Home Latest കോളേജിലെ അസ്സൽ ചട്ടമ്പിയാണ് രഞ്ജു.. സീനിയറായ ഞങ്ങളെ പോലും റാഗിങ്ങ് നടത്തിക്കളയും..

കോളേജിലെ അസ്സൽ ചട്ടമ്പിയാണ് രഞ്ജു.. സീനിയറായ ഞങ്ങളെ പോലും റാഗിങ്ങ് നടത്തിക്കളയും..

0

കോളേജിലെ അസ്സൽ ചട്ടമ്പിയാണ് രഞ്ജു.. സീനിയറായ ഞങ്ങളെ പോലും റാഗിങ്ങ് നടത്തിക്കളയും.. കാണാനൊക്കെ അടിപൊളി ഭംഗി ഉണ്ടായിട്ടെന്താ അടുക്കാൻ പറ്റില്ല. വായ തുറക്കുന്നതെ ചീത്ത വിളിക്കാനാ..

സകല തരികിട പരിപാടിയിലും അവൾ മുൻപന്തിയിൽ ഉണ്ടാകും. അവളെ കണ്ട അന്ന് തൊട്ട് നെഞ്ചിലൊരു മിടിപ്പ്. പക്ഷെ ഇഷ്ടം എന്നെങ്ങാനും പറഞ്ഞു ചെന്നാൽ കോളേജ് മൊത്തം അവൾ ഇളക്കി മറിക്കും ഉറപ്പ്. പിന്നെ തലവഴി മുണ്ടല്ല ഒരു പുതപ്പ് മൊത്തമായി ഇടേണ്ടി വരും..

കൂട്ടുകാരെല്ലാം കളിയാക്കി കൊന്നു. അവൾക്കൊരു മൂക്ക് കയറും കൂടെ വാങ്ങിച്ചോ. അല്ലാതെ അവൾ നിന്നെ അനുസരിക്കില്ല. ഞാനും വിട്ട് കൊടുത്തില്ല.. വീട്ടിൽ ഒതുങ്ങി കൂടുന്ന പെൺകുട്ടിയോളോന്നും എനിക്ക് ചേരില്ലെടാ. കട്ടക്ക് ഒപ്പം നിൽക്കണം. അതിപ്പോ എന്നാ പ്രശ്നം ആണേലും..

അവന്മാരോട് ഇതൊക്കെ പറഞ്ഞാലും അവളോട്‌ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ദൈവേ.. എല്ലാരും കൂടെ കളിയാക്കി കൊല്ലും.

ആർട്സ് ഡേ പ്രോഗ്രാമിന്റെ അന്ന് ഒരു പെൺകുട്ടി എന്തോ ആവശ്യത്തിന് സ്റ്റേജിന്റെ പുറകിൽ എന്റെ കയ്യിൽ പിടിച്ച് കൊണ്ടുപോയി. അവളുടെ പെൻഡ്രൈവോ മറ്റോ ആരോ എടുത്തു അത് തിരികെ വാങ്ങി കൊടുക്കാൻ നിക്കുമ്പോ ദാണ്ടെ രഞ്ജു പാഞ്ഞു വന്നു ആ കൊച്ചിന്റെ കൈ പിടിച്ച് വലിച്ചോണ്ടു പറഞ്ഞു. മോളെ ആരേം വേറെ കിട്ടില്ലേ നിനക്ക്. അവന്റെ കൈയങ്ങു വിട്ടേരെ.. അവൻ എന്റെ യാ.

ആ കൊച്ചു പോയ വഴിയിൽ പുല്ലുകൂടി മുളക്കില്ലെങ്കിലും അത് നോക്കി നിക്കാതെ രഞ്ജു പോയ വഴിയേ വച്ച് പിടിച്ചു.. അവളുടെ മുന്നിൽ പോയി നിന്ന് ചോദിച്ചു.. നീ എന്താ പറഞ്ഞെ രഞ്ജു നിനക്കെന്നെ ഇഷ്ടം ആണെന്നോ ?

എടാ ചെക്കാ നിനക്ക് നാണമുണ്ടോ ഇഷ്ടം തോന്നിയ പെണ്ണിനോട് തുറന്നു പറയാനുള്ള ധൈര്യം പോലും ഇല്ലാത്ത നീയൊക്കെ എന്തിനാടാ പ്രേമിക്കാൻ നടക്കണേ..

പിന്നെ ഞാൻ ഒഴിച്ച് ഈ ക്യാമ്പസിലെ ഒട്ടുമിക്ക പേരും അറിഞ്ഞു.നിന്റെ നോട്ടത്തിൽ ഉണ്ട് എന്നോടുള്ള ഇഷ്ടം അതറിയാൻ സൈക്കോളജി ഒന്നും പഠിക്കേണ്ട കേട്ടോ ചെക്കാ..

ഇഷ്ടം ഒക്കെ ആവുന്നത് കൊള്ളാം കൊരങ്ങന്മാരെ പോലെ ചില്ല ചാടി നടക്കുവനാണേൽ കാല് ഞാൻ മുറിക്കും. പിന്നെ ചാടാൻ പറ്റില്ല കേട്ടോ..

ഹോ എന്തോ വലിയ ഭാരം ഇറങ്ങി പോയപോലെ.. ന്നാലും പോയി പറയേണ്ടതായിരുന്നു.. ഇതിപ്പോ അവൾ കരുതിക്കാണും ചങ്കൂറ്റം ഇല്ലത്തൊനാണെന്ന്.

എന്തായാലും അവളെ സഹിക്കാൻ എനിക്കല്ലാതെ വേറെ ആർക്കും പറ്റില്ലെന്ന് കാലം തെളിയിച്ചു. കാരണം വേറൊന്നും അല്ല ഇന്ന് ഞങ്ങളുടെ കല്യാണം ആയിരുന്നു. കെട്ടിന്റെ നേരം തൊട്ടേ അസ്സൽ മഴ. അവളാരും കാണാതെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞെട്ടി പോയി.

ഈ മഴയത്ത് ബൈക്കിൽ വയനാട്ടിലെ കാട്ടിൽ പോണം എന്ന്. മഴയെ ഇഷ്ടപ്പെട്ടിരുന്ന അന്ന് ഞാൻ ശപിച്ചു പോയി. അമ്മേം ബന്ധുക്കാരുമൊക്കെ പിറുപിറുക്കുന്നുണ്ട് രാത്രി ബൈക്കിൽ ഇത്രേം ദൂരം അതും കല്യാണരാത്രി.

എനിക്കും നല്ല വിഷമം ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും യാത്ര തുടങ്ങി കഴിഞ്ഞപ്പോ മനസ്സിലായി. സ്നേഹിച്ച പെണ്ണിനേം കൊണ്ട് മഴ നനഞ്ഞൊരു യാത്ര അത് വാക്കുകൾ കൊണ്ടൊന്നും പറഞ്ഞാൽ തീരില്ല. അനുഭവിച്ചു തന്നെ അറിയണം.

പറ്റി ചേർന്നിരിക്കുന്ന എന്റെ പെണ്ണിനേം കൊണ്ട് ഞാൻ യാത്ര തുടങ്ങുകയാണ്. ഞങ്ങൾ സ്വപ്നം കണ്ട സ്വപ്നക്കൂടിലേക്ക്….

രചന ; ദിവ്യ അനു

LEAVE A REPLY

Please enter your comment!
Please enter your name here