Home Article പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

0

പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ
നിർബന്ധമായും ശ്രദ്ധിക്കണം

 

ഇന്നത്തെ അത്യാദുനിക ജീവിതത്തിൽ സ്മാർട്ട്ഫോൺ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ സാധിക്കില്ല എന്നാണ് വാസ്തവം ഉപയോഗിച്ചില്ലെങ്കിലും അത് നമ്മുടെ കൈയിലോ പോക്കറ്റില്ലോ കിടക്കുന്നതുതന്നെ വളരെ ആശ്വാസം തരുന്ന ഒന്നാണ്.മാസങ്ങളുടെ ഇടവേളയിൽ പുതിയ മൊബൈൽ ഫോൺ വാങ്ങുന്നവരാണ് പുതുതലമുറ. പുതിയ മോഡലുകളുമായി കമ്പനികളും മൽസരരംഗത്ത് സജീവമായി നിൽക്കുന്നു.അപ്പോൾ ഫോൺ വാങ്ങുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന പണത്തിനു ഏറ്റവും നല്ല ഫോൺ തന്നെ വാങ്ങുക തന്നെ ചെയ്യണം. ഫോൺ വാങ്ങാനെത്തുമ്പോൾ അൽപ്പം കൺഫ്യൂഷനുണ്ടാകാനുള്ള സാധ്യതയുണ്ട്. സ്മാർട്ഫോൺ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ഓപ്പറേറ്റിംഗ് സിസ്റ്റം

ഫോണിന്റെ Operating System ആണ് ഇന്ന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് Android, iOS, Windows Blackberry, പിന്നെ പ്രചാരം കുറഞ്ഞ Tizen, Fire OS എന്നിവ.ആപ്ലിക്കേഷനുകൾ കൂടുതലുള്ളത് ആൻഡ്രോയ്‌ഡിലാണ്. സാധാരണക്കാർക്കു കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതും ആൻഡ്രോയ്ഡ് ഫോണുകളാണെന്നു വിലയിരുത്തുന്നു.

എന്തിനാണ് OS നു പ്രാധാന്യം കൊടുക്കേണ്ടത്?

OS ആണ് സ്മാർട്ട്ഫോണിന്റെ പ്രധാനം ഘടകം. ഒരു OS ആണ് സ്മാർട്ട്ഫോൺ എങ്ങനെ പ്രവർത്തിക്കണമെന്ന് നിശ്ചയിക്കുന്നത്. ഇന്ന് ഏറ്റവും പോപുലർ ആയ മൂന്ന് OS ആണ്. Android, iOS, Windows.

iPhone വേണ്ടാത്തവരായി ആരുമുണ്ടാവില്ല. അതു കൊണ്ട് തന്നെയാണ് iphone കൾക്ക് ഇത്ര ഡിമാന്റും. 2007 ൽ ആണ് ആപ്പിളിന്റെ പിറവി അതും ലോകത്തെ മാറ്റി മറിച്ചു എന്ന് തന്നെ പറയാം. iphone വരവ് തന്നെ ഫോൺ എന്ന concept നെ മാറ്റിമറിച്ചു കൊണ്ടായിരുന്നു. ലോകത്ത് ആദ്യമായി സോഫ്റ്റ് വേറുകൾ ഡൗൺലോഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ കൊണ്ടുവന്നത്. അതോടൊപ്പം അന്തമില്ലാത്ത സാങ്കേതിക വിദ്യകളും. ആദ്യമായി Full touch screen എന്നിവ iPhone പ്രത്യകതകളിലൊന്നാണ്.

Processor

ഒരു സ്മാർട്ഫോൺന്റെ Processing Power നിശ്ചയിക്കുന്നത് അതിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സറിനെ കൂടാതെ അതിന്റെ OS Version, UI (User Inteface), അതിൽ ഉള്ള bloatware എന്നിവയെ കൂടി ആശ്രയിച്ചിരിക്കും.

നിങ്ങൾ മൊബൈലിൽ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്യുന്ന ആളോ, വലിയ ഗെമുകൾ കളിക്കുന്ന ആളോ, വീഡിയോ സ്ട്രീം ചെയ്യുന്ന ആളോ ആണെങ്കിൽ Qualcom Snapdragon 652 അല്ലെങ്കിൽ 820/821 പ്രോസസ്സറുകൾ ഉപയോഗിക്കുന്ന സ്മാർട്ഫോൺ വാങ്ങുന്നതായിരിക്കും നല്ലത്.

Camera:

മെഗാപിക്സിലുകളുടെ എണ്ണം കൂടുതൽ ആണെന്ന്, കരുതി കാമറ നല്ലതായിരിക്കണം എന്നില്ല, ഒരു 16MP കാമറ ഒരു 12MP കാമേറെയെക്കാളും നന്നായിരിക്കണം എന്നില്ല.
ക്യാമറയുടെ Aperture, ISO Levels, Pixel Size, Autofocus എന്നിവയും കൂടി നന്നായെങ്കിൽ മാത്രമേ കാര്യം ഉള്ളു.

ബാറ്ററി ബാക്കപ്പ് :

ബാറ്ററി ബാക്കപ്പ് നിങ്ങൾ എങ്ങിനെ സ്മാർട്ഫോൺ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
നിങ്ങൾ മൊബൈലിൽ കൂടുതൽ നേരം ഗെയിം കളിക്കുന്ന ആളോ വീഡിയോ കാണുന്ന ആളോ ആണെങ്കിൽ 3500mAH അല്ലെങ്കിൽ അതിൽ അധികാമോ ബാറ്ററി കാപ്പസിറ്റി ഉള്ള ഒരു സ്മാർട്ഫോൺ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.
നിങ്ങൾ ഒരു ശരാശരി ഉപയോക്താവ് ആണെങ്കിൽ 3000mAH ബാറ്ററി ഉള്ള ഒരു സ്മാർട്ഫോൺ മതിയാകും.

സ്മാർട്ഫോൺ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം ആണ് അതിനെ UI & OS വെർഷൻ.

നിങ്ങൾ ഒരു ആൻഡ്രോയിഡ് ഫോൺ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് വെർഷൻ ഉള്ളത് വാങ്ങാൻ ശ്രദ്ധിക്കുക അല്ലങ്കിൽ ഭാവിയിൽ പുതിയ വേർഷനിലേക്കു update ചെയ്യപ്പെടും എന്ന് ഉറപ്പ്‌ നൽകുന്നത് തിരഞ്ഞെടുക്കുക.
നിങ്ങൾ ആൻഡ്രോയിഡ് അതിന്റെ ഒറിജിനൽ രൂപത്തിൽ Bloatware ഒന്നും തന്നെ ഇല്ലാതെ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ ഗൂഗിളിന്റെ Nexus ഫോണുകളോ Pixel ഫോണുകളോ തിരഞ്ഞെടുക്കാം, അല്ലെങ്കിൽ Motorola ഫോണുകളോ തിരഞ്ഞെടുക്കാം.

സ്റ്റോറേജ്

സ്റ്റോറേജിന്റെ നല്ലൊരു ഭാഗം OS ഉം പിന്നെ pre installed ആയിട്ടുള്ള അപ്പ്ലിക്കേഷനുകളും പങ്കിടുന്നു, അതിനാൽ തന്നെ 16/32/64 GB ഓ അതിൽ കൂടുതലോ സ്റ്റോറേജ് ഉണ്ടെകിൽ തന്നെ അതിൽ കുറച്ചേ ശരിക്കും ഉപയോഗിക്കാൻ കിട്ടു.
നിങ്ങൾ മൊബൈലിൽ വളരെ കുറച്ചു അപ്പ്ലിക്കേഷനുകൾ വെക്കുന്ന ആൾ ആണെങ്കിൽ 32GB സ്റ്റോറേജ് മതിയാകും, അല്ലെങ്കിൽ 64GB യോ 128GB യോ ആയിരിക്കും ഉത്തമം.
ഈ വന്ന കാലത്തു 16GB ഫോണുകൾ വാങ്ങുന്നത് നല്ലതല്ല, അല്ലെങ്കിൽ അതിൽ മെമ്മറി കാർഡ് സപ്പോർട്ട് ഉണ്ടായിരിക്കണം.

സ്ക്രീൻ സൈസ്

മുൻപു ഫോൺ ചെയ്യൽ മാത്രമായിരുന്നു ഉപയോഗമെങ്കിൽ ഇന്നു പല ജോലികളും മൊബൈൽ ഫോണുകളിലാണു നടക്കുന്നത്. ചിലർ സിനിമ കാണുന്നതു ഫോണിലാകാം, ചിലർക്കു ഗെയിം കളിക്കാനുള്ള വഴികൂടിയാണിത്. മറ്റു ചിലരാകട്ടെ ഓഫിസ് കാര്യങ്ങളെല്ലാം നിർവഹിക്കുന്നത് ഫോണിലാണ്. നിങ്ങളുടെ ആവശ്യമനുസരിച്ചാകണം ഫോണിന്റെ സൈസ് നിശ്ചയിക്കേണ്ടത്. വലിയ സ്ക്രീൻ സൈസുള്ള ഫോണുകൾ വിഡിയോ കാഴ്ചയ്ക്കും ഗെയിമിനുമെല്ലാം മികച്ചതാകും. എൽഇഡി ഡിസ്പ്ലേയുള്ള ഫോണുകൾ വിപണിയിലുണ്ട്. കനം കുറഞ്ഞതും അധികം ചാർജ് ആവശ്യമില്ലാത്തതുമായ സ്ക്രീൻ മൊബൈൽ ഫോണുകളും ലഭിക്കും.

ഇക്കാര്യങ്ങളും മനസിൽ വയ്ക്കാം:

കഴിയുമെങ്കിൽ ബ്രാൻഡഡ് കമ്പനികളുടെ ഫോണുകൾ തന്നെ വാങ്ങുക. ഓരോ ഫോണിനെയും തിരിച്ചറിയാൻ കഴിയുന്ന കൃത്യമായ ഐഎംഇഐ നമ്പർ ഉണ്ടോയെന്നു പരിശോധിക്കുക. ഈ നമ്പർ തന്നെയാണോ ഫോൺ ബോക്‌സിലും ബില്ലിലും രേഖപ്പെടുത്തിയതെന്നു ശ്രദ്ധിക്കുക. ഇയർഫോൺ, ബാറ്ററി, ചാർജർ തുടങ്ങിയ ഫോണിന്റെ ആക്‌സസറികളും പരിശോധിക്കുക. ഫോണിന്റെ ബാറ്ററിയുടെയും ചാർജറിന്റെയും വോൾട്ടേജ് മൂല്യം ഒന്നുതന്നെയെന്ന് ഉറപ്പാക്കുക. അമിതമായി ചാർജ് കയറുന്നതു ചിലപ്പോൾ പൊട്ടിത്തെറിക്കു കാരണമാകും.

മൊബൈൽ ഫോൺ പൊട്ടുന്നത് :

മൊബൈൽ ഫോൺ ചാർജ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കുന്നതാണു പൊട്ടിത്തെറിക്കുന്നതിനു പ്രധാന കാരണം. ചാർജ് ചെയ്യുമ്പോൾ ഫോണിന്റെ മദർബോർഡിൽ സമ്മർദമുണ്ടാകും. ആ സമയത്തു ഫോൺ ഉപയോഗിക്കുന്നത് ഈ സമ്മർദം വർധിപ്പിക്കും. ചില മൊബൈൽ ഫോണുകളിലെ നിലവാരം കുറഞ്ഞ ഇലക്‌ട്രോണിക് വസ്‌തുക്കൾ പൊട്ടിത്തെറിക്കാൻ ഇത് ഇടയാക്കും. ചില ആൻഡ്രോയ്‌ഡ് സ്‌മാർട്‌ഫോണുകളിൽ മദർബോർഡിൽ സമ്മർദമുണ്ടാക്കുന്ന മാൽവെയറുകളും ബഗ്ഗുകളും കയറിക്കൂടി അവയെ പൊട്ടിത്തെറിപ്പിക്കാറുണ്ടെന്നു സാങ്കേതിക വിദഗ്‌ധർ പറയുന്നു. വില കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഫോണുകൾ കഴിവതും ഒഴിവാക്കുക. അവയിൽ ഉപയോഗിക്കുന്ന ഹാർഡ്‌വെയറിനും മറ്റു വസ്‌തുക്കൾക്കും ഗുണനിലവാരം തീരെ കുറവായിരിക്കും. ഈ ഒരു അറിവ് നിങളുടെ കൂട്ടുകാരിലേക്കും എത്താൻ വേണ്ടി ഷെയർ ചെയ്യൂ .നിങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളും കമ്മന്റ് ചെയ്യൂ .

LEAVE A REPLY

Please enter your comment!
Please enter your name here