Home Latest ‘നിന്നിൽ നിന്നും എനിക്ക് ഒരു സ്നേഹ സംതൃപ്തിയും കിട്ടുന്നില്ല. നമ്മുക്ക് ഈ ബന്ധം അവസാനിപ്പിക്കാo.’

‘നിന്നിൽ നിന്നും എനിക്ക് ഒരു സ്നേഹ സംതൃപ്തിയും കിട്ടുന്നില്ല. നമ്മുക്ക് ഈ ബന്ധം അവസാനിപ്പിക്കാo.’

0

‘നിന്നിൽ നിന്നും എനിക്ക് ഒരു സ്നേഹ സംതൃപ്തിയും കിട്ടുന്നില്ല. നമ്മുക്ക് ഈ ബന്ധം അവസാനിപ്പിക്കാo.’

ശ്രീകുട്ടി അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.
അവൾ ബോൾഡ് ആയി തന്നെ ആണ് സംസാരിച്ചതു.
ഒരു പെണ്ണ്കുട്ടി താൻ സ്നേഹിക്കുന്ന ആണിന്റെ മുഖത്ത് നോക്കി ഇങ്ങനെ ഒക്കെ പറയുമോ?
അനൂപ്.. അവന്റെ ഹൃദയം നുറുങ്ങി പോയി.
ശ്രീ നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് ഭ്രാന്ത് പിടിച്ചോ?

ഒരു മാസം ആയി ശ്രീയെ കണ്ടിട്ട് അവളുടെ ഒരു വിവരവും ഇല്ലായിരുന്നു.ഒരുപാട് പേരെ കോൺടാക്ട് ചെയ്തു ഒരു പ്രയോജനവും ഉണ്ടായില്ല. അവളെ വിളിച്ചിട്ട് ഫോണിൽ കിട്ടിയതും ഇല്ല എന്ത്പറ്റി എന്ന് ഓർത്ത് വിഷമിച്ചു ഇരുന്നപ്പോൾ ആണ് അവളുടെ കാൾ വന്നത് . അവൾ ഒന്ന് കാണണം എന്ന് പറഞ്ഞപ്പോൾ അവളെ കാണാൻ ഓടി വന്നതിന് കിട്ടിയ സമ്മാനം കൊള്ളാം.

നീ ആണ് എന്നോട് ആദ്യം ഇഷ്ട്ടം തുറന്നു പറഞ്ഞത്.രണ്ടു വർഷം ആയി നമ്മൾ സ്നേഹിക്കുന്നു.എന്റെ ഒരു നോട്ടം കൊണ്ട് പോലും ഞാൻ നിന്നെ നോവിച്ചിട്ടില്ല.ഇതുവരെ നിന്നോട് മോശമായി ഒന്നും ഞാൻ പെരുമാറിയിട്ടില്ല.സ്നേഹിച്ചു ഒരുപാട് അതിനുള്ള കൂലി ആണോ ഇത്?

ശെരിയാ ഞാൻ ആണ് നിന്നോട് ആദ്യം ഇഷ്ട്ടം ആണെന്ന് പറഞ്ഞത് പക്ഷെ പിന്നീട് എനിക്ക് അത് തെറ്റായ ഒരു തീരുമാനം ആയിപോയി എന്ന് മനസ്സിൽ ആയത്.എന്നിട്ടും ഞാൻ കരുതി അതൊക്കെ മാറും എന്ന് പക്ഷെ …..
എന്തൊ നിനക്ക് എന്നെ ഞാൻ ആഗ്രഹിച്ചപോലെ സ്നേഹിക്കാൻ കഴിയുന്നില്ല.ഇന്ന് ശെരിയാവും നാളെ ശെരി ആവും എന്ന് കാത്തിരുന്നു എനിക്ക് മതി ആയി.. ശ്രീ അത് പറഞ്ഞ് നിര്ത്തുംമ്പോൾ അനൂപ് കരയുക ആയിരുന്നു..
അത് കണ്ടിട്ടും ശ്രീയുടെ മനസ്സിൽ ഒരു അലിവും തോന്നിയില്ല.
കാണാത്ത ഭാവത്തിൽ അവൾ നിന്നു.

എന്നെ ജീവനു തുല്യം സ്നേഹിച്ച ശ്രീ നീ തന്നെ ആണോ എന്നോട് ഇങ്ങനെ പെരുമാറുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. നീ പറ എങ്ങനെ വേണം എങ്കിലും ഞാൻ നിന്നെ സ്നേഹിക്കാo. സത്യത്തിൽ അവൻ അപേഷിക്കുക ആയിരുന്നു.
ഒരു ആൺകുട്ടി ഇത്രയും താഴുമോ?

ഹേയ് നിന്നെ കൊണ്ട് അതൊന്നും കഴിയില്ല അനൂപ് ഇനി ശെരി ആവില്ല ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി നീ എന്തു പറഞ്ഞാലും അതിനു മാറ്റം ഇല്ല സോറി അവൾ പറഞ്ഞു നിർത്തി.
“എന്നേക്കാൾ നിന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ നിനക്ക് കിട്ടയിട്ടുണ്ട് അല്ലെ സാരമില്ല.
ഒക്കെ അപ്പോൾ ഇനി ശ്രീയുടെ ഇഷ്ട്ടം നടക്കട്ടെ.”.അനൂപ് പറഞ്ഞു.

“അതെ ശെരി ആണ് നീ എന്നെ പ്രണയിക്കുന്നതിലും കൂടുതൽ ഇപ്പോൾ എന്നെ ഒരാൾ സ്നേഹിക്കുന്നുണ്ട്”
അപ്പോൾ ശെരി അനൂപ് ഇനി എന്നെ കോൺടാക്ട് ചെയ്യാൻ ശ്രെമിക്കണ്ട ഇനി ഒരിക്കലും എനിക്ക് അത് ഇഷ്ട്ടം അല്ല ഒക്കെ ബൈ..
അനൂപ് മറുപടി പറയും മുൻപേ
ശ്രീ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു ഒന്ന് തിരിഞ്ഞു പോലും നോക്കാതെ.അവന്റെ കണ്ണിൽ നിന്നും മാഞ്ഞുപോയിരുന്നു.
****===*****
അനൂപ് അവൻ എന്റെ പ്രാണൻ ആണ് എന്നിട്ടും ഞാൻ അവനോട് ഇങ്ങനെ ദൈവമേ അവൻ എന്നെ ശപിക്കട്ടെ എന്നെ വെറുക്കട്ടെ അവന്റെ മനസ്സിൽ എനിക്ക് അവനെ സ്നേഹിച്ചു വഞ്ചിച്ചവൾ എന്ന സ്ഥാനം മാത്രം മതി.
ഒരു മാസക്കാലം ചിലവിട്ട ഹോസ്പിറ്റൽ വാസത്തിൽ നേടിയ മനക്കട്ടി…ഇപ്പോൾ അവനെക്കാളും തന്നെ പ്രണയിക്കുന്നത് തന്നെ കാർന്നു തിന്നുന്ന അസുഖം ആണ്.
ദിവസങ്ങൾ എണ്ണപെട്ട ഒരു കാമുകി ഇനി അവന്റെ ജീവിതത്തിൽ വേണ്ട.ഇനി കൂടി പോയാൽ ഒരു മാസം കൂടി മാത്രം ഈ ഭൂമിയിൽ താൻ ഉണ്ടാവുക എന്ന ഡോക്ടർ പറഞ്ഞ വാചകം..അത് മാത്രം അവളുടെ മനസ്സിലൂടെ കടന്നുപോയി..
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി ഒരു ആയിരം മാപ്പ് പറഞ്ഞു അവൾ അവനോട്..ഇടക്ക് അവളുടെ മൂക്കിന്റെ അടുത്തേക്ക് കൈയിൽ ഇരുന്ന തൂവല ഒന്ന് പോയി വന്നു അതിൽ പറ്റിയ ചുവപ്പ് ആരും കാണാതെ അവൾ മറച്ചു പിടിച്ചു.

‘ശ്രീ….അവൾ ഒരു പിൻവിളി കേട്ടു
അവൾ തിരിഞ്ഞു നോക്കി അനൂപ് അവളുടെ തൊട്ടു പുറകിൽ.
നീ പേടിക്കണ്ട ഞാൻ ശല്യപെടുത്താൻ വന്നതല്ല
ദേ നിന്റെ ഫോൺ നീ അവിടെ മറന്നു വെച്ചു അത് തരാൻ വന്നതാണ്.

ഓഹ് താങ്ക്സ് അപ്പോൾ ശെരി ബൈ അനൂപ്

ശ്രീ ഒരു നിമിഷം..അനൂപ് വിളിച്ചു
നിന്റെ ഫോണിൽ അമ്മ കുറേ വിളിച്ചിരുന്നു.ഫോൺ എടുക്കാൻ വൈകിയാൽ അമ്മ പേടിക്കും എന്ന് തോന്നിയത് കൊണ്ട് ഞാൻ ആ കാൾ എടുത്തു..
എന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നതു കേട്ടിട്ട് ആവും അമ്മ എന്നോട് കാര്യം തിരക്കി.ഞാൻ കുറച്ച് ഒക്കെ പറഞ്ഞു..അത് കേട്ടിട്ട് അമ്മ തിരിച്ച് എന്നോടും ചിലതു പറഞ്ഞു..
അമ്മ എന്നോട് എല്ലാം പറഞ്ഞു..
ഇത്രയും വേദന ഉള്ളിൽ ഒതുക്കി നീ എങ്ങനെ നടന്നു ശ്രീ ??

ഒരു വാക്ക് നീ പറഞ്ഞോ എന്നെ നീ ഒഴുവാക്കി..വേദന ഉണ്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല നീ എന്തൊക്കെ പറഞ്ഞു..എന്നാലും ഞാൻ പോകില്ല ഒരിക്കലും പോകില്ല ഞാൻ നിന്നെ വിട്ട് എങ്ങും.
ശ്രീ ഈ ഭൂമിയിൽ നീ എത്രകാലം ഉണ്ടാവും എന്ന് എനിക്ക് അറിയില്ല പക്ഷെ അത്രയും കാലം ഞാൻ നിന്നോട് ഒപ്പം ഉണ്ടാവും നീ എത്ര ആട്ടിപായിച്ചാലും..
അത്രയും നാൾ അവൾ അനുഭവിച്ച വേദനകൾ ഒരു മഞ്ഞു കട്ടപോലെ ഉരുകുന്നതു അവൾ അറിഞ്ഞു…
***==**
പിന്നെയും
അവളുടെ മൂക്കിൽ നിന്നും പൊടിഞ്ഞ ഇത്തിരി ചോര അവൻ കാണാതെ മറക്കാൻ ശ്രെമിച്ചപ്പോൾ
അത് തടഞ്ഞു കൊണ്ട് അവളുടെ മുഖം തന്റെ നേർക്ക് പിടിച്ച്
അനൂപ് അവന്റെ തൂവല കൊണ്ട് തുടച്ചു എടുക്കുമ്പോൾ അവൻ ഉള്ളിൽ വിങ്ങി കരഞ്ഞു അവളുടെ മുന്നിൽ അവൻ കരഞ്ഞില്ല..

നെറുകയിൽ ഒരു ചുമ്പനം കൊണ്ട് അവളെ ചേർത്ത് പിടിച്ചപ്പോൾ അവൾ ചേർന്നു നിന്നു.,
അവൾ മനസ്സിൽ പറഞ്ഞു..

“ഇവനെക്കാളും ഇനി ആരും എന്നെ പ്രണയിക്കണ്ട ആരും.

രചന: പാർവ്വതി പാറു

LEAVE A REPLY

Please enter your comment!
Please enter your name here