Home Latest ലേബർ റൂമിനു പുറത്തു കുറ്റബോധം കൊണ്ട് കണ്ണു നിറയുമ്പോഴും അവനു അറിയാമായിരുന്നു തനിക്കു ഇനി ഒരിക്കലും...

ലേബർ റൂമിനു പുറത്തു കുറ്റബോധം കൊണ്ട് കണ്ണു നിറയുമ്പോഴും അവനു അറിയാമായിരുന്നു തനിക്കു ഇനി ഒരിക്കലും തന്റെ മീനു വിനെ കാണാൻ പറ്റില്ല എന്ന്,

0

ലേബർ റൂമിനു പുറത്തു കുറ്റബോധം കൊണ്ട് കണ്ണു നിറയുമ്പോഴും അവനു അറിയാമായിരുന്നു തനിക്കു ഇനി ഒരിക്കലും തന്റെ മീനു വിനെ കാണാൻ പറ്റില്ല എന്ന്,…. പുറത്തേക്കു വരുന്നത് തന്റെ കുഞ്ഞു മാത്രം ആയിരിക്കും എന്ന്….എന്നിട്ടും അവൻ പ്രാർത്ഥിച്ചു…മനമുരുകി തന്നെ….അവന്റെ മീനു വിനു വേണ്ടി,….
‘ലേബർ റൂമിന്റെ പുറത്തു ഉള്ള ഏകാന്തതയിൽ പഴയ ഓർമകൾ ഒക്കെയും അവനിലേക്ക് ഓടി എത്തി…..,

‘ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണ് ആയിരുന്നു എന്റെ മീനു,… സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു നിഷ്കളങ്ക….,

6 വർഷത്തെ പ്രണയം മറന്നു തന്നെ വേണ്ട എന്നു പറഞ്ഞു ഇട്ടിട്ടു പോയവളെ തോൽപിക്കാൻ അല്ലെങ്കിൽ അവളോട് ഉള്ള പ്രതികാരം കൊണ്ട് തന്നെ ആണ് വീട്ടുകാരുടെ കൂടെ പെണ്ണ് കാണാൻ ഇറങ്ങിയത്,…. അവളുടെ കല്യാണത്തിന് ഒരു ദിവസം മുൻപ് എങ്കിലും തന്റെ കല്യാണം നടത്തണം എന്ന ചിന്ത മാത്രമേ ഉണ്ടായുള്ളൂ മനസ്സിൽ അപ്പോൾ,…അതുകൊണ്ട് തന്നെ മീനു വിനെ ശരിക്കും ശ്രദ്ധിച്ചിട്ടില്ല കല്യാണം കഴിയും വരെ,…..

കല്യാണം കഴിഞ്ഞപ്പോഴും ഒരു ഭാര്യ ആയി കാണാൻ പറ്റാതെ അവളെ അവഗണിച്ചപ്പോൾ അവൾ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുകയായിരുന്നു എന്നെ,…. പയ്യെ ഞാൻ അറിയുകയായിരുന്നു യഥാർത്ഥ സ്നേഹം…..നിഷ്കളങ്കമായ സ്നേഹം…..പിന്നീട് ജീവിച്ചു തുടങ്ങുകയായിരുന്നു…. മീനിവിന്റെ കൂടെ…, നല്ല ജോലി കിട്ടി സ്ഥലം മാറ്റം ആയപ്പോഴും അവളെ പിരിയാൻ വയ്യാതെ കൊണ്ട് ആയിരുന്നു കൂടെ കൊണ്ട് പോയത്….,അങ്ങനെ 1 വർഷം സന്തോഷത്തോടെ കഴിഞ്ഞപ്പോൾ ആണ് എല്ലാവരും ചോദിച്ചു തുടങ്ങിയത് കുട്ടികൾ ആയില്ലേ എന്നു,…. ആദ്യം അതു കാര്യം ആക്കിയില്ലേലും അവളുടെയും തന്റെയും അമ്മയും ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ തീരുമാനിച്ചു ഒരു ഡോക്ടറെ കാണാം എന്നു,…..

ഡോക്ടറെ കണ്ട ആ ദിവസം, ..അതു ഇന്നും തനിക്കു മറക്കാൻ പറ്റില്ല…, “ഒരു കുഞ്ഞിനെ താങ്ങാൻ ഉള്ള ശേഷി മീനിവിന്റെ ഗർഭപാത്രത്തിന് ഇല്ല …ഗർഭം ധരിച്ചാൽ മരണം വരെ സംഭവിക്കാം”….ഡോക്ടറുടെ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്…..അന്ന് മുഴുവൻ തന്റെ നെഞ്ചിൽ വീണു കരഞ്ഞ മീനുവിന്റെ മുഖവും……,

പിന്നീട് ജീവിതം മാറുകയായിരുന്നു….താനും….ഒരിക്കലും ഒരു അച്ഛൻ ആവാൻ കഴിയില്ല എന്ന സങ്കടത്തിൽ വീണ്ടും കുടിക്കാൻ തുടങ്ങി…., അതു അവളെ വിഷമിപ്പിക്കും എന്നു അറിഞ്ഞു കൊണ്ട് തന്നെ,…എന്നും കുടിച്ചു വന്നു അവളോട് വഴക് ഉണ്ടാകാൻ തുടങ്ങി…. കൂടെ പലതും പറഞ്ഞു കുത്തി നോവിക്കാനും,…. ‘അമ്മ ആവാൻ കഴിയാത്തവളെ താനും തന്റെ അമ്മയും കുത്തി നോവിച്ചപ്പോഴും ഒരു വാക്ക് പോലും തിരിച്ചു പറയാതെ കണ്ണു നിറച്ചവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും തോന്നിയില്ല തനിക്കു,…..

കൂട്ടുകാരുടെ പാർട്ടി കഴിഞ്ഞു കുടിച്ചു വന്ന ഒരു ദിവസം,… വെറുതെ ഫേസ്ബുക്ക് നോക്കിയപ്പോൾ ആണ് കണ്ടത് തന്നെ തേച്ചിട്ടു പോയവളെ..കൂടെ അവളുടെ കുഞ്ഞും….എത്ര നേരം ആ ഫോട്ടോയിൽ നോക്കി നിന്നു എന്നു അറിയില്ല ..,
” നല്ല വാവ..ആരുടെയാ ഏട്ടാ…” മീനുവിന്റെ വാക്കുകൾ കേട്ടപ്പോൾ സ്വബോധം വന്നത്…കൂടെ അവളോട് ഉള്ള ദേഷ്യം കൂടി….
” നിനക്കൊക്കെ ഫോട്ടോ കാണാൻ ഉള്ള യോഗമേ ഉള്ളു അല്ലേലും… ‘അമ്മ ആവാൻ ഒക്കെ ഒരു ഭാഗ്യം വേണം, …..തനിക്കു ഈ ജന്മം ഒരു കുഞ്ഞിന്റെ അച്ഛൻ ആവാൻ ഉള്ള ഭാഗ്യം ഇല്ല” ….
തന്റെ ദേഷ്യം മുഴുവൻ അവളോട് തീർത്തപ്പോഴും ഒരു വാക്ക് തിരിച്ചു പറഞ്ഞില്ല……അവളോട് ഉള്ള ദേഷ്യത്തിൽ വീട്ടിൽ ബാക്കി ഉണ്ടായിരുന്ന കുപ്പിയും കുടിച്ചു തീർത്തു…, ഒടുവിൽ കിടപ്പറയിൽ തന്റെ പരാക്രമങ്ങൾക് മൗനത്തോടെ നിന്നു തന്നപ്പോഴും താൻ അറിഞ്ഞില്ല അവളുടെ മനസ്സ്,….”

ആഴ്‌ചകൾ കടന്നു പോയി…. ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ആയിരുന്നു മീനു വിന്റെ കാൾ വരുന്നത്….കുറെ തവണ എടുക്കാതെ നിന്നെങ്കിലും പിന്നെയും വിളിച്ചു കൊണ്ടിരുന്നപ്പോൾ അറ്റൻഡ് ചെയ്തു ,
” ഏട്ടാ…ഏട്ടൻ ഒരു അച്ഛൻ ആവാൻ പോകുവാ”
ഇത്രയും കേട്ടപ്പോൾ തന്റെ ഉള്ളിൽ സന്തോഷം ആണോ പേടി ആണോ…അറിയില്ലായിരുന്നു…. അപ്പോൾ തന്നെ ലീവ് എടുത്തു വീട്ടിൽ പോയി….അവളെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു….പിന്നീട് ഡോക്ടറുടെ വാക്ക് ഓർമയിൽ വന്നപ്പോൾ ഉളിലൂടെ ഒരു കൊള്ളിയാൻ മിന്നിയ പോലെ…., “നമുക്കു ഈ കുഞ്ഞു വേണ്ട മീനു ” എന്നു പറഞ്ഞപ്പോൾ അവൾ ഒരു ഭ്രാന്തിയെ പോലെ അലറി…..

ഓരോ മാസവും ഓരോ യുഗം പോലെ ആയിരുന്നു…..അവളെ നോക്കാൻ ‘അമ്മ വന്നെങ്കിലും താനും ലീവ് എടുത്തു അവളുടെ കൂടെ നിന്നതു അവളോടുള്ള സ്നേഹം കൊണ്ട് മാത്രം ആയിരുന്നില്ല മറിച്ചു കുറ്റബോധം കൊണ്ടു കൂടി ആയിരുന്നു……. ഒന്നും അറിയാതെ കുഞ്ഞിന്റെ ഓരോ വളർച്ചയിലും
‘അമ്മ സന്തോഷിച്ചപ്പോൾ ഉള്ളിൽ ഞാൻ കരയുകയായിരുന്നു….

ഒടുവിൽ വേദന വന്നു ലേബർ റൂമിൽ ആകിയപ്പോൾ ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു…. രണ്ടു പേരുടെ ജീവൻ രക്ഷിക്കാൻ ആവില്ല എന്നു….
കാത്തിരിപ്പിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം നഴ്സ് വന്നു പറഞ്ഞു , തനിക്കു ഒരു പെണ്കുഞ്ഞു പിറന്നിരിക്കുന്നു…. ഏവരും സന്തോഷം കൊണ്ട് കണ്ണു നിറച്ചപ്പോൾ താൻ കരഞ്ഞത് കുറ്റബോധം കൊണ്ട് ആയിരുന്നു….. തന്റെ ചോരയിൽ പിറന്ന ആ കുഞ്ഞിനെയും കൂടെ വെള്ള പുതപ്പിച്ച തന്റെ മീനുവിനെയും പുറത്തേക്ക് കൊണ്ട് വന്നപ്പോൾ തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പൊട്ടി കരഞ്ഞപ്പോൾ…തന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു ആ കുഞ്ഞു മുഖത്തിൽ കണ്ടത് തന്റെ മീനുവിനെ തന്നെ ആയിരുന്നു….അവളുടെ സന്തോഷം ആയിരുന്നു….

രചന ; നിമിഷ

LEAVE A REPLY

Please enter your comment!
Please enter your name here