Home Latest കണ്ണുനിറഞ്ഞു നിന്ന എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചപ്പോഴാ ഞാൻ അറിഞ്ഞേ അറിയാതെ ഞാൻ എന്റെ ഇഷ്ടo...

കണ്ണുനിറഞ്ഞു നിന്ന എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചപ്പോഴാ ഞാൻ അറിഞ്ഞേ അറിയാതെ ഞാൻ എന്റെ ഇഷ്ടo തുറന്നു കാട്ടി എന്നു.

0

രചന : നന്ദിനി

എന്നും പോലെ ഇന്നും വളരെ വിരസമായ ഒരു കോളേജ് ദിനം. ആദ്യ രണ്ടു പീരിഡും ജനറൽ ആയിരുന്നതിന്റെ ഹാങ്ങോവർ മാറ്റാൻ കഴിയാതെ അടുത്ത ബെല്ലും അടിച്ചു. കർത്താവെ മെയിൻ ആണല്ലോ അതും കുറുപ്പ് സാറിന്റെ, എന്ന് പറഞ്ഞു ഡെസ്ക്കിലോട്ട വീണ ചങ്ക്, സർ വന്നിട്ടും തല പൊക്കിയില്ല . ഉറങ്ങിയോ എന്ന സംശയത്തിൽ പേനകൊണ്ട് തൊണ്ടിനോക്കിയ എന്നെ ചീത്ത വിളിച്ച അവളെയും കേട്ട എന്നെയും ഒത്തായിരുന്നു ഗെറ്റ് ഔട്ട്‌ അടിച്ചത്. ഒരു സിക്സ് പോലെ ഞങ്ങൾ അങ്ങ് പുറത്തു ചാടി. പുറത്തു മരചോട്ടിൽ തന്നെ സ്ഥാനം പിടിച്ചു അവൾ വീണ്ടും ഉറങ്ങാൻ തുടങ്ങി..

ഇവിടെ ഇരുന്നാൽ മതിയോ. കിട്ടിയ അവസരമാ ഒന്നു ചുറ്റിക്കറങ്ങാം. വാ ഡാ അനു

നിനക്ക് എന്താടി കുഴപ്പം . ഫാനിന്റെ ചുവട്ടിൽ ഇരുന്നു ഉറങ്ങിയ എന്നെ പിടിച്ചു ഇവിടെ മരച്ചുവട്ടിൽ ആക്കി ഇനി എവിടെ കൊണ്ടുപോകാനാ പ്ലാൻ.

അനു അതെ ചുമ്മാ കുറുപ്പ് സാറിന്റെ ക്ലാസ്സിൽ ഇരുന്നു ഉള്ള ബോധം കുടി പോകണ്ട എന്നു കരുതി ചാടിയതാ . നമ്മുക്ക് ഒന്ന് നടക്കാം അപ്പോ നിന്റെ ഉറക്കവും പോകും എന്റെ ബോറും.

കാർത്തു നിനക്ക് ഞാൻ ഉറങ്ങുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ആ ഫോണും പിടിച്ചു അവിടെ വല്ലോം ഇരുന്നാണ്.അവന്‍ പറഞ്ഞപോലെ ഫോണും പിടിച്ച് അടുത്ത് ഉറങ്ങുന്ന ചങ്കിനെയും കൊണ്ടിരുന്ന എന്റെ നേരെ വരുന്ന ചേട്ടന്മാരെ കണ്ടു ഞാൻ അനു വിനെ ഒന്ന് വിളിച്ചു നോക്കി . എവിടെ കേൾക്കാൻ മരത്തിന്റെ തണലിൽ സുഖ ഉറക്കം.
ഒരു മുടിവളർത്തിയ ചേട്ടൻ ചുവന്ന ഷർട്ടിട്ട രണ്ടു ചേട്ടന്മാർ, ദേഷ്യമുള്ള മുഖത്തോടു കൂടിയ രണ്ടു ചേച്ചിമാർ.. ഇവരെ എല്ലാവരെക്കാളും എനിക്ക് കാണാൻ കഴിഞ്ഞത് കടും നീല ഷർട്ടിട്ട താടിക്കാരൻ ചേട്ടനേയായിരുന്നു. എന്റെ അടുത്തു വന്നിട്ട് ഒരു ചേച്ചി.. ഉറങ്ങുന്ന അനുവിനെ തട്ടി

അനു : അമ്മച്ചിയാനെ നിന്നെ ഞാൻ കൊല്ലും കാർത്തു .. കണ്ണുതുറന്നപ്പോ അവൾ സത്യത്തിൽ ഒന്ന് ഞെട്ടി.

ചേച്ചി : പേര് എന്താ? ഏതാ ഡിപ്പാർട്മെന്റ്?

അനു (ഇത്തിരി ബഹുമാനത്തോടെ ): ഞാൻ അനുപമ ഇതു കാർത്തു . ഞങ്ങൾ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്.

മുടിവളർത്തിയ ചേട്ടൻ 100 രൂപ കൊടുത്തിട്ടു അവളോട്‌ ചാർട്ടും സ്കെച്ച്ചും വാങ്ങാൻ പറഞ്ഞു. കേട്ട താമസം അവൾ ഒറ്റ ഓട്ടമായിരുന്നു. അവർ പതിയെ എന്റെ അടുത്തു ഇരുന്നു

മുടിവളർത്തിയ ചേട്ടൻ : ഞങ്ങൾ സെക്കന്റ്‌ ഇയർ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്. എന്റെ പേര് ആകാശ്. ചുവന്ന ഷർട്ടിട്ടവർ ട്വിൻസ് ആണ് അമൽ അഖിൽ. ആ രണ്ടു ചേച്ചിമാരുടെ പേര്….
ഒരു ചേച്ചി :ഞാൻ ആദിത്യ അവൾ അപർണ. പിന്നെ ഇതു സഖാവ് കാർത്തിക്..

ഇതു എല്ലാം കേട്ടു ഒന്നും പറയാതെ ഇരുന്ന എന്നെ നോക്കി ആകാശ് ചേട്ടൻ കുട്ടിയുടെപേര് എന്താ ? ഇപ്പൊ ക്ലാസ്സ്‌ ഇല്ലേ?

ഞാൻ കാർത്തു.. ഞങ്ങളെ പുറത്താക്കി കുറുപ്പ് സർ.. സത്യത്തിൽ പുറത്തുചാടിയതാ

ആദിത്യ : അപ്പൊ മോളു ഒരു സഹായം ചെയിതു തരണം. റാഗിങ് ഒന്നും അല്ല. ഒരു പ്രോഗ്രാമിന് വേണ്ടിയാ. എന്തായാലും ഒരു മണിക്കൂർ ചുമ്മാ ഇരിക്കാൻ വിധിച്ചതല്ലെ കുറുപ്പ് സർ.

ഞാൻ :പറഞ്ഞോ ചേച്ചി എന്ത് വേണേലും ചെയാം.

അപർണ ചേച്ചി : കാർത്തു നീയും നിന്റെ ഫ്രണ്ടും ചേർന്ന് ഞങ്ങൾ പറയുന്ന പോസ്റ്റർ ചെയിതു തരണം. Plz plz.

ഞാൻ : ok ചേച്ചി..

അനു കൊണ്ട് വന്ന chartil ഒരുപാട് പോസ്റ്റർ ഞങ്ങൾ തീർത്തു കൊടുത്തു. ഇതിനു ഇടയിൽ പലപ്പോഴും ഞാൻ പോലും അറിയാതെ ഞാൻ കാർത്തിക് ചേട്ടനെ നോക്കുമായിരുന്നു എന്നാൽ അദ്ദേഹം ഇതു ഒന്നും അറിഞ്ഞില്ല. . കറക്റ്റ് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബെല്ലും അടിച്ചു കൂടെ നന്ദി പറഞ്ഞു അവരും അങ്ങ് പോയി. അന്ന് തുടങ്ങിയതാ നമ്മുടെ സീനിയർ ജൂനിയർ സൗഹൃദം. എല്ലാവർക്കും അസൂയയായിരുന്നു നമ്മുടെ കുട്ടു കണ്ടിട്ടു.

കോളേജിൽ ആവിശ്യത്തിന് മാർക്കും കലാപരുപാടികളിലെ പെർഫോമൻസും കൊണ്ട് ഞാനും അനുവും ഫേമസ് ആയിരുന്നു. ടീച്ചേഴ്സിനും ഞങ്ങളെ പറ്റി ഭയങ്കര മതിപ്പായിരുന്നു. എല്ലാ ദിവസവും ഒരു നേരെമെങ്കിലും ഞങ്ങൾ എല്ലാവരും ഒത്തുകൂടുമായിരുന്നു. ആകാശചേട്ടനിൽ നിന്നും ആദിത്യ ചേച്ചിയിലുടെയുമൊക്കെ ഞാൻ കാർത്തിക്ക് ചേട്ടനെ അടുത്തറിയാൻ തുടങ്ങി, എന്നാലും അദ്ദേഹം എപ്പോഴും ഞങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നു. അതു കൊണ്ട് തന്നെ ആറു മാസം കടന്നു പോയിട്ടും ഇതുവരെ ഒരു തവണ പോലും മിണ്ടിയിട്ടില്ല. അങ്ങനെ ഇരിക്കെ തേർഡ്യേർസിന്റെ സെന്റോഫ് പാർട്ടി പ്ലാൻ ചെയാൻ എന്നെയും കാർത്തിക്ക് ചേട്ടനെയും ടീച്ചേർസ് അങ്ങു നിയോഗിച്ചു. അതിന്റെ കാര്യങ്ങൾ ചർച്ച ചെയാൻ ഫൗർത്ത പീരിയഡ് ക്യാന്റീനിൽ ചെല്ലാൻ പറഞ്ഞു. കറക്റ്റ് ഫൗർത്ത പീരിയഡ് മനസ്സിൽ നൂറു ലഡ്ഡു പൊട്ടിയത് പോലെ ആണു എനിക്ക് തോന്നിയത്. ഇളം മഞ്ഞ ടോപ്പും അതിനു ചേർന്നു നിൽക്കുന്ന കടും കറുപ്പ് വെൽവെറ് പാവടെയും ഇട്ടു നിൽക്കുന്ന എന്നെ ചേട്ടൻ ആദ്യമായി നോക്കുന്നത് ഞാൻ കണ്ടു. ഉള്ളിലെ സന്തോഷo മറച്ചു കൊണ്ട് അടുത്ത ചെന്ന് അപ്പുറത്തെ സീറ്റിൽ ഓപ്പോസിറ്റ് ആയി ഇരുന്നു.

കാർത്തിക് ചേട്ടൻ : ഞാൻ വിളിച്ചത് ടീച്ചർ പറഞ്ഞിട്ടാ…

കേൾക്കാൻ കൊതിച്ചിരുന്ന ആ ശബ്‍ദം പ്രേതീക്ഷിച്ചതിലും മധുരമായിരുന്നു. കേട്ടു ലയിച്ചു ഇരിക്കുന്ന എന്നെ നോക്കി.. കാർത്തിക് ചേട്ടൻ പറഞ്ഞു suggestion വല്ലോം ഉണ്ടെങ്കിൽ പറയണം അല്ലാതെ അറിയാൻ കഴിയില്ല. നിങ്ങളുടെ ക്ലാസ്സിൽ നിന്നും ഒരു തുക പിരിക്കണം. അതു ഞങ്ങളെ ഏൽപ്പിക്കണം. പിന്നെ തന്റെ വക ഒരു പാട്ടും ആദിത്യയുടെ ഒരു ഡാൻസും പിന്നെ അല്ലറ ചില്ലറ കലാപരിപാടികളും തട്ടി കൂട്ടാം നമ്മുക്ക്.

ഇത്രയും പറഞ്ഞു അവിടെ നിന്നും പോകാൻ തുടങ്ങിയ ചേട്ടനോട് ഞാൻ ഉറക്കെ പറഞ്ഞു… സഖാവെ അപ്പൊ സഖാവിന്റെ വക കവിത പാരായണം ഇല്ലേ. എന്നെ നോക്കി ചിരിച്ചു കൊണ്ട് കാര്‍ത്തിക് ചേട്ടന്‍ പോയപ്പോൾ സത്യത്തിൽ ആ താടിക്കാരനോട് ഉള്ള എന്റെ ഇഷ്ടം വല്ലാതെ കൂടുന്നതായി തോന്നി.

അന്നു മുതൽ ചേട്ടൻ എന്നോട് മിണ്ടാൻ തുടങ്ങി. പരിപാടികൾക്ക് ഓടി നടക്കുന്നതിന്റെ ഇടയിൽ പലപ്പോഴും ഞങ്ങൾ അറിയാതെ തന്നെ അടുക്കുന്നതായി തോന്നി. എന്നാൽ തുറന്നു പറഞ്ഞാൽ നഷ്ടമാകുമോ എന്ന് പേടികൊണ്ടു ഞാൻ ആ സാഹസത്തിനു മുതിര്ന്നില്ല. പരിപാടികൾ പതിയെ ചാർട്ടായി. എന്നാലും കവിത പാരായണത്തിന് കക്ഷി സമ്മതിച്ചില്ല.. ഗതികെട്ട ആകാശ് ചേട്ടൻ എന്നോട് ഒന്ന് പറഞ്ഞു നോക്കാൻ പറഞ്ഞു. എന്നാൽ ഞാൻ പറഞ്ഞ കേൾക്കും എന്നു എന്ത് കൊണ്ട് ആകാശ് ചേട്ടന് തോന്നിയെന്നത് എന്നിൽ സംശയം ഉണർത്തി. എന്തായാലും പറഞ്ഞത് അല്ലെ ഒരു കൈ നോക്കാം എന്നു പറഞ്ഞു മരച്ചുവട്ടിൽ ഇരുന്ന സഖാവിന്റെ അടുത്തേക്ക് ഞാൻ പോയി.
സഖാവെ ഒരു കാര്യം പറഞ്ഞാൽ കേൾക്കോ??

എന്താ കാര്യം കേൾക്കട്ടെ കൊള്ളാമോ എന്നു. സഖാവു ഞങ്ങൾക്ക് വേണ്ടി ഒന്ന് കവിത ചൊല്ലുമോ. ആഹാ ഇതാണോ കാര്യം. ചൊല്ലാലോ പക്ഷെ ഈ സഖാവെ എന്നാ വിളിമാറ്റി ചേട്ടാ എന്നു അക്കോ.

തീർച്ചയായും ചേട്ടാ എന്നു വിളികാം. പക്ഷെ സഖാവു പറ്റിക്കരുത്.

അങ്ങനെ സെന്റോഫ് ഡേ വന്നു എന്റെ വക പാട്ടും ചേച്ചിയുടെ ഡാൻസും, ആകാശചേട്ടന്റെ മോണോആക്റ്റും കഴിഞ്ഞു. വോട്ട് ഒഫ്‌താങ്കസ് ഉം ആയി എന്നിട്ടും കാർത്തിക് ചേട്ടൻ സ്റ്റേജിൽ കേറാതെ നിലയ്ക്കുന്ന കണ്ടു എന്നിക് ദേഷ്യം വന്നു ഞാൻ അവിടെന്നു പോയി. അതുകഴിഞ്ഞ് ബുദ്ധിമുട്ട് ആയിരുന്നിട്ടും ഞാൻ ഒരു week മുഖം കൊടുക്കാതെ നടന്നു… കാര്യം മനസ്സിലായി എന്നോണം സോറി ചോദിച്ചു പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല. ആകാശ് ചേട്ടനെ കൊണ്ട് recommend ചെയിതു ബട്ട്‌ നോ യൂസ്. അവസാനം ആ ബസ് സ്റ്റോപ്പിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങു ചൊല്ലി തുടങ്ങി
…….
നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?..

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോ ൾ എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യമില്ലാത്ത മണ്ണിൽമടുത്തു ഞാൻ ..

എത്ര കാലങ്ങളായ് ഞാനീവിടെ , ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്
നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ എൻറെ വേരിൽ പൊടിഞ്ഞു വസന്തവും
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു…..

ഇത്രെയും ചൊല്ലിയപ്പോ തന്നെ ഞാൻ കരഞ്ഞു പോയിരുന്നു. ഇനിയും ഉള്ളിലെ ഇഷ്ടം മറക്കാൻ കഴിയാതെ ഞാൻ തുടർന്നു…………

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഗാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും…

നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?..

കണ്ണുനിറഞ്ഞു നിന്ന എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചപ്പോഴാ ഞാൻ അറിഞ്ഞേ അറിയാതെ ഞാൻ എന്റെ ഇഷ്ടo തുറന്നു കാട്ടി എന്നു.

എനിക്കും പേടിയായിരുന്നു തുറന്നു പറയാൻ… ആദ്യമായി ഫ്രഷേഴ്‌സ് ഡേയ്ക്ക് കണ്ടപ്പോൾ തുടങ്ങിയ ഇഷ്ടമാ.. പക്ഷെ പഠിക്കാനും പാടാനും മിടുക്കി ആയ തനിക്കു എന്നെ ഇഷ്ടാവോ എന്നു ഒരു പേടിയായിരുന്നു. പിന്നെ അന്നു പരിചയപ്പെടാൻ വേണ്ടി ആയിരുന്നു വന്നു പോസ്റ്റർ ചെയ്യാൻ പറഞ്ഞേ. അന്ന് മുതൽ ഇന്ന് വരെ നീ പോലും അറിയാതെ നിന്നെ അറിയുക ആയിരുന്നു.

ഞാൻ : ആദ്യo കണ്ടപ്പോഴേ എനിക്ക് ഇഷ്ടമായി എന്നാൽ അങ്ങനെ പറയാൻ ഒരു പെൺകുട്ടിക്കും കഴിയില്ല. സഖാവെ എന്ന് വിളിക്കുമ്പോഴും ഉള്ളിൽ ഏട്ടാ എന്ന് വിളിക്കാൻ കൊതിച്ചു.

ആഹാ എങ്കിൽ പിന്നെ സമയം കളയണ്ട വിളിച്ചേ ഒന്ന് ഏട്ടാ എന്ന്.

കാർത്തിക് ഏട്ടാ. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.

പറ കാർത്തു എന്താ കാര്യം??

വീട്ടിൽ വന്നു ചോദിക്കാൻ ഉള്ള ചങ്കൂറ്റം ഉണ്ടോ. പാർട്ടിയെക്കാള്‍ വലുതല്ല എന്നാലും പൊന്നു പോലെ നോകാം എന്നു ഉറപ്പ് ഉണ്ടോ.

പാർട്ടി എനിക്ക് എല്ലാം ആണു എന്നാൽ കുട്ടുകാരെക്കാള്‍ അല്ല. അതു പോലെ കുട്ടുകാർ എനിക്ക് വലുതാണ് എന്നാൽ അവർ നീ ആവില്ല. വീട്ടിൽ വന്നു അന്ന് തന്നെ ചോദിക്കാം എന്നു കരുതിയതാ പക്ഷെ നിന്റെ ഇഷ്ടം അറിഞ്ഞിട്ടു മതി എന്നു കരുതി. ജീവിതം ഒന്നേ ഉള്ളു അതിൽ പെണ്ണും ഒന്നേ ഉള്ളു. വരുന്നോ കാർത്തു കാർത്തിക് ആകാൻ.

ഇല്ല……. കാരണം ഞാൻ കാർത്തു കാർത്തിക് ആകാൻ ആഗ്രഹിക്കുന്നുനില്ല. എനിക്ക് ഏട്ടന്റെ കാർത്തിക കാർത്തിക് ആയ മതി…. അങ്ങനെ പേരിൽ കണ്ട അതെ ഒരുമ ഞങ്ങളുടെ ജീവിതത്തിലും വന്നു.. എന്റെ താടിക്കാരൻ ഇപ്പൊ എന്റെ മാത്രമായി മാറി…

written by #നന്ദിനി

 

LEAVE A REPLY

Please enter your comment!
Please enter your name here