Home Latest part -1 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -1 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

0

ഇന്നും കുർബാന തീരാറാകുമ്പോൾ ആയിരിക്കും മേക്കപ്പ് ഒക്കെ കഴിഞ്ഞു അവൾ പള്ളിയിൽ എത്തുന്നത് എന്നുള്ള മമ്മിയുടെ പറച്ചിൽ കേട്ട് കൊണ്ടാണ് അനു റൂമിൽ നിന്ന് ഇറങ്ങി വന്നത്….

ദേ കഴിഞ്ഞു മമ്മി… ഇത്രേം ഗ്ലാമർ ഉള്ള ഞാൻ അത്യാവശ്യം മേക്കപ്പ് ഒന്നും ഇട്ടില്ലെങ്കിൽ പിന്നെ എന്ത് കാര്യം… മമ്മിക്ക് ഈ ഇടയായി കുറച്ചു അസൂയ കൂടിയിട്ടുണ്ട്….. ഓഹ് പിന്നെ… കുർബ്ബാന കാണാൻ വരുന്നവർ എല്ലാം നിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആണല്ലോ വരുന്നത്…. കിന്നാരം പറയാതെ പോയി കാറിൽ കേറെഡി പെണ്ണേ…. അതിനു പപ്പ എന്തിയെ മമ്മി ? വയസ്സ് 50 ആയി.. മകളേക്കാൾ കൂടുതൽ ഒരുങ്ങാൻ സമയം അതിയാനു വേണം… നിങ്ങൾ വരുന്നുണ്ടോ മനുഷ്യ…. ആനി ടീച്ചർ കുറച്ചു ഗൗരവ ഭാവത്തിൽ വിളിച്ചു….

ദേ വന്നെടി…. വീട്ടിൽ നിന്നും ജേക്കബ് ഇച്ചായൻ ഓടി കാറിന്റെ അടുത്തെട്ടു വന്നു… ഇന്ന് പതിവിനെക്കാൾ കൂടുതൽ പപ്പ സുന്ദരൻ ആയിട്ടുണ്ടല്ലോ…. പോരാത്തതിന് പുതിയ ഷർട്ടും മുണ്ടും… പ്രേതെകിച്ചു എന്താ വിശേഷം ഇന്ന്…. ആഹാ !! മകളായാൽ ഇങ്ങനെ തന്നെ വേണം.. ഇന്ന് നിന്റെ മമ്മി എന്ന് പറയുന്ന പിശാശ് എന്റെ ജീവിതത്തിലേട്ട് വന്നിട്ട് 25 വർഷം തികഞ്ഞു… ജേക്കബ് ഇച്ചായൻ ഒരു ഒളി കണ്ണിട്ട് ആനി ടീച്ചറിനെ നോക്കി പറഞ്ഞു….

അയ്യോ ഇന്ന് നിങ്ങളുടെ വിവാഹ വാർഷികം ആയിരുന്നല്ലേ…. ഞാൻ അത് മറന്നു.. രണ്ടു പേർക്കും അനുവിന്റെ വക ഒരു ഉമ്മ ഇരിക്കട്ടെ എന്ന് പറഞ്ഞു അവൾ രണ്ടു പേർക്കും ഓരോ മുത്തം നൽകി… കെട്ടിച്ചു വിടാറായി… പെണ്ണിന്റെ കുട്ടിക്കളി ഇത് വരെ മാറിയിട്ടില്ല… പപ്പയുടെ മോള് തന്നെ… പപ്പയുടെ മോൾ എന്ന് മമ്മിക്ക് പറയാൻ ആണ് കൂടുതൽ ഇഷ്ടം എന്ന് അനുവിന് മനസ്സിലായി… അതിന് കാരണം ഉണ്ട്.. ഇരുപതാം വയസ്സിൽ പപ്പയുടെ കൂടെ ഇറങ്ങി പോയതാണ് മമ്മി… പപ്പയ്ക്ക് കാര്യമായ ബന്ധുക്കൾ ആരും തന്നെ ഇല്ല… മമ്മി ആണേൽ ആ നാട്ടിലെ അറിയപ്പെടുന്ന വീട്ടുകാരും.. ചെറുപ്പത്തിലേ അമ്മ മരിച്ചു പോയ മമ്മിക്ക് ഒരു അമ്മയുടെ സ്നേഹം ഒക്കെ കൊടുത്തു വളർത്തി വലുതാക്കിയത് ചേട്ടൻ കോശി അച്ചായനാണ്.. ഒടുവിൽ എല്ലാവരെയും വെറുപ്പിച്ചു ആയിരുന്നു മമ്മി പപ്പയുടെ കൂടെ ഇറങ്ങി പോയത്… അതോടെ കോശിച്ചായൻ മമ്മിയെ വെറുത്തു…

പക്ഷെ പപ്പാ മമ്മിക്ക് ഇത് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.. ദേഷ്യത്തോടെ ഒരു വാക്ക് പോലും സംസാരിച്ചു കണ്ടിട്ടില്ല.. ചിലപ്പോൾ ഒക്കെ തോന്നും പ്രണയത്തിന്റെ അവസാന വാക്ക് മരണം ആണെന്ന്.. നീ ആരെ സ്വപ്നം കണ്ടിരിക്കുവാ പെണ്ണേ എന്നുള്ള ആനി ടീച്ചറിന്റെ ശബ്ദം കേട്ട് കൊണ്ടാണ് അനു ഓർമ്മകളിൽ നിന്ന് എഴുന്നേറ്റത്…
സാധാരണയിലും തിരക്ക് കൂടുതൽ ആണല്ലോ മമ്മി ഇന്ന് പള്ളിയിൽ…. ഓഹ്… പറയുന്നത് കേട്ടാൽ അവൾ എല്ലാ ഞാറാഴ്ചയും പള്ളിയിൽ വരുന്നത് പോലെ ആണല്ലോ.. മിണ്ടാതെ കുർബ്ബാന കാണാൻ നോക്കെടി പെണ്ണേ എന്ന് പറഞ്ഞു ആനി ടീച്ചർ അനുവിന്റെ കൈയിൽ പിടിച്ചു പള്ളിയുടെ അകത്തെട്ടു നടന്നു… നീണ്ട 3 മണിക്കൂറത്തെ കുർബാന കഴിഞ്ഞു അവർ ഇരുവരും പുറത്തിറങ്ങി… പപ്പ പതിവ് പോലെ തന്നെ കൂട്ടുകാരുമായി സംസാരിച്ചു അവിടെ നിപ്പുണ്ട്… പള്ളിയിൽ വന്ന ഭൂരിഭാഗം ചെറുപ്പക്കാരും തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് അനുവിന് മനസ്സിലായി…. പക്ഷെ അവൾ തേടി കൊണ്ടിരുന്നത് മറ്റൊരാളെ ആയിരുന്നു… അനു നടന്നു പള്ളിയുടെ സൈഡിൽ ഉള്ള റോഡിൽ ചെന്നു.. ഊഹം തെറ്റിയില്ല… ബൈക്കുമായി ആ ചേട്ടൻ പുറത്തു തന്നെ നിൽക്കുന്നുണ്ട്.. ആരാണെന്നോ എന്താണെന്നോ അറിയില്ല.. പള്ളിയിൽ കുർബ്ബാന കഴിഞ്ഞു വരുന്ന ആ ചേട്ടന്റെ അമ്മയെ വിളിക്കാൻ വേണ്ടി വരുന്നതാണ്.. പക്ഷെ ഇന്ന് വരെ ആ ചേട്ടൻ പള്ളിയിൽ കയറി ഇത് വരെ കണ്ടിട്ടില്ല… കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ആ ചേട്ടന്റെ അമ്മ വന്നു…

ഇവിടെ വരെ വന്നിട്ട് ഒരു തവണ എങ്കിലും പള്ളിയിൽ കയറി കൂടായിരുന്നോ ജോമോനെ നിനക്ക്… എത്ര എന്ന് വെച്ചാണ് ദൈവത്തിനെ പഴി പറഞ്ഞു ജീവിക്കുന്നത് നീ… ദൈവം…. അങ്ങനെ ഒരാൾ ഉണ്ടോ അമ്മേ… ഉണ്ടെങ്കിൽ ഇന്ന് പല ജീവിതങ്ങളും തകരുമായിരുന്നോ.. പലർക്കും കണ്ണുനീരിൽ നിറഞ്ഞ ഒരു ജീവിതം കിട്ടുമായിരുന്നോ… ദൈവം എന്നൊരാൾ ഇല്ല അമ്മേ.. അത് വെറും സങ്കല്പം മാത്രമാണ്… ജോമോന്റെ ആ വാക്കുകൾ അനുവിന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു.. ആരോടും പറയാതെ മനസ്സിൽ എന്തൊക്കെയോ വിഷമങ്ങൾ പേറി ജീവിക്കുന്ന ഒരാൾ ആണ് ആ ചേട്ടൻ എന്ന് അനുവിന് തോന്നി… ബൈക്ക് സ്റ്റാർട്ട്‌ ആക്കി അമ്മയെ കയറ്റി പോവാൻ നേരം ജോമോൻ പള്ളിയുടെ മുന്നിൽ വെച്ചിട്ടുള്ള ദൈവത്തിന്റെ ഫോട്ടോയിലേട്ട് നോക്കി…. ആ കണ്ണുകളിൽ വേദനയുടെയും സങ്കടത്തിന്റെയും നിസ്സഹായതയുടെയും പല പല ഭാവങ്ങൾ മിന്നി മായുന്നത് അനു കണ്ടു… ഒടുവിൽ കണ്ണിൽ നിന്ന് വീണ കണ്ണ് നീര് തുള്ളിയെ അമ്മ കാണാതെ തുടച്ചു മാറ്റി ജോമോൻ പതിയെ ബൈക്ക് ഓടിച്ചു പോകുന്നത് അനു നോക്കി നിന്നു….

ആ ചേട്ടൻ ആരാണ് ? ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ആ ചേട്ടൻ എന്തിനു ദൈവത്തിന്റെ ഫോട്ടോയിൽ നോക്കി കരയണം… ആ ചേട്ടന് മാത്രം എന്താ ദൈവത്തിനോട് ഇത്ര വെറുപ്പ്‌… ഉത്തരം കിട്ടാത്ത ഒരു നൂറായിരം സംശയങ്ങൾ അനുവിന്റെ മനസ്സിൽ തെളിഞ്ഞു നിന്നു… എല്ലാം കണ്ടു പിടിക്കണം…. പക്ഷെ എവിടെ നിന്നു തുടങ്ങും… ആരോടും പറയാത്ത ആ രഹസ്യങ്ങൾ തേടി ഇറങ്ങാൻ അനു തീരുമാനിച്ചു…

അനുമോൾ എന്തിയേടി.. അത്താഴം കഴിക്കാൻ വരുന്നില്ലേ അവൾ…. ഫോണിൽ കളിക്കുക ആയിരിക്കും… അല്ലെങ്കിലും അവൾക്കിത്തിരി കളി കൂടുന്നുണ്ട്.. ഇവിടെ ഒരാൾ കൊഞ്ചിപ്പിച്ചു വഷളാക്കി വെച്ചേക്കുവല്ലേ… പിന്നെ എങ്ങനെയാ… ഹ ഹ ഹ.. എന്റെ ആനി ടീച്ചറേ.. ഒന്നല്ലേ നമുക്ക് ഉള്ളു.. അത് കൊണ്ട് ഉള്ള സ്നേഹം മുഴുവൻ അവൾക്കു കൊടുത്തു പോയി.. നീ അത്താഴം എടുത്തു വെക്കു.. ഞാൻ പോയി അനുവിനെ വിളിച്ചു കൊണ്ട് വരാം….

റൂമിൽ….. അനുവിന്റെ മനസ്സ് നിറയെ ജോമോന്റെ മുഖം ആയിരുന്നു.. കോളേജിൽ വെച്ചു ഒരുപാട് ആണുങ്ങളെ കണ്ടിട്ടുണ്ട്.. പ്രൊപ്പോസ് ചെയ്തിട്ടുണ്ട്.. പക്ഷെ അവരോടൊന്നും തോന്നാത്ത എന്തോ ഒരു ഇത് ആ ചേട്ടനോട് മാത്രം തോന്നുന്നു… കൂടുതൽ ആലോചിക്കും തോറും അനുവിന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമാകാൻ തുടങ്ങി… അത്താഴം കഴിക്കാൻ വരുന്നില്ലേ മോളെ… റൂമിലേട്ട് കയറി കൊണ്ട് ജേക്കബ് ഇച്ചായൻ ചോദിച്ചു… അനുമോൾക്ക് വിശപ്പില്ല പപ്പാ.. നിങ്ങൾ കഴിച്ചോ….

വന്നപ്പോൾ മുതൽ പപ്പാ ശ്രദ്ധിക്കുന്നു… എന്തോ ഒരു വല്ലായ്മ പോലെ മോൾക്ക്‌.. എന്തേലും അസുഖം ഉണ്ടെങ്കിൽ പപ്പയോടു പറ.. നമുക്ക് ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ പോകാം.. ഒന്നും ഇല്ല പപ്പാ.. അനുമോൾക്ക് വിശപ്പില്ലാത്തത് കൊണ്ടാ… മര്യധയ്ക്ക് നിങ്ങൾ പോയി കഴിക്കാൻ നോക്ക്… മ്മ്.. എന്തെങ്കിലും ഉണ്ടെങ്കിൽ പപ്പയെ വിളിക്കണം കെട്ടോ.. മോൾ എന്നാൽ ഉറങ്ങിക്കോളൂ… ഗുഡ് നൈറ്റ്‌..

ഭൂരിഭാഗം പെൺകുട്ടികളുടെയും സൂപ്പർ ഹീറോ സ്വന്തം അച്ഛൻ ആയിരിക്കും എന്ന് പറയുന്നത് എത്ര ശരി ആണ്… അത്ര മാത്രം പപ്പാ തന്നെ സ്വാധീനിക്കുന്നുണ്ട്.. ഈ ജന്മത്തിൽ പപ്പയുടെ മോൾ ആയിട്ട് ജനിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് അനുവിന് തോന്നി… ഇത്രയും കാലം പപ്പയ്ക്കും മമ്മിക്കും മാത്രമേ തന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരുന്നുള്ളു.. പക്ഷെ ഇപ്പൊ ഇന്ന് മുതൽ ആ ചേട്ടനും താൻ ഒരു സ്ഥാനം നൽകിയത് പോലെ അനുവിന് തോന്നി… എന്തായാലും ആ ചേട്ടനെ പറ്റി കൂടുതൽ അറിയണം… അതിനു ദൈവം തന്നെ എന്തെങ്കിലും ഒരു വഴി കാണിച്ചു തരാതെ ഇരിക്കില്ല…. ആലോചനയിൽ മുഴുകി അനു എപ്പോഴോ ഉറങ്ങി പോയി..

ടി അനുമോളെ.. ഒന്ന് എഴുന്നേറ്റേ… രാവിലെ തന്നെ മമ്മിയുടെ വിളി കേട്ടാണ് അനു കണ്ണ് തുറന്നത്.. എന്താ മമ്മി ഇത്.. ക്ലാസ്സ്‌ ഇല്ലാത്ത ദിവസം പോലും കുറച്ചു നേരം ഉറങ്ങാൻ സമ്മതിച്ചൂടെ.. നിന്റെ കൂടെ പഠിക്കുന്ന ശരണ്യയുടെ കൂടെ നീ ഇന്ന് എവിടെ എങ്കിലും പോകാമെന്നു പറഞ്ഞിരുന്നോ.. ആ കൊച്ചു താഴെ വന്നു നിൽപ്പുണ്ട്…

കർത്താവെ.. ഇന്ന് തിങ്കളാഴ്ച അല്ലേ.. അവളുടെ കല്യാണം ആ മമ്മി ഈ ഞാറാഴ്ച. അവളുടെ ചെക്കന് അവളെ ഇന്ന് കാണണം എന്ന് പറഞ്ഞിരുന്നു.. അവൾക്കു ഒരു കൂട്ടിനു വേണ്ടി എന്നെയും വിളിച്ചതാ.. ഞാൻ അക്കാര്യം മറന്നു..

നീ പോയി റെഡി ആയിട്ട് വാ.. ഞാൻ അപ്പോഴേക്കും അവൾക്കു കാപ്പി കൊടുക്കാം… അര മണിക്കൂറിനുള്ളിൽ അനു റെഡി ആയി താഴെ വന്നു… മമ്മിയോട് യാത്ര പറഞ്ഞു അവർ വീട്ടിൽ നിന്നും ഇറങ്ങി.. നിന്റെ ചെക്കൻ എവിടെ വരാമെന്നാടി പറഞ്ഞിരിക്കുന്നത്.. പോകുന്നതിനിടയിൽ അനു ചോദിച്ചു.. ജംഗ്ഷൻ ഉള്ള കോഫി ഷോപ്പ് ഇല്ലേ.. അവിടെ വരാനാ പറഞ്ഞിരിക്കുന്നത്.. എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെന്ന്.. വർഷം മൂന്ന് ആയി പ്രേമിക്കാൻ തുടങ്ങിയിട്ട്. ഒടുക്കം കല്യാണം വരെ എത്തി.. എന്നിട്ട് ഇത് വരെ ആയിട്ടും സംസാരിച്ചു തീർന്നില്ലെടി എന്റെ ശരണ്യ കൊച്ചേ….

ഈ ജന്മം കഴിഞ്ഞാലും പറഞ്ഞു തീരാത്തത്ര കാര്യങ്ങൾ ഉണ്ടെടി അനു കൊച്ചേ… രാജീവേട്ടന്റെ കൂടെ കൂട്ടുകാരനും ഉണ്ടാകും.. ഒറ്റയ്ക്ക് പോകാൻ എനിക്ക് ഒരു മടി.. അതാ നിന്നെയും വിളിച്ചത്… അത് എന്തായാലും നന്നായി… നിന്റെ ചെക്കനെ എനിക്കും കൂടി കാണാമല്ലോ… വലിയ സുന്ദരൻ ഒന്നും അല്ലേടി.. പക്ഷെ എന്റെ കണ്ണിൽ എന്റെ ഏട്ടൻ എപ്പോഴും സുന്ദരൻ തന്നെ ആ…

സൗന്ദര്യത്തിൽ എന്ത് കാര്യമാടി ഉള്ളത്.. ശരിക്കും 2 മനസ്സുകൾ തമ്മിൽ സ്നേഹിക്കുന്നതിനു അല്ലേ പ്രണയം എന്ന് പറയുന്നത്… എന്താടി അനു.. നിന്റെ സംസാരത്തിൽ പ്രണയം തുടിക്കുന്നത് പോലെ ഒരു ഫീൽ.. ച്ചെ…. മിണ്ടാതെ ഇരുന്നോണം.. നിന്നോടൊന്നും ഒരു കാര്യം പറയാൻ കൊള്ളില്ല.. വേഗം നടക്കാൻ നോക്ക്. അല്ലെങ്കിൽ നിന്റെ രാജീവേട്ടൻ ഒറ്റയ്ക്കു കാപ്പി കുടിച്ചിട്ട് അങ്ങ് പോകും….

കറക്റ്റ് പത്തു മണിക്ക് തന്നെ അവർ കോഫി ഷോപ്പിൽ എത്തി.. രാജീവ്‌ ഇത് വരെ വന്നിട്ടില്ല….. നീ ഒന്ന് വിളിച്ചു നോക്കിക്കേ.. അവർ ഇനി വരില്ലേ ഇന്ന്…. അനു ചോദിച്ചു. ശരണ്യ ഉടൻ തന്നെ ഫോൺ എടുത്തു രാജീവിനെ വിളിച്ചു… അവർ പുറത്തെത്തി ടി. ഇപ്പൊ വരും ഇങ്ങോട്ട്.. അടുത്ത നിമിഷം രാജീവും കൂട്ടുകാരനും കൂടി കോഫി ഷോപ്പിന്റെ വാതിൽ തുറന്നു കയറി വന്നു… അവർ നടന്നു വരുന്നതിനിടയിൽ ശരണ്യ അനുവിനോട് പറഞ്ഞു.. ആ ബ്ലൂ ഷർട്ട്‌ ഇട്ട ആളാണ് എന്റെ ചെക്കൻ.. മറ്റേതു കൂടെ ജോലി ചെയ്യുന്ന ആളും…

കാണാൻ ഇരു നിറമാണെങ്കിലും നല്ല മുഖ ഭംഗി തോന്നിക്കുന്നുണ്ട്..എന്തായാലും ശരണ്യക്ക് നന്നായി ചേരും.. അനു മനസ്സിൽ പറഞ്ഞു.. വന്ന വഴി തന്നെ രണ്ടു പേർക്കും ഓരോ ഷേക്ക്‌ ഹാൻഡ് കൊടുത്തിട്ടു രാജീവ്‌ പറഞ്ഞു.. എന്നെ ഇനി പ്രത്യേകം പരിചയപ്പെടുത്തണ്ട കാര്യം ഇല്ലല്ലോ ലെ…. എല്ലാം ശരണ്യ പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു.. ഇത് അരുൺ. എന്റെ കൂടെ വർക്ക്‌ ചെയ്യുന്നതാണ്… അനുവിനെ പറ്റി എനിക്കറിയാം.. ശരണ്യ എപ്പോഴും പറയാറുണ്ട്..

എന്റെ കുറ്റങ്ങൾ ആണോ ചേട്ടാ ഇവൾ പറഞ്ഞിരിക്കുന്നത് ഫുൾ… ചെറു പുഞ്ചിരിയോടെ അനു ചോദിച്ചു… ഹ ഹ ഹ.. എല്ലാം വിശദമായി തന്നെ പറയാം.. അതിനു മുൻപ് നമുക്ക് ഓരോ കാപ്പി കുടിക്കാം.. നമുക്ക് ആ കാണുന്ന ടേബിളിൽ ഇരിക്കാം.. ഓരോ കാര്യങ്ങൾ പറയുന്നതിന് ഇടയിൽ ആണ് മാഡം ഓർഡർ പ്ലീസ് എന്ന് പറഞ്ഞു ഒരാൾ അനുവിന്റെ നേരെ മെനു കാർഡ് നീട്ടിയത്.. Tതിരിഞ്ഞു നോക്കിയ അനുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. താൻ പള്ളിയിൽ വെച്ചു കണ്ട ചേട്ടൻ അല്ലേ ഇത്.. അതെ ജോമോൻ തന്നെ… വിശ്വാസം വരാതെ അനു ജോമോനെ നോക്കി നിന്നു.. അപ്പോഴാണ് ഹായ് ജോമോൻ ചേട്ടായി എന്ന് പറഞ്ഞു ശരണ്യയുടെ വിളി..

ഒരു ഞെട്ടലിൽ നിന്നു അടുത്ത ഞെട്ടലിലേട്ട് അത് വഴി തെളിച്ചു… അവൾക്കു എങ്ങനെ ജോമോനെ അറിയാം… അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ താൻ മറ്റൊരു ലോകത്തു ആയതു കൊണ്ട് അവർ പറയുന്നതൊക്കെ തനിക്കു കേൾക്കാൻ പറ്റാത്തത് പോലെ തോന്നി അനുവിന്… ഒടുക്കം സ്വബോധം വീണു കിട്ടുമ്പോഴേക്കും ഓർഡർ മേടിച്ചു ജോമോൻ പോയി കഴിഞ്ഞിരുന്നു… ഉടൻ തന്നെ അനു ശരണ്യയോട് ചോദിച്ചു.. നിനക്ക് എങ്ങനെയാടി ആ ചേട്ടനെ പരിജയം….

എന്റെ അയൽവക്കത്തു താമസിക്കുന്ന ചേട്ടനെ പിന്നെ എനിക്ക് അറിയാതിരിക്കുമോ.. അതെങ്ങനെ ആ നീ ഒരിക്കൽ പോലും എന്റെ വീട്ടിൽ വന്നിട്ടില്ലല്ലോ… നീ അതൊക്കെ വിട്.. ഈ ചേട്ടൻ ഇവിടെ ആണോ ജോലി ചെയ്യുന്നത്…

ഇപ്പൊ അതെ.. ഒരു മൂന്ന് വർഷം മുൻപ് ഈ കാണുന്ന ഷോപ്പും ഇതിന്റെ അപ്പുറത്തുള്ള ബിൽഡിംഗ്‌ ഒക്കെ ഈ ചേട്ടന്റെ ആയിരുന്നു. ഇപ്പൊ അതൊക്കെ പോയി.. സ്വന്തം കടയിൽ ജോലിക്കാരനെ പോലെ പണി എടുക്കേണ്ട ഗതി ആയി.. ഇതിനെക്കാളും വലിയ സങ്കടം ആണ്..ഈ ചേട്ടൻ നേരത്തെ പ്രേമിച്ച പെണ്ണും അവളുടെ ഭർത്താവും ആണ് ഇപ്പൊ ഇതിന്റെ എല്ലാം ഉടമസ്ഥർ…. അൽപ്പം സങ്കടത്തോടെ ശരണ്യ പറഞ്ഞു നിർത്തി… കേട്ട കാര്യം വിശ്വസിക്കാൻ പറ്റാതെ ഞെട്ടലോടെ ഇരുന്നുപോയി അനു…

(തുടരും )

രചന Sreejith Achuz

Read More ;-

part -1 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -2 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -3 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -4 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -5 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part – 6 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

 

LEAVE A REPLY

Please enter your comment!
Please enter your name here