Home Latest താൻ അറിയാതെ തന്റെ പേരിൽ മാട്രിമോണിയൽ സൈറ്റിൽ പരസ്യമോ,? ആരാവും അത്.. രാധികക്കു തല ചുറ്റുന്നത്...

താൻ അറിയാതെ തന്റെ പേരിൽ മാട്രിമോണിയൽ സൈറ്റിൽ പരസ്യമോ,? ആരാവും അത്.. രാധികക്കു തല ചുറ്റുന്നത് പോലെ തോന്നി..

0

തന്റെ മെയിൽ ബോക്സിലേക്ക് വന്ന മെയിൽ നോട്ടിഫിക്കേഷൻ കണ്ടു സ്തംഭിച്ചു പോയ്‌ രാധിക..
ഒരിക്കൽ കൂടി നോക്കി..അതെ.. തന്റെ പേരിൽ തന്നെ രാധിക വയസ് 42 തന്റെ ഒരു ഫോട്ടോയും ഉണ്ട്..
താൻ അറിയാതെ തന്റെ പേരിൽ മാട്രിമോണിയൽ സൈറ്റിൽ പരസ്യമോ,?
ആരാവും അത്.. രാധികക്കു തല ചുറ്റുന്നത് പോലെ തോന്നി.. ഇന്നിനി ഒന്നും വയ്യ… വേഗം കംബ്യുട്ടർ ഓഫ് ചെയ്ത് അവൾ എഴുനേറ്റു.. വല്ലാത്ത തലവേദന. ആരാവും അത്?

രാധി..എന്തു പറ്റി? രാജി ആണ്…തന്റെ നിൽപ്പും പരവേശവും കണ്ടിട്ടു ആണ് ആണ് എന്ന് തോന്നുന്നു.. അവൾ അടുത്തേക്ക് വന്നു..
വല്ലാത്ത തലവേദന രാജി..ഞാൻ വീട്ടിലേക്ക് പോവ.. പ്രശാന്ത് സാറിനോട് ഒന്നു പറഞ്ഞേക്കു…
ബസിൽ ഇരിക്കുമ്പോഴും അവളുടെ ചിന്ത തന്റെ പേരിൽ ആരാവും രജിസ്റ്റർ ചെയ്തത്? തന്റെ തന്നെ മെയിൽ ഐഡി ആണ് കൊടുത്തിരിക്കുന്നത്..

വന്നു കിടന്നതെ ഓർമ ഉള്ളു.. അമ്മേ അമ്മേ എന്ന വിളി.. വിഷ്ണുവോ ജിഷ്‌ണു വോ?, അവൾ കണ്ണു തുറക്കുമ്പോ അരികിൽ 10 വയസ് കാരൻ ജിഷ്‌ണു.. അവൻ ഒന്നു കൂടി കെട്ടി പിടിച്ചു…
അങ്ങോട്ട് എനീക്കു ചെക്കാ..കൊച്ചു കുട്ടിയന്നാ വിചാരം.. രാധിക ഒച്ചയെടുത്തു..
ദൈവമേ സമയം പോയ പോക്കെ..കിടന്ന പാടെ ഉറങ്ങിപ്പോയി…അവൾ മുടി കെട്ടി വച്ചു അടുക്കളയിലേക്ക് പോയ്‌

ജിഷ്‌ണു പോയ്‌ കുളിച്ചിട്ടുവാ ..രാത്രിയിലേക്ക് ഉള്ള അത്താഴം ഉണ്ടാക്കുന്ന തിരക്കിൽ ഉച്ചക്കത്തെ സംഭവം ഒക്കെ രാധിക മറന്നിരുന്നു..
പതിവ് സീരിയലിന്റെ സമയം..ടിവിയിൽ ആണ് കണ്ണു എങ്കിലും ഇടക്കിടെ അവളുടെ കണ്ണുകൾ ഗേറ്റിലേക്ക് നീണ്ടു.. സമയം 8 കഴിഞ്ഞല്ലോ.. അവൻ ഇത് എന്ത വൈകുന്നത്? അവന്റെ കരച്ചിലും നിരഹാരവും ഒക്കെ കണ്ടു സഹി കേട്ടാണ് അവനു ബൈക്ക് വാങ്ങി കൊടുത്തത്..അതിപ്പോ അബദ്ധമായി..ഏത് നേരവും അതിന്മേൽ ആണ് ചെക്കൻ.. പ്ലസ് വൻ ആയതെ ഉള്ളു..ഇപ്പോഴേ വലിയ ആളുകളെ പോലെ ആണ്.. രവിയേട്ടനെ ഉരിച്ചു വച്ചത് പോലെ ഉണ്ട് വിഷ്ണു..അതേ പൊക്കം ഒരു വശം ചരിഞ്ഞു ഉള്ള നടപ്പ്…

ജിഷ്‌ണു പക്ഷെ തന്നെ പോലെ ആണ്.. ഓരോന്നു ആലോചിച്ചു കസേരയിൽ ഇരുന്നു മയങ്ങിപ്പോയി…
രാധിക തമ്പുരാട്ടി കിനാവ് കാണുവാണോ?
ഞെട്ടി എണീറ്റു അവൾ.. പടി കടന്നു വരുന്ന വിഷ്ണു വിനെ കണ്ടു അവൾ എണീറ്റു..
എവിടാരുന്നു നീ ഇത്രയും നേരം..അവൾ മുഖത്തു ഗൗരവം വരുത്തി..
കളി ഉണ്ടാരുന്നുമ്മേ…അകത്തേക്ക് ഓടി കയറി വിഷ്ണു.
ചെക്കന് ഈയിടെ കുറച്ചു കൂടുന്നു ഉണ്ട്..
ആരോടെന്നില്ലാതെ അവൾ പിറു പിറുത്തു..
മക്കൾക്ക് അത്താഴം വിളമ്പി രാധിക അടുക്കളയിലേക്ക് പോയപ്പോ ആണ് രാവിലത്തെ ഇമെയിൽ സംഭവം ഓർമ വന്നത്..താൻ അല്ലാതെ തന്റെ ഈ മെയിൽ ഐഡി യും പാസ്‌വേഡ് അറിയുന്ന ഏക ആൾ വിഷ്ണുവാണ്.. ഇനി അവൻ എങ്ങാനും?..
ഹേയ് എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്? അവൾ അത് മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു…
കിടന്നിട്ടു ഉറക്കം വരുന്നു ഉണ്ടായിരിന്നില്ല…രവിയേട്ടൻ പോയേ പിന്ന എല്ലാം രണ്ടു മക്കൾ ആയിരിന്നു.. അവർക്ക് വേണ്ടിയാണ് ഇനി ഉള്ള ജീവിതം എന്നു ഉറപ്പിച്ചത് ആണ്.. അമ്മയും അച്ഛനും ബന്ധുക്കളും ഒക്കെ നിര്ബന്ധിച്ചപ്പോഴും ഇനി ഒരു വിവാഹം വേണ്ട എന്ന ശാഠ്യത്തിൽ ഉറച്ചു നിന്നു… മക്കൾ മാത്രമായിരുന്നു മനസിൽ…

മക്കൾ ഉറങ്ങിക്കാനുമോ.. ഉറങ്ങി കഴിഞ്ഞു ഒരു വിസിറ്റ് പതിവ് ആണ് റൂമിലേക്ക് കേറിയ രാധിക അത് കണ്ടു.. ലാപ് ടോപ്പിൽ തന്റെ പ്രൊഫൈലിൽ വന്ന മെസേജുകൾ പരിശോധിക്കുന്ന വിഷ്ണു..
ഒരു നിമിഷം അവൾ പകച്ചു പോയി…
വിഷ്ണു… കോപത്തോടെ അലറി വിളിച്ചു അവൾ..
അവൻ ഞെട്ടി എണീറ്റു പോയ്‌.. എന്തോന്നാട ഇത്? അവൾ കോപം കൊണ്ട് വിറയ്ക്കുക ആയിരുന്നു.. അമ്മയുടെ ഇത് വരെ കാണാത്ത മുഖം കണ്ടു പേടിച്ചു നിൽക്കുക ആണ് വിഷ്ണു.. അവളുടെ അലർച്ച കേട്ടിട്ട് ഇളയവൻ ജിഷ്‌ണു ഞെട്ടി എണീറ്റ്‌ അവളെ നോക്കി നിന്നു..
മോനെ എന്തൊന്നൊക്കെയാ നീ കാനിക്കുന്നെ? പൊട്ടിത്തെറി ഒരു കരച്ചില് ആയി മാറി.. രാധിക തന്റെ റൂമിലേക്ക് ഓടി..
ഒരു എങ്ങലോടെ അവൾ ബെഡിലേക്ക് വീണു..
തന്റെ മകൻ തനിക്ക് കല്യാണം ആലോചിച്ചിരിക്കുന്നു.. രവിയേട്ടൻ അല്ലാതെ ഒരു പുരുഷനെ കുറിച്ചു ആലോചിച്ചില്ല ഇത് വരെ.. പലരുടെയും നോട്ടങ്ങളും ബസിനു ഉള്ളിലെ മുട്ടലും തട്ടലും ചിലപ്പോഴൊക്കെ താനും ആസ്വദിച്ചിരുന്നു എന്നത് ഒഴിച്ചാൽ മക്കൾ മാത്രമായിരിന്നു എല്ലാം…
ആണോ? മനസ് പിടി വിട്ടി പോകുന്നോ.. ചില രാത്രികളിൽ അറിയാതെ ചിലപ്പോഴെങ്കിലും ഒരു പുരുഷന്റെ കരുത്തിൽ അലിഞ്ഞു ചേരാൻ തന്നിലെ സ്ത്രീ മോഹിച്ചിട്ടില്ലേ.. ആന്റിയെ കണ്ടാൽ വിഷ്ണുവിന്റെ ചേച്ചിയെന്നെ പറയൂ എന്നു വിഷ്‌ണുവിന്റ് ഫ്രണ്ട് ജിതിൻ പറഞ്ഞത് കേട്ട് താൻ വല്ലാതെ സന്തോഷിച്ചു.. അന്ന് പതിവിലേറെ നേരം കണ്ണാടിക്കു മുന്നിൽ നിന്നു..ഇടത് ചെവിയുടെ സൈഡിലെ നര കൈ കൊണ്ട് പറിച്ചു കളഞ്ഞത് അന്ന്ആയിരുന്നു..ഓരോന്നു ഓർത്തു അവൾ ഉറങ്ങി പോയി..
രാവിലേ പതിവിലും വൈകി ആണ് എണീറ്റത്. അവൾ തീരുമാനിച്ചു ഉറച്ചത് പോലെ ആയിരുന്നു. വിഷ്ണു ഹാളിൽ ഇരുപ്പ് ഉണ്ട്..
അവളുടെ മുഖം കടുത്തിരുന്നു..
വിഷ്ണു, എന്താ നിന്റെ ഉദ്ദേശ്യം.. നീ എന്തിനാ ഇങ്ങനെ ഒരു പരസ്യം എന്റെ പേരിൽ കൊടുത്തത്.. അവൾക്ക് ദേഷ്യം വിട്ടു മാറിയിരുന്നില്ല..
അമ്മയുടെ മുഖത്തേക്ക് നോക്കാതെ ആണ് ആവൻ മറുപടി പറഞ്ഞത്..
അമ്മേ അമ്മ ഞങ്ങൾക്ക് വേണ്ടിയാണ് ഇനി ഒരു ജീവിതം വേണ്ട എന്നു വയ്ക്കുന്നത് എന്നു അറിയാം..അമ്മയ്ക്ക് ഒരു കൂട്ടു വേണം.ഞങ്ങളുടെ കാര്യം ഞങ്ങൾക്ക് സ്വാന്തം നോക്കാം എന്നായിട്ടു ഉണ്ട്. നാളെ. അമ്മ ഒറ്റപ്പെട്ടു പോകരുത്..
അത് കൊണ്ട് മാത്രമാണ് അമ്മയോട് ചോദിക്കാതെ ഞാൻ…
അവൾ കാണുക ആയിരുന്നു.. തന്റെ വിഷ്ണു തന്നെയാണോ ഇത്.. രവിയേട്ടൻ മുന്നിൽ നിന്നു സംസാരിക്കുന്നത് പോലെ..
അവളുടെ കണ്ണുകളിൽ നിന്നു ഒരു തുള്ളി ഒലിച്ചിറങ്ങി…
പെട്ടെന്ന് ആയിരുന്നു എല്ലാം.. മക്കൾ തന്നെ മുൻ കൈ എടുത്തത് .ഒന്നിനും പോയില്ല.ഒരു ഡിമാൻഡ് മാത്രേ പറഞ്ഞുള്ളു വീട് വിട്ടു താൻ എങ്ങോട്ടുമില്ല.. അയാൾക്കും അത് സമ്മതമായിരുന്നു.. ഭാര്യ മരിച്ചു പോയി ഇനി ഒരു വിവാഹം വേണ്ട എന്നു കരുതിയ അദ്ദേഹം മകളുടെ നിർബന്ധം സഹിക്ക വയ്യാതെ ആണ് ഇതിന് തയ്യാർ ആയത് എന്നു പറഞ്ഞപ്പോ അവളിൽ ഒരു പുഞ്ചിരി വിടർന്നു..
വീടിനു മുന്നിലേക്ക് ഒരു കാർ വന്നിറങ്ങി..
അണിഞ്ഞൊരുങ്ങി വധു വിന്റെ വേഷത്തില് രാധിക കാറിൽ നിന്നുമിറങ്ങി.
അവൾ അറിയാതെ അയാളുടെ കൈ അമർത്തി പിടിച്ചു.. താൻ വീണ്ടും ഒരു ‘അമ്മ ആയിരിക്കുന്നു.. പേറ്റ് നോവ് അറിയാതെ ഒരു 20 കാരിയുടെഅമ്മ..
മൂന്നു മക്കളുടെ അമ്മയാണ് ഇന്ന് താൻ.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. കണ്ണീരിന് ഇടയിൽ കൂടി അവൾ കണ്ടു..
കയ്യിൽ നില വിളക്ക് മായി കാത്തു നിൽക്കുന്ന സുന്ദരിയായ ഒരു പെണ്കുട്ടി..അവൾക്ക് ഇരു വശങ്ങളിലുമായി വിഷ്ണുവും ജിഷ്ണുവും..
ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് വീടിനു അകത്തേക്ക് കയറുമ്പോ അവളുടെ മനസും മുഖവും തെളിഞ്ഞിരുന്നു…

രചന ; ഷിഹാദ്

LEAVE A REPLY

Please enter your comment!
Please enter your name here