Home Latest മൂന്നുനേരവും വിഭവസമൃദ്ധമായി വാരിവലിച്ചു കഴിക്കുന്ന ഭക്ഷണശീലം മലയാളിക്ക് എവിടുന്നാണ് കിട്ടിയത്. വിശപ്പു മാറാൻ എന്തെങ്കിലും കഴിച്ചാൽ...

മൂന്നുനേരവും വിഭവസമൃദ്ധമായി വാരിവലിച്ചു കഴിക്കുന്ന ഭക്ഷണശീലം മലയാളിക്ക് എവിടുന്നാണ് കിട്ടിയത്. വിശപ്പു മാറാൻ എന്തെങ്കിലും കഴിച്ചാൽ പോരെ?

0

അടുക്കളയിൽ പണിയെടുത്തു നടുവൊടിയുമ്പോൾ അല്ലെങ്കിൽ വീട്ടിൽ നിന്നും ഓഫീസിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള ഓട്ടപ്പാച്ചിലിനിടയിൽക്കിട്ടുന്ന ഇത്തിരി നേരത്തും സ്ത്രീകൾ ചർച്ച ചെയ്യുന്ന ഒരു കാര്യമുണ്ട്. എത്ര ചർച്ച ചെയ്തിട്ടും ഉത്തരം കിട്ടാത്ത ഒരു കാര്യം. മൂന്നുനേരവും വിഭവസമൃദ്ധമായി വാരിവലിച്ചു കഴിക്കുന്ന ഭക്ഷണശീലം മലയാളിക്ക് എവിടുന്നാണ് കിട്ടിയത്. വിശപ്പു മാറാൻ എന്തെങ്കിലും കഴിച്ചാൽ പോരെ?

ആകെക്കൂടി വീട്ടിലുള്ള രണ്ട് ഗ്യാസ് അടുപ്പുകളോടു ഗുസ്തികൂടി പ്രാതലും ഉച്ചഭക്ഷണവും എന്തിന് അത്താഴവും കൂടി ഒരുക്കിവെച്ചാലേ ജോലിക്കാരായ വീട്ടമ്മമാർക്ക് വീടിനു പുറത്തേക്കിറങ്ങാൻ കഴിയൂ. ഇങ്ങനെ ഓരോനേരവും കഴിക്കാനുള്ള ഭക്ഷണങ്ങളുടെ പട്ടികയുള്ള സാധനങ്ങൾ പാകം ചെയ്തുവരുമ്പോഴേക്കും ജീവിത്തിലെ ഭൂരിഭാഗം സമയവും അടുക്കളയിൽത്തന്നെ എരിഞ്ഞു തീർന്നിട്ടുണ്ടാവും.

എത്ര ചർച്ച ചെയ്തിട്ടും പരിഹാരം കണ്ടെത്താൻകഴിയാത്ത മലയാളികളുടെ ഭക്ഷണശീലത്തെക്കുറിച്ചും എത്ര പണിയെടുത്താലും കൈയൊഴിയാതെ വീണ്ടും വീണ്ടും പണി തരുന്ന അടുക്കള എന്ന നരകത്തെക്കുറിച്ചും ഒരു യുവതിയെഴുതിയ ഹൃദയ സ്പർശിയായ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. മീര അന്ന രാജ് എന്ന യുവതിയെഴുതിയ കുറിപ്പിങ്ങനെ :-

”ലോകത്തിലെ എല്ലാ HOUSEWIFE നും ഞാനീ പോസ്റ്റ്‌ സമർപ്പിക്കുന്നു
ഭൂമിയിലെ സ്ത്രീകളുടെ നരകം ഏതാണ്?

അടുക്കള….

പ്രത്യേകിച്ചും മലയാളിയുടെ അടുക്കള.

ഭൂമിയില്‍ എല്ലായിടത്തും മനുഷ്യരാണ് ജീവിക്കുന്നത്.

എന്നാല്‍ മലയാളികള്‍ അല്ലെങ്കിൽ സൗത്ത് ഇന്ത്യാക്കാര്‍ ഇത്രയധികം ആഹാരം കഴിക്കുന്നത് എന്തിനാണ്?

ഉത്തരം കിട്ടാത്ത ചോദ്യം….

വിദേശികള്‍ ബ്രഡോ മറ്റു സാധനങ്ങളോ ആപ്പിളോ പോകുന്ന വഴിയിലും വണ്ടിയിലും വച്ച് തിന്ന് ജോലിക്കു പോകുമ്പോള്‍…

നാം തലേദിവസം തുടങ്ങും. അരി വെള്ളത്തിലിട്ട് അരിച്ച്, അരച്ച്… പിറ്റേന്ന് ഉരുട്ടി, പരത്തി ,വേവിച്ച്….. കൂടെ കഴിക്കാന്‍ കറി വച്ച്…. ചമ്മന്തിയരച്ച്…..

എന്തിന്? ആയുസിന്‍െറ പ്രധാനപ്പെട്ട എത്ര മണിക്കൂറാണ് ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ നാം ചെലവഴിക്കുന്നത്?

എന്നിട്ട് ബ്രെഡ് കഴിക്കുന്നവനേക്കാള്‍ കൂടുതലായി കുടവയറല്ലാതെ നമുക്ക് എന്തുണ്ട്? ബുദ്ധി? സൗന്ദര്യം? കഴിവ്? ഒന്നുമില്ലാതാനും.

ലഞ്ചിന്‍േറയും ഡിന്നറിന്‍േറയുമൊക്കെ കാര്യം ഇങ്ങനെ തന്നെയാണ്…

ഇതൊക്കെ സഹിക്കാം…

ഒക്കെ കഴിയുമ്പോള്‍ ആണുങ്ങളുടെ വകയുള്ള ഒരു ഒടുക്കത്തെ ചോദ്യമുണ്ട്…. നിനക്കിവിടെ എന്തിന്‍െറ കുറവാണ്? എന്തു ജോലിയാണുള്ളത്?

അതെന്താ നീ എന്നെ പോലെ ആവാത്തത്? എന്ന്…..

എങ്ങനെ ആവും?

ജീവിതത്തിന്‍െറ മുക്കാല്‍ പങ്കും അടുക്കളയിലും വീടു വൃത്തിയാക്കാനും മക്കളെ പോറ്റാനും ചെലവഴിക്കുന്ന ഒരു സ്ത്രീ എന്ത് അത്ഭുതം പ്രവര്‍ത്തിക്കണമെന്നാണ് നിങ്ങളൊക്കെ പറയുന്നത്?

എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….. അവള്‍ എന്തു ചെയ്യുന്നുവെന്ന്….

മണിക്കൂറുകളോളം നിന്ന് തുണി മടക്കുന്നതു കാണുമ്പോള്‍ എപ്പോഴെങ്കിലും അതൊരു ജോലിയായി തോന്നിയിട്ടുണ്ടോ?

മേശ അടുക്കി വക്കുന്നതും ടിവിയിലെ പൊടി തുടക്കുന്നതും കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്ടോ ഇടക്കെങ്കിലും അതൊന്നു ചെയ്യാം എന്ന്….

വാഷിങ് മെഷിനില്‍ നിന്നും തുണി എടുക്കാന്‍ ഒരു ദിവസമെങ്കിലും ശ്രമിച്ചിട്ടുണ്ടോ?

കാണുമ്പോള്‍ നിസാരമെന്നു തോന്നുന്ന ഓരോ ചെറിയ ജോലിക്കും ചെലവഴിക്കേണ്ടി വരുന്ന സമയവും ഊര്‍ജ്ജവും എത്രയാണ്?

ഇരുപത്തി നാലു മണിക്കൂറും ഒരുദിവസം പോലും അവധിയില്ലാതെ എന്നും ഒരു രൂപപോലും പ്രതിഫലം കിട്ടാത്ത ലോകത്തിൽ ഒരേയൊരു ജോലി HOUSEWIFE മാത്രം.”

LEAVE A REPLY

Please enter your comment!
Please enter your name here