Home Latest വിവാഹം കഴിഞ്ഞു 6മാസം പിന്നിട്ടു കഴിഞ്ഞു. ഓർത്തു വെക്കാൻ ഒന്നും തന്നെ ഇല്ല…. ഒരു ചുംബനം...

വിവാഹം കഴിഞ്ഞു 6മാസം പിന്നിട്ടു കഴിഞ്ഞു. ഓർത്തു വെക്കാൻ ഒന്നും തന്നെ ഇല്ല…. ഒരു ചുംബനം പോലും.

0

രചന : അനു

വിവാഹം കഴിഞ്ഞു 6മാസം പിന്നിട്ടു കഴിഞ്ഞു. ഓർത്തു വെക്കാൻ ഒന്നും തന്നെ ഇല്ല…. ഒരു ചുംബനം പോലും.

വൈകിട്ടത്തെ ചായ ഉണ്ടാക്കാൻ വേണ്ടി അടുപ്പത്തു വെച്ച പാൽ തിളച്ചു പോയപ്പോൾ ആണ് എനിക്ക് സ്വ ബോധം ഉണ്ടായത്. പെട്ടന്ന് തന്നെ ഗ്യാസ് ഓഫ്‌ ചെയ്ത് അതിലേക്കു തേയില ഇട്ടു കൊണ്ട് നിന്നപ്പോൾ. എന്റെ വയറിൽ എന്തോ ചുറ്റി പിടിക്കുന്നത് പോലെ എനിക്ക് തോന്നി കൂട്ടത്തിൽ പിൻ കഴുത്തിൽ ഒരു ചുണ്ടും ചുംബനവും ഉയർന്നതിന്റെ ചലനവും. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഭർത്താവ് മുന്നിൽ നിൽക്കുന്നു. ദേവേട്ടൻ…..

അനു പേടിച്ചോ ??

ഇല്ല… എന്ന് ആംഗ്യം കാണിച്ചു ചായ എല്ലാവർക്കും ഗ്ലാസ്സിൽ ആക്കി ഞാൻ. അച്ഛനും അമ്മയ്ക്കും ഒപ്പം ദേവേട്ടൻഉം വന്നിരുന്നു. അച്ഛനും അമ്മയ്ക്കും ഞാൻ ഉണ്ടാക്കുന്ന പരിപ്പുവട ഒരുപാട് ഇഷ്ടമാണ് അവർ അത് ആസ്വദിച്ചു കഴിക്കുന്നു. ഒപ്പം ഏട്ടനും. കാപ്പി കുടി കഴിഞ്ഞു ഞാൻ ഗ്ലാസും മറ്റു കഴുകി വെക്കുക ആയിരുന്നു. പെട്ടന്നാണ്, അമ്മ വിളിച്ചത് അമൽ ഏട്ടന് സുഖമില്ല (ദേവട്ടന്റെ ഏട്ടൻ )അവർ അങ്ങോട്ടേക്ക് പോവുകയാണ് എന്ന് പറഞ്ഞു. ദേവൻ പുറത്തു പോയേക്കുവാ അവനു തിരികെ വന്നതിനു ശേഷം നിങ്ങളും അങ്ങോട്ടേക്ക് വാ… എന്ന് പറഞ്ഞു അമ്മയും അച്ഛനും പോയി.

വീടിന്റെ വാതിൽ ചാരിയിട്ട് ഞാൻ ടെറസിൽ പോയി അലക്കി ഉണങ്ങിയ തുണികൾ എടുക്കുക ആയിരുന്നു. വിഷു ആകാറായി മുറ്റത്തെ കണിക്കൊന്ന പൂത്തു നിൽക്കുന്നു.
വീടിന്റെ ടെറസിൽ ഇരുന്നാൽ നല്ല കിഴക്കൻ കാറ്റ് വീശും. അതും ആസ്വദിച്ചു ഒരു ഇരുപ്പു പതിവാണ്. അങ്ങനെ പതിവ് പോലെ അവിടെ പോയി ഇരുന്നു. ദൂരേക്ക് നോക്കി……

6മാസം ആയിരിക്കുന്നു ഈ വീട്ടിൽ ഇവിടുത്തെ ഇളയ മകന്റെ വധു ആയി പടി കേറി വന്നിട്ട്. കുടുംബത്തിലെ നല്ല മരുമകൾ അമൽ ഏട്ടനും അഞ്ജലി ഏട്ടത്തിക്കും കുഞ്ഞു അനുജത്തി ഒക്കെയാണ് ഞാൻ. കിച്ചു മോന്റെ പ്രിയപ്പെട്ട ഇളയമ്മ… എന്നാൽ ഞാൻ ദേവട്ടന് നല്ലൊരു ഭാര്യ ആയിരുന്നില്ല.

അതൊരു പഴയ കഥയാണ്. പ്ലസ് 2തോറ്റു നിന്ന ഞാൻ അത് എഴുതി എടുക്കാൻ ട്യൂഷൻ പഠിക്കാൻ പോയി. നാട്ടിൽ ആർക്കും അതൊന്നും അറിയില്ലാരുന്നു. പലരോടും ഡിഗ്രി പഠിക്കുകയാണ് എന്ന് കള്ളം പറഞ്ഞിട്ട് ആയിരുന്നു ട്യൂഷൻ പഠിക്കാൻ പോയത്. ദേവൻ എന്ന അർജുൻ ദേവ് അപ്പോൾ St. Thomas കോളേജിൽ 3ആം വർഷം ഡിഗ്രിക്ക് പഠിക്കുക ആയിരുന്നു. നാട്ടിലെ സാമാന്യ തല്ലിപ്പൊളികളിൽ ഒരാൾ ആയിരുന്നു അദ്ദേഹവും. എത്ര തല്ലിപ്പൊളി ആയിരുന്നു എങ്കിലും എല്ലാർക്കും ഇഷ്ടം ആയിരുന്നു ഏട്ടനെ. പ്രേതെകിച്ചു പെൺകുട്ടികൾക്ക്. പക്ഷെ, ദേവൻ സ്നേഹിച്ചത് ഈ എന്നെയും. ഹൈ സ്കൂൾ കാലം മുതൽ ദേവൻ എന്നെ ഞാൻ പോലും അറിയാതെ പ്രണയിക്കുക ആയിരുന്നു. ഒരിക്കൽ ഫേസ്ബുക് റിക്വസ്റ്റ് വന്നപ്പോൾ പേടിച്ചു അരണ്ടണ് ഞാൻ അക്‌സെപ്റ് ചെയ്തത്. ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ആ മനുഷ്യനോട് ബഹുമാനം ആണ് തോന്നിയത്. അദ്ദേഹം അദ്ദേഹത്തിന്റെ സ്വപ്നങ്ങളെക്കുറിച്ച് എന്നോട് വാ തോരാതെ പറയും…. എനിക്ക് നല്ലൊരു കൂട്ടുകാരൻ ആയിരുന്നു. ഒരിക്കലും അദ്ദേഹത്തെ പ്രണയത്തിന്റെ കണ്ണുകളോടെ നോക്കാൻ ഞാൻ താല്പര്യം കാണിച്ചില്ല. അതിന്റെ കാരണം എന്തെന്ന് ഒരുപാട് അദ്ദേഹം ചോദിച്ചു എങ്കിലും പറയുവാൻ ഉത്തരം ഇല്ലായിരുന്നു. സഹികെട്ടു ഏതോ ഒരു ദിവസം അദ്ദേഹം എന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തു. അതിൽ നിന്നും അദ്ദേഹത്തിന് മനസിലായി അതിൽ ചാറ്റ് ചെയ്ത പലർക്കും എന്നോടുള്ള വികാരം കാമം മാത്രം ആണെന്ന്. ഇഷ്ടം ആണെന്ന് പറഞ്ഞാൽ കീഴ്പെടുത്താൻ ശ്രെമിക്കും എന്ന ഭയം കൊണ്ടാണ് ഞാൻ അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാർ ആകാത്തത് എന്ന് ഏട്ടൻ മനസിലാക്കി. ഒരുപാട് വഴക്കുകൾ പറഞ്ഞു എന്നെക്കൊണ്ട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യിച്ചു. എന്നിട്ട് പൂർണമായും ഏട്ടന്റെത് ആക്കി മാറ്റി. മനസുകൊണ്ട്….. പിന്നീട് ഞങ്ങളുടെ നാളുകൾ ആയിരുന്നു. പ്രണയം തന്നെ പ്രണയം. ലക്ഷ്യം ഇല്ലാതിരുന്ന എന്റെ മനസ്സിലും ജീവിതത്തിലും ഒരു ലക്ഷ്യം ഉണ്ടാക്കാൻ ഏട്ടന് കഴിഞ്ഞു. പക്ഷെ, കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഏട്ടൻ എന്നിൽ നിന്നും അകലുവാൻ ശ്രെമിച്ചു….

പതിയെ അകന്നു തുടങ്ങി. അത് എന്നിലും ദേഷ്യം വളർത്തി. ഒരു ദിവസം ശിവരാത്രിക്ക് ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് കണ്ണന് വേണ്ടി ഏട്ടൻ കവലയിൽ കിടന്നു തല്ലു ഉണ്ടാക്കി. ഇത് ഞാൻ നിർത്തിച്ചു വന്ന ഒരു കാര്യം ആയിരുന്നു. തല്ലുകൊള്ളിതരം. എന്റെ തലയിൽ കൈ വെച്ച് ഇനി ഇത് ചെയ്യില്ലെന്ന് വാക്കും പറഞ്ഞിരുന്നു. എന്നാൽ, അത് കാറ്റിൽ പറത്തി ഏട്ടൻ എനിക്ക് അത് സഹിക്കാൻ പറ്റിയില്ല. കൂട്ടുകാർക്കും വീട്ടുകാർക്ക് വേണ്ടിയും എന്തും ചെയ്യുന്ന ഏട്ടനെ മനസിലാക്കാൻ ഉള്ള ബോധം എനിക്ക് അപ്പോൾ ഇല്ലായിരുന്നു. വഴക്ക് ഉണ്ടാക്കി പിരിഞ്ഞു ഇതിന്റെ പേരിൽ.

ഏട്ടനോട് ഉള്ള ദേഷ്യത്തിൽ ഒന്ന് ചൂട് പിടിപ്പിക്കാൻ മറ്റൊരാളെ പ്രണയിക്കുന്നു എന്ന രീതിയിൽ അഭിനയിച്ചു. എന്നാൽ, അത് എന്റെ ജീവിതം തകർത്തു. അയാളൊരു ഫ്രോഡ് ആണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ ഞാൻ ഒളിച്ചോടി പോയി കല്യാണം കഴിച്ച പെണ്ണായി. അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് എല്ലാവരെയും പറഞ്ഞു മനസിലാക്കും മുൻപ് ഞാൻ പിഴച്ചു പോയ പെണ്ണായി എല്ലാവരും ചിത്രീകരിച്ചു. വീട് വിറ്റു ഏട്ടന്റെ വീടിനു അടുത്തേക്ക് മാറുമ്പോൾ പലവട്ടം ആഗ്രഹിച്ചു ആ കാലിൽ വീണു മാപ്പ് പറയണം എന്ന്. പക്ഷെ, ഏട്ടൻ സിവിൽ സർവീസ് പഠിക്കാൻ വേണ്ടി ഡൽഹിക്ക് പോയിരുന്നു. അമൽ ഏട്ടന്റെ വിവാഹം ആ സമയം നടന്നു. അന്ന് ആണ് അവസാനമായി ദേവനെ ഞാൻ കണ്ടത്.

എന്നെങ്കിലും ആ കാലിൽ വീണു മാപ്പ് പറയാൻ വേണ്ടി കുത്തു വാക്കുകൾക്ക് ഇടയിലും ഞാൻ ഏട്ടൻ തന്ന ഊർജം ഉൾക്കൊണ്ടു പഠിച്ചു. നന്നായിട്ടു തന്നെ. ബികോം കംപ്ലീറ്റ് ചെയ്തു ബാങ്ക് കോച്ചിംഗ് കഴിഞ്ഞപ്പോൾ ജോലി ആയി. പാലക്കാട്‌. അങ്ങോട്ടേക്ക് പോയത് വലിയൊരു സമാധാനം ആയി ജീവിതത്തിൽ. ഒരിക്കൽ ബാങ്കിന്റെ ഒരു പ്രതേക പരിപാടിയിൽ പങ്കെടുക്കാൻ പാലക്കാട്‌ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു അത്എന്റെ ഏട്ടൻ ആയിരുന്നു ദേവൻ. അന്ന് തമ്മിൽ കണ്ടു എങ്കിലും അദ്ദേഹം പരിചയം ഭാവിചില്ല. നിറഞ്ഞു വന്ന കുറ്റബോധം തുടച്ചു ആ പരിപാടി ഭംഗിആക്കി. പെട്ടന്ന് തന്നെ കോട്ടയത്തെ ഒരു ബാങ്കിൽ എനിക്ക് ട്രാൻസ്ഫർ ആയി ഞാൻ നാട്ടിലേക്ക് വന്നു. വിവാഹം ആലോചിച്ചു പലരും വന്നു എന്നാൽ നാട്ടുകാരുടെ പരദൂഷണം പറച്ചിലിൽ എന്റെ ജീവിതം തൂങ്ങി കിടന്നു. 24വയസ്സ് തികയുന്ന ഒരു പിറന്നാൾ ദിവസം ദേവൻ ഏട്ടനും അദ്ദേഹത്തിന്റെ കുടുംബവും വന്നു എന്നെ പെണ്ണ് ചോദിച്ചു. അച്ഛനും അമ്മയ്ക്കും സന്തോഷായി. പണ്ടേ ഉപേക്ഷിച്ച ഈ ആഗ്രഹം വേണ്ടാന്ന് പലവട്ടം മനസ്സ് പറഞ്ഞതാണ്. പക്ഷെ, അച്ഛന്റേം അമ്മടെയും സന്തോഷത്തിനു മുന്നിൽ കഴുത്തു നീട്ടി കൊടുത്തു. ദേവന്റെ പെണ്ണായി മാറി ഞാൻ.

എന്നാൽ, കല്യാണം കഴിഞ്ഞു ഇത്രയും നാളിനു ഇടയിലും ഏട്ടൻ എന്നെ സ്നേഹത്തോടെ നോക്കിയിട്ട് പോലും ഇല്ലായിരുന്നു. ഒറ്റക്ക് ഒന്ന് സംസാരിക്കാൻ പോലും കിട്ടില്ല. ഉള്ളിലുള്ള കുറ്റബോധം ഇറക്കി വെക്കുന്നത് ഏട്ടൻ വീട്ടിൽ വരുന്ന ദിവസങ്ങളിൽ ആ കാലിൽ വീണു കരഞ്ഞിട്ട് ആണ്. ഒന്നിച്ചു കിടക്കില്ല, ഒന്നിച്ചു കഴിക്കില്ല, ഒരു ആവശ്യവും പറയില്ല ഞാൻ. കാരണം, എനിക്ക് നഷ്ടപ്പെട്ടു എന്ന് ഞാൻ വിചാരിച്ച താലി എനിക്ക് തിരികെ തന്ന മനുഷ്യനെ ഒരു കാര്യത്തിന്റെയും പേരിൽ ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഞാൻ തയ്യാർ ആയിരുന്നില്ല. എന്നും ഈശ്വരൻ മാരോട് ഒപ്പം ആണ് എന്റെ മനസ്സിൽ ഏട്ടന്റെ സ്ഥാനവും. കണ്ണ് നിറഞ്ഞു ഒഴുകി….. മഴ വരുന്നുണ്ട്. കണ്ണ് തുടച്ചു തുണികൾ ഓരോന്നായി മടക്കി എടുത്തു ഞാൻ…

റൂമിൽ കൊണ്ട് പോയി വെച്ചു. അപ്പോൾ മഴ പെയ്തു. പെട്ടന്നാണ് ഓർത്തത് നാളെ ഏട്ടന് കൊണ്ട് പോകാനുള്ള ഏട്ടന്റെ ബാഗ് കഴുകി വെച്ചിരിക്കുന്നതാ ടെറസിൽ ആണ്. ഓടി പോയി ബാഗ് എടുത്തു. മഴ ശക്തിയായി പെയ്യുന്നു. ബാഗ് റൂമിൽ കൊണ്ട് പോയി വെച്ച് കുറച്ചു നേരം ആ മഴ നനയാൻ തീരുമാനിച്ചു. വെള്ളി കൊലുസ് ഇട്ട കാൽ വെള്ളത്തിൽ മുക്കിയപ്പോൾ വല്ലാത്തൊരു തണുപ്പ് ദേഹം മുഴുവൻ തോന്നി.

മഴയിൽ ഞാൻ എന്നെ തന്നെ മറന്നു നിന്നു….. ഉള്ളിലുള്ള സങ്കടം മുഴുവൻ ആ മഴയിൽ കരഞ്ഞു തീർത്തു. മഴ അതിന്റെ മൂർച്ചയിൽ എത്തിയപ്പോൾ അകത്തേക്ക് പോകുവാൻ ഞാൻ പിൻ തിരിഞ്ഞു. പുറകിൽ ദേവട്ടൻ. എന്റെ മുഖത്ത് നോക്കി നിൽക്കുന്നു. പതിയെ ഞാൻ പുറകോട്ടു മാറി. പോകുവാൻ തുടങ്ങിയപ്പോൾ എന്നെ ആ നെഞ്ചിലേക്ക് വലിച്ചു അടുപ്പിച്ചു. ഇനി എങ്കിലും എന്റെ അനു ആയി എന്റെ ഒപ്പം ജീവിച്ചു കൂടെ നിനക്ക്.

കരയുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഏട്ടൻ എന്റെ വിറയൽ കൊള്ളുന്ന ചുണ്ടിൽ അമർത്തി ചുംബിച്ചു. എന്നാൽ, വിധി അവിടെ വലിയൊരു വേലി സൃഷ്ടിച്ചു. ആ മഴയിൽ വീശിയ മിന്നൽ എന്നെ പുതിയൊരു ജീവിതം തുടങ്ങുവാനായി സമ്മതിച്ചില്ല. സുമംഗലി ആയി എനിക്ക് വിട നൽകി…. അദ്ദേഹത്തിന്റെ അടുത്ത് നിന്ന്. ഒരു കാര്യത്തിൽ ഞാൻ സന്തോഷിക്കുന്നു എന്റെ ഭർത്താവിന്റെ ജീവൻ ഈ താലിക്ക് ഒപ്പം എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത്. എനിക്കും സ്വർഗത്തിൽ ഒരിടം ദൈവം തരാതെ ഇരിക്കില്ല അല്ലേ………. ???

രചന : അനു

LEAVE A REPLY

Please enter your comment!
Please enter your name here