Home Latest അഴിഞ്ഞുവീണ സാരിതുമ്പ് അരയിൽ തിരുകികേറ്റി അവൾ തൻറെ പണികൾ തുടങ്ങി… മുഖത്തെ വിയർപ്പ്തുള്ളികൾ തുടച്ച് അവൾ...

അഴിഞ്ഞുവീണ സാരിതുമ്പ് അരയിൽ തിരുകികേറ്റി അവൾ തൻറെ പണികൾ തുടങ്ങി… മുഖത്തെ വിയർപ്പ്തുള്ളികൾ തുടച്ച് അവൾ മുറിയാകെ നോക്കി.എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്നു.

0

മുഖത്തെ വിയർപ്പ്തുള്ളികൾ തുടച്ച് അവൾ മുറിയാകെ നോക്കി.എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്നു.

അഴിഞ്ഞുവീണ സാരിതുമ്പ് അരയിൽ തിരുകികേറ്റി അവൾ തൻറെ പണികൾ തുടങ്ങി. ഒഴിഞ്ഞ ബിയർ കുപ്പികളും സിഗരറ്റ് കുറ്റികളും തൂത്ത്മാറ്റി തറതുടച്ച് കഴിഞ്ഞപ്പോളേക്കും അനൂപിൻറെ ഫോൺ റിങ് ചെയ്തു തുടങ്ങിയിരുന്നു.

ഏതോ മനോഹരമായ വെസ്റ്റേൺ മ്യൂസികിൻറെ പിന്നണിയോടെ അത് ചിലച്ച് നിന്നു. അവൾ സോഫയുടെ അടിയിൽ നിന്ന് ഫോൺ തപ്പിയെടുത്തു.അതിൽ ആരുടെയോ രണ്ട് കണ്ണുകൾ തന്നെ നോക്കുന്നുണ്ടായിരുന്നു.കൺമഴി എഴുതി മനോരമാക്കിയ ആ കണ്ണുകൾക്ക് തൻറെ കുഴിഞ്ഞ കറുത്തപാടുകൾ വീണ മിഴിയേക്കാൾ സൗന്ദര്യം ഉണ്ടെന്നവൾക്ക് തോന്നി.

അതെ അത് ലക്ഷ്മിയുടെ കണ്ണുകളാണ്.പ്രണയിക്കുന്ന കാലം മുതലേ ലക്ഷമിയും അനൂപും അടുത്ത സുഹൃത്തുക്കൾ ആണ് എന്നാലും സ്വന്തം ഫോട്ടോ ഇട്ടില്ലെങ്കിലും മറ്റൊരു പെണ്ണിന്റെ മുഖം തൻറെ ഭർത്താവിന്റെ ഫോണിൻറെ വാൾപേപ്പർ ആകുന്നത് ലോകത്ത് ഒരു ഭാര്യയും സഹികില്ല എന്ന സത്യം പലപ്പോഴും ഒരു മടിയും കൂടാതെ അനൂപ് മറക്കുന്നു.

അല്ലെങ്കിൽ സൗഹൃദങ്ങൾ മാത്രമാണ് വലുതെന്ന് അയാൾ ഗാഢമായി വിശ്വസിക്കുന്നു.ഇതിന്റെ പേരിൽ മുഖം വീർപിച്ചിരുന്നാൽ നിനക്ക് സംശയരോഗമാണ് വിശാലമായി ചിന്തിക്കു എന്നൊക്കെയുള്ള ശകാരങ്ങളായി.വളരെ പൊസസ്സീവായ നാട്ടുംപുറത്ത്കാരി ഭാര്യയ്ക്ക് ഇത്രയും വിശാലമായി ചിന്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ അനൂപിന് മനസ്സിലാകില്ല.

അവൾ ഫോണിൻറെ ഗ്യാലറി തുറന്നു അതിൽ തൻറെയും കുഞ്ഞിൻറെയും ഫോട്ടോകളേക്കാൾ ഏറെ സുഹൃത്തുക്കളോടൊപ്പമുള്ള അനൂപിൻറെ ഫോട്ടോകൾ.

വളരെ മനോഹരമായ പോസിൽ എടുത്തവ.താഴെയായി ശ്യാമ എന്ന പേരിൽ മറ്റൊരു ഫോൾഡർ.പ്രണയത്തിൻറെ ആദ്യനാളുകളിൽ താൻ സെന്റ് ചെയ്തതും ഒരുമിച്ചുള്ളതുമായ ഫോട്ടോകൾ. അനൂപിൻറെ കഴുത്തിൽ തൂങ്ങിയും നെഞ്ചിൽ തലചേർത്തുമൊക്കെ എടുത്തവ.പിന്നെ പലതവണ ആഗ്രഹിച്ചു അത് പോലെ ഒന്നിനുവേണ്ടി.
ഓർമകളെ തട്ടിമാറ്റി മുറിയിൽനിന്ന് കുഞ്ഞ് കരയാൻ തുടങ്ങിയിരുന്നു.കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ നനവ് സാരിതുമ്പാൽ തുടച്ച് അവൾ മുറിയിലേക്ക് നടന്നു.

മുറിയിൽ അനൂപ് ഇല്ല.രാവിലെ നടത്തം പതിവുള്ളതാണ് എങ്കിലും സാധാരണ ഫോണെടുക്കാതെ പോകുന്നതല്ല ഇന്നെന്തേ മറന്നു. തലയിൽ മിന്നിമറഞ്ഞ ചോദ്യങ്ങളെ കാര്യമാക്കാതെ അവൾ കുഞ്ഞിനെ വാരിയെടുത്തു ഉറക്ക ചെവിടോടെ അവൻ ശ്യമയുടെ തോളിലേക്ക് ചാഞ്ഞു. കുഞ്ഞുമായി അടുക്കളയിലേക്ക് പോകുമ്പോൾ പുറത്താരുടെയോ ശബ്ദം. വാതിൽ തുറന്നപ്പോൾ പലചരക്ക് കടയിലെ രാജേട്ടനാണ്.

 

മോളെ അനൂപിന് ചെറിയൊരു ആക്സിഡണ്റ്റ് കടയുടെ മുന്നിൽ വെച്ചായിരുന്നു പേടിക്കാൻ ഒന്നുമില്ല കാലിന് പൊട്ടൽ ഉണ്ടെന്ന് തോനുന്നു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി .
പറഞ്ഞുനിർത്തുമ്പോളേക്കും കുഞ്ഞിനെ രാജേട്ടൻറെ കയ്യിൽ ഏൽപിച്ച് അവൾ അകത്തേക്ക് ഓടി.

അലമാര വലിച്ച് തുറന്ന് രണ്ട് വളകളും കുറച്ച് പണവും പേഴ്സിലാക്കി ഫോണും എടുത്ത് അവൾ വീട്പൂട്ടി ഇറങ്ങി.

ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് അറിയുന്നത് കാലിന് ഒടിവുണ്ട് കമ്പിഇടണം പോരത്തതിന് വലതു കൈ വിരലുകൾക്ക് ഒടിവും. കയ്യിൽ ഉണ്ടായിരുന്ന വളകൾ രാജേട്ടന് കൊടുത്ത് അത് വിറ്റ് ഓപ്റേഷനുള്ള പണമടക്കാൻ പറഞ്ഞപ്പോൾ ശ്യാമ യുടെ കണ്ണുകളിൽ പ്രതീക്ഷിച്ച കണ്ണുനീരിന് പകരം അവളുടെ പതറിപോകാത്ത തീരുമാനങ്ങൾ അനൂപിൽ ആശ്ചര്യമുണ്ടാക്കി.

ഒരു കുഞ്ഞിനെപ്പോൽ അവൾ അയാളെ സംരക്ഷിച്ചു.ആഹാരം വാരി വായിൽ വെച്ച് കൊടുത്തു. യാതൊരു മടിയും കൂടാതെ അയാളുടെ മലവും മൂത്രവും എടുത്തു ഒരു ഭാര്യയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്ന കടമകൾ. നാലുചുവരുകൾക്കിടയിലുള്ള ജീവിതം അനൂപിൽ മാറ്റങ്ങൾ വരുത്തി തുടങ്ങിയിരുന്നു.
ഫോണിൽ നിന്നുള്ള വെസ്റ്റേൺ മ്യൂസിക് കേട്ട് അനൂപ് ഞെട്ടിഉണർന്നു. അടുത്തമുറിൽ ശ്യാമ ആരോടോ എന്തോ പറയുന്നുണ്ട്.ആരാ എന്നറിയാനുള്ള ആകാംഷക്ക് വിരാമമിട്ട് ഒക്കത്ത് കുഞ്ഞും കയ്യിൽ ഫോണുമായി അവൾ റൂമിലേക്ക് കയറി വന്നു.

ലക്ഷ്മി ആണ് വിളിച്ചത് ജോലിതിരക്ക് ആയതിനാലാണ് കാണാൻ വരാഞ്ഞതെന്ന് നിങ്ങൾ ഉറങ്ങുവാണെന്ന് കരുതി ഞാൻ സംസാരിച്ചു സോറി.
ഫോൺ കട്ടിലിൽ വെച്ച് അവൾ തിരിഞ്ഞൂ നടക്കാൻ തുടങ്ങവെ അവളെ അരികിലേക്ക് പിടിച്ചിരുത്തി അയാൾ ശ്യാമ യുടെ പഴയൊരു ഫോട്ടോ തൻറെ വാൾപേപ്പറാക്കി.ആശ്ചര്യത്തോടെയൂള്ള അവളുടെ നോട്ടത്തിന് ഒരു പൊട്ടികരച്ചിൽ മാത്രമായിരുന്നു അവൻറെ മറുപടി.

പുറത്ത് കാറ്റിൽ ഇലഞ്ഞി പൂക്കൾ കൊഴിയൂന്നുണ്ട് ജീവിതത്തിൻറെ സുഗന്ധവും പേറി. അകത്ത് അവളുടെ താലിയിൽ പിടുത്തമിട്ട് ഒരു കുഞ്ഞുകൈ അവൻറെ അച്ഛന്റെ മുഖത്ത് കുസൃതി കാട്ടുന്നുണ്ടായിരുന്നു.

രചന: അഞ്ജു കൃഷ്ണ

LEAVE A REPLY

Please enter your comment!
Please enter your name here