Home Latest part -2 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -2 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

3

പ്രണയ പരാജിതനെ സ്നേഹിച്ച കാന്താരി.. (ഭാഗം :2)

വൈകിട്ടു വീട്ടിൽ വന്നിട്ടും അനു കൂടുതൽ അസ്വസ്ഥ ആയിരുന്നു.. രാജീവേട്ടൻ ഒക്കെ കൂടെ ഉള്ളത് കൊണ്ട് ജോമോന്റെ കാര്യങ്ങൾ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല… എന്തായാലും നാളെ രാവിലെ തന്നെ ശരണ്യയുടെ വീട് വരെ പോകാൻ അനു തീരുമാനിച്ചു…

അന്ന് രാത്രി പതിവിലും കൂടുതൽ സന്തോഷത്തോടെ ആണ് ജേക്കബ് ഇച്ചായൻ വന്നത്…

എടിയേ… എടി ആനി ടീച്ചറേ… ഒന്നിങ്ങു വന്നേടി…..

ഇതെന്താ അതിയാനു പറ്റിയതെന്നു ചോദിച്ചു ആനി ടീച്ചർ വന്നു.. പിന്നാലെ അനുവും…

എന്താ പപ്പാ.. എന്താ ഉണ്ടായേ… ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ…

പപ്പാ ഒരു പുതിയ ബിസിനസ് തുടങ്ങാൻ വേണ്ടി ഒരു ലോണിന് അപേക്ഷിച്ചിരുന്നില്ലേ മോളെ… മാസം 2 ആയി അവർ അതിന്റെ പുറകെ ഇട്ടു വട്ടം കറക്കാൻ തുടങ്ങിയിട്ട്. ഒടുക്കം പപ്പാ അത് വേണ്ടെന്നു വെച്ചതാ… ഇന്ന് ബാങ്കിലെ മാനേജർ വിളിച്ചിട്ട് പറയുവാ… സാർ പറഞ്ഞ അത്രയും ക്യാഷ് നാളെ തന്നെ സാറിന്റെ അക്കൗണ്ടിൽ ഉണ്ടാകും എന്ന്… നാളെ രാവിലെ തന്നെ ബാങ്കിൽ ചെല്ലാൻ…

അതെന്താ പപ്പാ പെട്ടെന്ന് അങ്ങനെ…….

ആദ്യം പപ്പയ്ക്കും കാര്യം മനസ്സിലായില്ല.. പിന്നെ ആ ബാങ്കിൽ ജോലി ചെയ്യുന്ന പപ്പയുടെ കൂട്ടുകാരൻ വഴി പപ്പാ ഒരു അന്വേഷണം നടത്തി.. ആരോ നമുക്ക് വേണ്ടി ബാങ്കിൽ റെക്കമെന്റ് ചെയ്തു എന്ന്. പക്ഷെ ആളുടെ പേര് മാത്രം അറിയാൻ പറ്റിയില്ല…

അതാരാ നമുക്ക് വേണ്ടി ബാങ്കിൽ റെക്കമെന്റ് ഒക്കെ ചെയ്യാൻ മാത്രം… ആനി ടീച്ചർ വിശ്വാസം വരാത്ത രീതിയിൽ സ്വയം ചോദിച്ചു…

ഇതിപ്പോ ആദ്യത്തെ സംഭവം അല്ല ആനി ടീച്ചറെ ഇത്.. പണ്ട് നമ്മൾ വീട് പണിയുന്ന സമയത്തു പൈസക്ക് കുറച്ചു ബുദ്ധിമുട്ട് വന്നിട്ട് ഞാൻ പലിശയ്ക്ക് പണം കൊടുക്കുന്ന പിള്ള ചേട്ടനെ കാണാൻ പോയത് ഓർക്കുന്നുണ്ടോ നീ.. അങ്ങേരുടെ അടുത്ത് പലിശ കൂടുതൽ ആയതു കൊണ്ട് ഞാൻ അന്ന് തിരിച്ചു പോന്നു.. പിറ്റേ ദിവസം അങ്ങേരു പലിശ ഒന്നും വേണ്ടാ തന്ന പൈസ മാത്രം ഉള്ളപ്പോൾ തിരിച്ചു തന്നാൽ മതി എന്ന് പറഞ്ഞു ഞാൻ ചോദിച്ച പൈസ മുഴുവൻ തരുകയും ചെയ്തു…

അതും ഇതും ആയിട്ട് എന്ത് ബന്ധം… ആനി ടീച്ചർ ചോദിച്ചു..

അല്ലേടി എനിക്കിപ്പോ ഒരു സംശയം.. ഇപ്പൊ നമ്മളെ സഹായിച്ച മനുഷ്യൻ തന്നെ ആയിരിക്കുമോ.. അന്നും നമ്മളെ സഹായിച്ചതതെന്നു…

നിങ്ങൾ അധികം ആലോചിച്ചു കാട് കയറണ്ട.. എല്ലാ ഞാറാഴ്ചയും മുട്ടിപ്പായി പ്രാർത്ഥിക്കുന്നതു കൊണ്ട് കർത്താവു കാണിച്ചു തന്ന വഴി ആയിരിക്കും ഇത്.. അങ്ങനെ വിശ്വാസിക്ക്…

എന്തായാലും എവിടെ എന്തൊക്കെയോ ഒരു പന്തികേട് പോലെ… നീ എന്തായാലും അത്താഴം എടുത്തു വെക്കു… നാളെ രാവിലെ തന്നെ ബാങ്കിൽ പോകണം….

പപ്പാ.. ഞാനും രാവിലെ പപ്പയുടെ കൂടെ വരാം. പപ്പാ പോകുന്ന വഴി എന്നെ ശരണ്യയുടെ വീട്ടിൽ ഇറക്കിയാൽ മതി.. അവളുടെ വീട് കറക്റ്റ് ആയിട്ട് അറിയില്ല.. അവൾ പറഞ്ഞു തന്ന ഒരു ഓർമ്മ മാത്രമേ ഉള്ളു…

എന്താ മോളെ നാളെ അവളുടെ വിശേഷം..

നാളെ ഒന്നും ഇല്ല പപ്പാ.. കുറേ ആയി അവൾ വീട്ടിൽ വരാൻ പറയുന്നു.. പിന്നെ ഈ സൺ‌ഡേ അവളുടെ കല്യാണം ആ.. അതിനു മുൻപ് ചുമ്മാ ഒന്ന് പോകണം എന്ന് തോന്നി.. അത്രേ ഉള്ളു..

എന്നാ പപ്പാ കൊണ്ടാക്കി തരാം..പപ്പാ ഇപ്പൊ പോയി കുളിച്ചിട്ടു വരട്ടെ.. എന്നിട്ട് ഒരുമിച്ചു അത്താഴം കഴിച്ചു കിടക്കാം…

പിറ്റേന്ന് രാവിലെ തന്നെ അനുവും പപ്പയും കൂടി യാത്ര തിരിച്ചു. കുറച്ചു ബുദ്ധിമുട്ടി ആണെങ്കിലും ശരണ്യയുടെ വീട് കണ്ടു പിടിച്ചു.. അനുവിനെ അവിടെ ആക്കി ജേക്കബ് ഇച്ചായൻ ബാങ്കിലേട്ട് പോയി..

എന്താടി രാവിലെ തന്നെ ഒരു മുന്നറിയിപ്പും കൂടാതെ.. അനുവിനെ കണ്ടപ്പോൾ തന്നെ ശരണ്യ ചോദിച്ചു…

എനിക്ക് നിന്നോട് കുറച്ചു കാര്യം ചോദിക്കാൻ ഉണ്ട്. ഇന്നലെ അവർ കൂടെ ഉണ്ടായത് കൊണ്ട് ചോദിക്കാൻ കഴിഞ്ഞില്ല.. നിന്റെ അച്ഛനും അമ്മയും ഒക്കെ എന്തെ… ??

അവർ കല്യാണം വിളിക്കാൻ പോയി.. നിനക്ക് എന്താ അറിയാൻ ഉള്ളത്….

നമ്മൾ ഇന്നലെ കോഫി ഷോപ്പിൽ വെച്ചു കണ്ട ചേട്ടൻ ഇല്ലേ.. ജോമോൻ.. ആ ചേട്ടനെ പറ്റി കൂടുതൽ അറിയണം..

അതവിടെ നിക്കട്ടെ.. നിനക്ക് ജോമോനെ എങ്ങനെ അറിയാം.. ചെറിയൊരു സംശയത്തോടെ ശരണ്യ ചോദിച്ചു..

ഞാൻ നിന്നോട് നേരത്തെ പറഞ്ഞിട്ടില്ലേ.. പള്ളിയുടെ വാതിക്കൽ വരെ വന്നിട്ട് പള്ളിയിൽ കേറില്ലാത്ത ഒരു ചേട്ടനെ പറ്റി… അത് ഈ ജോമോൻ ചേട്ടൻ ആ…

എന്റെ കൃഷ്ണാ….. നീ ഈ ചേട്ടന്റെ കാര്യം ആയിരുന്നല്ലേ മുൻപ് എന്നോട് പറഞ്ഞത്..

അതേടി… ആ ചേട്ടനെ ചതിച്ചിട്ട് കാമുകി സ്വന്തമാക്കിയത് ആണോ ആ ഷോപ്പും ബിൽഡിംഗ്‌സ്സ് ഒക്കെ…

ആ ചേട്ടനെ അതിനു ആര് ചതിച്ചെന്നാ…. ആ വിവാഹ ബന്ധമേ വേണ്ടെന്നു വെച്ചത് ജോമോൻ ചേട്ടായി ആ..

നീ എന്താ കാര്യം എന്ന് മനസ്സിലാകുന്ന രീതിയിൽ പറ.. അനുവിന്റെ ക്ഷമ നശിച്ചിരുന്നു….

ജോമോൻ ചേട്ടായിയുടെ പപ്പാ ഈ നാട്ടിലെ അറിയപ്പെടുന്ന ബിസിനസ്കാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ മകളാണ് ജോമോൻ ചേട്ടായി സ്നേഹിച്ചിരുന്ന പെണ്ണ്. ദിവ്യ പ്രണയം ഒന്നും ആയിരുന്നില്ല.. ജോമോൻ ചേട്ടായിയുടെ അച്ഛൻ ആണ് മകനു വേണ്ടി പ്രൊപോസൽ ആയിട്ട് അങ്ങോട്ട്‌ ചെല്ലുന്നത്.. ഒടുവിൽ കല്യാണവും ഉറപ്പിച്ചു.. ചുരുക്കി പറഞ്ഞാൽ അതിനു ശേഷം ആണ് അവർ തമ്മിൽ ഇഷ്ടത്തിൽ ആകുന്നത് തന്നെ..

എന്നിട്ട്…. എന്നിട്ട് എന്താ ഉണ്ടായത്.. ആകാംഷയോടെ അനു ചോദിച്ചു..

ആ ഇടയ്ക്കാണ് അവർ നടത്തി ഇരുന്ന ബാങ്ക് പൊളിച്ചു എന്ന് ന്യൂസ്‌ വരുന്നത്.. ആരോ ചതിച്ചതാണെന്നും പറയുന്നുണ്ട്.. കോടികൾ ആയി കടം. കടം വീട്ടാൻ ഉള്ള കടയും ബിൽഡിംഗ്‌സ്സ് ഒക്കെ വിൽക്കാൻ തയ്യാറായി. പെട്ടെന്നുള്ള ആവശ്യം ആയതു കൊണ്ട് അന്ന് പൈസ കൊടുത്തു അതൊക്കെ മേടിച്ചത് ആ ചേട്ടന്റെ കാമുകിയുടെ അച്ഛൻ ആണ്. അയാളുടെ കൈയിൽ മാത്രമേ അന്ന് അതിനുള്ള പൈസ ഉള്ളു..

നേടിയതെല്ലാം കൈ വിട്ടു പോകുന്നതിന്റെ വിഷമത്തിൽ ജോമോൻ ചേട്ടായിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു. എല്ലാത്തിനും കാരണം ദൈവം ആണെന്ന് പറഞ്ഞു അന്ന് മുതൽ പഴി പറഞ്ഞു ജീവിക്കാൻ തുടങ്ങിയതാ.. ജോമോൻ ചേട്ടന്റെ പപ്പാ കഷ്ട്ടപ്പെട്ടു സമ്പാദിച്ച പൈസ കൊണ്ട് തുടങ്ങിയ കോഫി ഷോപ്പ് ആയതു കൊണ്ട് അവിടെ തന്നെ ജോലിക്കും കയറി. ഒടുക്കം ആഗ്രഹിച്ച ജീവിതം കൈ വിട്ടു പോയപ്പോൾ കല്യാണത്തിന് താൽപ്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതും ജോമോൻ ചേട്ടായി ആണ്. ചുരുക്കി പറഞ്ഞാൽ ആ ചേട്ടൻ ആ ചേച്ചിയെ തേച്ചു.. .

സ്വന്തം ഇഷ്ടങ്ങളെ മറ്റുള്ളവർക്ക് വേണ്ടി വേണ്ടെന്നു വെക്കുന്നത് എങ്ങനെ ആടി തേപ്പാകുന്നത്.. അതൊരു ത്യാഗം ആണ്. സ്നേഹിച്ചവരെ സന്തോഷത്തോടെ ജീവിക്കാൻ വിട്ടിട്ടു സ്വയം വേദന ഏറ്റു വാങ്ങുന്നവർ. ഇങ്ങനെ ചിന്തിക്കുന്ന പുരുഷൻന്മാർ ഒക്കെ അപൂർവമേ ഉണ്ടാകു..

അതവിടെ നിക്കട്ടെ. അനു കൊച്ചിന്റെ വർത്തമാനത്തിൽ എന്തോ ഒരു പന്തികേട് പോലെ. ഇനി നിനക്കെങ്ങാനും ജോമോനോട് ഇഷ്ടം തോന്നി തുടങ്ങിയോ…

ഇഷ്ടമില്ല എന്ന് പറയുന്നത് നുണയാകും… കുറച്ചു ദിവസം മുൻപ് വരെ എന്റെ പപ്പയ്ക്കും മമ്മിക്കും മാത്രമേ എന്റെ മനസ്സിൽ സ്ഥാനം ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പൊ ആ ചേട്ടനും എന്റെ മനസ്സിൽ എന്തോ ഒരു സ്ഥാനം കൊടുത്തത് പോലെ ഒരു ഫീൽ എനിക്ക്…

നീ ഇത് എന്ത് ഭാവിച്ചാ…ഇത് നിനക്ക് പറ്റിയ ഒരു റിലേഷനേ അല്ല. നീ എന്ത് കണ്ടിട്ട് ആ ജോമോനെ പ്രണയിച്ചത് തന്നെ…

അതിനുള്ള ഉത്തരം മൗനം ആയിരുന്നു അനുവിന്…

എന്താടി മിണ്ടാട്ടം മുട്ടിയോ. നീ പറ ഞാൻ കേൾക്കട്ടെ…

ഒരാളെ പ്രണയിച്ചത് എന്ത് കണ്ടിട്ടാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം മൗനം ആണ് മറുപടി എങ്കിൽ അതാണ് ലോകത്തിലെ സത്യസന്ധമായ പ്രണയം എന്ന് പപ്പാ എപ്പോഴും പറയാറുണ്ട്. നീ ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലാത്തതും അത് കൊണ്ടാണ്…

എന്റെ പെണ്ണേ.. നിനക്കിതു വട്ടാ…ചുമ്മാ അർഹിക്കാത്തത് ആഗ്രഹിച്ചു ഒടുക്കം കരയേണ്ടി വരരുത്..

നീ തുടക്കത്തിൽ തന്നെ മനസ്സ് മടുപ്പിക്കാതെ ആ ചേട്ടന്റെ മനസ്സിൽ കേറാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞുതാടി….

നീ അപ്പൊ രണ്ടും കല്പ്പിച്ചു ആണല്ലേ ഇറങ്ങിയത്.. ശരണ്യ ചോദിച്ചു

ഈ ഒരു കാര്യത്തിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ നേരിടാനും ഞാൻ റെഡി ആ. നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ.

കുറച്ചു നേരം ആലോചിച്ചതിന് ശേഷം ശരണ്യ പറഞ്ഞു… ഭൂരിഭാഗം ആൺകുട്ടികളുടെയും മനസ്സിൽ കേറി പറ്റാൻ ഒരേ ഒരു വഴിയേ ഉള്ളു. ആദ്യം ആ ചേട്ടന്റെ അമ്മ ആയിട്ട് കൂടുതൽ അടുക്കണം.നിനക്ക് ആ വീട്ടിൽ കുറച്ചു സ്വാതന്ത്ര്യം ഉണ്ടാക്കി എടുക്കണം. പിന്നെ എല്ലാം ഈസി ആ. നീ എന്തായാലും വാ. നിനക്ക് ഇപ്പൊ തന്നെ ജോമോൻ ചേട്ടായിയുടെ അമ്മയെ പരിജയപ്പെടുത്തി തരാം. ബാക്കി ഒക്കെ നിന്റെ കഴിവ് പോലെ ഇരിക്കും..

ശരണ്യയുടെ കൂടെ ജോമോന്റെ വീട്ടിലെട്ട് പോകുമ്പോൾ ആയിരം പൂർണ ചന്ദ്രൻന്മാരുടെ തെളിച്ചം അനുവിന്റെ മുഖത്തു ഉണ്ടായിരുന്നു. എന്തൊക്കെ ആണോ അറിയണം എന്ന് ആഗ്രഹിച്ചത് അതൊക്കെ അറിയാൻ സാധിച്ചു. ഇനി ജോമോന്റെ മനസ്സിൽ കേറി പറ്റാനും കർത്താവു എന്തെങ്കിലും ഒരു വഴി കാണിച്ചു തരുമെന്നുള്ള പ്രതീക്ഷയിൽ ആ പ്രണയ പരാജിതന്റെ വീട് ലക്ഷ്യമാക്കി അനു നടന്നു..

(തുടരും )

Written By Sreejith Achuz
Read More ;-

part -1 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -2 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -3 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -4 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -5 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part – 6 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

LEAVE A REPLY

Please enter your comment!
Please enter your name here