദിച്ചു..

ഇല്ല…

അതെന്താ പോകാതിരുന്നത്.. പോയില്ല. അത്ര തന്നെ.. ദൈവമേ.. ഇതെന്തു സാധനം…ജോമോന്റെ മറുപടി കേട്ട് അനു മനസ്സിൽ പറഞ്ഞു… ജോമോൻ ചേട്ടായി.. ഇതെന്റെ കൂട്ടുകാരി ആ. അനു…. അതിനിപ്പോ ഞാൻ എന്ത് വേണം… അതല്ല ചേട്ടായി..ഇവൾ ചുമ്മാ ഇവിടെ ഉള്ളവരെ പരിചയപെടാൻ വന്നതാ… എന്നെ പരിചയപ്പെടാൻ മാത്രം ഞാൻ ഇവിടുത്തെ മുഖ്യമന്ത്രിയോ പ്രധാന മന്ത്രിയോ ഒന്നും അല്ലല്ലോ..

ഇത് ഒരു നിലയ്ക്ക് പോകില്ലെന്ന് മനസ്സിലായത് കൊണ്ട് ശരണ്യ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല..

ഈ ചേട്ടനെ ആണോ നീ പാവമാണെന്നു പറഞ്ഞത്.. ആളൊരു മുരടൻ ആണല്ലോ.. ശരണ്യയെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു അനുവിന്റെ ആ വാക്കുകൾ… ഇങ്ങനെ ഒരാളെ ആണോ ടി പരിചയപ്പെടാൻ വേണ്ടി എന്നെ നീ വിളിച്ചോണ്ട് വന്നത്. ഈ ചേട്ടനോട് മിണ്ടുന്നതിലും ഭേദം പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നതാ. അതാകുമ്പോൾ കർത്താവിന്റെ അനുഗ്രഹം എങ്കിലും കിട്ടും.. അനുവിന്റെ വായിൽ നിന്ന് അങ്ങനെ ഒരു മറുപടി ജോമോൻ തീരെ പ്രതീക്ഷിച്ചില്ല. എന്ത് പറയണം എന്നറിയാതെ ജോമോന്റെ മുഖം വിളറി. മുഖത്തു വന്ന അമ്പരപ്പ് മറയ്ക്കാൻ വേണ്ടി ജോമോൻ പറഞ്ഞു.. ഞാൻ ഇങ്ങനെ ഒക്കെ ആണെന്ന് അറിഞ്ഞിട്ടും പിന്നെ എന്തിനാണാവോ എന്നെ പരിചയപ്പെടാൻ വേണ്ടി വന്നത്.

ഒരാളോട് മിണ്ടുമ്പോൾ അല്ലേ ചേട്ടാ അയാളുടെ സ്വഭാവം നമുക്ക് മനസ്സിലാകുന്നത്. അനു കട്ടയ്ക്ക് തന്നെ മറുപടി കൊടുത്തു. എന്നാ ഇപ്പൊ എന്റെ സ്വഭാവം മനസ്സിലായല്ലോ. അത് കൊണ്ട് എന്നെ ആരും പരിചയപ്പെടാൻ വരണ്ട… അയ്യോ.. അതിനു പരിചയപ്പെടാൻ ആര് വരുന്നു.. പരിചയപ്പെടാൻ വേണ്ടി ചേട്ടൻ ഇവിടുത്തെ മുഖ്യമന്ത്രിയോ പ്രധാന മന്ത്രിയോ അല്ലല്ലോ… അനുവിന്റെ വാക്കുകൾ കേട്ട് മുഖത്തു ചിരി വന്നെങ്കിലും ഒരു വിധത്തിൽ ജോമോൻ അത് പിടിച്ചു നിർത്തി. ഇവളോട് കൂടുതൽ മിണ്ടുന്നതു ബുദ്ധി അല്ലെന്നു ജോമോൻ മനസ്സിലായി.ഇവളുടെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരു അവസരത്തിന് വേണ്ടി കാത്തു നിക്കുമ്പോൾ ആണ് മക്കളെ ചായ കുടിക്കെന്ന് പറഞ്ഞു അമ്മയുടെ വരവ്.

ചായ കുടിക്കുന്നതിനിടയിൽ അനു ജോമോനെ ഒന്ന് നോക്കി.. വെളുത്ത ആ മുഖം ചുമന്നു തുടുത്തത് പോലെ അനുവിന് തോന്നി… ചായ കുടി കഴിഞ്ഞു ജോമോന്റെ അമ്മയോട് യാത്ര പറഞ്ഞു അനു ഇറങ്ങി. ജോമോൻ പുറത്തെ കസ്സേരയിൽ പത്രം വായിച്ചു ഇരിപ്പുണ്ട്.. അതെ കലിപ്പൻ ചേട്ടാ. ഞങ്ങൾ പോകുന്നു. മറുപടി പറയാതെ ഒളി കണ്ണിട്ട് ജോമോൻ അനുവിനെ നോക്കി.

അതെ ചേട്ടനോട് തന്നെ ആ പറഞ്ഞത്. കേട്ടില്ലെന്നു ഉണ്ടോ.. ആഹ്ഹ്.. കേട്ട് കൊച്ചേ.. എന്നാ പൊയ്ക്കോ.. എന്തെങ്കിലും പറഞ്ഞാൽ അതിനു ഇത് പോലെ മറുപടി പറയണം. അതാണ് അനുവിന് ഇഷ്ടം. അതും പറഞ്ഞു അനു അവിടെ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങി. കുറച്ചു നടന്നിട്ട് തിരിഞ്ഞു ജോമോന്റെ വീട്ടിലെട്ട് നോക്കി. ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങൾ പോകുന്നത് നോക്കി ചിരിച്ചു കൊണ്ട് ജോമോൻ അവിടെ നിപ്പുണ്ടായിരുന്നു. പെട്ടെന്ന് അനു തിരിഞ്ഞു നോക്കുമെന്നു ജോമോൻ കരുതിയില്ല. ഉടൻ തന്നെ തല വെട്ടിച്ചു ജോമോൻ അകത്തെട്ടു കയറി പോയി…

ഓഹോ അപ്പൊ ചിരിക്കാനും അറിയാം അല്ലേ ചേട്ടന്… ഇനിയും വെച്ചിട്ടുണ്ട് ഞാൻ… അനു മനസ്സിൽ പറഞ്ഞു.. നിനക്ക് എവിടുന്നു കിട്ടിയെടി ഇത്ര ദൈര്യം. ഞാൻ പോലും കരുതിയില്ല നീ ഇങ്ങനെ ഒക്കെ പറയുമെന്ന്.. നീ അല്ലേടി എന്നോട് പറഞ്ഞത് എന്ത് പറഞ്ഞാലും കട്ടയ്ക്ക് മറുപടി പറയണം എന്ന്. ഞാനും ആളൊരു കലിപ്പാണെന്നു പുള്ളി വിചാരിക്കട്ടെ.. ആളൊരു പാവമാടി ആ ചേട്ടൻ. പുള്ളിയ്ക്ക് സഹതാപത്തോടെ ഉള്ള വാക്കുകൾ ഒന്നും ആരും പറയുന്നത് ഇഷ്ടമല്ല. അത്കൊണ്ടാണ് ആരും അടുക്കാതിരിക്കാൻ വേണ്ടി എല്ലാവരെയും വെറുപ്പിക്കുന്നത്.

അതെനിക്ക് മനസ്സിലായെടി. ആ ചേട്ടന്റെ ഏകദേശം സ്വഭാവം ഇപ്പൊ പിടികിട്ടി. നീ നോക്കിക്കോ. ഞാൻ ആ ചേട്ടനെ മാറ്റി എടുക്കും… ആ പ്രണയപരാജിതൻ ഈ കാന്താരിക്ക് ഉള്ളതാ…. അനു ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്തായാലും നമുക്ക് എല്ലാം കാത്തിരുന്നു കാണാം എന്റെ അനു കൊച്ചേ….. ഉച്ച കഴിഞ്ഞു പപ്പാ വന്നിരുന്നു അനുവിനെ വിളിക്കാൻ വേണ്ടി. ശരണ്യയോട് യാത്ര പറഞ്ഞു അനു അവിടെ നിന്നും ഇറങ്ങി…

പിറ്റേന്ന് രാവിലെ തന്നെ അനു എഴുന്നേറ്റു.. കുറച്ചു ദൂരെ ഉള്ള ഒരു പള്ളിയിൽ പോകാൻ ഉണ്ട്. പപ്പാ ആക്‌സിഡന്റ് പറ്റി കിടന്നപ്പോൾ നേർന്നൊരു നേർച്ച ആണ്. പപ്പാ രാവിലെ തന്നെ ജോലിക്ക് പോയി. മമ്മിയോട് യാത്ര പറഞ്ഞു അനുവും ഇറങ്ങി… പള്ളിയിൽ ഒക്കെ പോയി തിരിച്ചു ജംഗ്ഷനിൽ എത്തിയപ്പോൾ സമയം രാത്രി 9 ആകാറായി.. ഫോണിൽ വിളിച്ചു പപ്പയോടു വണ്ടിയുമായി ഇങ്ങോട്ട് വരാൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ബാലൻസ് തീർന്നു. റീചാർജ് ചെയ്യാൻ ആയി തൊട്ടടുത്ത കടയിലേക്ക് കേറിയപ്പോഴേക്കും കടയിൽ നിന്ന് ജോമോൻ ഇറങ്ങി വരുന്നു.

ഇപ്പൊ എവിടെ ചെന്നാലും ഇവളെ ആണല്ലോ കാണുന്നത്.ജോമോൻ സ്വയം പറഞ്ഞു.. ജോമോനെ പെട്ടെന്ന് കണ്ടപ്പോൾ അനു ഒന്ന് അമ്പരന്നെങ്കിലും അത് മുഖത്തു കാണിക്കാതെ അനു കടയിലേക്ക് നടന്നു.. കണ്ടിട്ട് മിണ്ടാതെ പോകുന്നത് ശരി അല്ലെന്നു തോന്നിയത് കൊണ്ട് ജോമോൻ ചോദിച്ചു… നീ എന്താ ഇവിടെ ??

ഞാനോ ? റീചാർജ് കടയിലോ ?? കുറച്ചു പലചരക്കു സാധനം മേടിക്കാൻ വേണ്ടി വന്നതാ…

ഇത്തവണ മുഖത്തു വന്ന ചിരി ജോമോന് പിടിച്ചു നിർത്താനായില്ല. ഹ ഹ ഹ ഹ.. അതല്ല.. ഈ അസമയത്ത്‌ എന്താ ഇവിടെ എന്ന്.. ഓഹോ. അത് അവിടെ നിക്കട്ടെ.. ഏത് സമയം ആണ് ചേട്ടാ ഒരു പെൺകുട്ടിക്ക് അസമയം… ഹ ഹ ഹ ഹ… ക്വീൻ സിനിമ കണ്ടല്ലേ നീ. ചിരിയോടെ ജോമോൻ ചോദിച്ചു. എന്തായാലും ഞാൻ ചോദിച്ചത് ശരി അല്ലേ. അതിനു മറുപടി പറ…

എന്റെ കൊച്ചേ തർക്കിക്കാൻ ഞാൻ ഇല്ല.രാത്രിയിൽ പെട്ടെന്ന് കണ്ടപ്പോൾ ചോദിച്ചതാ. അങ്ങനെ കുറച്ചു മയത്തിൽ ഒക്കെ സംസാരിക്ക്. എന്നാലേ മറുപടി പറയാനും ഒരു രസം ഉള്ളു. അനുവിന്റെ മുഖത്തു നോക്കി ചിരിച്ചതല്ലാതെ ജോമോൻ മറുപടി ഒന്നും പറഞ്ഞില്ല. അപ്പോഴാണ് പപ്പാ കാറുമായി വരുന്നത് അനു കണ്ടത്. പോകുന്നു എന്ന് ജോമോനോട് യാത്ര പറഞ്ഞു അനു കടയിൽ നിന്ന് ഇറങ്ങി കാറിന്റെ അങ്ങോട്ട്‌ നടക്കാൻ തുടങ്ങി. കുറച്ചു നടന്നിട്ട് അനു വീണ്ടും ജോമോന്റെ അടുത്തെട്ടു ചെന്നിട്ടു പറഞ്ഞു…

അതേയ് ചേട്ടാ…. ഈ നിരാശ കാമുകന്റെ റോൾ ചേട്ടന് ചേരില്ല കെട്ടോ. ചിരി വരുന്ന സമയത്തൊക്കെ ചിരിക്കണം. അല്ലാതെ ഏതു സമയം അവാർഡ് സിനിമയിൽ കാണുന്നത് പോലെ ശോകം അടിച്ചു നടക്കരുത്.കെട്ടോ… അപ്പൊ ഗുഡ് നൈറ്റ്‌.. അത്രയും പറഞ്ഞു അനു പപ്പയുടെ കൂടെ കാറിൽ കയറി പോകുന്നത് വരെ ജോമോൻ പുഞ്ചിരിയോടെ അനുവിനെ തന്നെ നോക്കി നിക്കുകയായിരുന്നു. ആ പ്രണയ പരാജിതന്റെ ചിരിക്കുന്ന മുഖം കാറിന്റെ ഉള്ളിൽ തിരിഞ്ഞു നിന്ന് അനു നോക്കി കൊണ്ടിരിക്കുന്നു..

അതാരായിരുന്നു മോളെ… കാർ ഓടിക്കുന്നതിനിടയിൽ ജേക്കബ് ഇച്ചായൻ ചോദിച്ചു… പപ്പാ ആരുടെ കാര്യമാ ചോദിച്ചത്.. പപ്പാ മോളെ വിളിക്കാൻ വേണ്ടി വന്നപ്പോൾ ഒരാളുമായി സംസാരിച്ചു നിക്കുന്നത് കണ്ടല്ലോ.. അത് പപ്പാ….. അനുവിന് പെട്ടെന്ന് എന്ത് പറയണം എന്ന് കിട്ടിയില്ല…. ആ ചേട്ടൻ എന്റെ ഒരു ഫ്രണ്ട് ആണ്… അതാരാ പപ്പാ അറിയാത്തൊരു ഫ്രണ്ട് മോൾക്ക്‌… അയ്യോ.. അങ്ങനെ വലിയ കമ്പനി ഒന്നും ഇല്ല ഞങ്ങൾ തമ്മിൽ… ജസ്റ്റ്‌ ചെറിയൊരു പരിചയം… അത്രേ ഉള്ളു…. ആണോ… പപ്പാ വെറുതെ ചോദിച്ചെന്നെ ഉള്ളു മോളെ…. അപ്പോഴേക്കും അവർ വീട്ടിൽ എത്തിയിരുന്നു. അവരുടെ വരവ് നോക്കി ആനി ടീച്ചർ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു…

നിനക്കിതു കുറച്ചു നേരത്തെ ഇങ്ങോട്ട് വന്നൂടെ.. രാവിലെ പോയതല്ലേ ഇവിടുന്നു. അനുവിനെ കണ്ടപ്പോൾ തന്നെ ആനി ടീച്ചർ പറഞ്ഞു. പള്ളിയിൽ നിന്ന് നേരത്തെ ഇറങ്ങിയതാ മമ്മി. പക്ഷെ ഇങ്ങോട്ടുള്ള ഒരു ബസ് മിസ്സായി. പിന്നെ 1, 2 സാധനങ്ങൾ മേടിക്കാൻ കടയിലും കയറി. അതാ ഇത്ര ലേറ്റ് ആയത്. നിനക്കൊക്കെ ഇങ്ങനെ കറങ്ങി നടന്നാൽ മതിയല്ലോ. തിരിച്ചു വീട്ടിൽ വരുന്നത് വരെ ബാക്കി ഉള്ളവർക്ക് ആ ടെൻഷൻ മുഴുവനും..

അയ്യേ.. ഈ മമ്മിക്കിത് എന്താ പപ്പാ. ഞാൻ ഇപ്പോഴും കൊച്ചു കുട്ടി ആണെന്നാ മമ്മിയുടെ വിചാരം… ഇപ്പോഴത്തെ കാലം അങ്ങനത്തെ ആ. അത് കൊണ്ടാണ് മമ്മി ഈ പറയുന്നത്.. അഹ്… നീ പോയി ഭക്ഷണം എടുത്തു വെക്കാൻ നോക്ക്. മോൾക്ക്‌ വിശക്കുന്നുണ്ടാകും. ജേക്കബ് ഇച്ചായൻ പറഞ്ഞു. ഭക്ഷണം കഴിച്ചു കിടക്കാൻ നേരത്തും മനസ്സ് മുഴുവൻ ജോമോന്റെ ഓർമ്മകൾ ആയിരുന്നു അനുവിന്. വീണ്ടും വീണ്ടും ആ മുഖം കാണാൻ തോന്നുന്നു. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് താൻ ഒരുപാട് ജോമോനെ ഇഷ്ടപ്പെട്ടത് പോലെ അനുവിന് തോന്നി…

ദിവസങ്ങൾ കടന്നു പോയി. ഒടുവിൽ ഞാറാഴ്ച്ച വന്നു. ഇന്നാണ് ശരണ്യയുടെ കല്യാണം. പപ്പയും മമ്മിയും കൂടി പള്ളിയിൽ പോയി. അനു നേരെ കല്യാണ വീട്ടിലെട്ടും. അവിടെ ചെന്നപ്പോൾ അധികം ആൾക്കാരൊന്നും ഇല്ല. ചെറിയ രീതിയിൽ ഉള്ള വിവാഹം ആണ്. കെട്ടൊക്കെ കഴിഞ്ഞു ശരണ്യ കൂട്ടുകാരികൾ ആയിട്ട് വർത്തമാനം പറഞ്ഞിരിപ്പുണ്ട്… എടി ശരണ്യ കൊച്ചേ…. സുന്ദരി ആയിട്ടുണ്ടല്ലോ…

അഹ്. ഇപ്പോഴാണോടി നീ വരുന്നത്.. എപ്പോ വന്നാൽ എന്താടി. നിന്നെ കണ്ടില്ലേ… ഓഹ്. സത്യം പറഞ്ഞാൽ നീ ഇന്ന് എന്നേക്കാൾ കൂടുതൽ വേറൊരാളെ കാണാനാ ഇങ്ങോട്ട് വന്നതെന്ന് എനിക്കറിയാം. ശരണ്യയുടെ മുഖത്തു നോക്കി അനു ചിരിച്ചു. അധികം ചിരിക്കണ്ട പെണ്ണേ. ജോമോൻ അവിടെ ഭക്ഷണം കൊടുക്കുന്നതിന്റെ അവിടെ ഉണ്ട്. നീ കണ്ടായിരുന്നോ.. ഇല്ലെടി. ഞാൻ അങ്ങോട്ട്‌ പോയില്ല. നിന്നെ കണ്ടിട്ട് പോകാമെന്നു കരുതി. അയ്യോ… എന്താ സ്നേഹം. നിനക്കെന്നെ ഇപ്പൊ വേണ്ടെന്നു എനിക്കറിയാടി.. നീയും ജോമോനും ആയിട്ട് ഇപ്പൊ കമ്പനി ആയില്ലേ. എന്റെ റോൾ തീർന്നു.. ഞാൻ ഇനി ഔട്ട്‌..

എന്റെ ശരണ്യ കൊച്ചിനെ ഞാൻ അങ്ങനെ ഒക്കെ മറക്കുമോ. ഒന്നല്ലെങ്കിലും എന്നെ ഒരുപാട് സഹായിച്ചതല്ലേ.. ഉവ്വ് ഉവ്വേ…. ഈ വിചാരം എന്നും ഉണ്ടാകണം കേട്ടോ..

ശരണ്യ മോളെ ഒന്നിങ്ങു വന്നേ… എടി അമ്മ വിളിക്കുന്നു. നീ ചെന്നു ഭക്ഷണം കഴിച്ചിട്ട് വാ. ജോമോനെയും കാണാലോ. ഞാൻ അപ്പോഴേക്കും അമ്മയുടെ അടുത്ത് വരെ പോയിട്ട് വരാം.. അനു നേരെ സദ്യ വിളമ്പുന്നതിന്റെ അങ്ങോട്ട്‌ ചെന്നു.തിരക്കൊക്കെ കഴിഞ്ഞിരുന്നു. ചുറ്റിനും നോക്കിയപ്പോൾ ജോമോൻ അവിടെ നിൽക്കുന്നത് കണ്ടു. റോസ് ഷർട്ടും വൈറ്റ് മുണ്ടും ആണ് വേഷം. ആ വേഷത്തിൽ ആള് ഒന്നൂടി സുന്ദരൻ ആയത് പോലെ അനുവിന് തോന്നി. അനു നേരെ ജോമോന്റെ അടുക്കലേട്ട് ചെന്നു.

അതേയ്.. കലിപ്പൻ ചേട്ടാ… ഓർമ്മയുണ്ടോ ?? ജോമോൻ തിരിഞ്ഞു നോക്കി. പുറകിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടു. അഹ്.. ഇയാളായിരുന്നോ… ഓഹോ. പിന്നെ ചേട്ടൻ വേറെ ആരാണെന്നാ കരുതിയത്… ഞാൻ ആരും ആണെന്ന് കരുതിയില്ല. വന്നു വന്നു തന്നോടൊക്കെ മിണ്ടാൻ തന്നെ പേടി ആകുന്നു.. അതെന്തിനാ ചേട്ടൻ എന്നെ പേടിക്കുന്നത്.. അല്ല.. എന്തെങ്കിലും പറഞ്ഞാൽ തന്നെ എന്റെ വായടപ്പിച്ചു കളയുന്ന രീതിയിൽ ഉള്ള മറുപടി ആണല്ലോ തരുന്നത്. ഹ ഹ ഹ.. എന്നെ കുറച്ചൊക്കെ പേടിക്കുന്നത് നല്ലതാട്ടോ.. അല്ല…. താൻ ഭക്ഷണം കഴിച്ചായിരുന്നോ..

ഇല്ല…

എന്നാ ഇരിക്ക്. ഞാൻ വിളമ്പി തരാം. ചേട്ടൻ കഴിച്ചായിരുന്നോ… ഞാൻ പിന്നെ കഴിച്ചോളാം.. അത് വേണ്ടാ. നമുക്ക് ഒരുമിച്ചു ഇരിക്കാം.. ഒരുമിച്ചോ ?? ഏയ് അതൊന്നും ശരി ആവില്ല. ഓഹ്. ഇതെന്തു കഷ്ടം. എനിക്കൊരു കമ്പനി താ മനുഷ്യ.. അത് പിന്നെ… ജോമോന് എന്ത് പറയണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ഒരു പിന്നെയും ഇല്ല. ചേട്ടൻ ഇങ്ങ് വന്നേ എന്ന് പറഞ്ഞു ജോമോന്റെ കൈയിൽ പിടിച്ചു അനു ടേബിളിലേട്ട് നടന്നു.

അയ്യേ. കൈ വിട് കൊച്ചേ.. ദേ ആൾക്കാർ ഒക്കെ ശ്രദ്ധിക്കുന്നു.. അതിനെന്താ. അവർ നോക്കട്ടെ. ചേട്ടനു എന്താ നാണം വരുന്നുണ്ടോ… മര്യധയ്ക്ക് അവിടെ ഇരിക്കാൻ നോക്ക്.. ഒഴിഞ്ഞു മാറാൻ ഒരു വഴിയും കിട്ടിയില്ല ജോമോന്. അവരുടെ മുൻപിലെട്ട് നല്ല ആവി പറക്കുന്ന ചോറും കറിയും വിളമ്പി വെച്ചു. ഇങ്ങനെ അന്തം വിട്ട് കുന്തം പോയത് പോലെ നിക്കാതെ കഴിക്കാൻ നോക്ക് ചേട്ടാ.. ആരൊക്കെ തങ്ങളെ ശ്രദ്ധിക്കുന്നു എന്നറിയാൻ ജോമോൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് കുറച്ചു മാറി ഒരാൾ ഞങ്ങളെ നോക്കി നിക്കുന്നത് കണ്ടത്. ദൈവമേ. എന്റെ അമ്മ അല്ലേ അത്. ജോമോൻ നാണം കൊണ്ട് തല താഴ്ത്തി കളഞ്ഞു.

ചേട്ടൻ ഇത് മൂക്കും കൊണ്ടാണോ ചോറുണ്ണുന്നത്. മുഖം ഇപ്പൊ കുനിഞ്ഞു ചോറിൽ മുട്ടുമല്ലോ.. അതല്ല കൊച്ചേ. എന്റെ അമ്മ അവിടെ നിന്ന് നമ്മളെ ശ്രദ്ധിക്കുന്നു. അതിനു ചേട്ടൻ എന്തിനാ ഇങ്ങനെ നാണിക്കുന്നത്. മര്യാദക്ക് കഴിക്കാൻ നോക്ക്. നിനക്കങ്ങനെ പറഞ്ഞാൽ മതി.എന്റെ കാര്യം എനിക്കല്ലേ അറിയു… ചേട്ടന്റെ ഫോൺ കൊള്ളാലോ കാണാൻ.. ജോമോന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടക്കുന്ന ഫോൺ നോക്കി അനു പറഞ്ഞു. വിവോ ഫോൺ ആ. എടുത്തിട്ട് 6, 7 മാസം കഴിഞ്ഞു.

ആണോ… ഒന്നിങ്ങു കാണിച്ചേ. ഞാൻ ഒന്ന് നോക്കട്ടെ.. ജോമോൻ ഉടൻ തന്നെ ഫോൺ അനുവിന് കൊടുത്തു. ആഹാ.. കൊള്ളാലോ. ഇതിൽ നിന്ന് കാൾ പോകുവോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു അനു പെട്ടെന്ന് തന്നെ ജോമോന്റെ ഫോണിൽ നിന്നും അനുവിന്റെ ഫോണിലേട്ട് വിളിച്ചു. താൻ എന്താ ഈ കാണിച്ചത്. അമ്പരപ്പോടെ ജോമോൻ ചോദിച്ചു. ഞാൻ കാൾ പോകുമോ എന്ന് നോക്കിയതാ ചേട്ടാ.. ചിരിച്ചു കൊണ്ട് അനു മറുപടി നൽകി. ഓഹോ… സത്യം പറ. എന്റെ നമ്പർ കിട്ടാൻ വേണ്ടി താൻ മനഃപൂർവം കാണിച്ചതല്ലേ ഇത്.

ചേട്ടന് നല്ല കാഞ്ഞ ബുദ്ധി ആണല്ലോ.. എത്ര പെട്ടെന്നാ സംഭവം കണ്ടു പിടിച്ചു കളഞ്ഞത്… ഇയാൾക്ക് സത്യത്തിൽ പ്രാന്ത് വല്ലതും ഉണ്ടോ.. എന്താണെന്നു അറിയില്ല ചേട്ടാ. എല്ലാവരും എന്നോട് ഇങ്ങനെ തന്നെ ആ ചോദിക്കുന്നത്. തന്നോട് മിണ്ടുന്നതിലും ഭേദം മിണ്ടാതിരിക്കുന്നതാണെന്നു പറഞ്ഞു ജോമോൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റു. പുറകെ അനുവും.. ചേട്ടാ..കൈ കഴുകിയിട്ട് ഇവിടെ തന്നെ നിക്കണേ. എനിക്കൊരു കാര്യം പറയാൻ ഉണ്ട്. ഞാൻ പെട്ടെന്ന് പോയി ശരണ്യയെ കണ്ടിട്ട് ഇങ്ങോട്ട് വരാം. എന്നിട്ട് പറയാം..

പെട്ടെന്ന് വന്നാൽ എന്നെ കാണാം. അല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും.. അഹ്.ഇപ്പൊ തന്നെ വരാമെന്നേ. ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞു അനു ശരണ്യയെ കാണാൻ പോയി. അനു പോകാൻ കാത്തിരുന്നത് പോലെ ഉടൻ തന്നെ ജോമോന്റെ അമ്മ വന്നിട്ട് ജോമോനോട് പറഞ്ഞു… അത് കഴിഞ്ഞ ദിവസം നമ്മുടെ വീട്ടിൽ വന്ന കുട്ടി അല്ലേടാ.

മ്മ്. അതെ..

സാധാരണ പെൺകുട്ടികൾ ആയിട്ട് മിണ്ടാത്ത നീ ആണോ ഇന്ന് ആ കൊച്ചിനോട് മിണ്ടിയതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒക്കെ കണ്ടത്.. അതിനിപ്പോ അമ്മയ്ക്ക് എന്താ… എനിക്ക് ഒന്നുല്ല… അമ്മ ചുമ്മാ ചോദിച്ചതാ.. എന്തായാലും ആ കുട്ടി നിനക്ക് നന്നായി ചേരുന്നുണ്ട്… മിണ്ടാതെ പൊക്കോണം. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. അപ്പോഴേക്കും ഹായ് അമ്മേ എന്ന് വിളിച്ചു അനു വന്നിരുന്നു.. എന്തൊക്കെ ഉണ്ട് മോളെ വിശേഷം.. സുഖം തന്നെ അമ്മേ. ഞാൻ തിരിച്ചു പോകാൻ തുടങ്ങുവായിരുന്നു. ശരണ്യയെ കണ്ടു അത് പറയാൻ പോയതാ..

ഇയാൾക്ക് എന്നോടെന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ടോ… ജോമോൻ ചോദിച്ചു.. അത്… ചേട്ടൻ ഇപ്പൊ ഫ്രീ ആണോ. എന്നാലേ ഞാൻ പറയു.. ഞാൻ ഇപ്പൊ ഫ്രീ ആ. താൻ പറഞ്ഞോ.. എന്നാ പിന്നെ ചേട്ടൻ ബൈക്കിൽ എന്നെ ആ ജംഗ്ഷൻ വരെ കൊണ്ടാക്കി താ.. എന്റെ ബൈക്കിലോ… അമ്പരപ്പോടെ ജോമോൻ ചോദിച്ചു. അഹ് അതെന്നെ. ഇവിടുന്നു ജംഗ്ഷൻ വരെ ഒറ്റയ്ക്ക് നടന്നു പോകണ്ടേ.. പോരാത്തതിന് ഞാറാഴ്ച ആയത് കൊണ്ട് ഓട്ടോയും ഉണ്ടാകില്ല.

എന്നെ കൊണ്ടൊന്നും പറ്റില്ല. ഇയാൾ വേണേൽ നടന്നു പോയാൽ മതി…

ഒന്ന് കൊണ്ടാക്കെടാ ജോമോനെ… മോള് ഒറ്റയ്ക്കു അല്ലെങ്കിൽ ഇത്രയും ദൂരം നടന്നു പോകണ്ടേ… മറുപടി പറഞ്ഞത് അമ്മ ആയിരുന്നു.. അമ്മേ… അത്…. നീ ഒന്നും പറയണ്ട. ആ ജംഗ്ഷൻ വരെ ആക്കിയാൽ പോരെ. കൊണ്ട് വിട്ടിട്ടു വാടാ… അമ്മയുടെ തീരുമാനത്തിന് മുൻപിൽ ജോമോന് ഒന്നും പറയാൻ കഴിഞ്ഞില്ല. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ജോമോൻ ബൈക്കും ആയിട്ട് വന്നു. അമ്മയോട് യാത്ര പറഞ്ഞു അനു ബൈക്കിൽ കയറി ഇരുന്നു. പതിയെ ബൈക്ക് മുൻപോട്ടു പോകാൻ തുടങ്ങിയതും ജോമോന്റെ അമ്മയുടെ മുഖത്തു നോക്കി ചെറിയൊരു കള്ള ചിരിയോടെ കണ്ണൊന്നു അടച്ചു കാണിച്ചു അനു…….

(തുടരും )

Written By Sreejith Achuz
Read More ;-

part -1 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -2 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -3 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -4 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -5 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part – 6 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

LEAVE A REPLY

Please enter your comment!
Please enter your name here