Home Latest “അതല്ല ഇക്ക ആ സുമി ഗൾഫിന്നു വന്നിട്ടുണ്ട്.. ഇക്ക അവളെ കാണുന്നത് എനിക്കിഷ്ടല്ലാ അതാ..”

“അതല്ല ഇക്ക ആ സുമി ഗൾഫിന്നു വന്നിട്ടുണ്ട്.. ഇക്ക അവളെ കാണുന്നത് എനിക്കിഷ്ടല്ലാ അതാ..”

0

രചന : അലി അക്ബർ തൂത

“ഇക്ക എനിക്കെന്റെ വീട്ടിലേക്കൊന്നു പോണം”

നസി ഷാനുവിന്റെ മാറിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു കൊണ്ട് പറഞ്ഞു.

“അതിനെന്താടി പെണ്ണേ ഞാൻ നിന്നെ കൊണ്ടുപോയി ആക്കാം”

വേണ്ട ഇക്ക ഇങ്ങൾ വരണ്ടട്ടോ ഞാൻ തനിയെ പൊയ്ക്കോളാം”

അതെന്താ നീ അങ്ങനെ പറയുന്ന് ഞാൻ തന്നെ അല്ലേ നിന്നെ കൊണ്ട് പോയാക്കാറുള്ളത്… ഇപ്പോ എന്താ പ്രശ്നം..?

“അതല്ല ഇക്ക ആ സുമി ഗൾഫിന്നു വന്നിട്ടുണ്ട്.. ഇക്ക അവളെ കാണുന്നത് എനിക്കിഷ്ടല്ലാ അതാ..”

“ഓ അവളോ അവൾ എന്നാ ഗൾഫിൽ നിന്ന് വന്നത്..? നീയെന്തെ ഇതുവരെ പറഞ്ഞില്ലല്ലോ..”

“നിങ്ങൾ അവളെ കാണുന്നത് എനിക്കിഷ്ടമല്ലാത്തതുകൊണ്ടുതന്നെയാണ് പറയാതിരുന്നത്..”

“അവളെന്നെ തേച്ചിട്ട് പോയതല്ലേടി പിന്നെയെന്താ നിനക്കൊരു പ്രശ്നം..?”

ഒരുകാലത്ത് ഷാനു സ്നേഹിച്ച പെണ്ണാണ് സുമി അവന്റെ എല്ലാമെല്ലാം ആയിരുന്നവൾ..
അവന്റെ ബുള്ളറ്റിന്റെ പിറകിൽ അവനെയും ചാരിയിരുന്നു കൊണ്ട് അവർ പോകാത്ത ഒരു സ്ഥലവുമില്ല .
ഒരിക്കലും ഒരു കാലത്തും വേർപിരിയില്ല എന്ന് പറഞ്ഞു സ്നേഹിച്ചു കഴിയുന്ന കാലം.

പെട്ടെന്നൊരു ദിവസം സുമി ഷാനുവിനെ വിളിച്ചു കൊണ്ട് പറഞ്ഞു.

“ഷാനു…നീ എന്നെ മറക്കണം ”

” എന്റെ സുമി… എന്താപ്പൊ നി ഇങ്ങനെ പറയുന്നേ
എന്തുപറ്റി നിനക്ക്..?”

അവൾ പറഞ്ഞു

“ഇത്രനാളും എന്നെ പോറ്റിവളർത്തിയ ഉപ്പയേയും ഉമ്മയേയും ഒഴിവാക്കാൻ എനിക്കാവില്ല ഷാനൂ..
അവർക്ക് നമ്മുടെ കല്യാണത്തിന് ഒട്ടും സമ്മതമല്ല..
ഒരിക്കലും നിന്നെ എനിക്കു മറക്കാൻ ആവുകയുമില്ല. നീ എന്നോടു ക്ഷമിക്കണം”

അവളുടെ ഇൗ വാക്കുകൾ കേട്ട് മരവിച്ച്‌ ഇരിക്കുമ്പോഴും എവിടെയോ ഒരു സന്തോഷം ഷാനുവിനനുഭവപ്പെട്ടു.

കാരണം അവന്റെ പെങ്ങൾ
റസീന…

ഉപ്പ ഉമ്മ സഹോദരങ്ങൾ.. എല്ലാവരുടെയും സ്നേഹം തട്ടിത്തെറിപ്പിച്ച് അവൾ പോയി..
അവൾ‌ സ്നേഹിക്കുന്ന ഒരുത്തന്റെ കൂടെ…ഒരു വാക്കുപോലും പറയാതെ…

ആ പ്രയാസത്തിൽ നിന്നും ഇന്നും ഷാനുവിന്റെ
കുടുംബത്തിന് കരകയറാൻ ആയിട്ടില്ല,
ഉമ്മ മാനസികരോഗിയായി മാറി.

ഇത്രമാത്രം തമ്മിൽ സ്നേഹിച്ചിരുന്നിട്ടും കുടുംബത്തെ ഒഴിവാക്കാൻ കഴിയാത്ത സുമിയോട് ഷാനുവിന് മതിപ്പ് തോന്നി.

അങ്ങനെ സുമിയുടെ വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ഷാനു സുമിയുടെ കൂട്ടുകാരിയെ കാണാനിടയായി. അപ്പോഴാണ് ആ സത്യം അവൻ അറിഞ്ഞത്

ഗൾഫിലുള്ള ഒരു സമ്പന്നന്റെ വിവാഹാലോചന വന്നപ്പോൾ അവൾ സ്വയം അതിന് സമ്മതം മൂളിയതാണെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അല്ല എന്നുമുള്ള ആ സത്യം അറിഞ്ഞപ്പോൾ
ഷാനു തകർന്നു.

പക്ഷേ പിന്നീടവൻ ചിന്തി ച്ചു. ഇത്രയും സ്വാർത്ഥമതിയായ അവളെ വിവാഹം കഴിക്കാതിരുന്നത് നന്നായി എന്ന്.

ചിലർ അങ്ങനെയാണ്…

ഹൃദയം നിറയെ സ്നേഹം പകർന്നാലും പണത്തിനു പിറകെ പോകും എന്നാൽ ചിലർ പണം ഇട്ടേച്ച് സ്നേഹത്തിന്റെ പിറകെ പോകും.

“ഇക്ക എന്തേ നിങ്ങൾ ആലോചിക്കുന്നത്”

“ഒന്നും ഇല്ലടി പെണ്ണേ
ഞാൻ ആ സുമിയെ കുറിച്ച് ആലോചിച്ചു പോയതാ”

ഇക്ക നിങ്ങൾക്ക് ഇപ്പോഴും അവളെ കുറിച്ചാണ് ചിന്ത..”

എന്നു പറഞ്ഞവൾ മുഖം വീർപ്പിച്ചു നിന്നു.

“നി അല്ലെടി എന്റെ ജീവനും ജീവിതവും…
അവളെന്നെ തേച്ചു പോയതല്ലേ…
അവളെ ഒന്ന് കാണണം ..എന്നൊരു മോഹം”

“വേണ്ട ട്ടോ ഇക്കാ എനിക്കതൊന്നും ഇഷ്ടല്ല”

ഞാൻ പറഞ്ഞു

” നിന്റെ അയൽ വീട്ടിലേക്ക് അവളെ കല്യാണം കഴിച്ചു കൊണ്ടു വന്നത് ദൈവ നിയോഗമവാം.”

“സുമിയെ അവിടെ കെട്ടിച്ചത് കൊണ്ടാണോ ഇക്ക ന്നെ കെട്ടിയത് എന്നെനിക്കു തോന്നുന്നു”

“അവളെന്നെ വിട്ടുപോയതിന്റെ ഫീലിങ്ങിൽ എന്റെ അവസ്ഥകണ്ട് എന്റെ ഉമ്മയും ഉപ്പയും തിരഞ്ഞുപിടിച്ച് തന്നതാണ് നിന്നെ…

നിന്റെ സൗന്ദര്യം ഒന്നും ഞാൻ അന്ന് കണ്ടിരുന്നില്ല…
ഞാൻ നിന്റെ മുഖത്തേക്ക് നേരെ ഒന്ന് നോക്കിയിട്ട് പോലും ഉണ്ടായിരുന്നില്ല…
വീടുകർക്കിഷ്ടപ്പെട്ട് ഞാൻ കെട്ടി.. ഇന്ന് ഞാൻ നിന്നിൽ സന്തുഷ്ടനാണ്.”

അങ്ങനെ ഷാനുവും നസിയും അവളുടെ വീട്ടിലേക്ക് യാത്രയായി.

നസിയുടെ വീട്ടിൽ നിന്ന് പലഹാരവും ചായയും കഴിച്ച് അവർ സുമിയുടെ വീട്ടിലേക്ക് ചെന്നു.

ചുറ്റുപാടും നല്ല ഭംഗിയിൽ മതിൽ തീർത്തു പൂന്തോട്ടങ്ങൾ നിറഞ്ഞ ഒരു വലിയ വീട് അവർ അവിടെ എത്തി കോളിംഗ് ബെല്ലടിച്ചു

വേലക്കാരി വാതിൽ തുറന്നു കയറിയിരിക്കാൻ പറഞ്ഞു.

അങ്ങനെ സുമി വന്നു ഒരു സിനിമാനടിയെ പോലെ അണിഞ്ഞൊരുങ്ങി.

ഷാനുവിനെ കണ്ടതും
അവളുടെ ചിരിയിൽ ഒരുവാട്ടം ഷാനുവിനുഭവപ്പെട്ടു.

അവൾ അവളുടെ വീട് മുഴുവനും തെല്ലഹങ്കാരത്തോടെ അവർക്ക് കാണിച്ചു .

അവസാനം അവരുടെ കുടുംബ ഫോട്ടോ കാണിച്ചു. അപ്പോൾ ഷാനു ശരിക്കും മനസ്സിൽ ചിരിച്ചു.

അവളുടെ ഭർത്താവിനെ കണ്ടാൽ ഒരു മധ്യ വയസ്സൻ… അവളെക്കാൾ ഇരുപത് വയസ്സ് കൂടുതൽ തോന്നിക്കും മുടിയെല്ലാം വെള്ളത്ത്‌ താടിയും നര തുടങ്ങിയിട്ടുണ്ട്.

ഷാനു മനപൂർവം അവളോട് ചോദിച്ചു

“ഇത് നിന്റെ ഭർത്താവിന്റെ ഉപ്പ ആണോ”

അവളുടെ അഹങ്കാരം എവിടെയോ പോയി മറഞ്ഞു.

അപ്പോഴേക്കും ജോലിക്കാരി
ചായയും പലഹാരവും ആയിവന്നു. കുടിച്ചു കൊണ്ടിരിക്കെ ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി

നസി അവർക്ക് സംസാരിക്കാനായി മനപ്പൂർവ്വം മാറിക്കൊടുത്ത്‌ അക്വറിയത്തിൽ മീനുകളും നോക്കി ആസ്വദിച്ചു നിന്നു.

സുമി സംസാരിക്കാൻ തുടങ്ങി.

ഷാനു എനിക്ക് നിന്നെ ഒരുപാട് ഇഷ്ടായിരുന്നുടാ…
ഇപ്പോഴും…അതെ..എന്റെ സ്നേഹത്തിന് ഒരു മാറ്റവും വന്നിട്ടില്ല. അന്ന് അങ്ങനെ ഒക്കെ സംഭവിച്ചുപോയി.ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം…?”

“എല്ലാം നല്ലതിനായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.എനിക്ക് നഷ്ടബോധമില്ല”

“ഒട്ടും…?”

“ഇല്ല….എന്നെയും എന്റെ സ്നേഹത്തെയും അറിയുന്നൊരു ഭാര്യയും സന്തോഷമുള്ളൊരു ജീവിതവും ഉള്ളപ്പോൾ എന്തിനു നഷ്ടബോധം..?”

സുമി പതുക്കെ ചിരിച്ചു.

“നിന്റെ നമ്പർ ഒന്ന് തരുമോ ഇടക്കൊന്നു വിളിക്കുന്നതിൽ വിരോധമുണ്ടോ…?”

ഷാനു അവന്റെ നമ്പർ കുറിച്ച് കൊടുത്തു.

അവർ യാത്ര പറഞ്ഞിറങ്ങി.

അങ്ങനെ സുമി ഇടക്കിടെ ഷാനുവിനെ ഫോണിൽ വിളിച്ച് സംസാരിക്കാനും വാട്ട്സ്ആപ് ചാറ്റ് ചെയ്യാനും തുടങ്ങി.

അങ്ങനെ മാസങ്ങൾ കടന്നുപോയി
അവൾ ഷാനുവിനെ തനിച്ച് അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവൻ ആ ക്ഷണം സ്വീകരിച്ചു അവിടെ ചെന്നു.

അവൾ നന്നായി ഉടുത്തൊരുങ്ങി. നല്ല ഭക്ഷണവും നല്ല പാനീയങ്ങളും തയ്യാർ ചെയ്തിരുന്നു

അതുകഴിഞ്ഞ് സുമി അവനെയും കൂട്ടി ഔട്ട്ഹൗസിലേക്ക്‌ പോയി ഷാനു അകത്ത് കയറിയതും അവൾ ഔട്ട് ഹൗസിന്റെ വാതിൽ പൂട്ടി

“എന്താണ് സുമി.. നി വരാൻ പറഞ്ഞത്..?”

“അത് നിനക്ക് ഇതുവരെയും മനസ്സിലായില്ലേ ?”

സുമി പെട്ടെന്ന് ഷാനുവിനെ കെട്ടിപ്പിടിച്ചു.

ഒരു നിമിഷം ഷാനു തരിച്ചു നിന്നു.
പെട്ടെന്ന് സമനില വീണ്ടെടുത്ത് അവൻ അവളെ തട്ടിമാറ്റി അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു.

“ഒരുകാലത്ത് ഞാൻ ഒത്തിരി കൊതിച്ചിട്ടുണ്ട് നിന്റെയീ സാമിപ്യം..
ഇന്ന് നീ മറ്റൊരാളുടെ
ഭാര്യയാണ്. ഞാനൊരു ഭർത്താവും.”

നിന്റെ ഭർത്താവിനെ ചതിക്കുവാൻ നിനക്കാവുമെങ്കിൽ എനിക്കതിനാവില്ല…”

അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

“ഷാനു…
അദ്ദേഹത്തിന് ഒന്നിനും ഒരു സമയവുമില്ല…അദ്ദേഹമിന്ന് പണത്തിനായി മാത്രമാണ് ജീവിക്കുന്നത്…പണം നേടുന്നതിൽ മാത്രമാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നത്… എനിക്ക് വയ്യ ഇങ്ങനെ ജീവിക്കാൻ..
ഞാൻ ഒരു സ്ത്രീയല്ലേ എനിക്കുമില്ലേ ആഗ്രഹവും മോഹങ്ങളും…”

“അന്ന് എന്റെ സ്നേഹത്തെ തട്ടിത്തെറിപ്പിച്ചു പണത്തിന്റെ പിന്നാലെ പോയ നിനക്കുള്ള ദൈവത്തിന്റെ ശിക്ഷയാണിത്..പണത്തെ മാത്രം
സ്നേഹിക്കുന്ന ഭർത്താവ്… ഇന്നു നീ മനസ്സിലാക്കിയില്ലേ പണമല്ല സ്നേഹമാണ് വലുതെന്ന്…”

അവൾ പറഞ്ഞു

“ഷാനു…എനിക്ക് വേണമെടാ നിന്നെ”

“എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും എനിക്ക് ദൈവം നൽകിയ സൗഭാഗ്യമായ എന്റെ നസിയുണ്ട്. അവൾ മതിയെനിക്ക്…..”

ഷാനു വാതിൽ തുറന്നു പുറത്തിറങ്ങി.

“ഒരുപാട് നെഞ്ചിലേറ്റി നടന്ന നിനക്ക് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം..അതിന് മാത്രമേ കഴിയൂ…”

ഷാനു പടികളിറങ്ങി തിരിഞ്ഞു നോക്കാതെ..

മനസ്സിന് വല്ലാത്തൊരു സുഖം അവനനുഭവപ്പെട്ടു ഒരുപാട് നാളത്തെ സങ്കടം പെയ്തൊഴിഞ്ഞ പോലെ..

അപ്പോഴും കണ്ണീരിൽ കുതിർന്ന കണ്ണുകളുമായി മരവിച്ച മനസ്സുമായി…. നിശ്ചലമായി… സുമി അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
_______________________
അലി അക്ബർ തൂത

 

LEAVE A REPLY

Please enter your comment!
Please enter your name here