ആയിരം രൂപ നോട്ട് തിരിച്ചുവരുന്നു?
റിസര്‍വ് ബാങ്ക് അസാധുവാക്കിയ ആയിരം രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ ആയിരം രൂപയുടെ പുതിയ കറൻസി ഡിസംബറിൽ പുറത്തിറങ്ങുമെന്ന സൂചനകള്‍ ലഭിച്ചത്.
കള്ളപ്പണക്കാരെ കുടുക്കാനും കള്ളനോട്ടുകളെ ഉന്മൂലനം ചെയ്യാനുമാണ് 2016 നവംബർ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചെങ്കിലും ലക്ഷ്യം പരാജയപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. ഇതിനിടെ പുതിയ രൂപത്തില്‍ 500 രൂപയും കറന്‍സി കുടുംബത്തിലേക്ക് പുതുതായി 2000, 200 രൂപയുടെ നോട്ടുകളുമെത്തി. ഒടുവിലാണ് ആയിരം രൂപയുടെ നോട്ടുകളും തിരിച്ചെത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ പരന്നത്. ഡിസംബറോടെ ആയിരം രൂപയുടെ പുത്തന്‍ നോട്ടുകള്‍ ഇറങ്ങുമെന്നായിരുന്നു സൂചന. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി സിഎസ് ഗര്‍ഗിന്റെ സ്ഥിരീകരണം.
മൈസൂരുവിലെയും സാൽബോണിലെയും പ്രിന്റിംഗ് പ്രസുകൾ പുതിയ നോട്ടുകൾ അച്ചടിക്കാൻ തയാറായെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ആറു മാസം മുമ്പ് 2000 രൂപ കറൻസികളുടെ അച്ചടി നിർത്തിയ സാഹചര്യത്തിൽ ഇപ്പോൾ 200 രൂപ നോട്ടുകളുടെ പ്രിന്റിംഗാണ് പ്രസുകളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 200 രൂപയുടെ നോട്ടുകൾ ഉടനെയൊന്നും എടിഎമ്മുകളിൽ ലഭ്യമായിത്തുടങ്ങില്ല. കള്ളപ്പണം പിടിച്ചെടുക്കൽ, തീവ്രവാദ ഫണ്ടിങ് കുറയ്ക്കൽ, രാജ്യത്തെ ഇടപാടുകൾ കറൻസി രഹിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2016 നവംബർ എട്ടിനാണ് വിനിമയത്തിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയത്.
Also Read : സ്ഥിരമായി ലൈഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുള്ള പത്തു ഗുണങ്ങള്‍
App Download Link : Click Here to Download