Home Latest ആ അവിടാണ് നിങ്ങൾ സ്ത്രീകൾക്ക് തെറ്റു പറ്റുന്നത്… കുറെ മെയ്ക് അപ്പ് ഇട്ടു നല്ല വസ്ത്രം...

ആ അവിടാണ് നിങ്ങൾ സ്ത്രീകൾക്ക് തെറ്റു പറ്റുന്നത്… കുറെ മെയ്ക് അപ്പ് ഇട്ടു നല്ല വസ്ത്രം ധരിച്ചു ഒരുങ്ങി നിന്നാ എല്ലാർക്കും ഇഷ്ടാവും എന്നു ആരാ പറഞ്ഞേ.!?

0

അതേയ്…., ഞാൻ അത്ര സുന്ദരി
ഒന്നും അല്ലല്ലോ…?
പിന്നെന്താ ഇയാൾക്ക് എന്നെ
ഇഷ്ടായെ?..
പെണ്ണ് കാണാൻ കുറെ പേർ ഒക്കെ വന്നു പോയതാ…
ഓരോരുത്തരും ഓരോ കാരണങ്ങൾ
പറഞ്ഞു ഒഴിവാക്കി..
എനിക്കങ്ങനെ അതിൽ വല്ല്യ സങ്കടം ഒന്നും ഉണ്ടായിരുന്നില്ല..
പക്ഷെ അച്ഛനും അമ്മക്കും
അതൊരു സങ്കടം ആയിരുന്നു…
ആരായാലും എനിക്കു കുഴപ്പം
ഒന്നും ഉണ്ടായിരുന്നില്ല..
അവരുടെ ഇഷ്ടം.പോലെ…നല്ലതേ എനിക്കു കണ്ടു
പിടിച്ചു തരൂ എന്നെനിക്കുറപ്പുണ്ടായിരുന്നു…
അതുപോലെ തന്നെ കിട്ടുകയും ചെയ്തു..
പറ…എന്താ എന്നെ ഇഷ്ടായെ..
ഒന്നു പറയുന്നുണ്ടോ എത്ര
നേരായി ചോദിക്കുന്നു..
ഒന്നുപറ പ്ലീസ് ..
കല്യാണം കഴിയുമ്പോ തന്നെ
ചോദിക്കണം എന്നോർത്തതാ,പക്ഷെ പൈങ്കിളി ആണോന്നു
ഓർത്താലോ എന്നു
കരുതി…അതാ….
ഹ ഹ ..സ്നേഹം ഉള്ളിടത്തു
അൽപ്പം പൈങ്കിളി ഒക്കെ
വേണം….
അല്ലാതെ മസ്സിൽ
പിടിച്ചു നടക്കണോ??.
ഭാര്യേം ഭർത്താവും ആവുമ്പൊ
അൽപ്പം പൈങ്കിളി
ആവാം..
മറ്റുള്ളോരുടെ മുന്നിൽ
ഷോ കാണിക്കാതിരുന്നാൽ
മതി.. നമുക്കാകെ ഒരു ലൈഫ്
അല്ലെ ഉള്ളു .അതു നമുക്കിങ്ങനെ സ്നേഹിച്ചു സ്നേഹിച്ചു തീർക്കാം….
.നീ ഒന്നോർത്തു നോക്കിയേ
ഞാൻ പെണ്ണ് കാണാൻ വന്നപ്പോ നീ എവിടായിരുന്നു
എന്നു….
അയ്യേ അതോർമിപ്പിക്കല്ലേ
എന്നെ.. ഉച്ച കഴിഞ്ഞു വരും എന്നു പറഞ്ഞിട്ടു ഞാനറിഞ്ഞോ രാവിലെ എത്തൂന്ന്..
ഞാൻ അച്ഛന്റെ കൂടെ പറമ്പിൽ ആയിരുന്നില്ലേ..വണ്ടി വന്നു നിന്നപ്പോ പച്ചക്കറി എടുക്കാൻ
ആള് വന്നതാ എന്നും പറഞ്ഞു അച്ഛൻ
പറഞ്ഞു വിട്ടതല്ലേ
എന്നെ…
ഞാനറിഞ്ഞോ എന്നെ
എടുക്കാൻ വന്ന ആളാ എന്നു..
നോക്കിപ്പോ പച്ചക്കറി
വണ്ടി അല്ല..ഒരു ചുള്ളൻ
ചെക്കൻ..
ശോ..നാണിച്ചു പോയ് ഞാൻ..!!
മേത്തൊക്കെ മുഴുവൻ
അഴുക്കായിരുന്നു…വിയർത്തു
നാറി….നല്ല കോലം…ഹ ഹ…
ഒന്നൊരുങ്ങാൻ പോലും
പറ്റിയില്ല..അപ്പഴേ ഞാൻ
ഉറപ്പിച്ചു ഇതു നടക്കൂല
എന്നു..


അതുകൊണ്ടു തന്നെ പിന്നെ
അധികം ഒരുങ്ങാൻ
മെനക്കെട്ടില്ല…..
ആ അവിടാണ് നിങ്ങൾ സ്ത്രീകൾക്ക് തെറ്റു പറ്റുന്നത്…
കുറെ മെയ്ക് അപ്പ്
ഇട്ടു നല്ല വസ്ത്രം ധരിച്ചു ഒരുങ്ങി നിന്നാ എല്ലാർക്കും
ഇഷ്ടാവും എന്നു ആരാ പറഞ്ഞേ.!?
ഞങ്ങളൊക്കെ ഇന്നും എന്നും ആ പഴമയിലും ലാളിത്യത്തിലും
ഒക്കെ വിശ്വസിക്കുന്നവർ
അല്ലെ..അന്ന് നീ പറമ്പിൽ നിന്നു വന്നപ്പോ ആ മുഖത്തുണ്ടായിരുന്ന
ശാലീനത …
അതു വെറുതെചായം പൂശി കളയണോ??
ഒരുകണക്കിന് നേരത്തെ വന്നത് നന്നായി…അല്ലെങ്കിൽ ചിലപ്പോ മറ്റു പലരെയുംപോലെ ഞാനും
പോയേനെ..പെണ്ണിനെ ശരിക്കു കാണണേൽ നേരത്തെ പോണം എന്നു അമ്മയാ പറഞ്ഞേ..
ആദ്യത്തെ പെണ്ണ്
കാണൽ…
ഇഷ്ടപ്പെട്ടു ആ കോലം….
തിരിച്ചു പോന്നപ്പോ എന്റെ
മനസ്സു വായിച്ചെന്ന പോലെ
അമ്മ പറഞ്ഞു ഈ കുട്ടി
മതിയെന്നു….

ഇപ്പോഴും സെറ്റു
സാരിയും ,തുളസി കതിർ
ചൂടിയ മുടിയും,ചന്ദനക്കുറിയും
…അതൊക്കെ തന്നെ നമ്മുടെ
ഇഷ്ടങ്ങൾ..
ആ മനോഹാരിത വേറെ ഏതു വസ്ത്രം ധരിച്ചാലും സ്ത്രീകൾക്ക് കിട്ടോ?..
ഫേസ് ബുക്കിൽ തന്നെ
ആരെങ്കിലും സെറ്റു സാരി
ഉടുത്തൊരു ഫോട്ടോ
ഇടട്ടെ…നമ്മൾ അറിയാതെ
നോക്കി പോവും….
അയ്യടാ..അങ്ങനെ ഇപ്പൊ
നോക്കണ്ടാട്ടൊ…
വാങ്ങി താ ഞാൻ തന്നെ ഉടുത്തു
നിന്നോളാം..എന്നിട്ടു
ഫോട്ടോ എടുത്തു ഇടക്കിടക്ക്
നോക്കി കൊണ്ടിരുന്നോ..
വേറെ ആരെയെങ്കിലും
നോക്കിയാ….കൊല്ലും…ഞാൻ….
ശോ..വേണ്ടായിരുന്നു…ഇനിയിപ്പോസാരിയും
വാങ്ങണം ..
ആരെയും നോക്കാനും പറ്റില്ല…അവളെഒന്നു സന്തോഷിപ്പിക്കാൻ
അൽപ്പം കൂട്ടി അടിച്ചതാ..പറ്റിപ്പോയി…അപ്പൊ
ശരിട്ടോ..പോയി സാരി
വാങ്ങി കൊണ്ടു വരട്ടെ..
അല്ലേൽ ആ പെണ്ണ്
സമ്മതിക്കൂല…കാണും പോലല്ല..
ഒരു കുശുമ്പി കാന്താരി തന്നാ….

ശിവ

LEAVE A REPLY

Please enter your comment!
Please enter your name here