Home Latest ടീ മരുമകൾക്ക് ഈ അടുത്തിടെ ഇത്തിരി ഇളക്കം കൂടുതലാണ് നിന്റെയൊരു കണ്ണ് അവൾക്കു മേലെയുണ്ടാകണം…”

ടീ മരുമകൾക്ക് ഈ അടുത്തിടെ ഇത്തിരി ഇളക്കം കൂടുതലാണ് നിന്റെയൊരു കണ്ണ് അവൾക്കു മേലെയുണ്ടാകണം…”

0

ടീ മരുമകൾക്ക് ഈ അടുത്തിടെ ഇത്തിരി ഇളക്കം കൂടുതലാണ് നിന്റെയൊരു കണ്ണ് അവൾക്കു മേലെയുണ്ടാകണം…”

അകത്ത് നിന്ന് നിതീന്റെ അച്ഛൻ ഉത്തരവിട്ടത്.ആളൊരു പട്ടാളക്കാരനായതിനാൽ കുറച്ചു ചിട്ടവട്ടങ്ങളൊക്കെയുണ്ട്….

കുറച്ചൂടി കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും തിരക്കിയത്…

“ടീ അവളെവിടെ”

അടുക്കളയിൽ നിന്നും മറുപടി ഉയർന്നു..

“അവളു ബാങ്കിൽ വരെ പോയി.മോന്റെ ശമ്പളമിന്നു വരും..”

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെ അവളു വെളിയിലെവിടെങ്കിലും പോയാൽ കൂടെ ചെല്ലണമെന്ന്.ഗൾഫുകാരുടെ ഭാര്യമാരെ കറക്കിയെടുക്കാൻ കുറെയെണ്ണം ഇറങ്ങീട്ടുണ്ട്….”

മരുമകൾ ഫോണുമായി ഇരിക്കുമ്പോൾ അദ്ദേഹം പറയും..

“എന്തെക്കയൊ കുന്ത്രാണ്ടം അതിലുണ്ട്.ചെറുപ്പക്കാരെ വഴി തെറ്റിക്കാനായി…”

ഒരോന്നും കേട്ടുമടുത്ത മരുമകൾ അമ്മായിയമ്മയോട് പരാതി പറഞ്ഞു.

“അച്ഛനെന്താ അമ്മേ എന്നോടിത്ര ദേഷ്യം..”

“മോളേ അദ്ദേഹം പഴയൊരു പട്ടാളക്കാരനല്ലെ.മോൾ സ്വന്തം അച്ഛൻ പറയുന്നതായി കണ്ട് ക്ഷമിക്ക്….”

അമ്മായിയമ്മ മരുമകളെ ആശ്വസിപ്പിക്കും..

അദ്ദേഹം കൂടി ചെന്ന് കണ്ടുറപ്പിച്ച വിവാഹമാണു.ചെക്കൻ ഗൾഫിലാണു ജോലി.വീട്ടുകാർ കണ്ട് ഇഷ്ടപ്പെടുന്നയാളെ കെട്ടാമെന്ന് മകൻ സമ്മതിച്ചു..

പട്ടാളച്ചിട്ടയിൽ അദ്ദേഹം ചോദിചച്ചതിനു തൃപ്തികരമായി അവൾ മറുപടി നൽകിയിരുന്നു…

ഭർത്താവിനോടും അമ്മായിയപ്പന്റെ പരാതി പറഞ്ഞപ്പോൾ നീ ക്ഷമിക്കെന്നായിരുന്നു മറുപടി…

താനൊന്നും തെറ്റായി ചെയ്തില്ലല്ലൊ പിന്നെയെന്തെ …

ഇതിനൊരു പരിഹാരമായി അവൾ തല പുകഞ്ഞാലോചിച്ചു….

“എന്താണൊരു വഴി….”

ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മായിയപ്പൻ ആളാകെ ഡീസന്റായി.ബഹളവുമില്ല പരാതിയുമില്ല…

കാരണം തിരക്കിയ അമ്മായിയമ്മക്ക് ഫോണുമായി ചാരു കസേരയിൽ ചാരിക്കിടക്കുന്ന പട്ടാളക്കാരനെ കാണിച്ചു കൊടുത്തു..

‘”നിങ്ങൾക്കിപ്പം സമയത്ത് കുളിയും ഭക്ഷണം കഴിക്കണമെന്നുമില്ലെ മനുഷ്യാ…”

“എടി നമ്മുടെ മരുമകൾ പാവമാ..ശുദ്ധഗതിക്കാരി.നീ നോക്കിയെ ഈ മൊബൈലിൽ എന്തോരം കാര്യങ്ങളുണ്ട്.കഥകളും കവിതകളും വായിക്കാം.വീഡിയോ കാണാം.വീട്ടിലേക്ക് ആവശ്യമുളളതും വരുത്താം..പാവം മോൾ എനിക്ക് വാങ്ങി തന്നതാ.അവളിതൊക്കെ കാണുന്നതിനായിരുന്ന് ഞാൻ വഴക്കു പറഞ്ഞത്…ശരിക്കും പാവമാ അവൾ….

അന്തം വിട്ട് അമ്മായിയമ്മ തലയിൽ കൈവെക്കുമ്പോൾ ഇതെല്ലാം കണ്ട് മരുമകൾ അകത്തു നിന്നും ചിരിച്ചു മറിയുകയായിരുന്നു…..”

രചന: സുധീ മുട്ടം

 

LEAVE A REPLY

Please enter your comment!
Please enter your name here