Home Latest ഞാൻ സാരിയുടുത്ത് കഴിഞ്ഞാൽ എന്നെ ആദ്യം നീ വേണം കാണാൻ…”

ഞാൻ സാരിയുടുത്ത് കഴിഞ്ഞാൽ എന്നെ ആദ്യം നീ വേണം കാണാൻ…”

0

രചന : Luttappy

”ഞാൻ സാരിയുടുത്ത് കഴിഞ്ഞാൽ എന്നെ ആദ്യം നീ വേണം കാണാൻ…” അവളത് പറഞ്ഞ് നിർത്തുമ്പോൾ ആ കണ്ണുകളിലെ പ്രണയത്തിന്റെ സമുദ്രത്തിൽ ഞാൻ താണു പോയിരുന്നു… അതും പറഞ്ഞ് സാരി ഉടുക്കാൻ അവൾ പോയ്… അവൾക്കത് പറഞ്ഞിട്ട് പോയാ മതി… കൂട്ട്ക്കാരുടെ കണ്ണ് വെട്ടിച്ച് അവളുടെ അടുത്ത് എത്തുക വളരെ ബുദ്ധിമുട്ടാണ്… കാലത്ത് നേരത്തെ വന്നാലാണ് സ്വസ്ഥമായ് ഒന്ന് സംസാരിക്കാൻ തന്നെ പറ്റുക.

അങ്ങനെ ചോറൊക്കെ കഴിച്ച് കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു , ”താലം പിടിക്കുന്നവരെ നോക്കിയിട്ട് വരാം” സ്കൂൾ ആനിവൽ ഡേ ആണ്… അതിന് താലം പിടിക്കണുണ്ട് അവൾ… അങ്ങനെ ഇങ്ങനെ ഒന്നും Dress മാറുന്നിടത്ത് കയറാൻ പറ്റില്ലെങ്കിലും , ഒരു വിധത്തിൽ ആ പരിസരത്ത് എത്തിപ്പെട്ടു… സെറ്റ് സാരീം ചുവപ്പ് ബ്ലസും ഇട്ട പെൺക്കുട്ടികൾക്കിടയിൽ നിന്ന് അവളെ കണ്ടു പിടിക്കാൻ എന്നെ സഹായിച്ചത് , ദേവീ ചെെതന്യം നിറഞ്ഞ അവളുടെ മിഴികൾ തന്നെയായിരുന്നു… ആ കണ്ണുകൾ എന്നെയും തിരയുന്നുണ്ടായിരുന്നു…

സാരിയുടെ ഞൊറി കുത്തുന്നതിനിടക്ക് ആ പൊക്കിൾ കൊടി കണ്ടു… കാമാസക്തിയോടെ അല്ല ഞാനത് നോക്കിയത്… അപ്പന്റിക്സ് വന്നപ്പോൾ അവളനുഭവിച്ച വേദന ആ പൊക്കിൾ കൊടിയിലെ പാടുകൾ എനിക്ക് പറഞ്ഞു തന്നു… ഞാനത് കണ്ടതിന് അവൾക്ക് ഒരു കുശുംബത്തി കൂട്ടുക്കാരിയിൽ നിന്ന് ചീത്ത കേട്ടു… സാരി ഉടുത്ത് കഴിഞ്ഞപ്പോൾ അവൾ ആദ്യം കണ്ടത് എന്നെ ആയിരുന്നു… അവളെ ആദ്യം കണ്ടത് ഞാനും…

”അങ്ങനെയല്ല ഇത് പോലെ പിടിക്ക്” എന്ന് പറഞ്ഞ് എന്റെ കെെയ്യിലുണ്ടായിരുന്ന കണ്ണാടി അവൾ നേരെ വച്ചു… കണ്ണെഴുതാനും , പൊട്ട് കുത്താനും , തല മുടി കെട്ടാനും ഒക്കെ അവൾക്ക് കണ്ണാടി പിടിച്ച് കൊടുത്തത് ഞാനായിരുന്നു… കുറെ നേരം അതും പിടിച്ച് നിൽക്കുംമ്പഴും കെെ വേദനിക്കുന്നത് ചെറിയ തോതിൽ ആയിരുന്നൂ… ഇടക്കിടെ കണ്ണാടിയിലേക്ക് പകരം എന്റെ കണ്ണിലേക്കാണ് അവൾ നോക്കിക്കൊണ്ടിരുന്നത്… പ്രണയത്തിന്റെ ഏറ്റവും വലിയ അമ്പുകളാണ് അവൾ ആ നോട്ടം വഴി നെയ്ത് വിട്ടത്…

പല തവണ ഞങ്ങളുടെ കണ്ണുകൾ ഉടക്കി…പരസ്പരം നോക്കി നിന്നു… ആരെന്ത് പറയും എന്നൊന്നും ഒാർത്തില്ല… ഇടക്കെപ്പഴോ ഞാൻ ചുറ്റിനും നോക്കിയപ്പോളാണ് മാറി നിന്ന് എന്നെ നോക്കുന്ന കൂട്ട്ക്കാരെ കണ്ടത്…!

അടി ഉറപ്പാണ്… കെെയ്യിൽ അവൾക്ക് നോക്കാനുള്ള കണ്ണാടിയും പിടിച്ച് നിൽക്കുന്ന എന്നെ അവർ നോക്കി കൊന്നു… എന്ത് കൊണ്ടോ ഞങ്ങളുടെ ബന്ധം അവർക്കിഷ്ടമല്ല… എന്നാലും ഞാനത് കാര്യമാക്കിയില്ല… അവളുടെ ഒപ്പം നിന്നു… ചെറിയ തോതിലുള്ള മേക്കപ്പൊക്കെ കഴിഞ്ഞപ്പോ അവൾ ചോദിച്ചു… ”എങ്ങനുണ്ട് കാണാൻ?? ”

‘എന്താ ഇത് , കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ടതോ ‘ എന്ന് പറയാൻ തുനിഞ്ഞെങ്കിലും പറഞ്ഞില്ല… അവൾ അതീവ സുന്ദരി ആയിരിക്കുന്നു… കൺ പീലികളാൽ നിറഞ്ഞ ആ കണ്ണുകൾ എന്നെ വല്ലാതെ ആകർഷിച്ചു…. അത് പോലെ തന്നെ ആ കൺമഷിയും… അവൾ കണ്ണുകൾ എഴുതിയത് എന്നെ നോക്കിയാണ്..

”നല്ല ഭംഗിയുണ്ട് കാണാൻ ” അത് കേൾക്കേണ്ട താമസം ചുവന്നിരിക്കുന്ന ആ ചുണ്ടുകൾ വിടർന്നു… സന്തോഷം മാത്രമല്ല..ഒരു ചെറിയ നാണവും ആ ചിരിയിൽ ഒളിച്ചിരിക്കുന്നുണ്ടായ്… മുട്ട് കുത്തി നിന്ന് ‘എന്റെ ലോകം നീയാണ് പെണ്ണെ ‘ എന്ന് പറയാൻ തോന്നി… അപ്പോഴാണ് എന്നെ ഞെട്ടിച്ച് കൊണ്ടുള്ള ആ മറുപടി ” ഇന്ന് എന്താ എനിക്കിത്ര ഭംഗിയെന്നറിയോ…?? ”

(എന്നെ ചൂണ്ടി കാണിച്ചവൾ പറഞ്ഞു) ”പിടിച്ച് തന്ന കണ്ണാടിയിൽ അല്ല ആ കണ്ണുകളിൽ നോക്കിയാണ് ഞാൻ ഒരുങ്ങിയത്… ” രണ്ട് മൂന്ന് നിമിഷങ്ങളെടുത്തു എനിക്കതിന്റെ അർത്ഥം മനസിലാക്കാൻ.. എന്റെ കണ്ണുകളിൽ നോക്കിയാണ് അവൾ ഒരുങ്ങിയത്… അതെ .. ശെരിയാണ്….. ഇടക്കിടക്ക് എന്റെ കണ്ണുകളിലേക്കുള്ള ആ നോട്ടം , അതെന്നെ അസ്വസ്ഥനാക്കി എങ്കിലും , അത് ഞാൻ ശ്രദ്ധിച്ചിരുന്നു… സന്തോഷം എന്ന് പറഞ്ഞാ…ഇങ്ങനെ ഞാനിത് ആദ്യമായാണ് അനുഭവിക്കുന്നത്..

അതല്ലെങ്കിലും കാമുകിമാർ അങ്ങനെയാണ്…ഇടക്കിടക്ക് നമ്മുടെ ഇട നെഞ്ചിൽ വന്ന് തറിക്കുന്ന ഡയലോകടിക്കും… ചിലത് നമുക്ക് എന്തെന്നില്ലാത്ത സന്തോഷം തരും… മറ്റ് ചിലത് ദുഖവും… ഏതായാലും ഞാൻ Happy ആണ്… ആഗ്രഹിച്ച പോലെ ഞങ്ങൾ രണ്ടാളും മാത്രമായ സമയം വന്നു… എനിക്കൊരുമ്മ വേണമെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു അവളോട്…

” ഉമ്മ വേണ്ടേ ?? ”അത് കേട്ടപ്പോ തന്നെ പകുതി ധെെര്യം ചോർന്ന് പോയ്… നെഞ്ച് ഇടിക്കുന്നതെനിക്ക് കേൾക്കാം… ഞാനാകെ വിയർത്തു… സാരിയുട്ത്ത് കഴിഞ്ഞാ ഞാനാദ്യം കാണണം എന്ന അവൾടെ ആഗ്രഹം ഞാൻ സാധിച്ച് കൊടുത്തു … ഒരു മിനിറ്റ് പോലും മാറി നിൽക്കാതെ ഞാൻ കൂടെ തന്നെ നിന്നു…. ഒരു പക്ഷെ അതാവും എന്റെ ആഗ്രഹത്തിനവൾ സമ്മതിച്ചത്… ഒന്നും മിണ്ടാതെ നിന്ന എന്റെ അടുത്തവൾ വന്നു… ഞാനാകെ വല്ലാതായ്…. ആ ചുണ്ടുകൾ എന്റെ കവിളത്തു പതിയാൻ ഇനി അധിക നിമിഷമില്ല…. ആരോ എന്റെ കണ്ണടക്കുന്ന പോലെ , കണ്ണുകൾ താനെ അടഞ്ഞു…!

അത് സംഭവിച്ചു….

ആ നിമിഷത്തിന് തൊട്ട് മുമ്പ് ഞാനോടി…!!! വാതിലിനടുത്തെത്തിയപ്പോ ഞാൻ അവളെ നോക്കി… ആ മുഖം ഇത്തിരി വാടിയിരുന്നു… ഞാൻ മനപ്പൂർവം അവളെ കളിയാക്കിയ പോല…. തിരിച്ച് ചെന്ന് അവളുടെ ബഗെടുത്ത് വേഗം വരാൻ പറഞ്ഞു… താലം പിടിച്ച് അവളും , അവളുടെ ബാഗ് പിടിച്ച് ഞാനും ഇറങ്ങി… ആ വരവ് നോക്കി എന്റെ കൂട്ട്ക്കാർ അവടെ നിൽക്കണത് ഞാൻ കണ്ടു… അവരെ കണ്ടിട്ടാകണം അവൾ വേഗം നടന്ന് താലം പിടിക്കുന്നവരുടെ കൂട്ടത്തിൽ കേറി… തിരിഞ്ഞ് നോക്കീട്ട് നടന്നകന്നു…

ഇനി ആണ് പൂരം.. അവരെന്നെ തല്ലി കൊല്ലും…ആ ഭാവമാണവരുടെ മുഖത്ത്. അടുത്ത് ചെന്നതും ചെവി പൊട്ടണ ചീത്ത പറഞ്ഞു… (അതിവിടെ പറയുന്നില്ല) . കുട്ടു മാത്രം ഒന്നും പറഞ്ഞില്ല… എല്ലാർടെം ചോരത്തിളപ്പ് മുഴുവൻ പറഞ്ഞ് തീർത്തപ്പോ…അവസാനം ഒരു കാര്യം കൂടി പറഞ്ഞു… ” ബാക്കി എല്ലാരും മേക്കപ്പിന് കേറി നീ ഇങ്ങനെ നടന്നോ…തെണ്ടി..” അപ്പഴാണത് ഓർത്തത്…ഞാൻ മയിമിന് ഇണ്ട്… ഒട്ടും സമയം കളയാതെ ഓടി…ആരൊക്കെയോ മേക്കപ്പിട്ട് തന്നു… താലം പിടിച്ച് കഴിഞ്ഞു കാണും… അവൾ പോയിട്ടുണ്ടാകും… എനിക്കണേൽ പുറത്തിങ്ങാൻ പറ്റില്ല… പോകുന്നതിന് മുമ്പ് എനിക്കൊന്ന് കാണണം എന്നുണ്ടായ്… അവളിപ്പോ വീടെത്തി കാണും…!

മനസ് ചത്തങ്ങനെ ഇരിക്കുംമ്പോ പുറത്ത് നിന്ന ഒരു friend വന്ന് ബാക്കി എല്ലാവരെയും വിളിച്ചോണ്ട് പോയ്… പിന്നെ കണ്ടത് വാതിലിന് മുമ്പിൽ നിരന്ന് നിക്കണ എന്റെ കൂട്ട്ക്കാരെയാണ്… എന്താ സംഭവം ??

അവര് എല്ലാരും നല്ല കലിപ്പിലും ‘അവളിങ്കട് വരട്ടെ , ഇപ്പോ കാണിച്ച് കൊടുക്കാം ‘ എന്നൊക്കെ പയണുണ്ട്…. നല്ല മുട്ടൻ പണിയാണെന്ന് ഉറപ്പായ്… ക്ലാസിന് രണ്ട് വാതിലുണ്ട്… കുറച്ച് കഴിഞ്ഞപ്പോ ആവളുടെ കൂട്ടുകാരികൾ മറ്റേ വാതിൽ വഴി വന്നൂ… അവളും… ഇത് കണ്ട നമ്മടെ ചങ്ങായ്മാരോടി എന്റെടുത്ത് വന്ന് നിന്നു…. പിന്നെ അവളെയും കൂട്ട്ക്കാരികളെയും കളിയാക്കലും മറ്റും തൊടങ്ങി… ഞാനും അവളും തമ്മിൽ മിണ്ടരുത്… അതാണ് ഇവരുടെ ആവശ്യം…

ആ ആവശ്യം തന്നെ നടന്നു.. ഞങ്ങൾക്ക് തമ്മിൽ മിണ്ടാൻ കഴിഞ്ഞില്ല… എങ്കിലും ഒരുപാട് നോട്ടങ്ങൾ ഞങ്ങൾ കെെമാറിയിരുന്നു… അപ്പഴേക്കും അവൾക്ക് പോകാൻ സമയമായ്… ആ മുറിയിൽ നിന്നവൾ ഇറങ്ങുമ്പോ ഞങ്ങളുടെ മൗനങ്ങൾ പരസ്പരം സംസാരിച്ചിരുന്നു… അവൾ പോയത് കൺ കുളിർക്കേ കണ്ട ശേഷം എന്റെ കൂട്ട്ക്കാരും പോകാർ തുടങ്ങി… അന്നാദ്യമായിട്ടാകും എനിക്കവരോട് അത്രയും ദേഷ്യം തോന്നിയത്…! വിങ്ങിപ്പൊട്ടി ഇരുന്ന ഞാൻ ആരോ ഓടി വരുന്ന ശബ്ദം കേട്ടാണ് ഞെട്ടിയത്…

അച്ചു …. ‘ ഇവളെന്താ ഇവിടെ…? , അപ്പോ വീട്ടിൽ പോയില്ലേ ? , ഇത്ര നേരം അവരുടെ കണ്ണ് വെട്ടിച്ച് എവിടെയായിരുന്നൂ ?? ‘ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കടന്ന് പോയെങ്കിലും അതൊന്നും ചോദിച്ചില്ല…! മനസ്സ് നിറഞ്ഞു… എന്നെ കാണാൻ , എന്നോട് മിണ്ടാൻ വേണ്ടി അവൾ വീണ്ടും വന്നു…. അവരെങ്ങാനും കണ്ടാൽ എന്ന പേടി എന്നെ അലട്ടുന്നുണ്ടായിരുന്നു… പക്ഷെ ആ മുഖത്ത് വല്ലാത്ത ധെെര്യം ഞാൻ കണ്ടു… അതാണ് പ്രണയം , പലതിനും ചങ്കൂറ്റം തരും…

സ്കൂളിൽ നിന്ന് അപ്പോൾ ഇറങ്ങിയ അവൾ പോയത് ഒരു ഗിഫിറ്റ് മേടിക്കാനാണ്.. അത് വാങ്ങി തിരികെ വീണ്ടും എന്റെടുത്ത് വന്നു… എന്ത് മാത്രം അവൾ ഒാടി എന്നത് കൂടെ ഉണ്ടായ അവളുടെ കൂട്ട്ക്കാരി ശ്വാസം കിട്ടാതെ വലിക്കുന്നത് കണ്ടപ്പോ എനിക്ക് മനസിലായ്… വീണ്ടും ഞങ്ങളുടെ കണ്ണുകളുടക്കി.. അധരം കൊണ്ട് സംസാരിച്ചെങ്കിലും , കൂടുതൽ കിന്നരിച്ചത് ഞങ്ങളുടെ കണ്ണുകളാണ്… പ്രേമോപഹാരം ആയിരിക്കും കെെയ്യിലുള്ള ഗിഫ്റ്റെന്ന് തെറ്റിധരിച്ച് അത് ആശിച്ചെങ്കിലും , എനിക്കുള്ളതല്ല അതെന്നറിഞ്ഞപ്പോ തളരാതിരുന്നത് , ആ കണ്ണുകൾ കൊണ്ട് അവളെന്നോട് കിന്നരിച്ചത് കൊണ്ടാണ്… ദേവീ ചെെതന്യമുള്ള ആ കണ്ണുകൾ കൊണ്ട് …

Written By Luttaappy

 

LEAVE A REPLY

Please enter your comment!
Please enter your name here