Home Beauty നിമിഷങ്ങള്‍ കൊണ്ട് ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം

നിമിഷങ്ങള്‍ കൊണ്ട് ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം

0

നിമിഷങ്ങള്‍ കൊണ്ട് ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം

മുഖത്തെ രോമവളർച്ച സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് .ഇത്തരക്കാര്‍ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ വളരെ വലുതാണ്.പല പരിഹാരമാർഗങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിൽ ഇന്ന് നിലവിലുണ്ട്. Threading, Waxing, Plucking, Laser Hair Remover തുടങ്ങിയ ചികിത്സാ രീതികളും ഇപ്പോൾ നിരവധിയാണ്.വിപണിയിൽ ഹെയർ റിമൂവൽ ക്രീമുകളും ലഭിക്കും.എന്നാല്‍ നമ്മുടെ നാട്ടറിവുകളിലും മുഖരോമങ്ങൾ വളരാതിരിക്കുവാൻ ചില വഴികള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

കസ്തൂരിമഞ്ഞൾ പാൽപ്പാടയിൽ ചേർത്ത് പേസ്റ്റ് രൂപത്തില്‍ മുഖത്തു പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുന്നത് ഈ പ്രശ്നത്തെ ഇല്ലാതാക്കും

മുഖത്തു മഞ്ഞളും പപ്പായയും ചേർത്ത് അരച്ചു തെക്കുക, അര മണിക്കൂര്‍ അങ്ങനെ വെച്ചതിനെ ശേഷം കഴുകാവുനതാണ്.

രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്പ് മഞ്ഞൾ കുഴമ്പുരൂപത്തിലാക്കി മുഖത്ത് രോമവളർച്ചയുള്ള ഭാഗങ്ങളിൽ മാത്രം തേച്ച് പിടിപ്പിക്കുക.ശേഷം രാവിലെ മുഖം വൃത്തിയായി കഴുകികളയുക. ഇത് തുടർച്ചയായി കുറച്ചു ദിവസം ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പുരികത്ത് മഞ്ഞൾ പുരളാതിരിക്കുക എന്നതാണ്.

ചെറുപയർപൊടി, അൽപം നാരാങ്ങാനീര് എന്നിവ പാലിൽ ചേർത്ത് രോമവളർച്ചയുള്ള ഭാഗങ്ങളിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുന്നത്‌ രോമവളര്‍ച്ച തടയാന്‍ സഹായകം ആണ്.

ശുദ്ധമായ വെള്ളത്തിൽ കടലമാവ്, മഞ്ഞൾപ്പൊടി എന്നിവ സമാസമം കുഴച്ച് രോമവളർച്ചയുള്ള മുഖഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളഞാല്‍ രോമവളര്‍ച്ച ആ ഭാഗങ്ങളില്‍ ഇല്ലാതാകും

അമിത രോമം ഒഴിവാക്കാന്‍ ഇതാ അഞ്ചു എളുപ്പ വഴികള്‍

1-മുഖത്ത് അമിതമായി ഉണ്ടാകുന്ന മുടി വളർച്ചയ്ക്ക്

പഞ്ചസാര – 2 സ്പൂൺ

ശുദ്ധജലം- 10 സ്പൂൺ

നാരങ്ങാ നീര് – 2 സ്പൂൺ

ചെറിയൊരു പാത്രത്തിൽ വെള്ളമെടുത്തു അതിൽ പഞ്ചസാര ലയിപ്പിക്കുക. ഇതിലേയ്ക്ക് നാരങ്ങാ നീരു യോജിപ്പിക്കാം. ഇനി ഈ കൂട്ടു മുഖത്തു രോമം ഉണ്ടാകുന്ന ഡയറക്ഷനിലേക്ക് തിരുമ്മി പിടിപ്പിക്കുക. നന്നായി തേയ്ച്ച ശേഷം 20 മിനിറ്റ് അനക്കാതെ വയ്ക്കാം. പച്ച വെള്ളത്തിൽ മുഖം നന്നായി ഉരുമ്മി ഇതു കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ടു തവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ്.

2-ഉരുളക്കിഴങ്ങ്

മഞ്ഞ പരിപ്പ് – ഒരു ബൗൾ

തേൻ- ഒരു സ്പൂൺ

നാരങ്ങാനീര് -3 സ്പൂൺ

കോട്ടൺ തുണി

പരിപ്പ് രാത്രിയിൽ വെള്ളത്തിൽ ഇട്ടു വച്ചിരുന്നാൽ പിറ്റേ ദിവസത്തേയ്ക്ക് പെട്ടെന്ന് പെയ്‌സ്റ്റ് ആക്കാൻ കഴിയും. ഉരുളക്കിഴങ്ങു നന്നായി അരച്ചു പെയ്‌സ്റ്റ് ആക്കുക. ഒപ്പം തന്നെ പരിപ്പും പെയ്‌സ്റ്റ്ആക്കുക. ഇതു രണ്ടും ചേർത്ത ശേഷം നാരങ്ങാ നീരും തേനും ചേർത്തു യോജിപ്പിക്കുക. മുഖം ഉൾപ്പെടെ അനാവശ്യ രോമങ്ങൾ ഒഴിവാക്കേണ്ട ഇവിടെ വേണമെങ്കിലും ഈ പെയ്‌സ്റ്റ് പുരട്ടാം, മുകളിൽ തുണി ഇടുക.. കൂട്ടു ഉണങ്ങാൻ അനുവദിക്കണം. തുടർന്ന് തുണി മെല്ലെ വലിച്ചെടുക്കാം. ഈ കൂട്ടു ശരീരത്തിലെ അനാവശ്യ രോമങ്ങൾ കളയും.

Also Read : സെക്സിൽ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സ്ത്രീ രഹസ്യങ്ങൾ ….. 

3 –  മുട്ടയും-ചോളവും

ചോളപ്പൊടി – അര സ്പൂൺ

മുട്ട – 1 പഞ്ചസാര – 1 സ്പൂൺ

മുട്ടയുടെ വെള്ള ഒരു പാത്രത്തിലേയ്ക്കെടുക്കുക. ഇതിലേയ്ക്ക് ചോളപ്പൊടിയും പഞ്ചസാരയും ചേർക്കാം. ഇതു നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തു തേയ്ച്ചു പിടിപ്പിക്കുക. 25 മിനിട്ടിനു ശേഷം ഇത് മുഖത്തു നിന്നു മെല്ലെ വലിച്ചെടുക്കാം. മുഖത്തെ രോമം നിശ്ശേഷം മാറും.

4 – ഏത്തപ്പഴം കഴിക്കാൻ മാത്രമല്ല

ഏത്തപ്പഴം-1

ഓട്സ്- 2 സ്പൂൺ

രണ്ടും നന്നായി യോജിപ്പിച്ചു പെയ്‌സ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തു രോമം വളരുന്ന ദിശയിലേക്കു തേയ്ച്ചു കൊടുക്കുക.

പിന്നീട് നന്നായി വട്ടത്തിൽ മുഖം ഉരുമ്മുക. ഒരു 20 മിനിറ്റ് കൂട്ടു മുഖത്തിരിക്കട്ടെ. ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ചു കൂട്ടു കഴുകി കളയുക. ഇതു ആഴ്ചയിൽ രണ്ടു തവണ ചെയ്യാം.

5) കാലിലും കയ്യിലുമുള്ള രോമവളർച്ചയ്ക്ക്

പഞ്ചസാര – 1 സ്പൂൺ

നാരങ്ങാ നീര് – 1 സ്പൂൺ

തേൻ – 1 സ്പൂൺ

മൈദ- 2 സ്പൂൺ

കോട്ടൺ തുണി

ചെറിയ കത്തി.

ഒരുപാത്രത്തിൽ പഞ്ചസാര, നാരങ്ങാ നീര്, തേൻ എന്നിവ എടുത്തു നന്നായി യോജിപ്പിക്കുക, മൂന്നു മിനിറ്റു ഈ കൂട്ട് ഒന്നു ചൂടാക്കുക, കൂട്ടു കട്ടിയായി ഇരിക്കുകയാണെങ്കിൽ കുറച്ചു വെള്ളം ചേർത്ത് നേർപ്പിച്ചെടുക്കാം. ഇതു തണുക്കാൻ അനുവദിക്കുക. ഇത് ഉപയോഗിക്കേണ്ട ഭാഗത്തു നന്നായി വൃത്തിയാക്കിയ ശേഷം മൈദ തൂവുക. കത്തി കൊണ്ടു ഈ കൂട്ടു മെല്ലെ ഭാഗങ്ങളിൽ നന്നായി പുരട്ടുക. മുടി വളരുന്ന ദിശയിലേക്കു വേണം ഇതു പുരട്ടാൻ. ശേഷം കോട്ടൺ തുണി ഉപയോഗിച്ചു നന്നായി പൊതിഞ്ഞു വയ്ക്കാം. ഉണങ്ങിയ ശേഷം കൂട്ടു ഇട്ടിരിക്കുന്നതിന്റെ എതിർ ദിശയിലേക്ക് കോട്ടൺ വലിച്ചെടുക്കുക. വീട്ടിൽ തന്നെ സ്വയം ചെയ്യുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ ഇരിക്കും. അമിതമായ മുടിയും ഇല്ലാതെയാകും.

നിങ്ങള്ക്ക് ലഭിച്ച ഈ അറിവ് സുഹൃത്തുകള്‍ക്കും കൂടി പ്രയോജനം ആകാന്‍ മറക്കാതെ താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയുക

LEAVE A REPLY

Please enter your comment!
Please enter your name here